കുടുംബ കലഹം; അച്ഛന്‍ മൂന്ന് മക്കളെ പുഴയില്‍ എറിഞ്ഞ് കൊന്നു

ഹൈദരാബാദ്: ആന്ധ്രാപ്രദേശിലെ ചിറ്റൂര്‍ ജില്ലയില്‍ കുടുംബ കലഹത്തെ തുടര്‍ന്ന് അച്ഛന്‍ മൂന്ന് ആണ്‍മക്കളെ പുഴയില്‍ എറിഞ്ഞ് കൊലപ്പെടുത്തി. ഇയാളുടെ മക്കളായ പുനീത് (6), സഞ്ജയ് (3), രാഹുല്‍ (മൂന്ന് മാസം)എന്നിവരാണ് മരിച്ചത്. സംഭവത്തെ തുടര്‍ന്ന് പ്രതി വെങ്കിടേഷ് ഒളിവിലാണ്. ഞായറാഴ്ച വങ്കിടേഷിന്‍റെ ഭാര്യ അമരാവതിയുമായി വീട്ടിലുണ്ടായ തര്‍ക്കത്തെ തുടര്‍ന്നാണ് ഇയാള്‍ കുട്ടികളെ പുഴയില്‍ എറിഞ്ഞത്. ആദ്യ ഭാര്യയില്‍ കുട്ടികള്‍ ഇല്ലാത്തതിനെ തുടര്‍ന്ന് അവരെ ഉപേക്ഷിച്ച്‌ രണ്ടാമത് വിവാഹം കഴിച്ചതാണ് അമരാവതിയെ എന്ന് പൊലീസ് പറഞ്ഞു. അതേസമയം, പ്രതി വെങ്കിടേഷിനായി […]

വിമാനയാത്രയ്ക്കിടെ ശ്വാസതടസത്തെ തുടര്‍ന്ന് നാല് മാസം പ്രായമായ കുഞ്ഞ് മരിച്ചു

ഹൈദരാബാദ്: വിമാനയാത്രയ്ക്കിടെ ശ്വാസതടസത്തെത്തുടര്‍ന്ന് നാലുമാസം പ്രായമായ ആണ്‍കുഞ്ഞ് മരിച്ചു. ബംഗളൂരു-പട്‌ന ഇന്‍ഡിഗോ വിമാനത്തില്‍ ചൊവ്വാഴ്ചയാണ് സംഭവം. രാവിലെ ഏഴരയോടെ വിമാനത്തില്‍ വെച്ച് കുഞ്ഞിന് അസ്വസ്ഥതയുണ്ടായതിനെ തുടര്‍ന്ന് വിമാനം ഹൈദരാബാദിലേക്ക് തിരിച്ചുവിടുകയായിരുന്നു. വിമാനത്താവളത്തില്‍ ആംബുലന്‍സ് ഉള്‍പ്പെടെയുള്ള സൗകര്യങ്ങള്‍ സജ്ജമാക്കുകയും ചെയ്തിരുന്നു. ഹൈദരാബാദില്‍ ഇറങ്ങിയ ഉടന്‍ കുഞ്ഞിനെ ആശുപത്രിയിലെത്തിച്ചുവെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. കുട്ടിയെക്കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ പുറത്തുവിട്ടിട്ടില്ല.

സ്മാര്‍ട്ട് ഫോണ്‍ നല്‍കിയില്ല; പതിനേഴുകാരനെ സുഹൃത്ത് ചുട്ടുകൊന്നു

ഹൈദരാബാദ്: സ്മാര്‍ട്ട് ഫോണ്‍ നല്‍കാത്തതിന്‍റെ പേരില്‍ പതിനേഴുകാരനായ സുഹൃത്തിനെ പത്തൊമ്പതുകാരന്‍ ചുട്ടുകൊന്നു. തെലങ്കാനയിലെ ആദിബത്‌ലയില്‍ കഴിഞ്ഞദിവസമാണ് സംഭവം. ഡി പ്രേം എന്ന 17 കാരനെ പ്രേം സാഗര്‍ എന്ന 19കാരന്‍ കൊലപ്പെടുത്തുകയായിരുന്നു. സംഭവത്തില്‍ പ്രേം സാഗറിനെ പോലീസ് അറസ്റ്റ് ചെയ്തു. സാമ്പത്തിക ബാധ്യതകള്‍ ഒഴിവാക്കുന്നതിനായി പണത്തിന് വേണ്ടിയാണ് പ്രേംസാഗര്‍ സുഹൃത്തിനോട് ഫോണ്‍ ആവശ്യപ്പെട്ടത്. എന്നാല്‍ സുഹൃത്ത് അത് നല്‍കാന്‍ വിസമ്മതിച്ചതാണ് കൊലയ്ക്ക് പ്രേരിപ്പിച്ചതെന്ന് പ്രതി പോലീസിനോട് പറഞ്ഞു. ബൈക്കില്‍ ദൂരയാത്രയ്ക്ക് പോകാമെന്ന് വിശ്വസിപ്പിച്ചാണ് ഇയാള്‍ പ്രേമിനെ 25 […]

നടിയെ ഉപയോഗിച്ച് സെക്‌സ് റാക്കറ്റ്: സിനിമ മേഖലയിലെ ഇടപാടുകള്‍ അന്വേഷിച്ച് പോലീസ്

ഹൈദരാബാദ്: നടിയെ ഉപയോഗിച്ച് സെക്‌സ് റാക്കറ്റ് പ്രവര്‍ത്തിക്കുന്നുണ്ടെന്ന് വിവരം. സെക്‌സ് റാക്കറ്റ് വഴി സമ്പാദിച്ചത് ലക്ഷങ്ങള്‍. ആഗ്ര സ്വദേശിനിയായ നടിയെ ഉപയോഗിച്ചാണ് ഇടപാടുകള്‍ നടന്നത്. ഹൈദരാബാദിലെ ബഞ്ചാര ഹില്‍സിലെ ഹോട്ടലില്‍ നടന്ന റെയ്ഡില്‍ യുവതിയെ പോലീസ് രക്ഷിക്കുകയും ചെയ്തു.തന്നെ സെക്സ് റാക്കറ്റില്‍ കുടുക്കിയതാണെന്ന് നടി പോലീസില്‍ മൊഴി നല്‍കി. ഈ സാഹചര്യത്തില്‍ സിനിമ മേഖലയും സെക്സ് റാക്കറ്റും തമ്മിലുള്ള ഇടപാടുകള്‍ അന്വേഷിക്കുകയാണ് പോലീസ്. രഹസ്യ വിവരത്തിന്‍റെ അടിസ്ഥാനത്തിലായിരുന്നു പോലീസ് ഹോട്ടലില്‍ പരിശോധന നടത്തിയത്. സംഘത്തില്‍ അകപ്പെട്ട സിനിമാ […]

സിസിടിവി രക്ഷയായി, യുവതി തട്ടിയെടുത്ത കുഞ്ഞിനെ കണ്ടെത്തി

ഹൈദരാബാദ്: സര്‍ക്കാര്‍ ആശുപത്രിയില്‍ കുത്തിവെയ്പ്പ് എടുക്കാന്‍ കൊണ്ടു വന്ന കുഞ്ഞിനെ യുവതി തട്ടിയെടുത്ത സംഭവത്തില്‍ പുതിയ വഴിത്തിരിവ്. സിസി ടിവി ദൃശ്യങ്ങള്‍ വെച്ച്‌ കുട്ടിയെ അന്വേഷണ സംഘം കണ്ടെത്തി. ആന്ധ്ര-കര്‍ണാടക അതിര്‍ത്തിയോട് അടുത്തുള്ള ബിഡാറില്‍ വച്ചാണ് ആറ് ദിവസം മാത്രം പ്രായമുള്ള കുഞ്ഞിനെയും യുവതിയേയും കണ്ടെടുത്തത്. ഹൈദരാബാദിലെ സര്‍ക്കാര്‍ മെറ്റേര്‍ണിറ്റി ആശുപത്രിയില്‍ വച്ച്‌ ഞായറാഴ്ച്ചയായിരുന്നു സംഭവം. കുഞ്ഞിന് വാക്‌സിനേഷന്‍ നല്‍കാനെത്തിയ ദതികളിലെ ഭര്‍ത്താവ് കുഞ്ഞിനെ അമ്മയുടെ അടുത്ത് ഏല്‍പിച്ച്‌ പുറത്തേക്ക് പോയി. ഈ സമയം സഹായിക്കാനെന്ന് പറഞ്ഞ് […]

15 ലക്ഷത്തിന്‍റെ കടം തീര്‍ക്കാന്‍ മകളെയും ഭാര്യയേയും വിറ്റ് യുവാവ്

ഹൈദരാബാദ്: 15ലക്ഷം രൂപയുടെ കടം തീര്‍ക്കാന്‍ സ്വന്തം ഭാര്യയെയും പ്രായപൂര്‍ത്തിയാകാത്ത മകളെയും വില്‍ക്കാന്‍ കരാറുണ്ടാക്കി ഒരു ഓട്ടോ ഡ്രൈവര്‍. ആന്ധ്രാപ്രദേശിലെ കുര്‍നൂള്‍ ജില്ലയിലെ കോയിലകുണ്ട്‌ല എന്ന ഗ്രാമത്തിലാണ് സംഭവം. മദ്യപാനിയും ചൂതാട്ടത്തിനടിമയുമായ 38 കാരനായ ഡ്രൈവര്‍ക്ക് നാല് പെണ്‍മക്കളും ഒരു മകനുമാണുള്ളത്. ഇതില്‍ 12കാരിയായ മകളെ വില്‍ക്കാനാണ് ഇയാള്‍ കരാറുണ്ടാക്കിയത്. പെണ്‍കുട്ടിക്ക് പ്രായപൂര്‍ത്തിയാകുമ്പോള്‍ അവളെ നല്‍കാമെന്ന് കണിച്ച്‌ ഒരാളുമായി 1.5 ലക്ഷം രൂപയുടെ കരാറാണ് ഒപ്പുവെച്ചിരിക്കുന്നത്. ഓട്ടോ ഡ്രൈവറുടെ ഭാര്യ പരാതി നല്‍കിയതോടെയാണ് സംഭവം പുറത്തറിഞ്ഞത്. താന്‍ […]

ഹൈദരാബാദിലെ ജുവനൈല്‍ ഹോമില്‍ നിന്ന് 15 കുട്ടികള്‍ രക്ഷപ്പെട്ടു- VIDEO

ഹൈദരാബാദ്: ഹൈദരാബാദില്‍ 15 കുട്ടിക്കുറ്റവാളികള്‍ ജുവനൈല്‍ ഹോമില്‍ നിന്ന് രക്ഷപ്പെട്ടു. സൈദാബാദിലുള്ള ജുവനൈല്‍ ഹോമില്‍ നിന്നാണ് കുട്ടികള്‍ രക്ഷപ്പെട്ടത്. സംഭവത്തില്‍ തെലങ്കാന സര്‍ക്കാരിന് കീഴില്‍ പ്രവര്‍ത്തിക്കുന്ന ഹോമിലെ രണ്ട് സൂപ്പര്‍വൈസര്‍മാരെ സസ്‌പെന്‍ഡ് ചെയ്തു. കുട്ടികള്‍ രക്ഷപ്പെടുന്നതിന്റെ സിസിടിവി ദൃശ്യങ്ങള്‍ പുറത്തുവന്നു. ശനിയാഴ്ച അര്‍ധരാത്രിയോടെയായിരുന്നു സംഭവം. കട്ടിംഹ് പ്ലയര്‍ ഉപയോഗിച്ചാണ് കുട്ടികള്‍ ജുവനൈല്‍ ഹോമിലെ ജനല്‍ അഴികള്‍ മുറിച്ചുമാറ്റിയത്. പുറത്തിറങ്ങിയ കുട്ടികള്‍ രണ്ട്-മൂന്ന് സംഘങ്ങളായാണ് പോയത്. ഇതില്‍ ചില കുട്ടികള്‍ സമീപത്തുള്ള മോട്ടോര്‍ സൈക്കിളെടുത്താണ് പോയത്. മോട്ടോര്‍ സൈക്കിള്‍ […]

കാസ്റ്റിങ് കൗച്ച്‌ വിവാദം മുറുകുന്നു; പുതിയ ആരോപണവുമായി ശ്രീറെഡ്ഡി

ഹൈദരാബാദ്: തെലുങ്ക് സിനിമയില്‍ കാസ്റ്റിങ് കൗച്ച്‌ വിവാദം മുറുകുകയാണ്. ഏതാനും ദിവസങ്ങളായി ടോളിവുഡിലെ പ്രമുഖ നടന്മാരെ അടക്കം വിവാദത്തിലാക്കിയ വെളിപ്പെടുത്തലുകള്‍ പുറത്തുവരികയുണ്ടായി. നടി ശ്രീറെഡ്ഡി ചില വാട്‌സ്‌ആപ്പ് ചാറ്റുകള്‍ പുറത്തുവിട്ടു കൊണ്ടാണ് വിവാദത്തില്‍ പങ്കുചേര്‍ന്നത്. പിന്നാലെ പൊതുനിരത്തില്‍ തുണിയുരിഞ്ഞു കൊണ്ടും നടി രംഗത്തെത്തുകയുണ്ടായി. ഇപ്പോഴിതാ ശ്രീറെഡ്ഡി പുതിയ വെളിപ്പെടുത്തലുമായി രംഗത്തെത്തിയിരിക്കുകയാണ്. ഒരു പ്രമുഖ നിര്‍മ്മാതാവിന്‍റെ മകന്‍ തന്നെ ശാരീരികമായി ഉപയോഗിച്ചുവെന്നാണ് ശ്രീ റെഡ്ഡിയുടെ വെളിപ്പെടുത്തല്‍. വ്യക്തിയുടെ പേര് പരാമര്‍ശിക്കാതെയാണ് ആരോപണം. ഞാനൊരു ഇരയാണ്. സ്റ്റുഡിയോയില്‍ വെച്ച്‌ നിര്‍മ്മാതാക്കളില്‍ ഒരാളുടെ […]

മദ്യപിച്ച്‌ ലക്കുകെട്ട​ സ്​ത്രീയുടെ പരാക്രമം പൊലീസിനോട്- VIDEO VIRAL

ഹൈദരാബാദ്​: കുടിച്ച്‌ ലക്കില്ലാതെ പൊലീസുകാരുടെ നേര്‍ക്ക് തട്ടിക്കയറുന്ന സ്​ത്രീയുടെ വീഡിയോ വൈറലാവുന്നു. ഹൈദരാബാദിലാണ് സംഭവം. അര്‍ധരാത്രി സുഹൃത്തുമൊത്ത്​ കാറില്‍ സഞ്ചരിക്കുകയായിരുന്നു സ്​ത്രീ. ചെക്കിങ്ങിനെ തുടര്‍ന്ന്​ പൊലീസ് വാഹനം നിര്‍ത്തിച്ചു. തുടര്‍ന്ന് പൊലീസുമായി കലഹിച്ചതിനെത്തുടര്‍ന്ന് മദ്യപിച്ചിട്ടുണ്ടോ എന്നറിയാനുള്ള ബ്രെത്​ലെയ്​സര്‍ ടെസ്റ്റിന് വിധേയയാക്കി. #WATCH Hyderabad: A woman created ruckus & pelted stones at media personnel after her friend was booked for drunken driving by traffic police in Jubliee Hills […]

ചാനല്‍ വാര്‍ത്താ അവതാരകയെ ആത്മഹത്യ ചെയ്ത നിലയില്‍ കണ്ടെത്തി

ഹൈദരാബാദ്​: തെലുങ്ക് ചാനലിലെ വാര്‍ത്താ അവതാരക വി. രാധിക റെഡ്ഢി(36) ആത്മഹത്യ ചെയ്തു. മൂസാപെട്ടിലെ ഫ്ലാറ്റിലെ അഞ്ചാം നിലയില്‍ നിന്നും ചാടിയാണ് ആത്മഹത്യ ചെയ്തത്. ഞായറാഴ്ച്ച രാത്രി 10.50നായിരുന്നു സംഭവം. ജോലികഴിഞ്ഞ് വീട്ടിലെത്തിയ ശേഷമാണ് രാധിക റെഡ്ഢി ആത​മഹത്യ ​ചെയ്​തത്. കാലിനും തലയ്ക്കും ഗുരുതര പരിക്കേറ്റ ഇവര്‍ സംഭവസ്ഥലത്തുവെച്ചുതന്നെ മരിച്ചു. തലച്ചോറാണ്​ എ​ന്‍റെ ശത്രുവെന്ന്​ കുറിച്ച ആത്മഹത്യാ കുറിപ്പ്​ രാധികയുടെ ബാഗില്‍ നിന്ന്​ കണ്ടെടുത്തിട്ടുണ്ട്​. രാധിക വിഷാദ രോഗിയായിരു​ന്നെന്നും വിവിധ മാനസിക സമ്മര്‍ദങ്ങളാണ് ആത്മഹത്യക്ക് കാരണമായതെന്നും എ.സി.പി എന്‍ […]