മൃഗശാലയ്ക്കുള്ളിലെ ബാറ്ററി കാറിടിച്ച്‌ രണ്ടുവയസ്സുകാരന് ദാരുണാന്ത്യം

ഹൈദരാബാദ്: മൃലശാലയില്‍ വച്ച്‌ രണ്ടു വയസുകാരന് ദാരുണാന്ത്യം. ഹൈദരാബാദ് സ്വദേശി മുഹമ്മദ് സിദ്ദീഖിന്‍റെ മകന്‍ മുഹമ്മദ് ഒമര്‍ സിദ്ദീഖ് അഹമ്മദാണ് മരിച്ചത്. ഹൈദരാബാദിലെ നെഹ്റു സുവോളജിക്കല്‍ പാര്‍ക്കിലെ മൃഗശാലയിലെ ബാറ്ററിയില്‍ പ്രവര്‍ത്തിക്കുന്ന കാറിടിച്ചായിരുന്നു മരണം.  മരിച്ചത്. വാഹനം ഓടിച്ചിരുന്ന ഡ്രൈവര്‍ ഹരിയെ ബഹാദുര്‍പുര പോലീസ് കസ്റ്റഡിയിലെടുത്തു. ക്രിസ്മസ് അവധിയായതിനാല്‍ മൃഗശാലയില്‍ നല്ല തിരക്കായിരുന്നു. കുട്ടി കളിക്കുന്നതിനിടയില്‍ അതുവഴി വന്ന കാര്‍ ഇടിച്ചു തെറിപ്പിക്കുകയായിരുന്നു. അപകടത്തില്‍ പരിക്കേറ്റയുടന്‍ തന്നെ സമീപത്തെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. അതേസമയം വാഹനത്തിലെ ഡ്രൈവര്‍ മദ്യപിച്ചിരുന്നെന്നും ആരോപണമുണ്ട്. ബാറ്ററിയില്‍ […]

രുചി വൈവിധ്യങ്ങള്‍ ബാക്കിയാക്കി യുട്യൂബിന്‍റെ പാചക മുത്തശ്ശി വിടവാങ്ങി

ഹൈദരാബാദ്: തന്‍റെ പാചകത്തിലെ വൈദഗ്ധ്യം കൊണ്ട് ലോകത്തിന് മുന്നില്‍ സ്റ്റാറായ യൂട്യൂബിന്‍റെ സ്വന്തം പാചക മുത്തശ്ശി മസ്താനമ്മ വിടവാങ്ങി. 107-ാം വയസിലായിരുന്നു അന്ത്യം. കഴിഞ്ഞ വര്‍ഷം ഏറ്റവും കൂടുതല്‍ ആളുകള്‍ യൂട്യൂബിലൂടെ കണ്ട വിഡിയോ ചാനല്‍ കണ്ട്രി ഫുഡ്സില്‍ മസ്താന മുത്തശ്ശിയുടെ പാചകമായിരുന്നു ഫീച്ചര്‍ ചെയ്തിരുന്നത്. ലോകത്തിലെ ഏറ്റവും പ്രായം കൂടിയ യൂട്യൂബര്‍ എന്ന പദവിയും മുത്തശ്ശിക്കുള്ളതായിരുന്നു. രുചികൂട്ടികളില്‍ കൊണ്ടു വരുന്ന വൈവിധ്യമായിരുന്നു മുത്തശ്ശിയെ പ്രശസ്തയാക്കിയത്. തന്‍റെ വേറിട്ട ശൈലികള്‍ അവരെ ജനങ്ങള്‍ക്കിടയില്‍ പ്രയപ്പെട്ടവരാക്കുകയായിരുന്നു. സ്വന്തം പാചകത്തിലൂടെ ലക്ഷ കണക്കിന് […]

താണ്ഡവമാടി തിത്​ലി; ആ​ന്ധ്ര​യി​ല്‍ എ​ട്ട് മരണം

ഹൈ​ദ​ര​ബാ​ദ്: അ​തി​തീ​വ്ര ചു​ഴ​ലി​ക്കാ​റ്റാ​യി ആഞ്ഞടിച്ച തി​ത്​ലി ആ​ന്ധ്ര​യി​ല്‍ എ​ട്ട് പേ​രു​ടെ ജീ​വ​ന്‍ ക​വ​ര്‍​ന്നു. ആ​ന്ധ്ര​യി​ലെ ശ്രീ​ക​കു​ളം, വി​ജ​യ​ന​ഗ​രം എ​ന്നീ ജി​ല്ല​ക​ളി​ലാ​ണ് ആ​ളു​ക​ള്‍ മരിച്ചത്. ഇ​രു ജി​ല്ല​ക​ളി​ലും വൈ​ദ്യു​തി​യും ടെ​ലി​ഫോ​ണ്‍ ബ​ന്ധ​ങ്ങ​ളും ത​ക​രാ​റി​ലാ​യി​ട്ടു​ണ്ട്. ഇ​ന്ന് പു​ല​ര്‍​ച്ചെ ഒ​ഡീ​ഷ തീ​ര​ത്തെ​ത്തി​യ തി​ത്​ലി വ​ലി​യ നാ​ശ​മാ​ണ് സം​സ്ഥാ​ന​ത്ത് വി​ത​ച്ച​ത്. ഒഡീ​ഷ, ആ​ന്ധ്ര, ബം​ഗാ​ള്‍ സം​സ്ഥാ​ന​ങ്ങ​ളി​ലാ​ണ് തി​ത്ത്‌​ലിയു​ടെ താ​ണ്ഡ​വം. മണിക്കൂറില്‍ 126 കിലോമീറ്റര്‍ വേഗത്തിലാണ് കാറ്റ് വീശുന്നത്. ഒ​ഡീ​ഷ​യി​ലെ തീ​ര​മേ​ഖ​ല​യി​ല്‍​നി​ന്നു മൂ​ന്നു ല​ക്ഷം പേ​രെ ഒ​ഴി​പ്പി​ച്ച​താ​യി മു​ഖ്യ​മ​ന്ത്രി ന​വീ​ന്‍ പ​ട്നാ​യി​ക് അ​റി​യി​ച്ചിരുന്നു. മൂ​ന്ന് സ്ഥാ​ന​ങ്ങ​ളി​ലേ​ക്കാ​യി 1,000 […]

ഒരേ പെണ്‍കുട്ടിയോട് പ്രണയം; പരസ്പരം തീകൊളുത്തി സഹപാഠികള്‍ ജീവനൊടുക്കി

ഹൈദരാബാദ്: ഒരേ പെണ്‍കുട്ടിയോട് പ്രണയം തോന്നിയ വിദ്യാര്‍ത്ഥികള്‍ തീകൊളുത്തി ആത്മഹത്യാ ചെയ്തതായി റിപ്പോര്‍ട്ട്. തെലങ്കാനയിലെ ജാഗ്തിയലില്‍ ഞായറാഴ്ചയാണ് സംഭവം.ഇവര്‍ പരസ്പരം തീ കൊളുത്തിയതാവാമെന്നാണ് പ്രാഥമിക നിഗമനം. ഒരു മിഷണറി സ്‌കൂളിലെ വിദ്യാര്‍ഥികളായിരുന്ന ഇരുവര്‍ക്കും സഹപാഠിയായ പെണ്‍കുട്ടിയോട് തോന്നിയ ഇഷ്ടം ഇവര്‍ക്കിടയില്‍ ശത്രുതയ്ക്ക് വഴിതെളിച്ചിട്ടുണ്ടാവാമെന്നു പോലീസ് പറയുന്നു. സംഭവ സ്ഥലത്തു നിന്ന് ബിയര്‍കുപ്പികളും മൊബൈല്‍ ഫോണുകളും കണ്ടെത്തിയിട്ടുണ്ട്. ഇവരുടെ ഫോണിലെ വിവരങ്ങള്‍ പരിശോധിച്ചു വരികയാണ്. തീ കൊളുത്തുന്നതിന് മുന്‍പ് ഇവര്‍ പരസ്പരം പെട്രോളൊഴിച്ചുവെന്നാണ് സൂചന. കൊലപാതകമാണോ ആത്മഹത്യയാണോ എന്ന അന്വേഷണത്തിലാണ് […]

കായികലോകത്ത് വീണ്ടുമൊരു പ്രണയവിവാഹം കൂടി..

ഹൈദരാബാദ്: ഇന്ത്യന്‍ ബാഡ്മിന്‍റണ്‍ താരങ്ങളായ സൈന നെഹ്‌വാളും (28), കശ്യപ് (32)പരുപ്പള്ളി കശ്യപ് എന്ന പി.കശ്യപും വിവാഹിതരാകുന്നു. വര്‍ഷങ്ങള്‍ നീണ്ട പ്രണയത്തിനുശേഷമാണ് ഇരുവരും വിവാഹിതരാകാന്‍ പോകുന്നത്. ഡിസംബര്‍ 16 ന് ഹൈദരാബാദില്‍ വച്ച്‌ ലളിതമായ ചടങ്ങുകളോടെ ആയിരിക്കും വിവാഹം. ബന്ധുക്കളും അടുത്ത സുഹൃത്തുക്കളും മാത്രമായിരിക്കും ചടങ്ങില്‍ പങ്കെടുക്കുക. ഡിസംബര്‍ 21ന് വിരുന്ന് സത്കാരം നടത്തും. കഴിഞ്ഞ പത്ത് വര്‍ഷമായി ഇരുവരും തമ്മില്‍ പ്രണയത്തിലായിരുന്നു. എന്നാല്‍ പ്രണയത്തിലാണെന്ന കാര്യം അംഗീകരിക്കാനോ നിഷേധിക്കാനോ ഇരുവരും തയ്യാറായിരുന്നില്ല. 2005 ല്‍ ഗോപിചന്ദിന്‍റെ […]

ജാതി മാറി വിവാഹം; മകളെയും ഭര്‍ത്താവിനെയും അച്ഛന്‍ നടുറോട്ടിലിട്ട് വെട്ടി- video

ഹൈദരാബാദ്: അച്ഛന്‍ മകളേയും മരുമകനേയും വെട്ടി പരിക്കേല്‍പ്പിച്ചു. ഹൈദരാബാദിലെ എര്‍ഗാദയില്‍ ഇന്നലെ വൈകിട്ടാണ് സംഭവം. ജാതി മാറിവിവാഹം കഴിച്ചതിലുള്ള വൈരാഗ്യമാണ് കാരണം. സ്വര്‍ണപണിക്കാരനായ മനോഹര്‍ചാരിയാണ് മകള്‍ മാധവി, ഭര്‍ത്താവ് സന്ദീപ് എന്നിവരെ മാരകമായി വെട്ടി പരിക്കേല്‍പ്പിച്ചത്. ഗുരുതരമായി പരിക്കേറ്റ മകള്‍ മാധവിയെ സംജിഗുഡയിലെ യശോദ ആശുപത്രിയിലും ഭര്‍ത്താവ് സന്ദീപിനെ ശാന്താ നഗറിലെ സ്വകാര്യ ആശുപത്രിയിലും പ്രവേശിപ്പിച്ചു. അഞ്ച് വര്‍ഷമായി പ്രണയത്തിലായിരുന്ന മാധവിയും (20) സന്ദീപും (21) ക‍ഴിഞ്ഞയാ‍ഴ്ചയാണ് വിവാഹിതനായത്. മാധവി ഉയര്‍ന്ന ജാതിയില്‍പെട്ട പെണ്‍കുട്ടിയും സന്ദീപ് ദളിതനുമാണ്. […]

തെലങ്കാനയിലുണ്ടായ ബസപകടത്തില്‍ 30 മരണം

ഹൈദരാബാദ്: തെലങ്കാനയില്‍ ബസ് കൊക്കയിലേക്ക് മറിഞ്ഞ് 40 മരണം. മരിച്ചവരില്‍ ആറ് കുട്ടികളും ഉള്‍പ്പെട്ടിട്ടുണ്ട്. സംസ്ഥാന സര്‍ക്കാരിന് കീഴിലുള്ള ബസാണ് അപകടത്തില്‍പ്പെട്ടത്. ഇന്ന് രാവിലെ 11.45 ഓടെയാണ് അപകടം നടന്നത്. 15 യാത്രക്കാര്‍ സംഭവസ്ഥലത്ത് വെച്ചും മറ്റുള്ളവര്‍ ആശുപത്രിയിലെത്തിച്ച ശേഷവുമാണ് മരിച്ചത്. പരിക്കേറ്റവരെ കരിംനഗര്‍, ജാഗിത്യാല്‍ ജില്ലകളിലെ ആശുപത്രികളിലേക്ക് കൊണ്ടുപോയി. ബസില്‍ 70 പേര്‍ ഉണ്ടായിരുന്നതായണ് റിപ്പോര്‍ട്ട്. ജഗിറ്റല്‍ ജില്ലയില്‍ വച്ചാണ് അപകടം നടന്നത്.  അപകടത്തില്‍ ബസിന്‍റെ ചില ഭാഗങ്ങള്‍ പൂര്‍ണമായും തകര്‍ന്നു. ബസിന്‍റെ ബ്രേക്ക് തകരാറിലായതാണ് […]

രാഹുല്‍ ഗാന്ധി രാജ്യത്തെ ഏറ്റവും വലിയ കോമാളിയെന്ന് തെലങ്കാന മുഖ്യമന്ത്രി

ഹൈദരാബാദ്: തെലങ്കാന നിയമസഭ പിരിച്ചു വിട്ടതിന് പിന്നാലെ കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയെ വിമര്‍ശിച്ച് തെലങ്കാന മുഖ്യമന്ത്രി കെ. ചന്ദ്രശേഖര റാവു. രാഹുല്‍ ഗാന്ധിയെ രാജ്യത്തെ ഏറ്റവും വലിയ കോമാളിയെന്നാണ് ചന്ദ്രശേഖര റാവു വിശേഷിപ്പിച്ചത്. പാര്‍ലമെന്റ് സമ്മേളനത്തിനിടെ പ്രധാനമന്ത്രിയെ രാഹുല്‍ ആലിംഗനം ചെയ്യുന്നതും കണ്ണിറുക്കി കാണിക്കുന്നതും രാജ്യം മുഴുവന്‍ കണ്ടു. രാഹുല്‍ ഗാന്ധി തെലങ്കാനയില്‍ എത്രത്തോളം കോണ്‍ഗ്രസ് പ്രചാരണത്തിനായി എത്തുന്നോ അത്രത്തോളം തങ്ങളുടെ വിജയം അനായാസമാകുമെന്നും ചന്ദ്രശേഖര റാവു പറഞ്ഞു. എല്ലാ പാരമ്പര്യവും അനന്തരാവകാശമായി ലഭിച്ചയാളാണ് രാഹുല്‍ […]

നന്ദമുരി ഹരികൃഷ്‌ണയുടെ മൃതദേഹത്തിനൊപ്പം സെല്‍ഫി; 4 നഴ്സുമാരെ പുറത്താക്കി

ഹൈദരാബാദ്: നടന്‍ നന്ദമുരി ഹരികൃഷ്‌ണയുടെ മൃതദേഹത്തിനൊപ്പം സെല്‍ഫി എടുത്ത നാല് നഴ്‌സുമാരെ ആശുപത്രി അധികൃതര്‍ പുറത്താക്കി. നല്‍ഗോണ്ടയിലെ കമിനേനി സൂപ്പര്‍ സ്‌പെഷ്യാലിറ്റി ആശുപത്രിയിലെ പുരുഷ നഴ്‌സടക്കമുള്ളവരെയാണ് പുറത്താക്കിയത്. മൃതദേഹത്തോട് അനാദരവ് കാട്ടിയെന്ന് ചൂണ്ടിക്കാട്ടിയാണ് നടപടി. പോസ്റ്റ്‌മോര്‍ട്ടത്തിനായി മൃതദേഹം ഒരുക്കുന്നതിനിടെയാണ് നഴ്‌സുമാര്‍ സെ.ഫി എടുത്തത്. മൃതദേഹത്തിനൊപ്പം ഇവര്‍ ചിരിച്ചുകൊണ്ടുനില്‍ക്കുന്ന ചിത്രം വാട്‌സാപ്പിലൂടെ വ്യാപകമായി പ്രചരിക്കുകയായിരുന്നു. തികച്ചും നിര്‍ഭാഗ്യകരമായ സംഭവമാണുണ്ടായതെന്നും ജീവനക്കാര്‍ക്കുവേണ്ടി മാപ്പു ചോദിക്കുന്നുവെന്നും ആശുപത്രി അധികൃതര്‍ പറഞ്ഞു. സംഭവം ശ്രദ്ധയില്‍പ്പെട്ടയുടന്‍ ഇവരെ സര്‍വീസില്‍ നിന്നും നീക്കിയതായും അധികൃതര്‍ അറിയിച്ചു. കഴിഞ്ഞ […]

പൊണ്ണത്തടിയില്‍ കേരളത്തിന് ഒന്നാംസ്ഥാനം

ഹൈദരാബാദ്: മുതിര്‍ന്നവരിലെ പൊണ്ണത്തടിയുടെ കാര്യത്തില്‍ കേരളത്തിന് ഒന്നാംസ്ഥാനം. ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളിലെ മുതിര്‍ന്നവരില്‍ 52.4% പേരും പൊണ്ണത്തടിയുള്ളവരെന്ന് പഠന റിപ്പോര്‍ട്ട് പുറത്തുവന്നു. തമിഴ്‌നാട് കേന്ദ്രീകരിച്ച്‌ നാഷണല്‍ ഫാമിലി ഹെല്‍ത്ത് സര്‍വേ നടത്തിയ പഠനത്തിലാണ് ഇക്കാര്യം കണ്ടെത്തിയത്. മറ്റ് സംസ്ഥാനങ്ങളെ പിന്നിലാക്കിക്കൊണ്ട് കേരളമാണ് പൊണ്ണത്തടിയുടെ കാര്യത്തില്‍ മുന്നില്‍ നില്‍ക്കുന്നത്. തമിഴ്‌നാട്, ആന്ധ്ര പ്രദേശ്, കര്‍ണാടക എന്നീ സംസ്ഥാനങ്ങളാണ് യഥാക്രമം പിന്നിലുള്ളത്. അതില്‍ത്തന്നെ സ്ത്രീകളിലാണ് പുരുഷന്മാരെ അപേക്ഷിച്ച്‌ പൊണ്ണത്തടി കൂടുതല്‍ കണ്ടെത്തിയത്. പൊണ്ണത്തടിമൂലം കാന്‍സര്‍ പ്രമേഹം, ഹൃദ്രോഗം, തുടങ്ങി നിരവധി രോഗങ്ങള്‍ […]