നന്ദമുരി ഹരികൃഷ്‌ണയുടെ മൃതദേഹത്തിനൊപ്പം സെല്‍ഫി; 4 നഴ്സുമാരെ പുറത്താക്കി

ഹൈദരാബാദ്: നടന്‍ നന്ദമുരി ഹരികൃഷ്‌ണയുടെ മൃതദേഹത്തിനൊപ്പം സെല്‍ഫി എടുത്ത നാല് നഴ്‌സുമാരെ ആശുപത്രി അധികൃതര്‍ പുറത്താക്കി. നല്‍ഗോണ്ടയിലെ കമിനേനി സൂപ്പര്‍ സ്‌പെഷ്യാലിറ്റി ആശുപത്രിയിലെ പുരുഷ നഴ്‌സടക്കമുള്ളവരെയാണ് പുറത്താക്കിയത്. മൃതദേഹത്തോട് അനാദരവ് കാട്ടിയെന്ന് ചൂണ്ടിക്കാട്ടിയാണ് നടപടി.

പോസ്റ്റ്‌മോര്‍ട്ടത്തിനായി മൃതദേഹം ഒരുക്കുന്നതിനിടെയാണ് നഴ്‌സുമാര്‍ സെ.ഫി എടുത്തത്. മൃതദേഹത്തിനൊപ്പം ഇവര്‍ ചിരിച്ചുകൊണ്ടുനില്‍ക്കുന്ന ചിത്രം വാട്‌സാപ്പിലൂടെ വ്യാപകമായി പ്രചരിക്കുകയായിരുന്നു. തികച്ചും നിര്‍ഭാഗ്യകരമായ സംഭവമാണുണ്ടായതെന്നും ജീവനക്കാര്‍ക്കുവേണ്ടി മാപ്പു ചോദിക്കുന്നുവെന്നും ആശുപത്രി അധികൃതര്‍ പറഞ്ഞു. സംഭവം ശ്രദ്ധയില്‍പ്പെട്ടയുടന്‍ ഇവരെ സര്‍വീസില്‍ നിന്നും നീക്കിയതായും അധികൃതര്‍ അറിയിച്ചു.

കഴിഞ്ഞ ബുധനാഴ്‌ചയാണ് നല്‍ഗോണ്ടയില്‍വച്ച്‌ നന്ദമുരി ഹരികൃഷ്‌ണ അപകടത്തില്‍ മരിച്ചത്. നെല്ലൂരില്‍ വിവാഹത്തില്‍ പങ്കെടുക്കാന്‍ പോകുംവഴി ഹരികൃഷ്‌ണ ഓടിച്ചിരുന്ന വാഹനം നിയന്ത്രണം വിട്ട് ഡിവൈഡറിന് മുകളിലൂടെ പാഞ്ഞ് എതിര്‍ദിശയില്‍ വന്ന മറ്റൊരു കാറിയില്‍ ഇടിക്കുകയായിരുന്നു.

prp

Related posts

Leave a Reply

*