ഹൈദരാബാദ്: നടന്‍ നന്ദമുരി ഹരികൃഷ്‌ണയുടെ മൃതദേഹത്തിനൊപ്പം സെല്‍ഫി എടുത്ത നാല് നഴ്‌സുമാരെ ആശുപത്രി അധികൃതര്‍ പുറത്താക്കി. നല്‍ഗോണ്ടയിലെ കമിനേനി സൂപ്പര്‍ സ്‌പെഷ്യാലിറ്റി ആശുപത്രിയിലെ പുരുഷ നഴ്‌സടക്കമുള്ളവരെയാണ് പുറത്താക്കിയത്. മൃതദേഹത്തോട് അനാദരവ് കാട്ടിയെന്ന് ചൂണ്ടിക്കാട്ടിയാണ് നടപടി. പോസ്റ്റ്‌മോര്‍ട്ടത്തിനായി മൃതദേഹം ഒരുക്കുന്നതിനിടെയാണ് നഴ്‌സുമാര്‍ സെ.ഫി എടുത്തത്. മൃതദേഹത്തിനൊപ്പം ഇവര്‍ ചിരിച്ചുകൊണ്ടുനില്‍ക്കുന്ന ചിത്രം വാട്‌സാപ്പിലൂടെ വ്യാപകമായി പ്രചരിക്കുകയായിരുന്നു. തികച്ചും നിര്‍ഭാഗ്യകരമായ സംഭവമാണുണ്ടായതെന്നും ജീവനക്കാര്‍ക്കുവേണ്ടി മാപ്പു ചോദിക്കുന്നുവെന്നും ആശുപത്രി അധികൃതര്‍ പറഞ്ഞു. സംഭവം ശ്രദ്ധയില്‍പ്പെട്ടയുടന്‍ ഇവരെ സര്‍വീസില്‍ നിന്നും നീക്കിയതായും അധികൃതര്‍ അറിയിച്ചു. കഴിഞ്ഞ […]
Tag: nandhamuri harikrishna
ജൂനിയര്‍ എന്‍ടിആറിന്‍റെ പിതാവ് കാറപകടത്തില്‍ മരിച്ചു
ഹൈദരാബാദ്: മുന്‍ ആന്ധ്രാ പ്രദേശ് മുഖ്യമന്ത്രി എന്‍ ടി രാമറാവുവിന്‍റെ മകനും തെലുങ്കുദേശം പാര്‍ട്ടി നേതാവും ജൂനിയര്‍ എന്‍ടിആറിന്‍റെ പിതാവുമായ നന്ദമുരി ഹരികൃഷ്ണ (62) വാഹനാപകടത്തില്‍ മരിച്ചു. ആന്ധ്രപ്രദേശിലെ നെല്ലൂര്‍ ജില്ലയില്‍ ഒരു വിവാഹ ചടങ്ങില്‍ പങ്കെടുക്കുന്നതിനായി പോകുമ്പോളാണ് അപകടം. ഹരികൃഷ്ണ തന്നെയാണ് കാര്‍ ഓടിച്ചിരുന്നത്. അമിത വേഗതയില്‍ വരുന്നതിനിടെ നിയന്ത്രണം വിട്ട കാര്‍ റോഡ് മീഡിയനില്‍ ഇടിക്കുകയായിരുന്നു. അപകടത്തില്‍ ഗുരുതരമായി പരുക്കേറ്റ അദ്ദേഹത്തെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. നടനും മുന്‍ എംപിയുമായ ഹരികൃഷ്ണ ആന്ധ്ര പ്രദേശ് മുഖ്യമന്ത്രി ചന്ദ്രബാബു […]


