ഹൈദരാബാദ്: മുന്‍ ആന്ധ്രാ പ്രദേശ് മുഖ്യമന്ത്രി എന്‍ ടി രാമറാവുവിന്റെ മകനും തെലുങ്കുദേശം പാര്‍ട്ടി നേതാവും ജൂനിയര്‍ എന്‍ടിആറിന്റെ പിതാവുമായ നന്ദമുരി ഹരികൃഷ്ണ (62) വാഹനാപകടത്തില്‍ മരിച്ചു.
ആന്ധ്രപ്രദേശിലെ നെല്ലൂര്‍ ജില്ലയില്‍ ഒരു വിവാഹ ചടങ്ങില്‍ പങ്കെടുക്കുന്നതിനായി പോകുമ്പോളാണ് അപകടം. ഹരികൃഷ്ണ തന്നെയാണ് കാര്‍ ഓടിച്ചിരുന്നത്. അമിത വേഗതയില്‍ വരുന്നതിനിടെ നിയന്ത്രണം വിട്ട കാര്‍ റോഡ് മീഡിയനില്‍ ഇടിക്കുകയായിരുന്നു. അപകടത്തില്‍ ഗുരുതരമായി പരുക്കേറ്റ അദ്ദേഹത്തെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.
നടനും മുന്‍ എംപിയുമായ ഹരികൃഷ്ണ ആന്ധ്ര പ്രദേശ് മുഖ്യമന്ത്രി ചന്ദ്രബാബു നായിഡുവിന്റെ ഭാര്യാ സഹോദരനുമാണ്. തെലുങ്കിലെ തന്നെ മറ്റൊരു പ്രമുഖ നടനായ നന്ദമുരി കല്യാണ്‍ റാമാണ് മറ്റൊരു മകന്. മറ്റൊരു മകനായ നന്ദമുരി ജാനകീറാം 2014ല്‍ ഒരു വാഹനാപകടത്തില്‍ മരിച്ചിരുന്നു.

