ജൂനിയര്‍ എന്‍ടിആറിന്‍റെ പിതാവ് കാറപകടത്തില്‍ മരിച്ചു

ഹൈദരാബാദ്: മുന്‍ ആന്ധ്രാ പ്രദേശ് മുഖ്യമന്ത്രി എന്‍ ടി രാമറാവുവിന്‍റെ മകനും തെലുങ്കുദേശം പാര്‍ട്ടി നേതാവും ജൂനിയര്‍ എന്‍ടിആറിന്‍റെ പിതാവുമായ നന്ദമുരി ഹരികൃഷ്ണ (62) വാഹനാപകടത്തില്‍ മരിച്ചു. ആന്ധ്രപ്രദേശിലെ നെല്ലൂര്‍ ജില്ലയില്‍ ഒരു വിവാഹ ചടങ്ങില്‍ പങ്കെടുക്കുന്നതിനായി പോകുമ്പോളാണ് അപകടം. ഹരികൃഷ്ണ തന്നെയാണ് കാര്‍ ഓടിച്ചിരുന്നത്. അമിത വേഗതയില്‍ വരുന്നതിനിടെ നിയന്ത്രണം വിട്ട കാര്‍ റോഡ് മീഡിയനില്‍ ഇടിക്കുകയായിരുന്നു. അപകടത്തില്‍ ഗുരുതരമായി പരുക്കേറ്റ അദ്ദേഹത്തെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. നടനും മുന്‍ എംപിയുമായ ഹരികൃഷ്ണ ആന്ധ്ര പ്രദേശ് മുഖ്യമന്ത്രി ചന്ദ്രബാബു […]

വ്യത്യസ്തമായ മൂന്നു വേഷങ്ങളുമായി ജൂനിയര്‍ എന്‍.ടി.ആറിന്‍റെ . ‘  ‘ജയ്‌ ലവ കുശ’

ജനത ഗ്യാരെജിനു ശേഷം ജൂനിയര്‍ എന്‍.ടി.ആര്‍.നായകനാകുന്ന പുതിയ ചിത്രം ‘ജയ്‌ ലവ കുശ’യുടെ ട്രെയിലര്‍ പുറത്തുവിട്ടു.കെ.എസ്.രവീന്ദ്ര സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ റാഷി ഖന്നയും നിവേദ തോമസുമാണ് നായികമാരായി എത്തുന്നത്.മൂന്നു വേഷത്തിലാണ് ജൂനിയര്‍ എന്‍.ടി.ആര്‍. ചിത്രത്തിലെത്തുന്നത്. എന്‍.ടി.ആര്‍ട്സിന്‍റെ  ബാനറില്‍  നന്ദമുറി കല്യാണ റാം ആണ്  ചിത്രം നിര്‍മിച്ചിരിക്കുന്നത്.റോണിത് റോയ്,പോസാനി കൃഷ്ണ മുരളി,ബ്രഹ്മാജി,ജയപ്രകാശ് റെഡി,പ്രഭാസ് ശ്രീനു, പ്രവീണ്‍ ഹംസ നന്ദിനി എന്നിവരും ചിത്രത്തിലുണ്ട്.ദേവി ശ്രീ പ്രസാദ്‌ ആണ് സംഗീതം. ചിത്രത്തിന് ചായാഗ്രഹണം നിര്‍വഹിച്ചിരിക്കുന്നത് ചോട്ട കെ.നായിഡു ആണ്.