സ്വന്തം മകളെ ഒഴിവാക്കാനായി അമ്മ ചൂടായ ദോശക്കല്ലിന്‍റെ മുകളില്‍ ഇരുത്തി പൊള്ളിച്ചു

ഹൈദരാബാദ്: കാമുകന്‍റെ നിര്‍ദ്ദേശ പ്രകാരം സ്വന്തം അമ്മ മകളെ ഒഴിവാക്കാനായി ചൂടായ ദോശക്കല്ലിന്‍റെ മുകളില്‍ ഇരുത്തി പൊള്ളലേല്‍പ്പിച്ചു. മാരകമായി പൊള്ളലേറ്റ പെണ്‍കുട്ടിയെ ഇവര്‍ കുട്ടികളുടെയും സ്ത്രീകളുടെയും സുരക്ഷക്കായി പ്രവര്‍ത്തിക്കുന്ന ബറോസാ സെന്‍ട്രലില്‍ എത്തിച്ചപ്പോഴാണ് സംഭവം പുറത്തറിഞ്ഞത്. ഞായറാഴ്ച രാവിലെയായിരുന്നു കുട്ടിയുമായി അമ്മയായ ലളിതയും കാമുകനും ബറോസാ സെന്‍ട്രലില്‍ എത്തിയത്. കുട്ടിയെ റെയില്‍വെ സ്റ്റേഷനില്‍ നിന്ന് ലഭിച്ചതാണെന്നും അവളെ ദത്തെടുക്കാന്‍ താല്‍പ്പര്യം ഉണ്ടെന്നും അറിയിച്ചു. എന്നാല്‍ കുട്ടി അവരുടെ കൂടെ വരാന്‍ തയ്യാറാകുന്നില്ല എന്നുമാണ് പറഞ്ഞത്. എന്നാല്‍ ഇവര്‍ […]

ഹൈദരാബാദ് മെട്രോ സര്‍വ്വീസ് പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്തു

ഹൈദരാബാദ്: ഹൈദരാബാദ് മെട്രോ റെയില്‍ സര്‍വ്വീസ് ഇന്ന്  പ്രധാന മന്ത്രി നരേന്ദ്രമോദി ഉദ്ഘാടനം ചെയ്തു. മൂന്ന് ഇടനാഴികളായി പൂർത്തിയാക്കുന്ന പദ്ധതിയിലെ  30 കി.മീ പാതയാണ് ഇന്ന് ഉദ്ഘാടനം ചെയ്തത്. മുഖ്യമന്ത്രി ചന്ദ്രശേഖര്‍ റാവുവിന്‍റെ  കൂടെ പ്രധാനമന്ത്രി മെട്രോയില്‍ യാത്ര നടത്തി. 2012 ജുലൈയിലാണ് പദ്ധതിയുടെ നിര്‍മ്മാണം  ഉദ്ഘാടനം ചെയ്തത്. ഈ വർഷം ജൂണിൽ പൂർത്തിയാക്കാനാണു ലക്ഷ്യമിട്ടതെങ്കിലും സ്ഥലമേറ്റെടുപ്പു പ്രശ്നങ്ങളെത്തുടർന്നാണു വൈകിയത്. 14,000 കോടി രൂപയാണു നിർമാണച്ചെലവ്. പൊതു-സ്വകാര്യ പങ്കാളിത്തത്തോടെ സംസ്ഥാന സർക്കാരും എൽ ആൻഡ് ടിയും ചേർന്നാണു […]

വനിതാ പോലീസിനെക്കൊണ്ട് മസ്സാജ് ചെയ്യിപ്പിച്ച പോലീസ് ഉദ്യോഗസ്ഥനെതിരെ നടപടി

ഹൈദരാബാദ്:  പെട്ടു. ഗാഡ്വാള്‍ ജില്ലയിലെ ജോഗുലമ്ബ സ്റ്റേഷന്‍ എഎസ്‌ഐ ഹസനാണ് തന്‍റെ കീഴുദ്യോഗസ്ഥയെ കൊണ്ട് മസാജ് ചെയ്യിക്കുന്നതിന്‍റെ വീഡിയോ സമൂഹ മാധ്യമങ്ങളില്‍ പ്രചരിച്ചതിനെ തുടര്‍ന്ന് വിവാദത്തിലായിരിക്കുന്നത്. ബനിയന്‍ ധരിച്ച്‌ കമഴ്ന്നുകിടക്കുന്ന പോലീസുകാരന്‍റെ പുറം തടവികൊടുക്കുന്ന വനിത പോലീസ്, ഇതാണ് ദൃശ്യങ്ങളില്‍ കാണുന്നത്. വീഡിയോ കാണാം. വീഡിയോ വ്യാപകമായി ഷെയര്‍ ചെയ്യപ്പെട്ടതോടെ അന്വേഷണത്തിന് ഉത്തരവിട്ടിട്ടുണ്ടെന്ന് ജോഗുലമ്പ  ഗഡ്വാള്‍ പോലീസ് സൂപ്രണ്ട് വിജയ് കുമാര്‍ പറഞ്ഞു. തിരുമ്മല്‍ വിവാദം നേരത്തെയും ഹൈദരാബാദില്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. രാജ്കൊണ്ട കമ്മീഷണറേറ്റില്‍ പുരുഷ ഹോം ഗാര്‍ഡിനെ കൊണ്ട് എസ്.ഐ […]

ഹൈദരാബാദില്‍ കനത്ത മഴയില്‍ മൂന്നു മരണം

ഹൈദരാബാദ്: ഹൈദരാബാദ് നഗരത്തില്‍ ഇന്നലെ വൈകുന്നേരം മുതല്‍ തുടരുന്ന കനത്ത മഴയിലും വെള്ളക്കെട്ടിലും എട്ട് മാസം പ്രായമായ കുഞ്ഞുള്‍പ്പെടെ മൂന്ന് പേര്‍ മരിച്ചു. നായിഡു നഗര്‍ സ്വദേശികളായ യാദുലുവും  കുഞ്ഞും കനത്തമഴയില്‍ മതിലിടിഞ്ഞ് വീണു പരിക്കേറ്റ്  ആശുപത്രിയില്‍ കൊണ്ടുപോകുമ്പോഴാണ്   മരിച്ചത്.  ചാര്‍മിനാര്‍  സ്വദേശി  വൈദ്യുതാഘാതമേറ്റു സംഭവ സ്ഥലത്ത് തന്നെ മരിച്ചു. മഴയില്‍ മിക്ക റോഡുകളും വെള്ളത്തിനടിയിലായി. വാഹനങ്ങള്‍ക്ക് മുകളിലൂടെ വരെ വെള്ളം കുത്തിയൊഴുകുന്ന നിലയിലാണ്. ഗതാഗതം തടസപ്പെട്ടു.  നീണ്ട അവധിക്കുശേഷം തിരിച്ചെത്തിയ കുടംബങ്ങള്‍ പലയിടത്തും കുടുങ്ങിക്കിടന്നു. നാലര മുതല്‍ എട്ടര വരെ […]