ഹൈദരാബാദ്: കുടിച്ച് ലക്കില്ലാതെ പൊലീസുകാരുടെ നേര്‍ക്ക് തട്ടിക്കയറുന്ന സ്ത്രീയുടെ വീഡിയോ വൈറലാവുന്നു. ഹൈദരാബാദിലാണ് സംഭവം.
അര്‍ധരാത്രി സുഹൃത്തുമൊത്ത് കാറില്‍ സഞ്ചരിക്കുകയായിരുന്നു സ്ത്രീ. ചെക്കിങ്ങിനെ തുടര്‍ന്ന് പൊലീസ് വാഹനം നിര്‍ത്തിച്ചു. തുടര്‍ന്ന് പൊലീസുമായി കലഹിച്ചതിനെത്തുടര്‍ന്ന് മദ്യപിച്ചിട്ടുണ്ടോ എന്നറിയാനുള്ള ബ്രെത്ലെയ്സര് ടെസ്റ്റിന് വിധേയയാക്കി.
#WATCH Hyderabad: A woman created ruckus & pelted stones at media personnel after her friend was booked for drunken driving by traffic police in Jubliee Hills area last night. pic.twitter.com/K1AthMih70
— ANI (@ANI) April 8, 2018
ഇതിന് ശേഷം പൊലീസുകാര്‍ക്കും നാട്ടുകാര്‍ക്കും നേരെ യുവതി അസഭ്യവര്‍ഷം നടത്തി. ഈ ദൃശ്യങ്ങള്‍ പകര്‍ത്തുകയായിരുന്ന പ്രാദേശിക ചാനല്‍ കാമറാമാനെ യുവതി പിന്തുടര്ന്ന് കല്ലെടുത്ത് എറിയുന്നതും വീഡിയോയില്‍ കാണാം.
യുവതിയും സുഹൃത്തും പരിധിയിലധികം മദ്യപിച്ചിരുന്നതായി പൊലീസ് മാധ്യമങ്ങളോട് പറഞ്ഞു. മദ്യപിച്ച് വണ്ടിയോടിച്ച സ്ത്രീക്കെതിരെ കേസെടുത്തിട്ടുണ്ട്. എന്നാല്‍ പൊലീസുമായി കയര്‍ത്തതിന് കൂടെയുണ്ടായ സ്ത്രീക്കെതിരെ നടപടി സ്വീകരിച്ചിട്ടില്ലെന്നും അവര്‍ അറിയിച്ചു.

