മദ്യപിച്ച്‌ ലക്കുകെട്ട​ സ്​ത്രീയുടെ പരാക്രമം പൊലീസിനോട്- VIDEO VIRAL

ഹൈദരാബാദ്​: കുടിച്ച്‌ ലക്കില്ലാതെ പൊലീസുകാരുടെ നേര്‍ക്ക് തട്ടിക്കയറുന്ന സ്​ത്രീയുടെ വീഡിയോ വൈറലാവുന്നു. ഹൈദരാബാദിലാണ് സംഭവം.

അര്‍ധരാത്രി സുഹൃത്തുമൊത്ത്​ കാറില്‍ സഞ്ചരിക്കുകയായിരുന്നു സ്​ത്രീ. ചെക്കിങ്ങിനെ തുടര്‍ന്ന്​ പൊലീസ് വാഹനം നിര്‍ത്തിച്ചു. തുടര്‍ന്ന് പൊലീസുമായി കലഹിച്ചതിനെത്തുടര്‍ന്ന് മദ്യപിച്ചിട്ടുണ്ടോ എന്നറിയാനുള്ള ബ്രെത്​ലെയ്​സര്‍ ടെസ്റ്റിന് വിധേയയാക്കി.

ഇതിന് ശേഷം പൊലീസുകാര്‍ക്കും നാട്ടുകാര്‍ക്കും നേരെ യുവതി അസഭ്യവര്‍ഷം നടത്തി. ഈ ദൃശ്യങ്ങള്‍ പകര്‍ത്തുകയായിരുന്ന പ്രാദേശിക ചാനല്‍ കാമറാമാനെ യുവതി പിന്തുടര്‍ന്ന്​ കല്ലെടുത്ത്​ എറിയുന്നതും വീഡിയോയില്‍ കാണാം.

യുവതിയും സുഹൃത്തും പരിധിയിലധികം മദ്യപിച്ചിരുന്നതായി പൊലീസ്​ മാധ്യമങ്ങളോട്​ പറഞ്ഞു. മദ്യപിച്ച്‌​ വണ്ടിയോടിച്ച​ സ്​ത്രീക്കെതിരെ കേസെടുത്തിട്ടുണ്ട്​. എന്നാല്‍ പൊലീസുമായി കയര്‍ത്തതിന്​ കൂടെയുണ്ടായ സ്​ത്രീക്കെതിരെ നടപടി സ്വീകരിച്ചിട്ടില്ലെന്നും അവര്‍​ അറിയിച്ചു.

Related posts

Leave a Reply

*