സിനിമാ-നാടക നടന്‍ കെ. എല്‍ ആന്‍റണി അന്തരിച്ചു

കൊച്ചി: പ്രശസ്ത സിനിമാ നാടക നടന്‍ കെഎല്‍ ആന്‍റണി അന്തരിച്ചു. ഹൃദയാഘാതത്തെ തുടര്‍ന്ന് കൊച്ചി ലേക് ഷോര്‍ ആശുപത്രിയിലായിരുന്നു അന്ത്യം. 78 വയസായിരുന്നു. ലീനയാണ് ഭാര്യ. മക്കള്‍: അമ്പിളി, ലാസര്‍ഷൈന്‍, നാന്‍സി. ഫോര്‍ട്ട് കൊച്ചിക്കാരനാണ് കെ.എല്‍. ആന്‍റണി. പി.ജെ. ആന്‍റണിയുടെ നേതൃത്വത്തില്‍ കൊച്ചി കേന്ദ്രമായി അമച്വര്‍ നാടകവേദി തഴച്ചുവളര്‍ന്ന കാലത്താണു കമ്യൂണിസ്‌റ്റ് നാടകങ്ങള്‍ മാത്രമേ എഴുതൂ എന്ന വാശിയോടെ കെ.എല്‍. ആന്‍റണി അവരിലൊരാളായത്. സ്വന്തം ആശയങ്ങള്‍ ആവിഷ്‌കരിക്കാന്‍ കൊച്ചിന്‍ കലാകേന്ദ്രം എന്ന നാടക സമിതിയും രൂപീകരിച്ചു. അടിയന്തരാവസ്‌ഥക്കാലത്ത് […]

സംവിധായകന്‍ അജയന്‍ അന്തരിച്ചു

തിരുവനന്തപുരം: പെരുന്തച്ചന്‍ എന്ന ഒറ്റ സിനിമയിലൂടെ ശ്രദ്ധേയനായ സംവിധായകന്‍ അജയന്‍ അന്തരിച്ചു. വിഖ്യാത നാടകക്കാരന്‍ തോപ്പില്‍ ഭാസിയുടെയും അമ്മിണിയമ്മയുടേയും മൂത്തമകനാണ്‌. ഡോ. സുഷമയാണ്‌ ഭാര്യ. പാര്‍വ്വതി, ലക്ഷ്‌മി എന്നിവര്‍ മക്കളാണ്‌. സംസ്‌കാരം പിന്നീട്‌. 1990 ല്‍ പുറത്തിറങ്ങിയ പെരുന്തച്ചന്‍റെ രചന എം ടി വാസുദേവന്‍ നായരുടേതാണ്‌. പെരുന്തച്ചനിലുടെ നവാഗത സംവിധായകനുള്ള സംസ്ഥാന- ദേശീയ പുരസ്‌കാരങ്ങള്‍ നേടിയിട്ടുണ്ട്‌. ഭരതന്‍, പത്‌മരാജന്‍ എന്നിവര്‍ക്കൊപ്പം സംവിധാന സഹായിയായി പ്രവര്‍ത്തിച്ചിട്ടുണ്ട്‌. അഡയാര്‍ ഫിലിം ടെക്നോളജിയില്‍ ഡിപ്ലോമ നേടിയ ശേഷം സിനിമയിലെത്തിയ അജയന്‍ അച്ഛന്‍ […]

ജോര്‍ജ് എച്ച്‌.‌ഡബ്ല്യു ബുഷ് അന്തരിച്ചു

വാഷിംഗ്ടണ്‍: അമേരിക്കന്‍ മുന്‍ പ്രസിഡന്‍റ് ജോര്‍ജ് എച്ച്‌.ഡബ്ല്യു. ബുഷ് (94) അന്തരിച്ചു. അമേരിക്കയുടെ നാല്‍പത്തിയൊന്നാമത് പ്രസിഡന്‍റായിരുന്നു ബുഷ്. വാര്‍ധക്യസഹജമായ അസുഖങ്ങളെ തുടര്‍ന്നു ദീര്‍ഘനാളായി വിശ്രമജീവിതത്തിലായിരുന്നു അദ്ദേഹം. അദ്ദേഹത്തിന്‍റെ വക്താവ് ജിം മഗ്രാത്താണ് മരണവിവരം അറിയിച്ചത്. ജോര്‍ജ് ഹെര്‍ബര്‍ട്ട് വാക്കര്‍ ബുഷ് എന്ന സീനിയര്‍ ബുഷ് 1989 മുതല്‍ 1993 വരെ യുഎസ് പ്രസിഡന്‍റായിരുന്നു.  യുഎസ് കോണ്‍ഗ്രസ് അംഗം, സിഐഎ ഡയറക്ടര്‍, റൊണാള്‍ഡ് റീഗന്‍റെ വൈസ് പ്രസിഡന്‍റ് എന്നീ നിലകളിലും അദ്ദേഹം പ്രവര്‍ത്തിച്ചിട്ടുണ്ട്. ഗള്‍ഫ് യുദ്ധകാലത്ത് അമേരിക്കന്‍ ഇടപെടല്‍ […]

എം ഐ ഷാനവാസ് എംപി അന്തരിച്ചു

ചെന്നൈ: മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും വയനാട് എംപിയുമായ എം ഐ ഷാനവാസ് (67) അന്തരിച്ചു. ചെന്നൈയിലെ സ്വകാര്യ ആശുപത്രിയില്‍ പുലര്‍ച്ചെയായിരുന്നു അന്ത്യം. കരള്‍ മാറ്റ ശസ്ത്രക്രിയയെ തുടര്‍ന്ന് ചികിത്സയിലായിരുന്ന ഷാനവാസിന്‍റെ ആരോഗ്യസ്ഥിതി കഴിഞ്ഞ ദിവസം അണുബാധയെത്തുടര്‍ന്ന് വഷളാവുകയായിരുന്നു. അഭിഭാഷകനായിരുന്ന ഇബ്രാഹിംകുട്ടിയുടെയും നൂര്‍ജഹാന്‍ ബീഗത്തിന്‍റെയും മകനായി 1951 സെപ്റ്റംബര്‍ 22ന് കോട്ടയത്താണ് ഷാനവാസിന്‍റെ ജനനം. കെഎസ്‌യുവിലൂടെയാണ് രാഷ്ട്രീയ പ്രവര്‍ത്തനം ആരംഭിക്കുന്നത്. കോഴിക്കോട് ഫാറൂഖ് കോളെജില്‍ നിന്ന് ഇംഗ്ലീഷ് സാഹിത്യത്തില്‍ എം എയും എറണാകുളം ലോ കോളജില്‍ നിന്ന് എല്‍എല്‍ബിയും […]

സ്‌പൈഡര്‍മാന്‍, എക്‌സ്‌മെ‌ന്‍ കഥാപാത്രങ്ങളുടെ സൃഷ്‌ടാവ് സ്‌റ്റാന്‍ ലീ വിടവാങ്ങി

ലോസ് ആഞ്ചലസ്: ലോകമെമ്പാടുമുള്ള ആരാധകരുടെ മനംകവര്‍ന്ന സൂപ്പര്‍ ഹീറോകള്‍ക്ക് ജന്മം നല്‍കിയ ഇതിഹാസ കഥാകാരന്‍ മാര്‍ട്ടിന്‍ സ്‌റ്റാന്‍ ലീ (95) അന്തരിച്ചു.  ലോസ് ആഞ്ചലസിലെ സെഡാര്‍സ് സിനായി മെഡിക്കല്‍ സെന്‍ററിലായിരുന്നു അന്ത്യം. സ്‌പൈഡര്‍മാന്‍, എക്‌സ്‌മെ‌ന്‍, തോര്‍, അയണ്‍മാന്‍, അവഞ്ചേഴ്‌സ്, ബ്ലാക് പാന്തര്‍, ഫെന്‍റാസ്‌റ്റിക് ഫോര്‍ തുടങ്ങിയ മാര്‍വല്‍ കോമിക് കഥാപാത്രങ്ങളുടെ സൃഷ്‌ടാവും എഴുത്തുകാരനും പ്രസാദകനുമായിരുന്നു സ്‌റ്റാന്‍ ലീ. 1922 ഡിസംബര്‍ 28നാണ് സ്‌റ്റാന്‍ ലീ സ്‌റ്റീബര്‍ എന്ന മാര്‍ട്ടിന്‍ സ്‌റ്റാന്‍ ലീ ജനിക്കുന്നത്. റുമാനിയയില്‍ നിന്നും അമേരിക്കയിലേക്ക് […]

കേന്ദ്രമന്ത്രി അനന്ത് കുമാര്‍ അന്തരിച്ചു

ബംഗളൂരു: കേന്ദ്രമന്ത്രി അനന്ത് കുമാര്‍ (59) അന്തരിച്ചു. ദീര്‍ഘനാളായി അര്‍ബുദ ബാധയെ തുടര്‍ന്ന് ചികിത്സയിലായിരുന്നു. ഇന്ന് പുലര്‍ച്ചെ 1.40ന് ബംഗലൂരുവിലെ ആശുപത്രിയില്‍ വച്ചായിരുന്നു അന്ത്യം. കേന്ദ്ര പാര്‍ലമെന്‍ററി കാര്യ മന്ത്രിയായിരുന്നു. രാസവള വകുപ്പിന്‍റെയും ചുമതല അനന്ത് കുമാറിനായിരുന്നു. ലണ്ടന്‍, ന്യൂയോര്‍ക്ക് എന്നിവിടങ്ങളില്‍ ചികിത്സയ്ക്ക് ശേഷം അദ്ദേഹം ബംഗളൂരുവില്‍ തിരിച്ചെത്തിയിരുന്നു. ബംഗളൂരു സൗത്തില്‍ നിന്ന് ആറ് തവണ പാര്‍ലമെന്‍റ് അംഗമായി തെരഞ്ഞെടുക്കപ്പെട്ട അനന്ത് കുമാര്‍ ബിജെപി കര്‍ണാടക സംസ്ഥാന അധ്യക്ഷ പദവിയും വഹിച്ചിട്ടുണ്ട്. 1996ലാണ് അദ്ദേഹം ബംഗലൂരു സൗത്ത് […]

മഅ്ദനിയുടെ മാതാവ് അസ്‌മ ബീവി അന്തരിച്ചു

കൊല്ലം: പി ഡി പി ചെയര്‍മാന്‍ അബ്ദുള്‍ നാസര്‍ മഅ്ദനിയുടെ മാതാവ് അസ്മാ ബീവി(67) അന്തരിച്ചു. ഏറെ കാലമായി അര്‍ബുദത്തെ തുടര്‍ന്ന് ചികിത്സയിലായിരുന്നു. ചൊവ്വാഴ്ച വൈകിട്ട് മൂന്നു മണിയോടെയായിരുന്നു അന്ത്യം. മൃതദേഹം വൈകാതെ ശാസ്താംകോട്ടയിലെ വീട്ടിലെത്തിക്കും. ഗുരുതരാവസ്ഥയില്‍ കഴിയുന്ന മാതാവിനെ സന്ദര്‍ശിക്കുന്നതിന് മഅദനിക്ക് കോടതി ജാമ്യം അനുവദിച്ചിരുന്നു. ഒക്ടോബര്‍ 30നാണ് മഅദനി കേരളത്തിലെത്തിയത്. നവംബര്‍ നാലുവരെയാണ് പരോള്‍ അനുവദിച്ചിരുന്നത്. ഇതിനിടെ ബംഗളൂരു എന്‍ഐഎ പ്രത്യേക കോടതി എട്ട് ദിവസത്തേക്കു കൂടി പരോള്‍ കാലാവധി നീട്ടി നല്‍കിയിരുന്നു .ഇതോടെ […]

കവി എംഎന്‍ പാലൂര്‍ അന്തരിച്ചു

കോഴിക്കോട്: പ്രമുഖ കവി എം.എന്‍.പാലൂര്‍ (86) അന്തരിച്ചു. വാര്‍ദ്ധക്യസഹജമായ അസുഖങ്ങളെ തുടര്‍ന്ന് പുലര്‍ച്ചെ 5.30ഓടെ കോവൂരിലെ വസതിയിലായിരുന്നു അദ്ദേഹത്തിന്‍റെ അന്ത്യം.സംസ്കാരം പിന്നീട് നടത്തും. 1932 ജൂണ്‍ 22ന് എറണാകുളം ജില്ലയിലെ പാറക്കടവില്‍ യാഥാസ്ഥിതിക നമ്പൂതിരി കുടുംബത്തിലാണ് പാഴൂര്‍ മാധവന്‍ നമ്പൂതിരി എന്ന എം.എന്‍.പാലൂരിന്റെ ജനനം. ഔപചാരിക വിദ്യാഭ്യാസം ലഭിക്കാതിരുന്ന പാലൂര്‍ ചെറുപ്രായത്തില്‍ തന്നെ, പണ്ഡിതനായ കെ.പി.നാരായണ പിഷാരടിയുടെ കീഴില്‍ സംസ്‌കൃതം അഭ്യസിച്ചു. പട്ടിക്കാംതൊടി രാവുണ്ണി മേനോന്‍റെ കീഴില്‍ കലാമണ്ഡലത്തില്‍നിന്നും കഥകളിയും പഠിച്ചു. പിന്നീട് മുംബയിലേക്ക് പോയി. ഇന്ത്യന്‍ […]

സംവിധായകന്‍ തമ്പി കണ്ണന്താനത്തിന്‍റെ സംസ്‌കാരം ഇന്ന്

കൊച്ചി: നടനും സംവിധായകനുമായ തമ്പി കണ്ണന്താനത്തിന്‍റെ മൃതദേഹം ഇന്ന് സംസ്‌കരിക്കും. ഉച്ചകഴിഞ്ഞ് കാഞ്ഞിരപ്പളളി പാറത്തോട് സെന്‍റ് ജോര്‍ജ് ഗ്രേസി മെമ്മോറിയല്‍ പളളിയിലാണ് സംസ്‌കാരം. ഇന്നലെ എറണാകുളം ടൗണ്‍ഹാളില്‍ മൃതദേഹം പൊതുദര്‍ശനത്തിന് വച്ചു. ആയിരങ്ങളാണ് അദ്ദേഹത്തിന് അന്ത്യോപചാരമര്‍പ്പിക്കാന്‍ എത്തിയത്. അസുഖബാധിതനായി  കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയില്‍ കഴിയവെയാണ് തമ്ബി കണ്ണന്താനം വിടപറയുന്നത്. സംവിധായകന്‍ ജോഷിയുടെ സഹായിയായാണ് ചലച്ചിത്ര രംഗത്തേക്ക് കടന്ന് വരുന്നത്. 1983ല്‍ ‘താവളം’ എന്ന ചിത്രം സംവിധാനം ചെയ്തുകൊണ്ട് സ്വതന്ത്രസംവിധായകനായി. 1986 ല്‍ പുറത്തിറങ്ങിയ ‘രാജാവിന്‍റെ മകന്‍’ […]

ഈണങ്ങളുടെ ഉദയസൂര്യന്‍ ഇനി ഓര്‍മ

തിരുവനന്തപുരം: മാന്ത്രിക വിരലുകളിലൂടെ വിസ്മയങ്ങള്‍ തീര്‍ത്ത ബാലഭാസ്‌കര്‍ ഇനി നമുക്കിടയില്‍ ഓര്‍മ മാത്രം. ബാലഭാസ്‌കറിന്‍റെ മൃതദേഹം ഔദ്യോഗിക ബഹുമതികളോടെ സംസ്‌കരിച്ചു. തൈക്കാട് ശാന്തികവാടത്തിലാണ് സംസ്‌കാരം നടന്നത്. സര്‍ക്കാര്‍ പ്രതിനിധിയായി മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ ചടങ്ങില്‍ പങ്കെടുത്തു. സ്റ്റീഫന്‍ ദേവസ്സി തന്‍റെ പ്രിയപ്പെട്ട സുഹൃത്തിനെ യാത്ര അയയ്ക്കാന്‍ ഒപ്പം ഉണ്ടായിരുന്നു. കലാരംഗത്തുള്ള നിരവധിപേര്‍ സംസ്‌കാര ചടങ്ങില്‍ പങ്കുചേര്‍ന്നു.ഇന്നലെ രാവിലെ യൂണിവേഴ്സിറ്റി കോളെജിലും കലാഭവനിലും പൊതുദര്‍ശനത്തിന് വച്ചശേഷം ഭൗതികദേഹം രാത്രിയോടെ പൂജപ്പുര തിരുമലയിലെ വീട്ടിലെത്തിച്ചിരുന്നു. തിരുവനന്തപുരം അനന്തപുരി ആശുപത്രിയില്‍ ചികിത്സയിലായിരുന്ന […]