സ്‌കൂളില്‍ വിതരണം ചെയ്ത ഗുളിക കഴിച്ച്‌ വിദ്യാര്‍ത്ഥിനി മരിച്ചു

മുംബൈ: സ്‌കൂളില്‍ വിതരണം ചെയ്ത ഗുളിക കഴിച്ച്‌ വിദ്യാര്‍ത്ഥിനി മരിച്ചു. മുംബൈയിലെ ബിഗന്‍ വാഡി ചേരിയിലെ സ്‌കൂള്‍  വിദ്യാര്‍ത്ഥിനി ആറാം ക്ലാസ് വിദ്യാര്‍ത്ഥിനിയായ ചന്ദനി ഷെയ്ഖയാണ് രക്തം ഛര്‍ദ്ദിച്ച്‌ മരിച്ചത്. ശാരീരിക അസ്വാസ്ഥ്യത്തെ തുടര്‍ന്ന് 426 കുട്ടികളെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. ചേരിയിലെ സ്‌കൂളില്‍ ബൃഹണ്‍ മുംബൈ മുനിസിപ്പല്‍ കോര്‍പ്പറേഷന്‍ വിതരണം ചെയ്ത അയേണ്‍ ഫോളിക് ആസിഡ് ഗുളിക കഴിച്ച വിദ്യാര്‍ത്ഥിനിയാണ് മരിച്ചത്. സഞ്ജയ് നഗര്‍ മുനിസിപ്പല്‍ ഉര്‍ദു സ്‌കൂളിലെ വിദ്യാര്‍ത്ഥികള്‍ക്കാണ് വിഷബാധയേറ്റിരിക്കുന്നത്.  ഗുളികയുടെ സൈഡ് എഫക്ടാണ് മരണകാരണമെന്ന് സംശയിക്കുന്നു. […]