ബാലഭാസ്‌ക്കറിന്‍റെ മൃതദേഹം ഔദ്യോഗിക ബഹുമതികളോടെ ഇന്ന് സംസ്‌കരിക്കും

തിരുവനന്തപുരം: അന്തരിച്ച വയലിനിസ്റ്റും സംഗീതസംവിധായകനുമായ ബാലഭാസ്‌ക്കറിന്‍റെ മൃതദേഹം ഇന്ന് സംസ്‌കരിക്കും. തിരുവനന്തപുരം ശാന്തികവാടത്തില്‍ രാവിലെ പത്ത് മണിക്ക് സംസ്ഥാന സര്‍ക്കാരിന്‍റെ ഔദ്യോഗിക ബഹുമതികളോടെയാണ് സംസ്‌കാരചടങ്ങുകള്‍ നടക്കുക. ഹൃദയാഘാതത്തെതുടര്‍ന്നായിരുന്നു അന്ത്യം. തിരുവനന്തപുരം മെഡിക്കല്‍ കോളേജിലെത്തിച്ച മൃതദേഹം പോസ്റ്റുമോര്‍ട്ടത്തിനുശേഷം യൂണിവേഴ്‌സിറ്റി കോളേജില്‍ പൊതുദര്‍ശനത്തിനു വച്ചു. മുഖ്യമന്ത്രി പിണറായി വിജയന്‍ യൂണിവേഴ്‌സിറ്റി കോളേജില്‍ അന്ത്യോപചാരമര്‍പ്പിച്ചു. ബാലഭാസ്‌കറിന്‍റെ ജൈത്രയാത്രയ്ക്ക് ഊര്‍ജം പകര്‍ന്ന കോളേജില്‍ യാത്രാമൊഴിയേകാന്‍ സുഹൃത്തുക്കളും സഹപ്രവര്‍ത്തകരും ഉള്‍പ്പെടെ നൂറുകണക്കിനാളുകളെത്തി. കലാഭവന്‍ തിയറ്ററിലും നിരവധിപേര്‍ അന്ത്യാഞ്ജലി അര്‍പ്പിച്ചു. തുടര്‍ന്ന് പൂജപ്പുരയിലെ വസതിയായ ‘ഹിരണ്‍മയ’യിലേക്ക് […]

നടന്‍ രാജ് കപൂറിന്‍റെ ഭാര്യ അന്തരിച്ചു

ന്യൂഡല്‍ഹി: അന്തരിച്ച പ്രശസ്ത ബോളിവുഡ് നടന്‍ രാജ് കപൂറിന്റെ ഭാര്യ കൃഷ്ണ രാജ് കപൂര്‍ നിര്യാതയായി. 87 വയസായിരുന്നു. ഹൃദയാഘാതത്തെ തുടര്‍ന്ന് ഇന്ന് പുലര്‍ച്ചെ അഞ്ച് മണിയോടെ ഡല്‍ഹിയിലെ വീട്ടില്‍ വച്ചായിരുന്നു അന്ത്യം. സംസ്‌കാരം ചെന്പൂര്‍ ശ്മശാനത്തില്‍ നടത്തും. 1946 ലാണ് രാജ് കപൂര്‍ കൃഷ്ണയെ വിവാഹം ചെയ്തത്. രണ്‍ധീര്‍ കപൂര്‍, ഋഷി കപൂര്‍, രാജീവ് കപൂര്‍, റിമ ജെയിന്‍, റിതു നാന എന്നിവര്‍ മക്കളാണ്. നടന്‍ രണ്‍ബീര്‍ കപൂര്‍, കരീന കപൂര്‍, കരിസ്മ കപൂര്‍ എന്നിവര്‍ […]

തവനൂർ വൃദ്ധസദനത്തിലെ മരണങ്ങളില്‍ അസ്വഭാവികതയില്ലെന്ന് പോസ്റ്റ്മോർട്ടം റിപ്പോർട്ട്

തവനൂർ വൃദ്ധസദനത്തിലെ കൂട്ടമരണത്തിൽ അസ്വഭാവികതയില്ലെന്ന് പോസ്റ്റ്മോർട്ടം റിപ്പോർട്ട്. വാർദ്ധക്യ സഹജമായ അസുഖങ്ങളെ തുടർന്നാണ് നാല് പേരും മരിച്ചതെന്നാണ് പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ടിലുള്ളത്. സെപ്തംബര്‍ 24നകം രണ്ട് ദിവസത്തിനുള്ളില്‍ നാല് പേരാണ് തവനൂര്‍ വൃദ്ധസദനത്തില്‍ മരിച്ചത്.ശ്രീദേവിയമ്മ,കാളിയമ്മ,കൃഷ്ണമോഹന്‍,വേലായുധന്‍ എന്നിവരാണ് മരിച്ചത്. സംഭവത്തില്‍ മനുഷ്യാവകാശ കമ്മീഷന്‍ സ്വമേധയാ കേസെടുത്തിരുന്നു. മൂന്നാഴ്ചയ്ക്കകം റിപ്പോര്‍ട്ട് നല്‍കാന്‍ ജില്ലാ കളക്ടര്‍,പോലീസ് മേധാവി,സാമൂഹ്യനീതി ഓഫീസര്‍ എന്നിവര്‍ക്ക് നിര്‍ദേശവും നല്‍കി. മരണത്തില്‍ ദുരൂഹത ആരോപിച്ച് നാട്ടുകാര്‍ മൃതദേഹങ്ങള്‍ പോസ്റ്റ്‌മോര്‍ട്ടത്തിനായി കൊണ്ടുപോകുന്നത് തടഞ്ഞു. തുടര്‍ന്ന് പോലീസ് ഇടപെട്ടാണ് മൃതദേഹങ്ങള്‍ കൊണ്ടുപോയത്. മരണകാരണം […]

അറിയാതെ മണ്ണെണ്ണ കുടിച്ച ഒന്നര വയസ്സുകാരിക്ക് ദാരുണാന്ത്യം

കോയമ്പത്തൂര്‍: കളിക്കിടെ അബദ്ധത്തില്‍ മണ്ണെണ്ണ കുടിച്ച ഒന്നര വയസ്സുകാരിക്ക് ദാരുണാന്ത്യം. പൊള്ളാച്ചി സ്വദേശിയായ അനന്യയാണ് മരിച്ചത്. വീട്ടിനകത്ത് കളിക്കുകയായിരുന്നു കുഞ്ഞിന്റെ കയ്യില്‍ കുപ്പിയില്‍ സൂക്ഷിച്ചിരുന്ന മണ്ണെണ്ണ കിട്ടി.  ഇത് കുടിച്ചതിനെ തുടര്‍ന്ന് കുഞ്ഞിന് ശാരീരിക അസ്വസ്ഥത ഉണ്ടാവുകയായിരുന്നു. മണ്ണെണ്ണ കുടിച്ചുവെന്ന് മനസ്സിലാക്കിയ ഉടന്‍ തന്നെ ഇവര്‍ കുഞ്ഞിനെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.

മലപ്പുറം വൃദ്ധസദനത്തില്‍ 4 അന്തേവാസികള്‍ മരിച്ചു; പ്രതിഷേധവുമായി നാട്ടുകാര്‍

മലപ്പുറം: തവനൂര്‍ വൃദ്ധസദനത്തിലെ നാല് അന്തേവാസികള്‍ മരിച്ചു. വാര്‍ധക്യ സഹജമായ അസുഖങ്ങളെ തുടര്‍ന്നാണ് മരണം സംഭവിച്ചത്. കൃഷ്ണമോഹന്‍, വേലായുധന്‍, ശ്രീദേവിയമ്മ, കാളിയമ്മ എന്നിവരാണ് മരിച്ചത്. ഞായറാഴ്ചയും തിങ്കളാഴ്ച രാവിലെയുമാണ് നാലുപേരുടേയും മരണം. എന്നാല്‍ സംഭവത്തില്‍ ദുരൂഹതയുണ്ടെന്ന് ആരോപിച്ച്‌ വൃദ്ധസദനത്തില്‍ നാട്ടുകാര്‍ പ്രതിഷേധം നടത്തുകയാണ്. അതേസമയം സംഭവത്തില്‍ സംസ്ഥാന മനുഷ്യാവകാശ കമ്മിഷന്‍ സ്വമേധയാ കേസെടുത്തു. മാധ്യമ വാര്‍ത്തകളുടെ അടിസ്ഥാനത്തിലാണ് നടപടി. ജില്ലാ കലക്ടര്‍, ജില്ലാ പോലീസ് മേധാവി, ജില്ലാ സാമൂഹ്യനീതി ഓഫീസര്‍ എന്നിവരോട് മൂന്നാഴ്ചയ്ക്കകം സംഭവത്തെ കുറിച്ച്‌ വിശദമായ അന്വേഷണം […]

ക്യാപ്റ്റന്‍ രാജുവിന്‍റെ സംസ്കാരം ഇന്ന്

കൊച്ചി: കഴിഞ്ഞ ദിവസം അന്തരിച്ച നടന്‍ ക്യാപ്റ്റന്‍ രാജുവിന്‍റെ സംസ്‌കാരം ഇന്ന് നടക്കും. കൊച്ചിയിലെ സ്വകാര്യ ആശുപത്രി മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം രാവിലെ 6.45 ഓടെ പാടിവട്ടത്തെ വീട്ടില്‍ എത്തിച്ചു. തുടര്‍ന്ന് 8 മണിയോടെ എറണാകുളം ടൗണ്‍ഹാളില്‍ പൊതുദര്‍ശനത്തിന് വെക്കും. തുടര്‍ന്നു സ്വദേശമായ പത്തനംതിട്ടയിലേക്കു കൊണ്ടുപോകുന്ന വഴി ആലപ്പുഴയില്‍ ക്യാപ്റ്റന്റെ പ്രിയപ്പെട്ട ഭക്ഷണശാലയായ ബ്രദേഴ്‌സ് ഹോട്ടലില്‍ അന്ത്യാഞ്ജലി അര്‍പ്പിക്കാനായി അല്‍പനേരം നിര്‍ത്തും. ഒന്നരയോടെ പത്തനംതിട്ടയില്‍ എത്തിച്ചു മാക്കാംകുന്ന് സെന്‍റ് പീറ്റേഴ്‌സ് കത്തീഡ്രല്‍ ഓഡിറ്റോറിയത്തില്‍ 3.30 വരെ പൊതുദര്‍ശനത്തിനു […]

വിടവാങ്ങിയത് തമാശകളില്ലാതെ മലയാളികളെ പൊട്ടിച്ചിരിപ്പിച്ച അതുല്യ പ്രതിഭ

ക്യാപ്റ്റൻ രാജു…ഇന്ത്യൻ ആർമിയിൽ ക്യാപ്റ്റനായി സേവനമനുഷ്ഠിച്ച് വെള്ളിത്തിരയിലേക്ക് വന്ന താരം. വില്ലനും സ്വഭാവനടയുമായ തിളങ്ങിയ ക്യാപ്റ്റൻ രാജു തനിക്ക് ഹാസ്യവും ആനായാസം വഴങ്ങുമെന്ന് കാണിച്ച അക്കാലത്തെ അപൂർവ്വം താരങ്ങളിൽ ഒരാളായിരുന്നു. മലയാളത്തിന് പുറമെ തമിഴ്, തെലുങ്ക്, ഹിന്ദി, ഇംഗ്ലീഷ് എന്നിങ്ങനെ വിവിധ ഭാഷകളിലായി 500 ഓളം ചിത്രങ്ങളിൽ ക്യാപ്റ്റൻ രാജു വേഷമിട്ടിട്ടുണ്ട്. അഞ്ച് വർഷത്തോളം കരസേനയിൽ സേവനമനുഷ്ഠിച്ച ക്യാപ്റ്റൻ രാജുവിന്‍റെ അഭിനയജീവിതം തുടങ്ങുന്നത് നാടകങ്ങളിലൂടെയായിരുന്നു. മുംബൈയിലെ പ്രതിഭാ തിയേറ്റർ എന്ന നാടകസംഘത്തിലൂടെയാണ് അഭിനയരംഗത്തേക്കുറിച്ച് ക്യാപ്റ്റൻ രാജു പഠിക്കുന്നത്. […]

മലയാളികളുടെ സ്വന്തം ക്യാപ്റ്റന്‍ വിടവാങ്ങി…

കൊച്ചി: പ്രശസ്ത ചലച്ചിത്ര നടന്‍ ക്യാപ്റ്റന്‍ രാജു(68) അന്തരിച്ചു. കൊച്ചിയിലെ ആലിന്‍ചുവട്ടിലെ വസതിയില്‍ തിങ്കളാഴ്ച രാവിലെയായിരുന്നു അന്ത്യം. സംസ്‌കാരം പിന്നീട്. മസ്തിഷ്‌കാഘാതത്തെ തുടര്‍ന്ന് ചികില്‍സയിലായിരുന്നു അദ്ദേഹം. പത്തനംതിട്ട ജില്ലയിലെ ഓമല്ലൂര്‍ സ്വദേശിയായ അദ്ദേഹം പട്ടാളസേവനത്തിനു ശേഷമാണു ചലച്ചിത്രരംഗത്തോക്ക് പ്രവേശിച്ചത്. മലയാള സിനിമയില്‍ വില്ലനായും സഹനടനായും തിളങ്ങിയ ക്യാപ്റ്റന്‍ രാജു തമിഴ്, ഹിന്ദി, തെലുങ്ക്, കന്നട തുടങ്ങി 500 ലധികം സിനിമകളില്‍ അഭിനയിച്ചിട്ടുണ്ട്. 1981ല്‍ പുറത്തിരങ്ങിയ രക്തം ആയിരുന്നു ആദ്യ ചിത്രം. ഇതാ ഒരു സ്‌നേഹഗാഥ, മിസ്റ്റര്‍ പവനായി എന്നീ സിനിമകള്‍ […]

നടന്‍ കുഞ്ഞുമുഹമ്മദ് അന്തരിച്ചു

എറണാകുളം: നടന്‍ കുഞ്ഞുമുഹമ്മദ് (കുഞ്ഞിക്ക 68) അന്തരിച്ചു. സിനിമാ ഷൂട്ടിംഗിനിടെ സെറ്റില്‍ കുഴഞ്ഞുവീഴുകയായിരുന്നു. സത്യന്‍ അന്തിക്കാടിന്‍റെ ചിതിരമായ ‘ഞാന്‍ പ്രകാശന്‍’ എന്ന സിനിമയുടെ ചിത്രീകരണ വേളയിലായിരുന്നു അദ്ദേഹം വീണത്. തുടര്‍ന്ന് കുഞ്ഞുമഹമ്മദിനെ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു. എറണാകുളം ആസ്റ്റര്‍ മെഡിസിറ്റിയില്‍ ചികിത്സയിലിരിക്കെ ഇന്നലെ വൈകുന്നേരമാണ് അന്ത്യം സംഭവിച്ചത്. നൂറലിധികം സിനിമയില്‍ വേഷമിട്ട കുഞ്ഞുമുഹമ്മദ് ഇണപ്രാവുകള്‍ എന്ന ചിത്രത്തില്‍ പ്രൊഡക്ഷന്‍ ബോയ് ആയിട്ടാണ് ചലചിത്ര ലോകത്തേക്ക് ചുവട് വയ്ക്കുന്നത്. കമല്‍ സംവിധാനം ചെയ്ത പ്രാദേശിക വാര്‍ത്തകളില്‍ കുഞ്ഞുമുഹമ്മദ് ചെറിയ വേഷത്തില്‍ […]

നവാസ് ഷെരീഫിന്‍റെ ഭാര്യ ബീഗം കുല്‍സും നവാസ് അന്തരിച്ചു

ലണ്ടന്‍: പാക്കിസ്ഥാന്‍ മുന്‍ പ്രധാനമന്ത്രി നവാസ് ഷെരീഫിന്‍റെ ഭാര്യ ബീഗം കുല്‍സും നവാസ് (68) അന്തരിച്ചു. അര്‍ബുദബാധയെ തുടര്‍ന്ന് ലണ്ടനില്‍ ചികിത്സയിലിരിക്കെയാണ് അന്ത്യം. 2017 ജൂണ്‍ മുതല്‍ ലണ്ടനിലെ ഹാര്‍ലി സ്ട്രീറ്റ് ക്ലിനിക്കില്‍ കുല്‍സും ചികിത്സയിലായിരുന്നു. ആരോഗ്യസ്ഥിതി മോശമായതിനെത്തുടര്‍ന്ന് ഇവരെ വെന്‍റിലേറ്ററിലേക്ക് മാറ്റിയിരുന്നു. തൊണ്ടയില്‍ അര്‍ബുദമുണ്ടെന്നു കഴിഞ്ഞ വര്‍ഷം ഓഗസ്റ്റില്‍ കണ്ടെത്തിയിരുന്നു. ഷരീഫും മകള്‍ മറിയവും റാവല്‍പിണ്ടിയിലെ ജയിലില്‍ കഴിയുകയാണ്.