ആലുവ: മുട്ടത്ത് കാര്‍ നിയന്ത്രണം വിട്ട് മെട്രോ റെയിലിന്‍റെ തൂണിലിടിച്ച് അച്ഛനും മകനുമടക്കം മൂന്നു പേര്‍ മരിച്ചു. കോട്ടയം കുമാരനെല്ലൂര്‍ സ്വദേശികളായ ടി.ടി.രാജേന്ദ്രപ്രസാദ്, മകന്‍ ടി.ആര്‍.അരുണ്‍ പ്രസാദ്, മകളുടെ ഭര്‍തൃപിതാവ് ചന്ദ്രന്‍ നായര്‍ എന്നിവരാണു മരിച്ചത്. രാജേന്ദ്രപ്രസാദ് മലയാള മനോരമ ലൈബ്രറി വിഭാഗത്തിലും അരുണ്‍പ്രസാദ് ഓണ്‍ലൈനിലും ജീവനക്കാരനാണ്. ഇന്ന് പുലര്‍ച്ചെ മൂന്നു മണിക്ക് ചന്ദ്രന്‍റെ മകനെ നെടുമ്പാശേരി വിമാനത്താവളത്തില്‍ കൊണ്ടുവിട്ട ശേഷം മടങ്ങുമ്പോഴായിരുന്നു അപകടം. ഇവര്‍ സഞ്ചരിച്ച കാര്‍ കൊച്ചി മെട്രോയുടെ തൂണിലിടിച്ചതിന് ശേഷം ഡിവൈഡറില്‍ കയറി മറിയുകയായിരുന്നു. […]
Tag: accident
തലശ്ശേരിയില്‍ സ്വകാര്യ ബസ് പുഴയിലേക്ക് മറിഞ്ഞ് 3 പേര്‍ മരിച്ചു
തലശ്ശേരി: കണ്ണൂര്‍ പെരിങ്ങത്തൂരില്‍ ടൂറിസ്റ്റ് ബസ് പുഴയിലേക്ക് മറിഞ്ഞു മൂന്നു പേര്‍ മരിച്ചു. ബംഗളൂരുവില്‍ നിന്ന് തലശേരിയിലേക്ക് വന്ന ബസാണ് അപകടത്തില്‍പ്പെട്ടത്. ബസിന്‍റെ ക്ലീനറും ചൊക്ലി സ്വദേശികളായ രണ്ടു പേരുമാണ് മരിച്ചത്. മരിച്ചവരില്‍ ഒരു സ്ത്രീയും ഉള്‍പ്പടുന്നു. പരിക്കറ്റ ഡ്രൈവര്‍ കതിരൂര്‍ സ്വദേശി ദേവദാസിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇന്ന്‍ രാവിലെ 5.45 ഓടു കൂടിയായിരുന്നു അപകടം. ബാംഗ്ലൂരില്‍ നിന്നു വന്ന ബസ് പെരിങ്ങത്തൂര്‍ പാലത്തിന്‍റെ കൈവേലി തകര്‍ത്ത് പുഴയിലേക്ക് മറിയുകയായിരുന്നു. യാത്രക്കാരെ മുഴുവന്‍ ഇറക്കിയ ശേഷം ജീവനക്കാര്‍ ബസ്സുമായി […]
ചേര്‍ത്തലയില്‍ വാഹനാപകടം; 2 മരണം
ചേര്‍ത്തല: ചേര്‍ത്തലയില്‍ ബസ് കാറിലിടിച്ച് രണ്ട് പേര്‍ മരിച്ചു. തണ്ണീര്‍മുക്കം സ്വദേശി ഹരീഷ്, കഞ്ഞിക്കുഴി സ്വദേശി ശിവറാം എന്നിവരാണ് മരിച്ചത്. ഇന്ന് രാവിലെയാണ് ദേശീയ പാതയില്‍ ചേര്‍ത്തല പതിനൊന്നാം മൈലില്‍ വെച്ച് വോള്‍വോ ബസ് കാറിലിടിച്ചത്.
ടിവി ദേഹത്തുവീണ് ഒന്നരവയസ്സുകാരന് ദാരുണാന്ത്യം
വടക്കഞ്ചേരി: ബന്ധുവീട്ടില്‍ വിരുന്നെത്തിയ ഒന്നരവയസ്സുകാരന്‍ ടെലിവിഷന്‍ ദേഹത്തുവീണ് മരിച്ചു. കിഴക്കഞ്ചേരി ഒറവത്തൂര്‍ സ്വദേശി സൈലേഷിന്‍റെയും അഖിലയുടെയും ഏകമകന്‍ അഭിഷേകാണ് മരിച്ചത്. ഞായറാഴ്ച രാവിലെ പത്തരയോടെയാണ് അപകടം സംഭവിച്ചത്. കോയമ്പത്തൂര്‍ കരൂരില്‍ താമസിക്കുന്ന സൈലേഷും കുടുംബവും ഒറവത്തൂരിലുള്ള ബന്ധുവീട്ടില്‍ പോയതായിരുന്നു. മുറിക്കുള്ളില്‍ കളിക്കുന്നതിനിടെ അഭിഷേക് ടെലിവിഷന്‍ സ്റ്റാന്‍ഡില്‍ പിടിച്ചപ്പോള്‍ ടിവി ദേഹത്തേക്ക് വീഴുകയായിരുന്നു. തലയ്ക്കും മുഖത്തിനും ഗുരുതരമായി പരിക്കേറ്റ കുട്ടിയെ ഉടന്‍ തന്നെ വടക്കഞ്ചേരിയിലെ സ്വകാര്യ ആശുപത്രിയിലും പിന്നീട് തൃശ്ശൂര്‍ സ്വകാര്യ ആശുപത്രിയിലും എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. സംസ്കാരം […]
ശബരിമല തീര്‍ത്ഥാടകര്‍ സഞ്ചരിച്ച വാന്‍ മറിഞ്ഞ് 1 മരണം
പത്തനംതിട്ട: ശബരിമല തീര്‍ത്ഥാടകര്‍ സഞ്ചരിച്ച വാന്‍ കൊക്കയിലേക്ക് മറിഞ്ഞു ഒരാള്‍ മരിച്ചു. കെ.കെ റോഡില്‍ പീരുമേടിനടുത്ത് മത്തായി കൊക്കയിലേക്കാണ് മറിഞ്ഞത്. സംഭവത്തില്‍ ട്രിച്ചി സ്വദേശി കാര്‍ത്തികേയന്‍ (42) ആണ് മരിച്ചത്. പരുക്കേറ്റവരെ വണ്ടിപ്പെരിയാര്‍, കാഞ്ഞിരപ്പള്ളി എന്നിവിടങ്ങളിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
ഇരുനിലക്കെട്ടിടം ഇടിഞ്ഞുവീണ് 7 പേര്‍ മരിച്ചു
വധോദര: ഗുജറാത്തിലെ വധോദരയില്‍ ഇരുനിലക്കെട്ടിടം ഇടിഞ്ഞുവീണ് ഏഴു പേര്‍ മരിച്ചു. നിരവധിയാളുകള്‍ കെട്ടിടാവശിഷ്ടങ്ങള്‍ക്കിടയില്‍ കുടുങ്ങി. ഇവരെ രക്ഷിക്കാനുള്ള ശ്രമം പുരോഗമിക്കുന്നു. ബുധനാഴ്ച വൈകിട്ടാണ് കെട്ടിടം തകര്‍ന്നത്. നിരവധി കുടുംബങ്ങള്‍ താമസിച്ചിരുന്ന കെട്ടിടത്തിനു കാലപ്പഴക്കം ഏറെയുണ്ടെന്നു നാട്ടുകാര്‍ ആരോപിച്ചു. കുടുങ്ങിക്കിടക്കുന്നവരെ രക്ഷിക്കാന്‍ ഫയര്‍ഫോഴ്സും പൊലീസും രാത്രി വൈകിയും തെരച്ചില്‍ തുടര്‍ന്നു. മരിച്ചവരെ തിരിച്ചറിഞ്ഞിട്ടില്ല. പരിക്കേറ്റവരെ സമീപത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
പാറശ്ശാലയില്‍ ക്വാറി അപകടം; മരണം രണ്ടായി
തിരുവനന്തപുരം: തിരുവനന്തപുരം പാറശാല കുന്നത്തുകാലിലെ ക്വാറിയിലുണ്ടായ അപകടത്തില്‍ മരണ സംഖ്യ രണ്ടായി ഉയര്‍ന്നു. ക്വാറിയിലെ ഹിറ്റാച്ചി ഡ്രൈവറായ സേലം സ്വദേശി സതീഷ്, മാലകുളങ്ങര സ്വദേശി ബിനില്‍ കുമാര്‍ എന്നിവരാണ് മരിച്ചത്. പരിക്കേറ്റ ഏഴ് പേരില്‍ രണ്ടുപേരുടെ നില ഗുരുതരമാണ്. ഇന്ന് രാവിലെ ക്വാറിയിലെ പണി തുടങ്ങിയ സമയത്ത് പാറ പൊട്ടിക്കുന്നതിനിടെ ഒരു ഭാഗം അടര്‍ന്ന് വീണാണ് അപകടമുണ്ടായത്. കോട്ടപ്പാറയില്‍ അലോഷ്യസ് എന്നയാളുടെ പേരിലുള്ള ക്വാറി ലൈസന്‍സില്ലാതെ പ്രവര്‍ത്തിക്കുന്നതാണെന്നും ഇതിനെതിരെ നാട്ടുകാര്‍ നിരവധി തവണ പരാതി നല്‍കിയിട്ടുണ്ടെന്നും റിപ്പോര്‍ട്ടുണ്ട്. അതേസമയം […]
കളിക്കുന്നതിനിടെ കുഴല്‍ക്കിണറില്‍ വീണ 5 വയസുകാരന്‍ മരിച്ചു
ജയ്പൂര്‍ :രാജസ്ഥാനില്‍ 40 അടി താഴ്ചയുള്ള കുഴല്‍ക്കിണറില്‍ വീണ അഞ്ച് വയസുകാരന്‍ മരിച്ചു. രാജസ്ഥാനിലെ സവായ് മധോപൂര്‍ ജില്ലയിലെ മലാനാ ദുങ്കര്‍ ഗ്രാമത്തില്‍ ഇന്നലെ വൈകുന്നേരം 5 മണിയോടെയാണ് കൂട്ടുകാരുമായി കളിക്കുകയായിരുന്ന അമാന്‍ എന്ന കുട്ടി അബദ്ധത്തില്‍ കുഴല്‍ക്കിണറില്‍ വീണത്. ദേശീയ ദുരന്തനിവാരണ സേനയും, ജില്ലാ ഭരണകൂടവും കുട്ടിയെ രക്ഷിക്കുന്നതിനായി പതിനഞ്ച് മണിക്കൂര്‍ നീണ്ട രക്ഷാപ്രവര്‍ത്തനങ്ങള്‍ നടത്തിയിരുന്നു. ഇന്ന്‍ രാവിലെ 7.30നാണ് കുട്ടിയെ കുഴല്‍ക്കിണറില്‍ നിന്ന് പുറത്ത് എത്തിച്ചത്. ഉടന്‍ തന്നെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാന്‍ […]
ബൈക്ക് ടെമ്പോ വാനുമായി കൂട്ടിയിടിച്ച് വിദ്യാര്‍ഥി മരിച്ചു
തിരുവനന്തപുരം : പോത്തന്‍കോട് സ്കൂള്‍ വിദ്യാര്‍ഥികള്‍ സഞ്ചരിച്ച ബൈക്ക് ടെമ്പോ വാനുമായി കൂട്ടിയിടിച്ച് ഒരാള്‍ മരിച്ചു. രണ്ടു പേര്‍ക്ക് ഗുരുതര പരിക്കേറ്റു. നെടുവേലി ഹയര്‍ സെക്കന്‍ഡറി സ്കൂളിലെ പ്ലസ്ടു വിദ്യാര്‍ഥി തോന്നയ്ക്കല്‍ കുടവൂര്‍ സ്വദേശി ജിതിന് (17) ആണ് മരിച്ചത്. ഇന്ന് രാവിലെ എട്ടോടെ നന്നാട്ടുകാവ് അമാറുകുഴി വളവിലായിരുന്നു അപകടം. മൂവരും കൂടി ബൈക്കില്‍ പോത്തന്‍കോട് ഭാഗത്ത് നിന്നും നെടുവേലി സ്കൂളിലേയ്ക്ക് പോകുകയായിരുന്നു. നാട്ടുകാവ് അമാറുകുഴി വളവില്‍ വച്ച് മറ്റൊരു വാഹനത്തെ മറികടക്കുന്നതിനിടെ വെമ്പായം ഭാഗത്ത് നിന്നും കിന്ഫ്രയിലേയ്ക്ക് […]
സ്കൂളിലേക്ക് കാര്‍ ഇടിച്ചു കയറി 2 കുട്ടികള്‍ക്ക് ദാരുണാന്ത്യം
സിഡ്നി: സിഡ്നിയിലെ സ്കൂളിലേക്ക് കാര്‍ ഇടിച്ചു കയറി രണ്ടു കുട്ടികള്‍ മരിച്ചു. ഒമ്പത് കുട്ടികള്‍ക്ക് പരിക്കേറ്റു. രണ്ട് കുട്ടികളുടെ നില ഗുരുതരമാണ്. എട്ടു വയസ് പ്രായമുള്ള കുട്ടികളാണ് മരിച്ചത്. ബാങ്ക്സിയ റോഡ് പ്രൈമറി സ്കൂളിലെ ക്ലാസ് മുറിയിലേക്കാണ് കാര്‍ ഇടിച്ചു കയറിയത്. 24 കുട്ടികളും ഒരു അധ്യാപികയുമാണ് അപകടസമയത്ത് ക്ലാസ് മുറിയില്‍ ഉണ്ടായിരുന്നത്. സംഭവത്തില്‍ കാര്‍ ഓടിച്ച മധ്യവയസ്കയായ സ്ത്രീയെ അറസ്റ്റ് ചെയ്തതായി പൊലീസ് അറിയിച്ചു. മദ്യപിച്ച് വാഹനം ഓടിച്ചതാണോ എന്ന സംശയിക്കുന്നതായി പോലീസ് പറഞ്ഞു. ഇവരെ വൈദ്യപരിശോധനയ്ക്കായി ആശുപത്രിയില്‍ […]








