കുതിരപ്പുറത്തുനിന്ന് വീണ 6 വയസ്സുകാരിക്ക് മസ്തിഷ്ക മരണം

മുംബൈ: വിനോദയാത്രയ്ക്കെത്തിയ പെണ്‍കുട്ടിക്ക് കുതിരപ്പുറത്തുനിന്ന് വീണ് മസ്തിഷ്ക മരണം. ഝാന്‍വി ശര്‍മ്മ എന്ന ആറു വയസുകാരിക്കായിരുന്നു ദാരുണാന്ത്യം. ഞായറാഴ്ച വൈകിട്ട് മുംബൈയിലെ കൂപറേജ് ഘോഷ ഗാര്‍ഡനിലായിരുന്നു സംഭവം. മാതാപിതാക്കള്‍ക്കും സഹോദരിക്കും ബന്ധുക്കള്‍ക്കുമൊപ്പമാണ് ഝാന്‍വി കുതിര സവാരിക്കെത്തിയത്. റൈഡിംഗിനിടെ കുതിരപ്പുറത്തുനിന്ന് വീണ് തലയ്ക്ക് ഗുരുതരമായി പരുക്കേറ്റ കുട്ടിയെ  ഉടന്‍ ആശുപത്രിയില്‍  പ്രവേശിപ്പിച്ചെങ്കിലും വൈകാതെ മസ്തിഷ്ക മരണം സംഭവിക്കുകയായിരുന്നു. കുതിരയുടെ റൈഡര്‍ ആയ സോഹം ജയ്സാളിനെതിരെ പോലീസ് കേസെടുത്തിട്ടുണ്ട്.

ഏ​ല​പ്പാ​റ​യി​ല്‍ ബസ് അപകടം; 30 പേര്‍ക്ക് പരിക്ക്

ക​ട്ട​പ്പ​ന: ഏ​ല​പ്പാ​റ​യി​ല്‍ സ്വ​കാ​ര്യ​ബ​സ് ത​ല​കീ​ഴാ​യി മ​റി​ഞ്ഞ് മുപ്പത് യാത്രക്കാര്‍ക്ക് പരിക്ക്. ചങ്ങ​നാ​ശേ​രി- ക​ട്ട​പ്പ​ന റൂ​ട്ടി​ല്‍ സ​ര്‍​വീ​സ് ന​ട​ത്തു​ന്ന പ​ള്ളി​പ്പ​റ​മ്പില്‍​ ബ​സാ​ണ് അ​പ​ക​ട​ത്തി​ല്‍​പെ​ട്ട​ത്. ഇന്ന് രാ​വി​ലെ ഏ​ല​പ്പാ​റ​യ്ക്കു സ​മീ​പം ചി​ന്നാ​റി​ലാ​യി​രു​ന്നു അ​പ​ക​ടം. അ​മി​ത​വേ​ഗ​ത​യി​ലെ​ത്തി​യ ബ​സ് വ​ള​വ് തി​രി​യു​ന്ന​തി​നി​ടെ നി​യ​ന്ത്ര​ണം​വി​ട്ട് മറി​യു​ക​യാ​യി​രു​ന്നു. പ​രി​ക്കേ​റ്റ യാ​ത്ര​ക്കാ​രെ സ​മീ​പ​ത്തെ ആ​ശു​പ​ത്രി​യി​ല്‍ പ്ര​വേ​ശി​പ്പി​ച്ചു.

സിഗ്നല്‍ കാത്തുകിടന്ന കാറിന്‍റെ മേല്‍ നിയന്ത്രണംവിട്ട കാര്‍ പാഞ്ഞുകയറി പരസ്യമോഡല്‍ മരിച്ചു

ന്യൂഡല്‍ഹി:  ഡല്‍ഹിയില്‍ വാഹനാപകടത്തില്‍ പ്രമുഖ പരസ്യ മോഡലും നടനുമായ അഭിഷേക് നരുല മരിച്ചു . ഞായറാഴ്ച രാത്രി 2 മണിക്കാണ് അപകടമുണ്ടായത്. ദീപാവലിക്ക് കുടുംബത്തെ കാണാനെത്തിയതായിരുന്നു അഭിഷേക്.സിഗ്നല്‍ കാത്ത് കിടക്കുന്നതിനിടയില്‍   അഭിഷേകും സുഹൃത്തുക്കളായ  രണ്‍ ദീപും യോഗേഷും സഞ്ചരിച്ച കാറിന്‍റെ മേല്‍ നിയന്ത്രണം വിട്ടു വന്ന മറ്റൊരു കാര്‍  ഇടിക്കുകയായിരുന്നു. ഉടനെ ഇവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചുവെങ്കിലും അഭിഷേക് മരണത്തിന് കീഴടങ്ങുകയായിരുന്നു. അപകടമുണ്ടാക്കിയ കാറിന്‍റെ  ഡ്രൈവര്‍ ഒളിവിലാണ്. ഇയാള്‍ക്കായുള്ള തിരച്ചില്‍ പോലീസ് ഊര്‍ജ്ജിതമാക്കി.

ആലുവയില്‍ സ്വകാര്യ ബസ്സിടിച്ച് സ്കൂട്ടര്‍ യാത്രക്കാരി മരിച്ചു

ആലുവ: ആലുവയില്‍ വാഹനാപകടത്തില്‍ സ്കൂട്ടര്‍ യാത്രക്കാരി മരിച്ചു. പിതാവിനൊപ്പം സ്കൂട്ടറില്‍ യാത്ര ചെയ്യുകയായിരുന്ന ഫെഡറല്‍ ബാങ്ക് തിരൂര്‍ ശാഖയിലെ ജീവനക്കാരി അനീസ ഡോളിയാണ് (20) സ്വകാര്യ ബസിടിച്ച്‌ മരിച്ചത്. പിതാവ് ജെറോച്ചന്‍ നിസാര പരിക്കുകളോടെ രക്ഷപ്പെട്ടു. രാവിലെ ആറരയോടെ ആലുവ സെന്‍റ് ഫ്രാന്‍സിസ് സ്കൂളിന് മുമ്പിലായിരുന്നു അപകടം. ആലുവയില്‍ നിന്നും എറണാകുളത്തേക്ക് പോവുകയായിരുന്ന ബസ് ഇവര്‍ സഞ്ചരിച്ച സ്കൂട്ടറിന് പിന്നില്‍ ഇടിക്കുകയായിരുന്നു. കുഴി ഒഴിവാക്കാന്‍ ബസ് വെട്ടിച്ചതാണ് അപകട കാരണം. സ്കൂട്ടറില്‍ നിന്നും അനീസ വലതുവശത്തേക്കാണ് തെറിച്ചുവീണത്. ഇതോടെ ബസിനടിയില്‍പ്പെടുകയായിരുന്നു. ഇതിനിടെ ബസ് ഡ്രൈവര്‍ […]

ആലുവയില്‍ ലോറിയിടിച്ച് 3 ഇതരസംസ്ഥാന തൊഴിലാളികള്‍ മരിച്ചു

കൊ​ച്ചി:   ആ​ലു​വ​യി​ല്‍ മൂ​ന്ന് ഇ​ത​ര​സം​സ്ഥാ​ന തൊ​ഴി​ലാ​ളി​ക​ള്‍ ലോ​റി​യി​ടി​ച്ച്‌ മ​രി​ച്ചു.  വ്യാ​ഴാ​ഴ്ച അ​ര്‍​ധ​രാ​ത്രി​യോ​ടെ​യായിരുന്നു  സം​ഭ​വം. മെ​ട്രോ നി​ര്‍​മാ​ണ​ത്തി​ന്‍റെ ഭാ​ഗ​മാ​യി ഗ​താ​ഗ​തം നി​യ​ന്ത്രി​ച്ച​വ​രാ​ണ് അ​പ​ക​ട​ത്തി​ല്‍​പ്പെ​ട്ട​ത്. മരിച്ച തൊഴിലാളികള്‍   ഉത്തര്‍പ്രദേശ് സ്വദേശികളാണ്.  മെട്രോ നിര്‍മാണത്തിന്‍റെ ഭാഗമായി റോഡില്‍ ഒരു വശത്ത് നിന്നുള്ള ഗതാഗതം ഒഴിവാക്കിയിരുന്നു. രാത്രി  ഗതാഗതം നിയന്ത്രിച്ചിരുന്ന  ഇവരുടെ ശരീരത്തിലേക്ക് പെട്ടന്ന്‍ ലോറി ഇടിച്ചുകയറുകയായിരുന്നു.  സംഭവത്തിനു ശേഷം  ലോറി നിര്‍ത്താതെ പോയി. രണ്ട് പേര്‍ സംഭവസ്ഥലത്തും  ഒരാള്‍ ഇന്ന് രാവിലെ എറണാകുളം മെഡിക്കല്‍ കോളജ് ആശുപത്രിയിലും  വെച്ചാണ് മരിച്ചത്. ടാങ്കര്‍ […]