പാറശ്ശാലയില്‍ ക്വാറി അപകടം; മരണം രണ്ടായി

തിരുവനന്തപുരം: തിരുവനന്തപുരം പാറശാല കുന്നത്തുകാലിലെ ക്വാറിയിലുണ്ടായ അപകടത്തില്‍ മരണ സംഖ്യ രണ്ടായി ഉയര്‍ന്നു. ക്വാറിയിലെ  ഹിറ്റാച്ചി ഡ്രൈവറായ സേലം സ്വദേശി സതീഷ്, മാലകുളങ്ങര സ്വദേശി ബിനില്‍ കുമാര്‍ എന്നിവരാണ് മരിച്ചത്. പരിക്കേറ്റ ഏഴ് പേരില്‍ രണ്ടുപേരുടെ നില ഗുരുതരമാണ്.

ഇന്ന് രാവിലെ ക്വാറിയിലെ പണി തുടങ്ങിയ സമയത്ത് പാറ പൊട്ടിക്കുന്നതിനിടെ ഒരു ഭാഗം അടര്‍ന്ന് വീണാണ് അപകടമുണ്ടായത്. കോട്ടപ്പാറയില്‍ അലോഷ്യസ് എന്നയാളുടെ പേരിലുള്ള ക്വാറി ലൈസന്‍സില്ലാതെ പ്രവര്‍ത്തിക്കുന്നതാണെന്നും ഇതിനെതിരെ നാട്ടുകാര്‍ നിരവധി തവണ പരാതി നല്‍കിയിട്ടുണ്ടെന്നും റിപ്പോര്‍ട്ടുണ്ട്.

അതേസമയം അപകടത്തില്‍ പരിക്കേറ്റവര്‍ക്ക് സൗജന്യമായി എല്ലാവിധ പരിശോധനകളും ചികിത്സയും നല്‍കുമെന്ന് തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രി സൂപ്രണ്ട് അറിയിച്ചു

prp

Related posts

Leave a Reply

*