റെക്കോര്‍ഡ് നേട്ടത്തിലേക്ക് കുതിക്കുന്ന വിരാട് കോഹ്ലിക്ക് ആശംസകള്‍ നേര്‍ന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍

തിരുവനന്തപുരം: ശ്രീലങ്കയ്‌ക്കെതിരെ ഏകദിന പരമ്ബര തൂത്തുവാരിയതിന് പിന്നാലെ ഇന്ത്യന്‍ ടീമിനും റോക്കോര്‍ഡ് നേട്ടത്തിലേക്ക് കുതിക്കുന്ന വിരാട് കോഹ്ലിക്കും ആശംസകളുമായി മുഖ്യമന്ത്രി പിണറായി വിജയന്‍. കാര്യവട്ടം ഗ്രീന്‍ഫീല്‍ഡ് സ്റ്റേഡിയത്തില്‍ 317 റണ്‍സിന്റെ റെക്കോഡ് ജയമാണ് ഇന്ത്യ സ്വന്തമാക്കിയത്. ടോസ് നേടി ബാറ്റിംഗിനെത്തിയ ഇന്ത്യ വിരാട് കോഹ്ലി (166*), ശുഭ്മാന്‍ ഗില്‍ (116) എന്നിവരുടെ സെഞ്ചുറി കരുത്തില്‍ 390 റണ്‍സാണ് നേടിയത്. മറുപടി ബാറ്റിംഗില്‍ ശ്രീലങ്ക 73 റണ്‍സിന് എല്ലാവരും പുറത്തായി. നാല് വിക്കറ്റ് നേടിയ മുഹമ്മദ് സിറാജും രണ്ട് […]

കാസര്‍ഗോഡ് അഞ്ജുശ്രീയുടെ മരണം കൂടിയ അളവില്‍ എലി വിഷം ഉള്ളില്‍ച്ചെന്നാണെന്ന് പരിശോധനാഫലം

കാസര്‍ഗോഡ്: അഞ്ജുശ്രീയുടെ മരണം എലിവിഷം അകത്തു ചെന്നാണെന്നു രാസപരിശോധനഫലം. കൂടിയ അളവില്‍‌ എലിവിഷം ചെന്നതാണ് മരണത്തിനിടയാക്കിയതെന്ന് കോഴിക്കോട് റീജണല്‍ ഫൊറന്‍സിക് ലാബില്‍ നടത്തിയ പരിശോധനയിലാണ് കണ്ടെത്തല്‍. വിഷം ഉള്ളില്‍ച്ചെന്ന് കരള്‍ തകര്‍ന്നാണ് അഞ്ജുശ്രീ മരിച്ചതെന്നാണ് പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ടിലെയും സൂചന. ഭക്ഷ്യവിഷബാധയെത്തുടര്‍ന്നാണ് അഞ്ജുശ്രീ മരിച്ചതെന്നാണ് ആദ്യഘട്ടത്തില്‍ പ്രചാരണമുണ്ടായിരുന്നത്. മരണം ഭക്ഷ്യ വിഷബാധയേറ്റല്ലെന്നും മറ്റു വിഷാംശം അകത്തു ചെന്നാണെന്നും പരിയാരം മെഡിക്കല്‍ കോളജില്‍ അഞ്ജുശ്രീയുടെ പോസ്‌റ്റുമോര്‍ട്ടം നടത്തിയ സര്‍ജന്‍ പൊലീസിനോട് സൂചിപ്പിച്ചിരുന്നു. ശരീരത്തില്‍ വിഷാംശം കണ്ടെത്തിയിട്ടുണ്ട്. കരള്‍ പ്രവര്‍ത്തന രഹിതമായെന്നും […]

ഇന്ത്യന്‍ നിര്‍മിത രണ്ടു ചുമ സിറപ്പുകള്‍ ഉപയോഗിക്കരുത്; മുന്നറിയിപ്പുമായി ലോകാരോഗ്യ സംഘടന

ഇന്ത്യയിലെ മാരിയോണ്‍ ബയോടെക് നിര്‍മിക്കുന്ന ചുമയ്ക്കുള്ള രണ്ടു സിറപ്പുകള്‍ കുട്ടികള്‍ക്ക് നല്‍കരുതെന്ന് ലോകാരോഗ്യ സംഘന. ഈ സിറപ്പുകള്‍ കഴിച്ച്‌ ഉസ്ബെസ്‌ക്കിസ്ഥാനില്‍ 19 മരണം റിപ്പോര്‍ട്ട് ചെയ്ത സാഹചര്യത്തിലാണ് ലോകാരോഗ്യ സംഘനയുടെ നിര്‍ദേശം. ഉസ്ബെക്കിസ്ഥാന്റെ ആരോഗ്യ മന്ത്രാലയം നടത്തിയ വിശകലനത്തില്‍, സിറപ്പുകളായ ആംബ്രോണോള്‍, DOK-1 മാക്സ് എന്നിവയില്‍ എഥിലീന്‍ ഗ്ലൈക്കോള്‍ എന്ന വിഷ പദാര്‍ത്ഥം അടങ്ങിയതായി കണ്ടെത്തി. സിറപ്പുകള്‍ കുട്ടികള്‍ക്ക് സ്റ്റാന്‍ഡേര്‍ഡിനേക്കാള്‍ ഉയര്‍ന്ന അളവില്‍ നല്‍കിയിരുന്നു. ഒന്നുകില്‍ അവരുടെ മാതാപിതാക്കള്‍ അത് ജലദോഷത്തിനുള്ള പ്രതിവിധിയായി തെറ്റിദ്ധരിച്ചു, അല്ലെങ്കില്‍ ഫാര്‍മസിസ്റ്റുകളുടെ […]

എണ്ണ വില വീണ്ടും ഉയരുന്നു: ഒമാന്‍ എണ്ണ വില 80 ഡോളറിലേക്ക്

മസ്കത്ത്: ഒമാന്‍ എണ്ണ വില വ്യാഴാഴ്ച ഒരു ബാരലിന് 80 ഡോളറിന് തൊട്ടടുത്തെത്തി. 79.69 ഡോളറായിരുന്നു വ്യാഴാഴ്ചത്തെ എണ്ണ വില. ബുധനാഴ്ചത്തെ എണ്ണ വിലയെക്കാള്‍ 2.72 ഡോളര്‍ കൂടുതലാണിത്. ബുധനാഴ്ച ബാരലിന് 76.97 ഡോളറായിരുന്നു ഒമാന്‍ അസംസ്കൃത എണ്ണ വില. ഒമാന്‍ എണ്ണ വില ഈ മാസാദ്യം കുത്തനെ ഇടിയുകയായിരുന്നു. ജനുവരി മൂന്നിന് 82.26 ഡോളറായിരുന്ന ഒമാന്‍ എണ്ണവില.എന്നാല്‍ നാലിന് ഒറ്റ ദിവസം കൊണ്ട് 4.08 ഡോളര്‍ ഇടിഞ്ഞ് ഒമാന്‍ ബാരലിന് 77.18 ഡോളറിലെത്തുകയായിരുന്നു. അഞ്ചിന് വീണ്ടും […]

സ്ത്രീകള്‍ പുരുഷ ഡോക്ടര്‍മാരെ കാണരുതെന്ന് താലിബാന്‍

കാബൂള്‍: സ്ത്രീകള്‍ പുരുഷ ഡോക്ടറെ കണ്ട് ചികിത്സ തേടരുതെന്ന് താലിബാന്‍ ഭരണകൂടം.ബാല്‍ഖ് പ്രവിശ്യയിലെ ആശുപത്രികളില്‍ പുരുഷ, സ്ത്രീ ജീവനക്കാരെ വേര്‍തിരിക്കുമെന്നും സ്ത്രീകളായ രോഗികളുടെ മുറിയില്‍ പ്രവേശിക്കുന്നതിന് പുരുഷ ഡോക്ടര്‍മാര്‍ക്ക് വിലക്കേര്‍പ്പെടുത്തുമെന്നും അധികൃതര്‍ അറിയിച്ചു. മാളുകളില്‍ ജോലി ചെയ്യുന്നതില്‍ നിന്നും വിലക്കേര്‍പ്പെടുത്തിയിട്ടുണ്ട്. പത്ത് ദിവസത്തിനുള്ളില്‍ എല്ലാ ബ്യൂട്ടി പാര്‍ലറുകളും അടച്ചുപൂട്ടും, ബഘ്‌ലാന്‍ നഗരത്തില്‍ സ്ത്രീകള്‍ക്ക് ബ്യൂട്ടി പാര്‍ലറുകള്‍ നടത്താന്‍ കെട്ടിടങ്ങള്‍ നല്‍കരുതെന്നും നിര്‍ദ്ദേശം നല്‍കി. സര്‍വകലാശാലകളില്‍ പഠിക്കുന്നതിനും എന്‍.ജി.ഒകളില്‍ ജോലി ചെയ്യുന്നതിനും വിലക്കേര്‍പ്പെടുത്തിയതില്‍ വലിയ പ്രതിഷേധം നടന്നുവരുന്ന സാഹചര്യത്തിലാണ് […]

ലണ്ടന്‍-കൊച്ചി വിമാന സര്‍വീസ് പുന:സ്ഥാപിച്ചു എയര്‍ ഇന്ത്യ ; ഡയറക്‌ട് സര്‍വീസ് ഇനി ഗാറ്റ്വിക്കില്‍ നിന്നും

ലണ്ടന്‍: എയര്‍ ഇന്ത്യയുടെ ലണ്ടന്‍-കൊച്ചി ഡയറക്‌ട് വിമാന സര്‍വീസ് വീണ്ടും തുടങ്ങുന്നു. ഹീത്രൂവിനു പകരം ലണ്ടനിലെ രണ്ടാമത്തെ വലിയ വിമാനത്താവളമായ ഗാറ്റ്വിക്കില്‍ നിന്നാണ് ഇനി കൊച്ചിയിലേക്കുള്ള ഡയറക്‌ട് വിമാന സര്‍വീസ് തുടങ്ങുന്നത്.ആഴ്ചയില്‍ മൂന്നുദിവസമാണ് സര്‍വീസ്. കൊച്ചിയിലേതുള്‍പ്പെടെ 12 സര്‍വീസുകളാണ് ഗാറ്റ്വിക്കില്‍ നിന്നും പുതുതായി ആരംഭിക്കുന്നത്. കൊച്ചിയ്ക്കു പുറമേ അമൃത്സര്‍, അഹമ്മദാബാദ്, ഗോവ തുടങ്ങിയ സ്ഥലങ്ങളിലേക്കുണ്ടായിരുന്ന ഡയറക്‌ട് സര്‍വീസുകളും ഗാറ്റ്വിക്കില്‍ നിന്നാക്കി. കൂടാതെ ഹീത്രൂവില്‍ നിന്നും ന്യൂഡല്‍ഹി, മുംബൈ എന്നിവിടങ്ങളിലേക്കുള്ള സര്‍വീസുകളുടെ എണ്ണത്തില്‍ വര്‍ധന വരുത്താനും എയര്‍ ഇന്ത്യ […]

ജാതി അധിക്ഷേപം; അരുണ്‍ കുമാറിനെതിരെ അന്വേഷണത്തിന് ഉത്തരവിട്ട് യുജിസി‍

തിരുവനന്തപുരം : പഴയിടം മോഹനന്‍ നമ്ബൂതിരിയ്‌ക്കെതിരായ ജാതി അധിക്ഷേപത്തില്‍കേരള യൂണിവേഴ്‌സിറ്റി പ്രൊഫസറും, മുന്‍ 24 ന്യൂസ് അവതാരകനുമായ ഡോ . അരുണ്‍കുമാറിനെതിരെ അന്വേഷണത്തിന് ഉത്തരവിട്ട് യുജിസി. ചെയര്‍മാന്‍ ജഗദേഷ് കുമാറാണ് അന്വേഷണത്തിന് ഉത്തരവിട്ടത്. റിപ്പോര്‍ട്ട് ഉടന്‍ സമര്‍പ്പിക്കാന്‍ ജോയിന്റ് സെക്രട്ടറിയ്ക്ക് നിര്‍ദ്ദേശം നല്‍കി. കേരള സര്‍വകലാശാലയിലെ അദ്ധ്യാപകനാണ് അരുണ്‍ കുമാര്‍. അന്വേഷണ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ അരുണ്‍ കുമാറിനെതിരെ തുടര്‍ നടപടികള്‍ സ്വീകരിക്കും. സംസ്ഥാന സ്‌കൂള്‍ കലോത്സവത്തില്‍ വെജിറ്റേറിയന്‍ വിഭവം വിളമ്ബുന്നത് ബ്രാഹ്മണ മേധാവിത്വം അടിച്ചേല്‍പ്പിക്കാനുള്ള ശ്രമമാണെന്നും വിദ്യാര്‍ത്ഥികള്‍ക്ക് മാംസാഹാരം […]

ബാങ്കില്‍ ലക്ഷങ്ങള്‍; 5 ഫൈബര്‍ ബോട്ടുകള്‍, മനോഹരമായ വീട് : രാജപ്പന് കാണണം, സ്വര്‍ഗ്ഗസമാന ജീവീതം സമ്മാനിച്ച മോദിയെ

2021 ജനുവരി 31 ലെ മന്‍ കി ബാത് പ്രഭാഷണത്തില്‍ പ്രധാനമന്ത്രി നരേന്ദ്രമോദി പറഞ്ഞു. ‘ഞാന്‍ കേരളത്തിലെ മറ്റൊരു വാര്‍ത്ത കണ്ടു, ഇത് നമ്മളെയെല്ലാം നമ്മുടെ കടമകളെ ബോധ്യപ്പെടുത്തുന്നതാണ്. കേരളത്തില്‍ കോട്ടയത്ത് എന്‍.എസ്.രാജപ്പന്‍ എന്നൊരു വയോധികനുണ്ട്. അദ്ദേഹത്തിന് നടക്കാന്‍ കഴിയില്ല. എന്നാല്‍ ഇതുകൊണ്ട് വെടിപ്പിനോടും വൃത്തിയോടുമുള്ള സമര്‍പ്പണത്തിന് ഒരു കുറവും ഉണ്ടായിട്ടില്ല.അദ്ദേഹം കഴിഞ്ഞ കുറേ വര്‍ഷങ്ങളായി തോണിയില്‍ വേമ്ബനാട്ട് കായലില്‍ പോകുകയും കായയില്‍ എറിഞ്ഞിരിക്കുന്ന പ്ലാസ്റ്റിക് കുപ്പികള്‍ പുറത്തെടുത്തുകൊണ്ട് വരികയും ചെയ്യുന്നു. ഒന്ന് ആലോചിച്ചു നോക്കൂ, രാജപ്പന്റെ ചിന്ത […]

‘ആ കാവി മുണ്ട് ഉടുത്ത് നില്‍ക്കുന്നത്’!; അപൂര്‍വ്വ ചിത്രം പങ്കുവെച്ച്‌ എം.ജി.ശ്രീകുമാര്‍; ആരാണെന്ന് അറിയുമോ?

രാജമൗലിയുടെ ബ്രഹ്മാണ്ഡ ചിത്രം ആര്‍ആര്‍ആറിലെ ‘നാട്ടു നാട്ടു’ എന്ന ഗാനം കൊണ്ട് ലോക പ്രശസ്തി നേടിയിരിക്കുകയാണ് കൊഡൂരി മരകതമണി കീരവാണിയെന്ന എം.എം.കീരവാണി. ആര്‍ആര്‍ആറിലെ പാട്ട് ഗോള്‍ഡന്‍ ഗ്ലോബ് പുരസ്കാര നേട്ടം കൈവരിച്ചപ്പോള്‍ ഇന്ത്യയൊട്ടാകെ അഭിമാനം കൊണ്ടു. നിരവധി പേരാണ് കീരവാണിയെ പുകഴ്‌ത്തി രംഗത്തു വന്നത്. നമ്മുടെ നാവിന്‍ തുമ്ബിലുള്ള പല മലയാളം ഗാനങ്ങളും ഒരുക്കിയത് കീരവാണി ആയിരുന്നു എന്നുള്ള സത്യം ഇന്നാണ് പല മലയാളികളും തിരിച്ചറിയുന്നത്. ഇപ്പോഴിതാ, കീരവാണിയുടെ ഒരു അപൂര്‍വ്വ ചിത്രം പങ്കുവെച്ചിരിക്കുകയാണ് ഗായകന്‍ എം.ജി […]

സംശയത്തെ തുടര്‍ന്നാണ് ഭാര്യ രമ്യയെ, സജീവന്‍ കഴുത്തില്‍ കയര്‍ മുറുക്കി കൊലപ്പെടുത്തിയതെന്ന് പൊലീസ്. വീടിനോട് ചേര്‍ന്ന് കുഴിച്ചിടുകയും അതേ വീട്ടില്‍ത്തന്നെ ഒന്നരവര്‍ഷമായി താമസിക്കുകയുമായിരുന്നു. ഭാര്യ മറ്റൊരാളുടെ ഒപ്പം പോയി എന്ന് ബന്ധുക്കളേയും നാട്ടുകാരെയും പറഞ്ഞ് വിശ്വസിപ്പിച്ച പ്രതി അടുത്ത വിവാഹത്തിനുള്ള തയ്യാറെടുപ്പിലായിരുന്നുവെന്നും പൊലീസ്. 2021 ഓഗസ്റ്റിലാണ് സജീവിന്റെ ഭാര്യ രമ്യയെ കാണാതാകുന്നത്. 2022 ഫെബ്രുവരിയില്‍ ഭാര്യയെ കാണാനില്ലെന്ന് പറഞ്ഞ് ഞാറക്കല്‍ പോലീസില്‍ സജീവന്‍ പരാതി നല്‍കി. തുടര്‍ന്ന് പോലീസ് പ്രത്യേക ടീം രൂപീകരിച്ചു നടത്തിയ ശാസ്ത്രീയ അന്വേഷണത്തിനൊടുവിലാണ് […]