ജാതി അധിക്ഷേപം; അരുണ്‍ കുമാറിനെതിരെ അന്വേഷണത്തിന് ഉത്തരവിട്ട് യുജിസി‍

തിരുവനന്തപുരം : പഴയിടം മോഹനന്‍ നമ്ബൂതിരിയ്‌ക്കെതിരായ ജാതി അധിക്ഷേപത്തില്‍കേരള യൂണിവേഴ്‌സിറ്റി പ്രൊഫസറും, മുന്‍ 24 ന്യൂസ് അവതാരകനുമായ ഡോ .

അരുണ്‍കുമാറിനെതിരെ അന്വേഷണത്തിന് ഉത്തരവിട്ട് യുജിസി. ചെയര്‍മാന്‍ ജഗദേഷ് കുമാറാണ് അന്വേഷണത്തിന് ഉത്തരവിട്ടത്. റിപ്പോര്‍ട്ട് ഉടന്‍ സമര്‍പ്പിക്കാന്‍ ജോയിന്റ് സെക്രട്ടറിയ്ക്ക് നിര്‍ദ്ദേശം നല്‍കി.

കേരള സര്‍വകലാശാലയിലെ അദ്ധ്യാപകനാണ് അരുണ്‍ കുമാര്‍. അന്വേഷണ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ അരുണ്‍ കുമാറിനെതിരെ തുടര്‍ നടപടികള്‍ സ്വീകരിക്കും.

സംസ്ഥാന സ്‌കൂള്‍ കലോത്സവത്തില്‍ വെജിറ്റേറിയന്‍ വിഭവം വിളമ്ബുന്നത് ബ്രാഹ്മണ മേധാവിത്വം അടിച്ചേല്‍പ്പിക്കാനുള്ള ശ്രമമാണെന്നും വിദ്യാര്‍ത്ഥികള്‍ക്ക് മാംസാഹാരം നല്‍കണമെന്നുമായിരുന്നു അരുണിന്റെ പ്രസ്താവന

നേരത്തെ പ്രധാനമന്ത്രിയെ അപമാനിക്കുന്ന വിധത്തില്‍ ഫേസ്ബുക് പോസ്റ്റ് ചെയ്തതിനെതിരെ ബിജെപി ഗവര്‍ണര്‍ക്ക് പരാതി നല്‍കിയിരുന്നു.

യുജിസി സ്‌കെയില്‍ ശമ്ബളം വാങ്ങി ഉത്തരവാദിത്തപ്പെട്ട സര്‍ക്കാര്‍ ജോലിയില്‍ ഇരിക്കുന്ന അരുണ്‍കുമാര്‍ രാജ്യത്തിന്റെ പ്രധാനമന്ത്രിക്കെതിരെ തെറ്റായ വിവരം നല്‍കുകയും തെറ്റിദ്ധാരണ പരത്തി അപമാനിക്കുകയുമായിരുന്നെന്ന് ആരോപിച്ച്‌ സംസ്ഥാന വൈസ് പ്രസിഡന്റ് അഡ്വ.ബി ഗോപാലകൃഷ്ണനാണ് പരാതി നല്‍കിയത

prp

Leave a Reply

*