‘ആ കാവി മുണ്ട് ഉടുത്ത് നില്‍ക്കുന്നത്’!; അപൂര്‍വ്വ ചിത്രം പങ്കുവെച്ച്‌ എം.ജി.ശ്രീകുമാര്‍; ആരാണെന്ന് അറിയുമോ?

രാജമൗലിയുടെ ബ്രഹ്മാണ്ഡ ചിത്രം ആര്‍ആര്‍ആറിലെ ‘നാട്ടു നാട്ടു’ എന്ന ഗാനം കൊണ്ട് ലോക പ്രശസ്തി നേടിയിരിക്കുകയാണ് കൊഡൂരി മരകതമണി കീരവാണിയെന്ന എം.എം.കീരവാണി.

ആര്‍ആര്‍ആറിലെ പാട്ട് ഗോള്‍ഡന്‍ ഗ്ലോബ് പുരസ്കാര നേട്ടം കൈവരിച്ചപ്പോള്‍ ഇന്ത്യയൊട്ടാകെ അഭിമാനം കൊണ്ടു. നിരവധി പേരാണ് കീരവാണിയെ പുകഴ്‌ത്തി രംഗത്തു വന്നത്. നമ്മുടെ നാവിന്‍ തുമ്ബിലുള്ള പല മലയാളം ഗാനങ്ങളും ഒരുക്കിയത് കീരവാണി ആയിരുന്നു എന്നുള്ള സത്യം ഇന്നാണ് പല മലയാളികളും തിരിച്ചറിയുന്നത്. ഇപ്പോഴിതാ, കീരവാണിയുടെ ഒരു അപൂര്‍വ്വ ചിത്രം പങ്കുവെച്ചിരിക്കുകയാണ് ഗായകന്‍ എം.ജി ശ്രീകുമാര്‍.

‘ഞാന്‍ എടുത്ത ഒരു ഫോട്ടോ. താളവട്ടം സിനിമയുടെ റീ റെക്കോര്‍ഡിംഗ് വേളയില്‍. എംവിഎം ആര്‍ആര്‍ സ്റ്റുഡിയോയില്‍. ഇടത് എ.ആര്‍ റഹ്മാന്‍, നടുക്ക് രാജാമണി( മ്യൂസിക് ഡയറക്ടര്‍), കാവി മുണ്ട് ഉടുത്ത് മണിച്ചേട്ടന്റെ അസിസ്റ്റന്റ് ആയി നില്‍ക്കുന്നത്, ഇന്ന് ഗോള്‍ഡന്‍ ഗ്ലോബ് പുരസ്‌കാരം നേടിയ കീരവാണി. അദ്ദേഹത്തിന്റെ അന്നത്തെ പേര് “മരഗതമണി”. ഹിന്ദിയില്‍ “എംഎം ക്രീം”. നമുക്ക് അഭിമാനിക്കാം’ എന്ന് കുറിച്ചു കൊണ്ടാണ് എം.ജി.ശ്രീകുമാര്‍ ചിത്രം പങ്കുവെച്ചിരിക്കുന്നത്.

1991ല്‍ ഇറങ്ങിയ മമ്മൂട്ടി ചിത്രം നീലഗിരി മുതല്‍ ധീരയും ഈച്ചയും ബാഹുബലിയും ആര്‍ആര്‍ആറും എന്നിങ്ങനെ മൊഴി മാറ്റി മലയാള പ്രേക്ഷകരുടെ ഹൃദയം കവര്‍ന്ന ചിത്രങ്ങളിലൂടെയെല്ലാം കീരവാണി മലയാളികള്‍ക്കിടയില്‍ തന്റെ സ്ഥിരസാന്നിധ്യം അറിയിച്ചുകൊണ്ടേയി‌രുന്നിരുന്നു. നീലഗിരിയിലെ ‘കറുകനാമ്ബും കവിത മൂളും’ എന്ന ഗാനവും ‘ദേവരാഗം’, ‘സൂര്യമാനസം’ എന്നീ ചിത്രങ്ങളിലെ പാട്ടുകളും കീരവാണിയുടേത് ആയിരുന്നു. കൂടാതെ ‘ശിശിരകാല മേഘ മിഥുന രതിപരാഗമോ’, ‘യയ്യയാ യാ യാദവാ എനിക്കറിയാം’ ഈ വരികളൊക്കെ ജീവസ്സുറ്റ പാട്ടുകളായി പിറവികൊണ്ടത് കീരവാണിയിലൂടെയാണ്.

prp

Leave a Reply

*