മേസ്തിരി കൈപ്പുള്ളി പുഷ്‌കരന്റെ മകന്‍; തട്ടിയത് 150 കോടി

തൃശൂര്‍: കോടികളുടെ നിക്ഷേപ തട്ടിപ്പ് കേസില്‍ പ്രതിയായ പ്രവീണ്‍ റാണയുടെ അറസ്റ്റ് രേഖപ്പെടുത്തി. കഴിഞ്ഞ ദിവസം തമിഴ്നാട്ടിലെ പൊള്ളാച്ചിയില്‍ നിന്നാണ് ഇയാള്‍ തൃശൂര്‍ ഈസ്റ്റ് പോലീസിന്റെ പിടിയിലായത്. ഈസ്റ്റ് സ്റ്റേഷനില്‍ മണിക്കൂറുകളോളം ചോദ്യം ചെയ്യലിന് ഒടുവിലാണ് അറസ്റ്റ് രേഖപ്പെടുത്തിയത്. തൃശൂര്‍ ഈസ്റ്റ് സ്റ്റേഷനിലും(12) തൃശൂര്‍ വെസ്റ്റ് സ്റ്റേഷനിലും(5) കുന്നംകുളം സ്റ്റേഷനിലുമായി(ഒന്ന്) പതിനെട്ടു കേസുകളാണ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. 150 കോടിയിലേറെ രൂപ നിക്ഷേപകരില്‍ നിന്ന് തട്ടിയെടുത്തു എന്നാണ് കേസ്. നൂറിലേറെ പേര്‍ ഇതിനകം പരാതി നല്കിയിട്ടുണ്ട്. ഒരാഴ്ചയായി ഇയാളെ പോലീസ് […]

ചില്ലറക്കാരനല്ല സജീവ്; രമ്യയെ കൊന്ന് കുഴിച്ചിട്ട വീട്ടില്‍ കഴിഞ്ഞത് ഒന്നരവര്‍ഷം, ഭാര്യ മറ്റൊരാളുടെ ഒപ്പം പോയെന്ന് പറഞ്ഞുപരത്തി

വൈപ്പിന്‍: ഭാര്യയെ കൊന്ന് മുറ്റത്ത് കുഴിച്ചുമൂടിയ ശേഷം അതേവീട്ടില്‍ കൂസലന്യേ ഒന്നര വര്‍ഷം താമസിക്കുക, ഭാര്യ ബംഗളൂരുവില്‍ പഠനത്തിന് പോയെന്നും അവിടെ വെച്ച്‌ മറ്റൊരാളുടെ ഒപ്പം ഒളിച്ചോടിയെന്നും പ്രചരിപ്പിക്കുക, കാണ്മാനില്ലെന്ന് കാട്ടി പരാതി നല്‍കുക…. തീര്‍ത്തും അവിശ്വസനീയമായ കാര്യങ്ങള്‍ക്കാണ് ഇന്നലെ ഞാറക്കലില്‍ തുമ്ബുണ്ടായത്. ഭാര്യ രമ്യ(36)യെ കാണാനില്ലെന്ന് ഒരു വര്‍ഷം മുമ്ബ് പരാതി നല്‍കിയ എറണാകുളം എടവനക്കാട് വാച്ചാക്കല്‍ പഞ്ചായത്തിന് പടിഞ്ഞാറ് വാടകക്ക് താമസിക്കുന്ന അറക്കപ്പറമ്ബില്‍ സജീവാണ് (44) താന്‍ തന്നെ കൊന്ന് കുഴിച്ച്‌ മൂടിയതാണെന്ന് ഞെട്ടിപ്പിക്കുന്ന […]

ഇതാ പുതിയ ഭൂമി, സൗരയുഥത്തിന് പുറത്ത് ഭൂമിയുടെ വലിപ്പമുള്ളൊരു ഗ്രഹം, ഭ്രമണം രണ്ടുദിവസത്തിലൊരിക്കല്‍

നാസ: സൗരയൂഥത്തിനു പുറത്ത് ഭൂമിയുടെ വലിപ്പമുള്ളൊരു ഗ്രഹം. സൂര്യനു ചുറ്റിലും ഭൂമി ഭ്രമണം ചെയ്യുന്നതു പോലെ മറ്റൊരു നക്ഷത്രത്തിന് ചുറ്റിലും കറങ്ങും. നാസയുടെ ജെയിംസ് വെബ് ടെലസ്കോപ്പ് കണ്ടെത്തുന്ന ആദ്യ ഗ്രഹമാണിത് എല്‍. എച്ച്‌. എസ് 475 ബി എന്ന് നാസ പേരിട്ടിരിക്കുന്ന ഈ ഗ്രഹത്തിന് ഭൂമിയുടെ വ്യാസത്തിന്റെ 99 ശതമാനം വലിപ്പം ഉണ്ടെന്നാണ് ശാസ്‌ത്രജ്ഞര്‍ കണക്കാക്കുന്നത്. അമേരിക്കയിലെ മെരിലന്‍ഡിലെ ജോണ്‍സ് ഹോപ്കിന്‍സ് യൂണിവേഴ്‌സിറ്റി അപ്ലൈഡ് ഫിസിക്സ് ലബോറട്ടറിയിലെ ശാസ്‌ത്രജ്ഞരായ കെവിന്‍ സ്റ്റീവന്‍സണ്‍, ജേക്കബ് ലുസ്‌റ്റിംഗ് യീഗര്‍ […]

ഭക്ഷണത്തില്‍ റബ്ബര്‍ ബാന്‍ഡ് ഉണ്ടെന്ന് പറഞ്ഞ് പണം തട്ടും ; ഒടുവില്‍ തട്ടിപ്പുവീരന്‍ പിടിയില്‍

പുര കത്തുമ്ബോള്‍ വാഴ വെട്ടുന്നവര്‍ എന്നൊക്കെ നമ്മള്‍ പറയാറുണ്ട്. എന്നാല്‍ അത്തരത്തില്‍ ഒരു സന്ദര്‍ഭമാണ് കഴിഞ്ഞ ദിവസം തൃശൂരും വയനാടും എറണാകുളത്തും കണ്ടത്. പാലക്കാട്, വയനാട് മാനന്തവാടി സ്വദേശി ബേസില്‍ വര്‍ക്കി ഭക്ഷ്യ സുരക്ഷാ വകുപ്പിന്റെ പരിശോധന മുതലെടുക്കുകയായിരുന്നു. പല ഹോട്ടലുകളിലും കയറി ഭക്ഷണം വാങ്ങി വീട്ടില്‍ കൊണ്ടുപോവുകയും പിന്നീട് ഭക്ഷണത്തില്‍ റബ്ബര്‍ ബാന്‍ഡ് ഉണ്ടായിരുന്നുവെന്നും അത് തൊണ്ടയില്‍ കുടുങ്ങി തന്‍റെ കുട്ടി ആശുപത്രിയിലാണ് എന്നും പറഞ്ഞ ഹോട്ടല്‍ ഉടമകളുടെ കയ്യില്‍ നിന്നും പണം തട്ടുകയുമാണ് പതിവ്. […]

തല്ലുകേസ് സ്റ്റേഷനില്‍ തല്ലിത്തീര്‍ക്കാന്‍ നിര്‍ദേശിച്ച്‌ അഞ്ചാലുംമൂട് എസ്‌ഐ; കമ്മീഷണര്‍ക്ക് പരാതിയുമായി 19കാരന്‍

കൊല്ലം അഞ്ചാലുംമൂട് എസ്‌ഐയ്‌ക്കെതിരെ ഗുരുതര ആരോപണം. തല്ലുകൊണ്ടെന്ന പരായുമായി എത്തിയ യുവാവിനെക്കൊണ്ട് ആരോപണവിധേയരെ തിരിച്ച്‌ തല്ലിച്ചെന്നാണ് ആക്ഷേപം. പരാതി പരിഹരിക്കാന്‍ സ്റ്റേഷനിലെത്തിയപ്പോള്‍ അഞ്ചാലുംമൂട് എസ് ഐ ജയശങ്കര്‍ വിചിത്രമായി പെരുമാറിയെന്നാണ് പരാതിക്കാരനായ യുവാവില്‍ നിന്ന് സ്റ്റേഷനില്‍ വച്ച്‌ മര്‍ദനമേറ്റ തൃക്കരുവ സ്വദേശി സെബാസ്റ്റ്യന്‍ പരാതിപ്പെടുന്നത്. (19 year old man complaint against kollam anchalumoodu s i) എസ് ഐ ജയശങ്കറിനെതിരെ സെബാസ്റ്റ്യന്‍ സിറ്റി പൊലീസ് കമ്മീഷണര്‍ക്ക് പരാതി നല്‍കിയിട്ടുണ്ട്. കരിശേരി അമ്ബലത്തിന് അടുത്ത് വച്ച്‌ […]

ജനാധിപത്യ രാഷ്‌ട്രമാണോ ഇന്ത്യയെന്ന് ഉപരാഷ്‌ട്രപതി

ജോര്‍ജ് കള്ളിവയലില്‍ ന്യൂഡല്‍ഹി: പാര്‍ലമെന്‍റിന്‍റെ പരമാധികാരവും സ്വയംഭരണവും വിട്ടുവീഴ്ച ചെയ്യാനാകില്ലെന്ന് ഉപരാഷ്‌ട്രപതി ജഗ്ദീപ് ധന്‍കര്‍.ജഡ്ജിമാരുടെ നിയമനത്തിനുള്ള ഭരണഘടനാ ഭേദഗതി റദ്ദാക്കിയ 2015ലെ സുപ്രീംകോടതി വിധി പാര്‍ലമെന്‍റിന്‍റെ അധികാരത്തിലേക്കുള്ള ജുഡീഷറിയുടെ കടന്നുകയറ്റമാണെന്ന സൂചന ആവര്‍ത്തിക്കാനും രാജ്യസഭാ ചെയര്‍മാന്‍ കൂടിയായ ധന്‍കര്‍ മറന്നില്ല. പാര്‍ലമെന്‍റിലും നിയമസഭകളിലും പതിവാകുന്ന നഗ്നമായ ചട്ടലംഘനങ്ങളും സ്തംഭനങ്ങളും ജനാധിപത്യത്തിന്‍റെ തകര്‍ച്ചയാണെന്നും ജനങ്ങള്‍ നിരാശരാണെന്നും ധന്‍കര്‍ പറഞ്ഞു. ഈ അപചയവും തകര്‍ച്ചയും നിയന്ത്രിക്കുന്നതില്‍ സ്പീക്കര്‍മാരുടെ പങ്ക് വലുതാണ്. പാര്‍ലമെന്‍റിന്‍റെയും നിയമസഭകളുടെയും കാര്യക്ഷമമായ പ്രവര്‍ത്തനത്തിനു സംഭാഷണങ്ങളും ചര്‍ച്ചകളും സംവാദങ്ങളും […]

ഭാരത് ജോഡോ യാത്രയില്‍ പങ്കെടുക്കുമെന്ന് ശിവസേന എംപി

ഉദ്ധവ് താക്കറെയുടെ ശിവസേന വിഭാഗം നേതാവ് സഞ്ജയ് റാവത്ത് രാഹുല്‍ ഗാന്ധി നയിക്കുന്ന ഭാരത് ജോഡോ യാത്രയില്‍ ചേരാന്‍ ഒരുങ്ങുന്നു. ജനുവരി 20ന് ജമ്മുവില്‍ നടക്കുന്ന യാത്രയില്‍ പങ്കെടുക്കുമെന്ന് രാജ്യസഭാ എംപി കൂടിയായ റാവത്ത് അറിയിച്ചു. നേരത്തെ ആദിത്യ താക്കറെയും പ്രിയങ്ക ചതുര്‍വേദിയും പങ്കെടുത്തിരുന്നു. യാത്രയില്‍ പങ്കെടുക്കുമെന്ന് രാഹുല്‍ ഗാന്ധിയെ അറിയിച്ചു. വിദ്വേഷത്തിന്റെ അന്തരീക്ഷം ഇല്ലാതാക്കാനും രാജ്യത്തെ മുഴുവന്‍ ഒന്നിപ്പിക്കാനുമാണ് നെഹ്‌റു-ഗാന്ധി കുടുംബത്തിലെ ഒരു യുവാവ് ജോഡോ യാത്ര നടത്തുന്നത്. ആയിരക്കണക്കിന് ആളുകള്‍ യാത്രയില്‍ പങ്കെടുക്കുന്നു. ഇതുവരെ […]

സ്ത്രീവിലക്കില്‍ പ്രതിഷേധം; അഫ്ഗാനിസ്ഥാനെതിരായ ഏകദിന പരമ്ബരയില്‍ നിന്നും ഓസ്‌ട്രേലിയ പിന്മാറി

മെല്‍ബണ്‍: അഫ്ഗാനിസ്ഥാനെതിരായ ഏകദിന ക്രിക്കറ്റ് പരമ്ബരയില്‍ നിന്നും ഓസ്‌ട്രേലിയ പിന്മാറി. അഫ്ഗാനിലെ താലിബാന്‍ ഭരണകൂടം രാജ്യത്തെ സ്ത്രീകള്‍ക്ക് ഏര്‍പ്പെടുത്തിയിട്ടുള്ള വിലക്കുകളില്‍ പ്രതിഷേധിച്ചാണ് ഓസീസിന്റെ പിന്മാറ്റം. മാര്‍ച്ചില്‍ യുഎഇയില്‍ വെച്ച്‌ മത്സരം നടത്താനായിരുന്നു ധാരണയായിരുന്നത്. വിദ്യാഭ്യാസം, ജോലി തുടങ്ങിയ രംഗത്ത് സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും താലിബാന്‍ ഭരണകൂടം കര്‍ശന വിലക്ക് ഏര്‍പ്പെടുത്തിയിരിക്കുകയാണ്. കായികമേഖലയിലും സ്ത്രീകള്‍ക്ക് നിയന്ത്രണമാണ്. ഈ സാഹചര്യത്തില്‍ ആ രാജ്യവുമായി കളിക്കാന്‍ താല്‍പ്പര്യപ്പെടുന്നില്ലെന്ന് ക്രിക്കറ്റ് ഓസ്‌ട്രേലിയ വ്യക്തമാക്കി. അഫ്ഗാനിസ്ഥാനില്‍ ഉള്‍പ്പെടെ ലോകത്തെമ്ബാടും, സ്ത്രീകളും പുരുഷന്മാരും ഉള്‍പ്പെടെ കായികമേഖലയുടെ വളര്‍ച്ചയെ […]

2025ല്‍ ഇന്ത്യയെ 5 ലക്ഷം കോടി ഡോളര്‍ സമ്ബദ്ഘടന‍യാക്കാന്‍ മോദി; ആപ്പിള്‍, എയര്‍ ബസ്,‍ ലോക്ഹീഡ് മാര്‍ട്ടിന്‍…ഹൈടെക് ഉല്‍പാദനകേന്ദ്രമാകാന്‍ ഇന്ത്യ

ന്യൂദല്‍ഹി: 2024ലെ ലോക്സഭാ തെരഞ്ഞെടുപ്പല്ല മോദി ലക്ഷ്യമാക്കുന്നത്. 2025ല്‍ ഇന്ത്യയെ അഞ്ച് ലക്ഷം കോടി ഡോളര്‍ (5 ട്രില്ല്യണ്‍ സമ്ബദ്ഘടന) സമ്ബദ്ഘടനയാക്കി മാറ്റാനാണ് മോദി കിണഞ്ഞ് ശ്രമിക്കുന്നത്. വെറും സേവനമേഖലയിലെ മികവ് കൊണ്ട് മാത്രം ഇന്ത്യയ്ക്ക് പുതിയ യുവാക്കള്‍ക്ക് തൊഴില്‍ സൃഷ്ടിക്കാന്‍ കഴിയില്ലെന്ന് മനസ്സിലാക്കിയ മോദി ഇപ്പോള്‍ ഇന്ത്യയെ വലിയൊരു ചുവടുമാറ്റത്തിന് ഒരുക്കുകയാണ്. ഉല്‍പാദനമേഖലയുടെ കേന്ദ്രമാക്കി ഇന്ത്യയെ മാറ്റുകയാണ് ലക്ഷ്യം. വലിയ തോതില്‍ ഇന്ത്യയില്‍ ഉല്‍പാദനം നടത്താന്‍ തയ്യാറായി വരുന്ന കമ്ബനികളെ വന്‍തോതില്‍ സാമ്ബത്തിക ഉത്തേജകപാക്കേജ് നല്‍കി […]

കൈക്കൂലിയായി 2,000 രൂപയും മദ്യവും; എസ്‌ഐ വിജിലന്‍സ് പിടിയില്‍; വാങ്ങിയത് അപകടത്തില്‍പെട്ട വാഹനം വിട്ടു കൊടുക്കുന്നതിന്

കോട്ടയം: കൈക്കൂലി വാങ്ങുന്നതിനിടയില്‍ എസ്‌ഐ വിജിലന്‍സ് പിടിയില്‍. കോട്ടയം ഗാന്ധിനഗര്‍ പൊലീസ് സ്റ്റേഷനിലെ ഗ്രേഡ് എസ് ഐ അമ്ബലപ്പുഴ സ്വദേശിയായ നസീര്‍ വി എച്ചിനെയാണ് അറസ്റ്റ് ചെയ്തത്. അപകടത്തില്‍പ്പെട്ട വാഹനം വിട്ടുകൊടുന്നതിനായാണ് കൈക്കൂലി ആവശ്യപ്പെട്ടത്. രണ്ടായിരം രൂപയും മദ്യവുമാണ് വാഹനം വിട്ടുകൊടുക്കുന്നതിനായി എസ്‌ഐ ആവശ്യപ്പെട്ടത്. കോട്ടയം മെഡിക്കല്‍ കോളജ് ഭാഗത്തുള്ള കേരള ടൂറിസ്റ്റ് ഹോമില്‍ വെച്ച്‌ പരാതിക്കാരനില്‍ നിന്ന് രണ്ടായിരം രൂപയും ഒരു ഫുള്‍ ബോട്ടില്‍ മദ്യവും കൈക്കൂലിയായി വാങ്ങുന്നതിനിടെയാണ് ഇയാള്‍ പിടിയിലായത്. കൈക്കൂലി ആവശ്യപ്പെട്ട വിവരം […]