ഓപ്പറേഷന്‍ ദോസ്തുമായി ഇന്ത്യ തുര്‍ക്കിയില്‍ ; പത്തുപേര്‍ സുരക്ഷിതര്‍, ഒരു ഇന്ത്യാക്കാരനെ കാണാനില്ലെന്ന് കേന്ദ്രം

ന്യൂഡല്‍ഹി: ശക്തമായ ഭൂചലനത്തില്‍ തുര്‍ക്കിയില്‍ ഒരു ഇന്ത്യാക്കാരനെ കാണാനില്ലെന്ന് കേന്ദ്രം. തൊഴില്‍വിസയില്‍ തുര്‍ക്കിയിലേക്ക് പോയ ആളെയാണ് കാണാതായത്. രാജ്യത്തിന്റെ ഉള്‍പ്രദേശങ്ങളിലായി മറ്റ് അനേകം ഇന്ത്യാക്കാര്‍ കുടുങ്ങിക്കിടപ്പുണ്ടെന്നും പക്ഷേ അവര്‍ സുരക്ഷിതരാണെന്നും വിദേശകാര്യമന്ത്രാലയം പറഞ്ഞു. ഭൂകമ്ബബാധിത പ്രദേശത്ത് ഇന്ത്യ ദൗത്യസംഘത്തെയും അയച്ചിട്ടുണ്ട്. തുര്‍ക്കിയിലെ അദാനയില്‍ ഇന്ത്യ ഒരു കണ്‍ട്രോള്‍റൂം സജ്ജമാക്കിയിട്ടുണ്ട്. ഇന്ത്യാക്കാരായ 10 പേര്‍ തുര്‍ക്കിയുടെ വിവിധ ഇടങ്ങളില്‍ കുടുങ്ങിക്കിടപ്പുണ്ട്. എന്നാല്‍ ഇവര്‍ സുരക്ഷിതാരാണ്. ബിസിനസ് മീറ്റിംഗിന് വന്ന ഒരു ഇന്ത്യാക്കാരനെ കാണാതായിട്ടുണ്ട് അയാളുടെ കുടുംബവുമായും ബംഗലുരുവിലെ കമ്ബനിയുമായും […]

ബെല്ലും ബ്രേക്കും ഇല്ലാതെ സതീശന്‍, പിന്നാലെ ഖേദപ്രകടനം

തിരുവനന്തപുരം നിയമസഭയില്‍ ബെല്ലും ബ്രേക്കും ഇല്ലാതെ പരമാര്‍ശം നടത്തിയശേഷം ഖേദം പ്രകടിപ്പിച്ച്‌ പ്രതിപക്ഷനേതാവ് വി ഡി സതീശന്‍. ബജറ്റ് ചര്‍ച്ചയിലാണ് മന്ത്രി എം ബി രാജേഷിനെതിരെ നടത്തിയ പരാമര്‍ശം പിന്‍വലിച്ചത്. തൊഴിലുറപ്പുപദ്ധതി അട്ടിമറിക്കാനുള്ള കേന്ദ്ര ബജറ്റിലെ പ്രഖ്യാപനങ്ങള്‍ക്കെതിരെ പ്രതിപക്ഷനേതാവ് പ്രതികരിച്ച്‌ കണ്ടില്ലെന്നും പകരം കശ്മീരിലെ മഞ്ഞില്‍ നില്‍ക്കുന്ന ഫോട്ടോ മാത്രമാണ് ഫെയ്സ്ബുക്കില്‍ പോസ്റ്റ് ചെയ്തതെന്നും കഴിഞ്ഞദിവസം ശ്രദ്ധക്ഷണിക്കലിന് മറുപടി നല്‍കവെ മന്ത്രി എം ബി രാജേഷ് പറഞ്ഞിരുന്നു. ചെയറിലിരുന്ന ആളാണ് ഇപ്പോള്‍ താഴെ ഇരിക്കുന്നതെന്നും അതിലും തറയാകരുതെന്നുമായിരുന്നു […]

കോടതിയില്‍നിന്നും പുറത്തിറങ്ങിയ യുവതിക്ക്‌ പിതാവിന്റേയും സി.പി.എം. നേതാക്കളുടേയും മര്‍ദനം

മുട്ടം: ഇഷ്‌ടപ്പെട്ട യുവാവിനൊപ്പം കോടതി പറഞ്ഞയച്ച യുവതിക്കും സുഹൃത്തുക്കള്‍ക്കും ബന്ധുക്കളുടേയും സി.പി.എം. നേതാക്കളുടെയും മര്‍ദനം. സംഘര്‍ഷം നിയന്ത്രിക്കാനെത്തിയ പോലീസ്‌ ഉദ്യോഗസ്‌ഥര്‍ക്കും മര്‍ദനമേറ്റു. വനിതാ പോലീസിന്റെ മൊബൈല്‍ ഫോണ്‍ പിടിച്ചു പറിക്കുകയും യുവതി എത്തിയ കാര്‍ തട്ടിക്കൊണ്ട്‌ പോവുകയും ചെയ്‌തു. ശേഷം ഉന്നത പോലീസ്‌ ഇടപെടലില്‍ കാറും ഫോണും തിരികെ നല്‍കി. ഇന്നലെ ഉച്ചകഴിഞ്ഞ്‌ മൂന്നോടെ മുട്ടം ജില്ല കോടതിക്ക്‌ സമീപമാണ്‌ സംഭവം. ചെറുതോണി സ്വദേശിയായ തൊടുപുഴയ്‌ക്ക്‌ സമീപം പഠിക്കുന്ന കോളജ്‌ വിദ്യാര്‍ഥിനിക്കും മലപ്പുറം സ്വദേശിയായ യുവാവിനും സുഹൃത്തുക്കള്‍ക്കുമാണ്‌ […]

ദമ്ബതികള്‍ സഞ്ചരിച്ച കാര്‍ കത്തിയത് ഷോര്‍ട്ട്‌സര്‍ക്യൂട്ട് മൂലം; സാനിറ്റൈസറും പെര്‍ഫ്യൂമും തീവ്രത കൂട്ടിയെന്ന് അന്വേഷണ സംഘം

photo-representationimage കണ്ണൂര്‍: കാര്‍ കത്തി ദമ്ബതികള്‍ മരിക്കാനിടയായ അപകടം ഷോര്‍ട് സര്‍ക്യൂട്ട് മൂലമാണെന്ന് പ്രത്യേക അന്വേഷണ സംഘം കണ്ടെത്തി. കാറിലുണ്ടായിരുന്ന സാനിറ്റൈസറും സുഗന്ധത്തിനായി ഉപയോഗിക്കുന്ന സ്‌പ്രേയുമാകാം തീ ആളിപ്പടരാന്‍ കാരണമെന്ന് കണ്ണൂര്‍ ആര്‍ടിഒയുടെ നേതൃത്വത്തിലുളള പ്രത്യേക അന്വേഷണസംഘം ഉത്തരമേഖല ഡെപ്യൂട്ടി ട്രാന്‍സ്‌പോര്‍ട്ട് കമ്മീഷണര്‍ക്ക് സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ പറയുന്നു. അതേസമയം കാറില്‍ നിന്ന് കിട്ടിയ മറ്റ് വസ്തുക്കളുടെ രാസപരിശോധനാഫലം പുറത്തുവന്നിട്ടില്ല. അപകടത്തിന്റെ കാരണം കണ്ടെത്താന്‍ പ്രത്യേകമായി നിയോഗിച്ച സംഘത്തില്‍ കണ്ണൂര്‍ ആര്‍ടിഒ ഇ.എസ് ഉണ്ണികൃഷ്ണനു പുറമെ എം.വി.ഐമാരായ പി.വി. […]

പസഫിക് സമുദ്രത്തില്‍ ഒഴുകിനടക്കുന്ന നിലയില്‍ 2600 കോടി മൂല്യമുള്ള മൂന്നര ടണ്‍ കൊക്കൈന്‍, നിരീക്ഷണം ശക്തമാക്കി

വെല്ലിംഗ്‌ടണ്‍: പസഫിക് സമുദ്രത്തില്‍ ഒഴുകിനടക്കുന്ന നിലയില്‍ കണ്ടെത്തിയ 3.5 ടണ്‍ (3500 കിലോ) കൊക്കൈന്‍ പിടിച്ചെടുത്തതായി ന്യൂസിലാന്‍ഡ് നാവികസേന. ന്യൂസിലാന്‍ഡില്‍ നിന്ന് കിലോമീറ്ററുകള്‍ അകലെയായി പസഫിക് സമുദ്രത്തിന്റെ വിദൂരമേഖലയില്‍ ഇന്നലെയാണ് കൊക്കൈന്‍ കണ്ടെത്തിയത്. ഡിസംബറില്‍ ആരംഭിച്ച ഓപ്പറേഷന്‍ ഹൈഡ്രോസിന്റെ ഭാഗമായാണ് മയക്കുമരുന്ന് പിടിച്ചെടുത്തത്. രാജ്യത്ത് നടത്തിയ ഏറ്റവും വലിയ മയക്കുമരുന്ന് വേട്ടകളിലൊന്നാണിതെന്ന് ന്യൂസിലാന്‍ഡ് പൊലീസ് കമ്മീഷണര്‍ പറഞ്ഞു. 315.2 മില്യണ്‍ ഡോളര്‍ (2600 കോടി രൂപ) മൂല്യമുള്ള മയക്കുമരുന്നാണ് പിടികൂടിയത്. ഇതുമായി ബന്ധപ്പെട്ട് അറസ്റ്റുകളൊന്നും ഇതുവരെ നടന്നിട്ടില്ലെന്നും […]

ഐ.എസ്.എല്‍: കണ്ഠീരവ മഞ്ഞക്കടലാവും; കളി തീപാറും

ബംഗളൂരു: ഇന്ത്യന്‍ സൂപ്പര്‍ ലീഗ് (ഐ.എസ്.എല്‍) പോരാട്ടങ്ങള്‍ അവസാനത്തോടടുക്കുമ്ബോള്‍ പ്ലേഓഫ് പ്രതീക്ഷിക്കുന്ന ടീമുകള്‍ക്ക് ഓരോ മത്സരവും നിര്‍ണായകമാവുകയാണ്. കളത്തിനു പുറത്ത് ആരാധകരുടെ പോരാട്ടം കൊണ്ട് ശ്രദ്ധേയമായ മത്സരം കൂടിയാവുമ്ബോള്‍ മൈതാനത്തും ഗാലറിയിലും ആവേശം ഇരട്ടിക്കും. ശനിയാഴ്ച ശ്രീകണ്ഠീരവ സ്റ്റേഡിയത്തില്‍ ഐ.എസ്.എല്ലിലെ പോരാട്ടത്തിന് കിക്കോഫ് വിസില്‍ മുഴങ്ങുന്നതും കാത്തിരിക്കുകയാണ് കേരള ബ്ലാസ്റ്റേഴ്സിന്റെ ആരാധകരായ മഞ്ഞപ്പടയും ബംഗളൂരു എഫ്.സിയുടെ ആരാധകരായ വെസ്റ്റ് ബ്ലോക്ക് ബ്ലൂസും. കോവിഡ് കാലത്തിന്റെ നിയന്ത്രണങ്ങള്‍ മാറി ഗോവയില്‍നിന്ന് ടീമുകള്‍ സ്വന്തം മൈതാനങ്ങളിലേക്കെത്തിയ ആദ്യ സീസണാണിത്. കേരള […]

‘ഗ്യാസ് എന്ന് കരുതി’; രോഗികളെ പരിശോധിക്കുന്നതിനിടെ കുഴഞ്ഞുവീണ ഡോക്ടര്‍ മരിച്ചു

പാലക്കാട്: രോഗികളെ പരിശോധിക്കുന്നതിനിടെ കുഴഞ്ഞ് വീണ ഡോക്ടര്‍ മരിച്ചു. പാലക്കാട് മുണ്ടൂര്‍ പ്രാഥമികാരോഗ്യകേന്ദ്രത്തിലെ ഡോക്ടറായ സൂരജ് കെ രാജ്(40) ആണ് മരിച്ചത്. ബുധനാഴ്ച രാവിലെ 11.30ഓടെയാണ് സംഭവം. രോഗികളെ നോക്കുന്നതിനിടെ അസ്വസ്ഥത അനുഭവപ്പെട്ടെങ്കിലും ഗ്യാസ് ട്രബിളാണെന്ന് കരുതി ഡോക്ടര്‍ കാര്യമാക്കിയില്ല. ഗ്യാസിനുള്ള മരുന്ന് രോഗികളെ പരിശോധിക്കുന്നത് തുടര്‍ന്നു. എന്നാല്‍ ഡോക്ടര്‍ക്ക് ശാരീരിക ബുദ്ധിമുട്ട് കൂടി വന്നു. കിടക്കണമെന്ന് പറഞ്ഞ ഡോക്ടര്‍ക്കുവേണ്ടി തൊട്ടടുത്ത കോവിഡ് കേന്ദ്രത്തില്‍ സൌകര്യം ഒരുക്കുകയും ചെയ്തു. അതിനിടെയാണ് ബെഞ്ചിലിരുന്ന ഡോക്ടര്‍ കുഴഞ്ഞുവീണത്. ഉടന്‍ പാലക്കാട് […]

കൊല്ലങ്കോട് യുവാവിന്റെ ആത്മഹത്യയ്ക്ക് കാരണം ഓണ്‍ലൈന്‍ റമ്മി, ലക്ഷങ്ങളുടെ കടബാധ്യതയെന്ന് ഭാര്യ

പാലക്കാട് : ഓണ്‍ലൈന്‍ റമ്മി കളിച്ച്‌ ലക്ഷങ്ങളുടെ കടബാധ്യത ഉണ്ടായതിനെ തുടര്‍ന്നാണ് കൊല്ലങ്കോട് യുവാവ് ആത്മഹത്യ ചെയ്‌തതെന്ന് ഭാര്യ വൈശാഖ. കൊവിഡ് കാലത്ത് വെറും നേരം പോക്കിന് വേണ്ടിയാണ് ഗിരീഷ് റമ്മി കളി തുടങ്ങിയത്. പിന്നീട് അത് സ്ഥിരമായി. കിട്ടുന്ന ശമ്ബളം മുഴുവന്‍ ഗിരീഷ് ഉപയോഗിച്ചിരുന്നത് റമ്മി കളിക്കാന്‍ വേണ്ടിയായിരുന്നുവെന്നും പോരാതെ വന്നപ്പോള്‍ തന്റെ 25 പവന്‍ സ്വര്‍ണം വിറ്റും പണയം വെച്ചും ഗിരീഷ് റമ്മി കളി തുടരുകയായിരുന്നെന്നും വൈശാഖ പറഞ്ഞു. ഇത് നിര്‍ത്തണമെന്ന് നേരത്തെ പല തവണ […]

സിപിഎമ്മിന്റെ പ്രതികാര നടപടി; മെഡിക്കല്‍ ഇന്ത്യന്‍ കോഫി ഹൗസ് തകര്‍ത്തു, ലക്ഷങ്ങളുടെ നഷ്ടം, തകര്‍ത്തത് കോടതി വിധി വരാനിരിക്കെ

വടക്കാഞ്ചേരി: സര്‍ക്കാരിന്റെയും സിപിഎമ്മിന്‍്റെയും പ്രതികാര നടപടി, മുളംകുന്നത്ത്കാവ് മെഡിക്കല്‍ കോളേജിലെ ഇന്ത്യന്‍ കോഫി ഹൗസ് ഇടിച്ചു നിരത്തി. ഉള്ളിലുണ്ടായിരുന്ന ഉപകരണങ്ങളും പാത്രങ്ങളും കസേരകളും തകര്‍ന്നു. ലക്ഷങ്ങളുടെ നഷ്ടം കണക്കാക്കുന്നു. നേരത്തെ കോഫിഹൗസ് പ്രവര്‍ത്തനം ആരോഗ്യവകുപ്പ് നിര്‍ത്തിവെപ്പിച്ചിരുന്നു. ഡിസംബറില്‍ കെട്ടിടം ഒഴിയണമെന്ന് മെഡി. കോളേജ് അധികൃതരും ആവശ്യപ്പെട്ടിരുന്നു. ഇതിനെതിരെ കോഫി ഹൗസ് ജീവനക്കാര്‍ ഹൈക്കോടതിയെ സമീപിച്ചു. കോഫി ഹൗസ് ജീവനക്കാരുടെ ഹര്‍ജിയില്‍ അന്തിമ വിധി വരാനിരിക്കെയാണ് ഇന്നലെ വൈകിട്ട് കെട്ടിടം പൊളിച്ചത്. ജെസിബി ഉപയോഗിച്ച്‌ തകര്‍ക്കുകയായിരുന്നു. മെഡിക്കല്‍ കോളേജ് […]

ജോലി ചെയ്യാന്‍ ശാരീരികശേഷി ഇല്ല; രാത്രിയില്‍ ചിതയൊരുക്കി; ഗൃഹനാഥന്‍ ജീവനൊടുക്കി

കൊല്ലം: പുത്തൂരില്‍ സ്വയം ചിതയൊരുക്കി ഗൃഹനാഥന്‍ ആത്മഹത്യ ചെയ്തു. മാറനാട് സ്വദേശി അരുണ്‍ ഭവനത്തില്‍ വിജയകുമാര്‍ ആണ് ജീവനൊടുക്കിയത്. 68 വയസായിരുന്നു. സഹോദരിയുടെ വീടിന് സമീപത്താണ് വിജയകുമാര്‍ ചിതയൊരുക്കിയത്. ഇന്നലെ അര്‍ധരാത്രി വീടിന് സമീപത്ത് തീ കത്തുന്നത് കണ്ട വീട്ടുകാര്‍ ഉണര്‍ന്നു തീയണയ്ക്കുകയും ചെയ്തിരുന്നു. ഇന്ന് രാവിലെ എഴുന്നേറ്റ് നോക്കിയപ്പോഴാണ് തീ കത്തിയ സ്ഥലത്ത് മൃതദേഹം കണ്ടെത്തിയത്. ജോലി ചെയ്ത് ജീവിക്കാനുള്ള ശാരീരിക ശേഷി ഇല്ലാത്തതിനാല്‍ ജീവനൊടുക്കുന്നു എന്ന് എഴുതിവച്ച കുറിപ്പും വീട്ടുകാര്‍ കണ്ടെടുത്തു. ആത്മഹത്യയെന്നാണ് പൊലീസിന്റെ പ്രാഥമിക […]