‘ഗ്യാസ് എന്ന് കരുതി’; രോഗികളെ പരിശോധിക്കുന്നതിനിടെ കുഴഞ്ഞുവീണ ഡോക്ടര്‍ മരിച്ചു

പാലക്കാട്: രോഗികളെ പരിശോധിക്കുന്നതിനിടെ കുഴഞ്ഞ് വീണ ഡോക്ടര്‍ മരിച്ചു. പാലക്കാട് മുണ്ടൂര്‍ പ്രാഥമികാരോഗ്യകേന്ദ്രത്തിലെ ഡോക്ടറായ സൂരജ് കെ രാജ്(40) ആണ് മരിച്ചത്.

ബുധനാഴ്ച രാവിലെ 11.30ഓടെയാണ് സംഭവം. രോഗികളെ നോക്കുന്നതിനിടെ അസ്വസ്ഥത അനുഭവപ്പെട്ടെങ്കിലും ഗ്യാസ് ട്രബിളാണെന്ന് കരുതി ഡോക്ടര്‍ കാര്യമാക്കിയില്ല. ഗ്യാസിനുള്ള മരുന്ന് രോഗികളെ പരിശോധിക്കുന്നത് തുടര്‍ന്നു. എന്നാല്‍ ഡോക്ടര്‍ക്ക് ശാരീരിക ബുദ്ധിമുട്ട് കൂടി വന്നു. കിടക്കണമെന്ന് പറഞ്ഞ ഡോക്ടര്‍ക്കുവേണ്ടി തൊട്ടടുത്ത കോവിഡ് കേന്ദ്രത്തില്‍ സൌകര്യം ഒരുക്കുകയും ചെയ്തു.

അതിനിടെയാണ് ബെഞ്ചിലിരുന്ന ഡോക്ടര്‍ കുഴഞ്ഞുവീണത്. ഉടന്‍ പാലക്കാട് ജില്ലാ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. ഡോക്ടര്‍ സൂരജ് കോട്ടയം തലയോലപ്പറമ്ബ് സില്ലോണ്‍ ജങ്ഷനില്‍ കൊല്ലംപറമ്ബില്‍ കുടുംബാഗമാണ്.

കഴിഞ്ഞ മൂന്നര വര്‍ഷമായി മുണ്ടൂര്‍ പ്രാഥമികാരോഗ്യകേന്ദ്രത്തില്‍ മെഡിക്കല്‍ ഓഫീസറായി സേവനം അനുഷ്ഠിക്കുകയായിരുന്നു ഡോ. സൂരജ് കെ രാജ്. ഭാര്യ ഡോ. ശ്രീജ(ഫോറന്‍സിക് സര്‍ജന്‍, പാലക്കാട് ജില്ലാ ആശുപത്രി), മകന്‍- ശ്രീറാം(വിദ്യാര്‍ഥി) അച്ഛന്‍- ഡോ. രാജ്കുമാര്‍(വിഎസ്‌എം ആശുപത്രി, വൈക്കം), അമ്മ- കുമാരി സുമംഗല(റിട്ട. ജീവനക്കാരി തിരുവനന്തപുരം അക്കൌണ്ട് ജനറല്‍ ഓഫീസ്)

സംസ്ക്കാരം വ്യാഴാഴ്ച രാവിലെ 11.30ന് വീട്ടുവളപ്പില്‍ നടക്കും.

prp

Leave a Reply

*