ഒടുവില്‍ വന്ദേ ഭാരത്‌ എക്‌സ്പ്രസ്‌ കേരളത്തിലും; അടുത്ത മാസം മുതല്‍ പരീക്ഷണ ഓട്ടം

പത്തനംതിട്ട : വന്ദേ ഭാരത്‌ ട്രെയിനുകള്‍ അടുത്ത മാസം മുതല്‍ കേരളത്തില്‍ ഓടി തുടങ്ങാന്‍ സാധ്യത. ഇതിനായുള്ള നിര്‍മാണ പ്രവര്‍ത്തനം ഏതാനും മാസമായി നടന്നുവരുകയായിരുന്നു. കൊച്ചുവേളിയില്‍ രണ്ട്‌ പുതിയ ലൈനുകള്‍ വൈദ്യുതീകരിച്ചു. ട്രാക്കുകളുടെ കാര്യക്ഷമത വര്‍ധിപ്പിച്ചുവെങ്കിലും തിരുവനന്തപുരം-എറണാകുളം റൂട്ടില്‍ മണിക്കൂറില്‍ 75, 90, 100 കിലോ മീറ്റര്‍ വേഗതയിലും ഷൊര്‍ണൂര്‍ മുതല്‍ 110 കിലോ മീറ്റര്‍ വേഗതയിലുമാകും ട്രെയിന്‍ ഓടുക.അടുത്ത മാസം പകുതിയോടെ പരീക്ഷണ ഓട്ടം ആരംഭിക്കും. ഓരോ മേഖലയിലും ട്രെയിനിന്റെ പരമാവധി വേഗത പരീക്ഷണ ഓട്ടത്തില്‍ […]

സഹ് ലയുടെ മരണമറിയാതെ വാപ്പ ഉംറ ചെയ്യാനായി മദീനയില്‍; ഇന്ന് നാട്ടിലെത്തും

കോഴിക്കോട്: എലത്തൂരില്‍ റെയില്‍ പാളത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ രണ്ട് വയസുള്ള സഹ്ലയുടെ പിതാവ് ചാലിയം സ്വദേശി ഷുഹൈബ് അപകടം നടക്കുന്ന സമയത്ത് ഉംറ ചെയ്യാനായി സൗദി അറേബ്യയിലായിരുന്നു. മദീനയിലുള്ള ഷുഹൈബ് ഇന്ന് നാട്ടിലെത്തുമെന്ന് പിതാവിന്‍റെ സഹോദരന്‍ നാസര്‍ മാധ്യമങ്ങളോട് പറഞ്ഞു. ഷുഹൈബ്- ജസീല ദമ്ബതികളുടെ മകളാണ് സഹ്ല. ജസീലയുടെ സഹോദരിയാണ് കണ്ണൂര്‍ മട്ടന്നൂര്‍ പാലോട്ടുപള്ളി ബദ് രിയ മന്‍സിലില്‍ റഹ്മത്ത്. റെയില്‍പാളത്തില്‍ നിന്നും റഹ്മത്തിന്‍റെ മൃതദേഹവും മരിച്ച നിലയില്‍ കണ്ടെത്തിയിരുന്നു. ഓടിക്കൊണ്ടിരുന്ന ട്രെയിനില്‍ യാത്രക്കാരെ പെട്രോള്‍ […]

അരിക്കൊമ്ബന്റെ ഭാവി എന്താകും? ഹൈക്കോടതി നിയോഗിച്ച വിദഗ്ധസമിതി ഇന്ന് ചിന്നക്കനാലില്‍

കൊച്ചി; ചിന്നക്കനാല്‍, ശാന്തന്‍പാറ ഭാഗത്ത് ഭീതി സൃഷ്ടിക്കുന്ന അരിക്കൊമ്ബനെ മയക്കുവെടിവച്ച്‌ പിടികൂടണോ എന്നതില്‍ തീരുമാനമെടുക്കാന്‍ ഹൈക്കോടതി നിയോഗിച്ച വിദഗ്ധ സമിതി ഇന്ന് എത്തും. ചിന്നക്കനാല്‍ സന്ദര്‍ശിച്ച്‌ വിദഗ്ധ സമിതി കാട്ടാനശല്യത്തെക്കുറിച്ച്‌ നാട്ടുകാരില്‍നിന്ന് നേരിട്ട് വിവരങ്ങളും ശേഖരിക്കും. അതിനായി ചിന്നക്കനാല്‍, സിങ്കുകണ്ടം, 301 കോളനി, പന്നിയാര്‍ എസ്റ്റേറ്റ് എന്നിവിടങ്ങള്‍ സമിതി സന്ദര്‍ശിച്ചേക്കും. ദേവികുളത്തോ മൂന്നാറിലോ സിറ്റിങ്ങിനും സാധ്യതയുണ്ട്. അരിക്കൊമ്ബന്‍ വിഷയത്തില്‍ ഹൈക്കോടതി ചീഫ് ജസ്റ്റിസിന് പരാതി നല്‍കാനൊരുങ്ങുകയാണ് കര്‍ഷക സംഘടനകള്‍. കേസ് ഉടനടി പരിഗണിക്കാന്‍ ഉണ്ടായ സാഹചര്യം അന്വേഷിക്കണം. അടിയന്തരമായി […]

സ്വകാര്യ ഭാഗത്ത് പ്രഷര്‍ പമ്ബ് തിരുകി കാറ്റടിച്ചു; യു.പിയില്‍ യുവാവ് ഗുരുതരാവസ്ഥയില്‍

ലഖ്നോ: സ്വകാര്യ ഭാഗത്ത് പ്രഷര്‍ പമ്ബ് തിരുകി കാറ്റടിച്ചതിനെ തുടര്‍ന്ന് കാര്‍ വാഷിങ് സ്ഥാപനത്തിലെ ജീവനക്കാരനായ യുവാവ് ഗുരുതരാവസ്ഥയില്‍. യു.പിയിലെ ഗാസിയാബാദിലാണ് സംഭവം. വിജയ് എന്ന 19കാരനാണ് ഗുരുതരാവസ്ഥയില്‍ ചികിത്സയില്‍ തുടരുന്നതെന്ന് പൊലീസ് അറിയിച്ചു. കാര്‍ വാഷിങ് സ്ഥാപനത്തില്‍ വെച്ച്‌ വിജയും മോഹിത് എന്നയാളും തമ്മില്‍ വാക്കേറ്റമുണ്ടായിരുന്നു. വിജയിനെ ആക്രമിച്ച്‌ കീഴ്പ്പെടുത്തിയ മോഹിത്, ദേഹത്ത് കയറിയിരുന്ന ശേഷം പ്രഷര്‍ പമ്ബ് വാല്‍വ് തുറന്ന് സ്വകാര്യ ഭാഗത്ത് തിരുകുകയായിരുന്നു. സ്വകാര്യ ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന വിജയിന്‍റെ നില ഗുരുതരമാണെന്നും […]

കര്‍ണാടകയിലും ലിഥിയം സാന്നിധ്യം

ബംഗളൂരു: ജമ്മുവിനു പിന്നാലെ കര്‍ണാടകയിലും ലിഥിയത്തിന്‍റെ വന്‍ ശേഖരമുണ്ടെന്ന് പഠന റിപ്പോര്‍ട്ട്.മാണ്ഡ്യ, യാദ്ഗിര്‍ ജില്ലകളിലായി 1600 ടണ്ണോളം ഭൂഗര്‍ഭ ലിഥിയം ശേഖരമുള്ളതായാണ് ഡയറക്ടറേറ്റ് ഫോര്‍ എക്‌സ്‌പ്ലൊറേഷന്‍ ആന്‍ഡ് റിസര്‍ച്ച്‌ ഓഫ് ആറ്റമിക് മിനറല്‍സിന്‍റെ റിപ്പോര്‍ട്ട്. ഇക്കാര്യത്തില്‍ വിശദമായ പര്യവേക്ഷണങ്ങള്‍ നടന്നുവരികയാണ്. സാങ്കേതികവും സാമൂഹികവും സാമ്ബത്തികവുമായ പഠനങ്ങള്‍ക്കുശേഷമായിരിക്കും ഇവിടെനിന്നു ലിഥിയം ഉത്പാദനത്തിന്‍റെ സാധ്യതകള്‍ പരിഗണിക്കുക. ഇലക്‌ട്രിക് വാഹനങ്ങളും മൊബൈല്‍ ഫോണുകളുമടക്കമുള്ളവയുടെ ബാറ്ററി നിര്‍മാണത്തിന് ഭാവിയില്‍ ഏറ്റവുമധികം പ്രയോജനപ്പെടുമെന്നു പ്രതീക്ഷിക്കുന്ന മൂലകമാണ് ലിഥിയം. വരുംകാലങ്ങളിലെ പെട്രോള്‍ എന്ന വിശേഷണവും സാങ്കേതിക-സാമ്ബത്തിക […]

ഗൂഗിളും മെറ്റായും പിരിച്ചു വിട്ട ജീവനക്കാരെ നിയമിച്ച്‌ ചാറ്റ്ജിപിടിക്ക് പിന്നില്‍ പ്രവര്‍ത്തിക്കുന്ന കമ്ബനി ഓപ്പണ്‍എഐ

ഗൂഗിളും മെറ്റായും പിരിച്ചുവിട്ട നിരവധി ജീവനക്കാരെ ചാറ്റ്ജിപിടിക്ക് പിന്നില്‍ പ്രവര്‍ത്തിക്കുന്ന കമ്ബനിയായ ഓപ്പണ്‍എഐ നിയമിച്ചുവെന്ന് റിപ്പോര്‍ട്ട്. ബിസിനസ് ഇന്‍സൈഡറാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തിരിയ്ക്കുന്നത്. ഓപ്പണ്‍ എഐയില്‍ നിലവില്‍ 59 മുന്‍ ഗൂഗിള്‍ ജീവനക്കാരും 34 മുന്‍ മെറ്റാ ജീവനക്കാരുമുണ്ടെന്നാണ് റിപ്പോര്‍ട്ട്. ഗൂഗിള്‍, മെറ്റാ, ആപ്പിള്‍ എന്നിവയുടെ മുന്‍ ജീവനക്കാര്‍ ഉള്‍പ്പെടെയുള്ള വലിയൊരു സംഘം ടെക് വിദഗ്ധരാണ് ഓപ്പണ്‍എഐയ്ക്ക് പിന്നില്‍ പ്രവര്‍ത്തിക്കുന്നതെന്നും ഇന്‍സൈഡര്‍ റിപ്പോര്‍ട്ട് പറയുന്നു. പരീക്ഷണാത്മക ചാറ്റ്ബോട്ട് ചാറ്റ്ജിപിടി ഉപയോഗിച്ചാണ് ഓപ്പണ്‍എഐ സാങ്കേതിക രംഗത്തേക്ക് വന്നത്. പുതിയ […]

ദേശീയ പാതയുടെ പണി പുരോഗമിക്കുമ്ബോള്‍ നമുക്ക് പരിചിതമല്ലാത്ത ആറുവരിപ്പാതയില്‍ ജനത്തിന്റെ വലിയൊരു സംശയത്തിനുള്ള ഉത്തരമായി, കൊല്ലത്തുണ്ട് 35 എന്‍ട്രി എക്സിറ്റ് പോയിന്റുകള്‍

കൊല്ലം: ദേശീയപാത 66 ആറുവരി പാതയാകുമ്ബോള്‍ സര്‍വീസ് റോഡില്‍ നിന്ന് മെയിന്‍ കാര്യേജ് വേയിലേക്ക് പ്രവേശിക്കാന്‍ ജില്ലയില്‍ 35 എന്‍ട്രി എക്സിറ്റ് പോയിന്റുകളുണ്ടാകും. ദേശീയപാതയിലേക്ക് കയറാനും ഇറങ്ങാനും കഴിയുന്ന ഈ സ്ഥലങ്ങള്‍ ഭാവിയില്‍ ഇടത്തരം ജംഗ്ഷനുകളായി വികസിക്കാനും സാദ്ധ്യതയുണ്ട്. ആറുവരി പാതയില്‍ ഇടതുവശത്ത് അടുപ്പിച്ചുള്ള മൂന്ന് വരികളിലൂടെ തിരുവനന്തപുരം ഭാഗത്ത് നിന്ന് ആലപ്പുഴ ഭാഗത്തേക്ക് സഞ്ചരിക്കാം. വലതുവശത്തുള്ള മൂന്ന് വരികളിലൂടെ തിരിച്ചും. മൂന്നുവീതം വരികള്‍ക്കിടയില്‍ എല്ലായിടത്തും മീഡിയനുണ്ടാകും. അതുകൊണ്ട് ആറുവരി പാത മുറിച്ച്‌ കടക്കാന്‍ കഴിയില്ല. രണ്ട് […]

വിരമിച്ച ഉദ്യോഗസ്ഥര്‍ വരെ പഠിക്കാനെന്ന് പറഞ്ഞ് യാത്രാ സൗജന്യം വാങ്ങുന്നു; വിദ്യാര്‍ഥികള്‍ക്ക് ആശങ്കവേണ്ട; ആന്റണി രാജു

തിരുവനന്തപുരം: വിദ്യാര്‍ഥി കണ്‍സെഷന് പ്രായപരിധി ഏര്‍പ്പെടുത്തുന്നതിനെ ന്യായീകരിച്ച്‌ ഗതാഗത മന്ത്രി. വിരമിച്ച ഉദ്യോഗസ്ഥര്‍ വരെ പഠിക്കാനെന്ന് പറഞ്ഞ് യാത്രാ സൗജന്യം വാങ്ങുകയാണ്. ഇത് നിയന്ത്രിക്കുകയാണ് ലക്ഷ്യമിടുന്നതെന്ന് ആന്റണി രാജു തിരുവനന്തപുരത്ത് മാധ്യമങ്ങളോട് പറഞ്ഞു. വിദ്യാര്‍ഥികള്‍ കണ്‍സെഷനില്‍ ആശങ്കപ്പെടേണ്ടതില്ല. അര്‍ഹതയുള്ള എല്ലാവര്‍ക്കും യാത്രാ ഇളവ് ലഭിക്കും. അടുത്ത വര്‍ഷം ഓണ്‍ലൈനിലൂടെ കണ്‍സെഷന്‍ പാസ് നല്‍കാനാണ് സര്‍ക്കാര്‍ തീരുമാനമെന്നും ആന്റണി രാജു പറഞ്ഞു. അതേസമയം വിദ്യാര്‍ഥികളുടെ നിരക്ക് വര്‍ധിപ്പിക്കണമെന്ന് സ്വകാര്യ ബസ്സുടമകളും ആവശ്യപ്പെട്ടു. കണ്‍സഷന്‍ ഭാരം സ്വകാര്യ ബസ്സുകള്‍ക്ക് മേല്‍ മാത്രം […]

അവസാന ദിവസം ഇന്ന്; വരുമാന സര്‍ട്ടിഫിക്കറ്റ് നല്‍കിയില്ലെങ്കില്‍ അടുത്ത മാസം മുതല്‍ ക്ഷേമ പെന്‍ഷന്‍ മുടങ്ങും

തിരുവനന്തപുരം: സാമൂഹ്യ സുരക്ഷാ പെന്‍ഷന്‍ വാങ്ങുന്നവര്‍ വരുമാന സര്‍ട്ടിഫിക്കറ്റ് ഹാജരാക്കേണ്ട അവസാന ദിവസം ഇന്ന്. വരുമാന സര്‍ട്ടിഫിക്കറ്റ് സമര്‍പ്പിക്കാത്തവര്‍ക്ക് മാര്‍ച്ച്‌ മാസം മുതല്‍ പെന്‍ഷന്‍ ലഭിക്കില്ല. ഒരു ലക്ഷം രൂപ കുടുംബ വരുമാന പരിധി കര്‍ശനമാക്കാനാണ് തീരുമാനം. 2019 ഡിസംബര്‍ 31 വരെയുള്ള സാമൂഹ്യ സുരക്ഷാ പെന്‍ഷന്‍ ഗുണഭോക്താക്കളാണ് വരുമാന സര്‍ട്ടിഫിക്കറ്റ് സമര്‍പ്പിക്കേണ്ടത്. വാര്‍ദ്ധക്യകാല പെന്‍ഷന്‍, ഭിന്നശേഷി പെന്‍ഷന്‍, കര്‍ഷകത്തൊഴിലാളി പെന്‍ഷന്‍, 50 വയസ് കഴിഞ്ഞ അവിവാഹിതരായ വനിതകള്‍ക്കുള്ള പെന്‍ഷന്‍, വിധവാ പെന്‍ഷന്‍ എന്നിവ കൈപ്പറ്റുന്നവര്‍ വരുമാന സര്‍ട്ടിഫിക്കറ്റ് […]

മുഖ്യമന്ത്രി രവീന്ദ്രനെ കയ്യൊഴിയുമോ? പ്രതിരോധിക്കാന്‍ പറ്റാത്ത വിധം അമ്മിഞ്ഞപ്പാല്‍ ചാറ്റില്‍ കുടുങ്ങിയ രവീന്ദ്രനെ കൈവിടുക മാത്രം പോംവഴി

തിരുവനന്തപുരം: പ്രതിരോധിക്കാന്‍ പറ്റാത്ത വിധം ആരോപണത്തില്‍ കുടുങ്ങിയാല്‍ അനുയായിയെ കൈവിടുക എന്നതാണ് മുഖ്യമന്ത്രിയുടെ രീതി. ഒന്നാം മന്ത്രിസഭയില്‍ ലൈംഗികാരോപണത്തില്‍ കുടുങ്ങിയ സ്പീക്കര്‍ ശ്രീരാമകൃഷ്ണന്‍, സ്വര്‍ണ്ണക്കടത്ത്-ഖുറാന്‍ ആരോപണങ്ങളില്‍ കുടങ്ങിയ കെ.ടി.ജലീല്‍ തുടങ്ങിയവരെ വിശ്വസ്തരെങ്കിലും മുഖ്യമന്ത്രി കൈവിട്ടത് അങ്ങിനെയാണ്. അമ്മിഞ്ഞപ്പാല്‍ ചാറ്റ് പുറത്തുവന്നതോടെ സി.എം. രവീന്ദ്രനും പ്രതിരോധങ്ങളില്ല. ലൈഫ് മിഷന്‍പദ്ധതിയില്‍ അദ്ദേഹത്തിന് ആഴത്തില്‍ പങ്കുണ്ടെന്ന് ശിവശങ്കറിന്‍റെയും സ്വപ്ന സുരേഷിന്‍റെയും യു.വി. ജോസിന്‍റെയും മൊഴികള്‍ ഇഡിയുടെ പക്കല്‍ ഉണ്ട്. 2020ല്‍ സ്വര്‍ണ്ണക്കടത്ത് കേസില്‍ ചോദ്യം ചെയ്യവേ സ്വപ്നയെ അറിയില്ല എന്ന് പറഞ്ഞ് […]