മുംബൈ: കാത്തിരിപ്പിന് വിരാമമിട്ട് മലയാളി താരം ബേസില്‍ തമ്പി ഇന്ത്യന്‍ ടീമില്‍. ശ്രീലങ്കക്കെതിരായ ട്വന്‍റി20 ടീമിലാണ് ബേസിലിനെ ഉള്‍പ്പെടുത്തിയത്. രഞ്ജി ട്രോഫിയിലെ മികച്ച പ്രകടനമാണ് ബേസിലിന് ഇന്ത്യന്‍ ടീമിലേക്കുള്ള വഴി തുറന്നത്. ഇതോടെ ഇന്ത്യന്‍ ടീമിലെത്തുന്ന മൂന്നാമത്തെ കേരളാ പേസറും നാലാമത്തെ താരവുമായി ബേസില്‍ തമ്പി. സഞ്ജു സാംസണു ശേഷം ഇന്ത്യന്‍ ടീമിലെത്തുന്ന ആദ്യ മലയാളി താരം കൂടിയാണ് ബേസില്‍. ഐപിഎല്ലില്‍ ഗുജറാത്ത് ലയണ്‍സിന്‍റെ താരമായ ബേസില്‍ ഭാവി വാഗ്ദാനത്തിനുള്ള പുരസ്കാരം നേടിയിട്ടുണ്ട്. മികച്ച പേസിലും കൃത്യതയിലും പന്തെറിയുന്ന […]
Category: Sports
ഐ ലീഗ് വീണ്ടും കേരളത്തില്‍; പ്രതീക്ഷയോടെ ഗോകുലം എഫ്സി
കോഴിക്കോട് : ദീര്‍ഘനാളത്തെ ഇടവേളയ്ക്കുശേഷം ഐ ലീഗ് വീണ്ടും കേരളത്തില്‍ എത്തുമ്പോള്‍ ഗോകുലം എഫ്സിയ്ക്ക് ഇന്ന് ഹോം ഗ്രൗണ്ട് മത്സരം. കോഴിക്കോട് ഇഎംഎസ് സ്റ്റേഡിയത്തില്‍ നടക്കുന്ന മത്സരം ഇന്ന് രാത്രി എട്ടിനാണ് ആരംഭിക്കുന്നത്. ഐ ലീഗില്‍ മത്സരത്തില്‍ കേരളത്തിന്‍റെ സ്വന്തം ഗോകുലം കേരള എഫ്സി, ചെന്നൈ സിറ്റി എഫ്സിയെ നേരിടും. ആദ്യം കളിച്ച മത്സരത്തില്‍ പരാജയം ഏറ്റുവാങ്ങിയാണ് ഇരു ടീമുകളും കോഴിക്കോട് എത്തുന്നത്. സീസണിലെ ആദ്യത്തെ ഹോം ഗ്രൗണ്ട് മത്സരത്തില്‍ ഏറെ പ്രതീക്ഷയിലാണ് ഗോകുലം.
”കണികാണും നേരം കമലനേത്രന്‍റെ ..” മലയാളികളുടെ മനം കവര്‍ന്ന് വീണ്ടും കുഞ്ഞു ശിവ
‘അമ്പലപ്പുഴേ ഉണ്ണിക്കണ്ണനോട് നീ’ എന്ന പാട്ടിലൂടെ മലയാളികളുടെ മനം കവര്‍ന്ന കുഞ്ഞുതാരമാണ് ധോണിയുടെ മകള്‍ സിവ. ഏവരെയും ഞെട്ടിച്ച് കൊണ്ട് ശിവ പാടിയ പാട്ട് മലയാളികളുടെ മനസില്‍ ഇടം പിടിച്ചിരുന്നു. ഇപ്പോഴിതാ വീണ്ടും കണ്ണനെ സ്തുതിച്ചുകൊണ്ട് കുഞ്ഞു ശിവ വീണ്ടും മലയാളികളുടെ മനം കവര്‍ന്നിരിക്കുകയാണ്. ‘കണികാണും നേരം കമലനേത്രന്‍റെ ..’ എന്ന് തുടങ്ങുന്ന ഗാനമാണ് ശിവ പാടിയത്. വീഡിയോ കാണാം. ധോണിയുടെ വീട്ടിലെ മലയാളിയായ ആയ ഷീലയായിരുന്നു സിവയെ പാട്ടുപഠിപ്പിക്കുന്നത്. വളരെ പെട്ടന്ന് തന്നെ സിവ മലയാളം പാട്ട് […]
വിശ്രമമില്ലാത്ത മല്‍സരക്രമം; ബിസിസിഐയെ വിമര്‍ശിച്ച് വിരാട് കോഹ്ലി
ദില്ലി: ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന്‍റെ തുടര്‍ച്ചയായ മത്സരക്രമത്തില്‍ ബിസിസിഐയെ വിമര്‍ശിച്ച് നായകന്‍ വിരാട് കോഹ്ലി രംഗത്ത്. ബോര്‍ഡിന്‍റെ ആസൂത്രണത്തിലെ പിഴവ് കളിക്കാരുടെ പ്രകടനത്തെ ബാധിക്കുന്നെന്ന് കോഹ്ലി വിമര്‍ശിച്ചു. ശ്രീലങ്കയ്ക്കെതിരായ പരമ്പരയ്ക്ക് ശേഷം തുടങ്ങുന്ന ദക്ഷിണാഫ്രിക്കന്‍ പര്യടനത്തിന് വേണ്ടത്ര സമയം ലഭിക്കുന്നില്ലെന്നും കോഹ്ലി ചൂണ്ടിക്കാട്ടി. ശ്രീലങ്കക്കെതിരായ മല്‍സരങ്ങള്‍ക്ക് ശേഷം കേവലം രണ്ട് ദിവസത്തിനകം ദക്ഷിണാഫ്രിക്കന്‍ പര്യടനത്തിന് പോകണം. ഒരുമാസത്തെ ഇടവേള ലഭിച്ചിരുന്നെങ്കില്‍ കൃത്യമായ പരിശീലനം നേടാമായിരുന്നു. പക്ഷേ ഇപ്പോള്‍ അത് സാധ്യമല്ലെന്നും കോഹ്ലി പറഞ്ഞു. മല്‍സരങ്ങള്‍ക്ക് ശേഷം കളിക്കാരെ […]
ക്രിക്കറ്റ് താരം സഹീര്‍ ഖാനും നടി സാഗരികയും വിവാഹിതരായി
മുംബൈ: മുന്‍ ക്രിക്കറ്റ് താരം സഹീര്‍ ഖാനും ബോളിവുഡ് നടി സാഗരിക ഗഡ്കെയും വിവാഹിതരായി. ഇന്ന് രാവിലെ നടന്ന ലളിതമായ ചടങ്ങില്‍ സ്പെഷ്യല്‍ മാര്യേജ് ആക്‌ട് പ്രകാരമാണ് വിവാഹം നടന്നത്. ദീര്‍ഘനാളത്തെ പ്രണയത്തിനൊടുവിലാണ് ഇരുവരും ഒന്നിച്ചത്. അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും മാത്രമാണ് വിവാഹത്തില്‍ പങ്കെടുത്തത്. ആരാധകര്‍ക്കായി ഇരുവരുടെയും സുഹൃത്തായ അഞ്ജനാ ശര്‍മ്മ ചിത്രങ്ങള്‍ പങ്കുവച്ചു. ബോളിവുഡ് താരങ്ങള്‍ക്കും ക്രിക്കറ്റ് താരങ്ങള്‍ക്കുമായുള്ള ഗംഭീര വിരുന്ന് ഈ മാസം 27 ന് മുംബൈ താജ് ഹോട്ടലില്‍ വച്ച് നടക്കും. ഷാറൂഖ് ഖാന്‍ നായകനായ ‘ചക്ദേ ഇന്ത്യ’യിലൂടെയാണ് ദേശീയതല […]
കേരള ബ്ലാസ്റ്റേഴ്സിന്‍റെ രണ്ടാം മത്സരത്തിനുള്ള ടിക്കറ്റ് വിതരണം ഇന്ന്
കൊച്ചി: ഐഎസ്‌എലില്‍ കേരള ബ്ലാസ്റ്റേഴ്സിന്‍റെ രണ്ടാം മത്സരത്തിനുള്ള ടിക്കറ്റ് വിതരണം ഇന്ന് കൊച്ചിയില്‍. ജംഷഡ്പുര്‍ എഫ്.സിക്കെതിരെ കൊച്ചിയില്‍ 24ന് നടക്കുന്ന മത്സരത്തിനുള്ള ടിക്കറ്റാണ് വിതരണം ചെയ്യുക. ടിക്കറ്റുകള്‍ കലൂര്‍ സ്റ്റേഡിയത്തിന് സമീപം തയ്യാറാക്കിയിരിക്കുന്ന ബോക്സോഫീസിലാണ് ഇന്ന് വിതരണം ചെയ്യുക. മുത്തൂറ്റ് ഫിന്‍കോര്‍പ്പിന്‍റെ ശാഖകളിലൂടെയും ടിക്കറ്റ് വിതരണം ചെയ്യും. ബുക്ക് മൈ ഷോ വഴി ബുക്ക് ചെയ്ത ഇ-ടിക്കറ്റുകളും സ്റ്റേഡിയത്തിന് മുന്നിലുള്ള കൗണ്ടറില്‍ ലഭിക്കും. മത്സര ദിവസം ഇ-ടിക്കറ്റുകള്‍ മാറ്റാന്‍ എത്തുന്നവര്‍ക്ക് എം.ജി റോഡിലെ മുത്തൂറ്റ് ഫിന്‍കോര്‍പ്പിന്‍റെ ശാഖയില്‍ […]
ഇനി പരീക്ഷയെഴുതാനും ആധാര്‍ നിര്‍ബന്ധം!
ഉത്തര്‍പ്രദേശ്: സ്കൂളുകളില്‍ ബോര്‍ഡ് പരീക്ഷയ്ക്ക് ആധാര്‍ നിര്‍ബന്ധമാക്കി ഉത്തര്‍പ്രദേശ് സര്‍ക്കാര്‍. 2018 മുതല്‍ ഈ നിര്‍ദ്ദേശം പ്രാബല്യത്തില്‍ വരുമെന്നാണ് സൂചന. പത്താം ക്ലാസിലേയും പ്ലസ്ടുവിന്‍റെയും പരീക്ഷ എഴുതാന്‍ ഹാള്‍ടിക്കറ്റിനൊപ്പം ആധാര്‍ കാര്‍ഡും നിര്‍ബന്ധമാണ്. കൂടാതെ പരീക്ഷയ്ക്ക് രജിസ്റ്റര്‍ ചെയ്യുമ്പോഴും ആധാര്‍ നിര്‍ബന്ധമാണ്. ഇതുമൂലം പരീക്ഷ എഴുതാന്‍ എത്തുന്ന വ്യാജ അപേക്ഷകരെ നിയന്ത്രിക്കാന്‍ കഴിയും എന്നാണ് സര്‍ക്കാരിന്‍റെ വാദം. ഇത് സംബന്ധിച്ച ഉത്തരവ് ഉത്തര്‍പ്രദേശിലെ എല്ലാ ജില്ല ഭരണകൂടങ്ങള്‍ക്കും അയച്ചതായി റിപ്പോര്‍ട്ടുണ്ട്.
2018ലെ ലോകകപ്പ് മല്‍സരത്തിന് ഇറ്റലിയില്ല
മിലാന്‍: ആരാധകരെയെല്ലാം ഒന്നടങ്കം ഞെട്ടിച്ചുകൊണ്ട് പുതിയൊരു വാര്‍ത്ത പുറത്തു വന്നിരിക്കുകയാണ്. 2018 ല്‍ റഷ്യയില്‍ നടക്കുന്ന ലോക കപ്പ് മല്‍സരത്തില്‍ നിന്ന് ഇറ്റലി പുറത്തായി. അറുപത് വര്‍ഷത്തിനുശേഷമാണ്ഇറ്റലി ഇല്ലാത്ത ഒരു ലോകകപ്പിന് കായിക ലോകം സാക്ഷ്യം വഹിക്കാന്‍ പോകുന്നത്. സ്വന്തം മണ്ണില്‍ നടന്ന യൂറോപ്പ്യന്‍ മേഖലാ രണ്ടാംപാദ പ്ലേഓഫില്‍ സ്വീഡനോട് ഗോള്‍രഹിത സമനില വഴങ്ങിയതാണ് നാലുവട്ടം ചാമ്പ്യന്മാരായ അസൂറികളുടെ വഴിയടച്ചത്. ആദ്യ പാദത്തില്‍ ഏകപക്ഷീയമായ ഒരു ഗോളിന്‍റെ തോല്‍വി വഴങ്ങിയിരുന്ന ഇറ്റലി മിലാനില്‍ നടന്ന രണ്ടാം പാദത്തില്‍ ഗോള്‍രഹിത സമനില വഴങ്ങിയതോടെയാണ് […]
റൊണാള്‍ഡോയ്ക്ക് ഒരു കുഞ്ഞു മാലാഖ കൂടി
മാഡ്രിഡ്: ലോക ഫുട്ബോള്‍ താരം ക്രിസ്റ്റ്യാനോ റൊണാള്‍ഡോ നാലാമതും അച്ഛനായതിന്‍റെ സന്തോഷം ആരാധകര്‍ക്കായി പങ്കുവെച്ചു. ഭാര്യ ജോര്‍ജീനക്കും കുഞ്ഞിനും ഏഴു വയസ്സുകാരന്‍ ക്രിസ്റ്റ്യാനോ ജൂനിയറിനുമൊപ്പമുള്ള ചിത്രങ്ങളും റൊണാള്‍ഡോ ട്വിറ്ററില്‍ പോസ്റ്റ് ചെയ്തിട്ടുണ്ട്. അലാന മാര്‍ട്ടീന എന്നാണ് തന്‍റെ കുടുംബത്തിലെ പുതിയ അംഗത്തിന് ക്രിസ്റ്റ്യാനോ നല്‍കിയിരിക്കുന്ന പേര്. അമ്മയും കുഞ്ഞും സുഖമായിരിക്കുന്നതായി താരം വ്യക്തമാക്കി. യു.എസ് -സൗദി അറേബ്യ സൗഹൃദ മത്സരത്തിന് ശേഷം അന്താരാഷ്ട്ര മത്സരങ്ങള്‍ക്കായുള്ള വിശ്രമത്തിലാണ് ഇപ്പോള്‍ റൊണാള്‍ഡോ.
ഐഎസ്എല്‍ ഓണ്‍ലൈന്‍ ടിക്കറ്റ് വില്‍പ്പന ഇന്ന്‍ 4 മണിമുതല്‍
മുംബൈ: കൊച്ചി: ഇന്ത്യന്‍ സൂപ്പര്‍ ലീഗ് ഫുട്ബോളിലെ ഓണ്‍ലൈന്‍ ടിക്കറ്റ് വില്‍പ്പന ഇന്ന് ആരംഭിക്കും. വൈകിട്ട് നാലു മുതല്‍ www.bookmyshow.com വഴി ഓണ്‍ലൈനിലൂടെയും ബുക്ക് മൈ ഷോ ആപ്ലിക്കേഷനിലൂടെയുമാകും ആരാധകര്‍ക്ക് ടിക്കറ്റുകള്‍ ലഭ്യമാക്കുക. കേരളത്തിന്‍റെ ടീം ബ്ലാസ്റ്റേഴ്സിന്‍റെ നേതൃത്വത്തിലാണ് സംസ്ഥാനത്ത് ടിക്കറ്റ് വില്‍പ്പന ആരംഭിക്കുന്നത്. 17ന് കൊച്ചിയില്‍ നടക്കുന്ന സീസണിലെ ഉദ്ഘാടന മത്സരമായ കേരള ബ്ലാസ്റ്റേഴ്സും അത്ലറ്റിക്കോ ഡി കോല്‍ക്കത്തയും തമ്മിലുള്ള ഉദ്ഘാടന പോരാട്ടത്തിന്റെ ടിക്കറ്റുകളാണ് ലഭിക്കുക. കലൂര്‍ സ്റ്റേഡിയത്തിലാണ് മത്സരം. കോല്‍ക്കത്തയില്‍ നിശ്ചയിച്ചിരുന്ന ഉദ്ഘാടന മത്സരം […]










