കോഹ്ലി എന്നും മലയാളികളുടെ പ്രിയ താരം; വീഡിയോ കാണാം

തിരുവനന്തപുരം: മലയാളികള്‍ക്ക് ഇന്ത്യന്‍ ക്രിക്കറ്റ് ടീം ക്യാപ്റ്റന്‍ കോഹ്ലി എന്നും ഒരു ആവേശമാണ്. ഓരോ തവണയും അദ്ദേഹം ആരാധകരുടെ മനസിലേക്ക് ചേക്കേറിക്കൊണ്ടിരിക്കുകയാണ്. ഇപ്പോഴിതാ, ഗ്രീന്‍ഫീല്‍ഡ് സ്റ്റേഡിയത്തില്‍ താനടക്കമുള്ള ക്രിക്കറ്റ് താരങ്ങളെ കാണാനെത്തിയ ഒരു കൂട്ടം ഭിന്നശേഷിക്കാരായ കുട്ടികളെ അവഗണിക്കാതെ അവരോടൊപ്പം ചേര്‍ന്ന് നിന്ന് ഫോട്ടോയെടുക്കുകയും ഓട്ടോഗ്രാഫ് നല്‍കുകയും ചെയ്ത കോഹ്ലിയുടെ വീഡീയോ ആണ് ഇപ്പോള്‍  സോഷ്യല്‍ മീഡിയയില്‍ തരംഗമായിക്കൊണ്ടിരിക്കുന്നത്. മഴയത്തും കളികാണാന്‍ കാത്തിരുന്ന ആരാധകര്‍ തന്നെ വിസ്മയിപ്പിക്കുന്നുവെന്ന് ടീം വീരാട് കോഹ്ലി തന്നെ കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു. ഇതിനു പിന്നാലെയുള്ള  […]

ദേശീയ സീനിയര്‍ ബാഡ്മിന്‍റണ്‍ ചാമ്പ്യന്‍ഷിപ്പില്‍ പ്രണോയിക്ക് കിരീടം

ന്യൂഡല്‍ഹി: ദേശീയ സീനിയര്‍ ബാഡ്മിന്‍റണ്‍ ചാമ്പ്യന്‍ഷിപ്പില്‍ മലയാളി താരം എച്ച്‌. എസ് പ്രണോയിക്ക് കിരീടം. ലോക ബാഡ്മിന്‍റണില്‍ രണ്ടാം സ്ഥാനത്തുള്ള കിഡംബി ശ്രീകാന്തിനെ തോല്‍പ്പിച്ചാണ് ലോക റാങ്കിംഗില്‍ പതിനൊന്നാം സ്ഥാനത്തുള്ള  പ്രണോയ് ദേശീയ സീനിയര്‍ ചാമ്പ്യനായത്. ന്യൂഡല്‍ഹിയില്‍ നടന്ന മത്സരത്തില്‍ 21-15, 16-21, 21-7 എന്ന സ്കോറിനാണ് പ്രണോയ് വിജയിച്ചത്. ഈ വര്‍ഷം നാല് സൂപ്പര്‍ സീരീസ് കിരീടം നേടിയ ശ്രീകാന്തിനെ അനായാസമായാണ് പ്രണോയ് കീഴടക്കിയത്.  

മുന്‍ ബേസ്ബോള്‍ താരം ചെറുവിമാനം തകര്‍ന്നു മരിച്ചു

മയാമി: അമേരിക്കയില്‍ മുന്‍ ബേസ്ബോള്‍ താരം ചെറുവിമാനം തകര്‍ന്നു മരിച്ചു. ടോറോന്‍റോ ബ്ലൂസ് ജയ്സിന്‍റെയും ഫിലഡല്‍ഫിയ ഫിലീസിന്‍റെയും താരമായിരുന്ന റോയ് ഹല്ലഡേ(40) ആണ് മരിച്ചത്. ഹല്ലഡേ സഞ്ചരിച്ച ചെറുവിമാനം ഗള്‍ഫ് ഓഫ് മെക്സിക്കോയ്ക്ക് സമീപം തകര്‍ന്നു വീഴുകയായിരുന്നു. രണ്ടു തവണ സിവൈ യംഗ് അവാര്‍ഡ് ജേതാവായിരുന്നു. 12 സീസണുകളില്‍ ടോറോന്‍റോ ബ്ലൂസ് ജയ്സിനായി ഹല്ലഡേ കളിച്ചു. നാലു സീസണുകളില്‍ ഫിലഡല്‍ഫിയ ഫിലീസ് ജഴ്സിയും അണിഞ്ഞു. 2013-ല്‍ ഹല്ലഡേ ബേസ്ബോളില്‍ നിന്ന് വിരമിച്ചു.

തിരുവനന്തപുരം ആവേശത്തിരയില്‍;രാജ്യാന്തര ക്രിക്കറ്റ് മത്സരം ഇന്ന്‍

തിരുവനന്തപുരം: 29 വര്‍ഷങ്ങള്‍ക്ക് ശേഷം  രാജ്യാന്താര ക്രിക്കറ്റ് മത്സരത്തിന് വേദിയാകുന്നതിന്‍റെ ആവേശത്തിലാണ് തിരുവനന്തപുരം. കാര്യവട്ടം ഗ്രീന്‍ഫീല്‍ഡ് സ്റ്റേഡിയത്തില്‍ ഇന്ന് ഇന്ത്യ – ന്യൂസീലാന്‍ഡ് 20-20 അരങ്ങേറുകയാണ്. വൈകിട്ട് ഏഴു മണിമുതലാണ് മല്‍സരം. മല്‍സരത്തിനായി താരങ്ങള്‍ ഉച്ചയ്ക്ക് ശേഷം കോവളത്തെ ഹോട്ടലില്‍നിന്ന് സ്റ്റേഡിയത്തിലേക്ക് പുറപ്പെടും. കാണികളെ ഉച്ചയ്ക്ക് ശേഷം സ്റ്റേഡിയത്തിലേക്ക് കടത്തിവിടും. കനത്ത സുരക്ഷാ സന്നാഹമാണ് ഒരുക്കിയിരിക്കുന്നത്.   എന്നാല്‍ തലസ്ഥാനത്ത് രണ്ട് ദിവസമായി പെയ്യുന്ന കനത്ത മഴയില്‍ ക്രിക്കറ്റ് പ്രേമികള്‍ക്കും ആശങ്കയുണ്ട്. മത്സര ദിവസമെങ്കിലും മഴ മാറി നില്‍ക്കണമെന്നാണ് ക്രിക്കറ്റ് […]

ഐ.എസ്.എല്‍. മാമാങ്കം കൊച്ചിയില്‍

മുംബൈ: ഐഎസ്‌എല്‍ നാലാം സീസണിലെ ഉദ്ഘാടന മത്സരത്തിന്‍റെ വേദി മാറ്റി. കോല്‍ക്കത്തയില്‍ നിശ്ചയിച്ചിരുന്ന  മത്സരം കൊച്ചിയിലേക്കാണ് മാറ്റിയത്. നവംബര്‍ 17-നാണ് ഐഎസ്‌എല്‍ നാലാം സീസണ്‍ തുടങ്ങുന്നത്. കേരള ബ്ലാസ്റ്റേഴ്സും അത്ലറ്റിക്കോ ഡി കോല്‍ക്കത്തയുമാണ് ആദ്യ മത്സരത്തില്‍ ഏറ്റുമുട്ടുന്നത്.  

എെ.എസ്​.എല്‍ പോരാട്ടത്തിന് വീണ്ടും തിരശ്ശീല ഉയരുന്നു; ബ്ലാസ്​റ്റേഴ്​സിന് പിന്തുണയുമായി ക്രിക്കറ്റ് ഇതിഹാസം സച്ചിന്‍ തെന്‍ഡുല്‍ക്കര്‍

തിരുവനന്തപുരം: കേരള ബ്ലാസ്​റ്റേഴ്​സ്​ ആരാധകരുടെ ഹൃദയം കവര്‍ന്ന ടീമാണെന്ന്ക്രിക്കറ്റ് ഇതിഹാസം സച്ചിന്‍ തെന്‍ഡുല്‍ക്കര്‍. ​എെ.എസ്​.എല്ലി​​ന്‍റെ പുതിയ സീസണിന്​ മുന്നോടിയായി മുഖ്യമന്ത്രി പിണറായി വിജയനുമായി കൂടികാഴ്​ച നടത്താന്‍ എത്തിയതായിരുന്നു അദ്ദേഹം. കഴിഞ്ഞ സീസണില്‍ ടീമിന്​ പ്രതിസന്ധികളുണ്ടായിരുന്നു. എങ്കിലും മികച്ച നേട്ടംഉണ്ടാക്കിയെടുക്കാന്‍  കഴിഞ്ഞു. ഇൗ സീസണിലും മികച്ച പ്രകടനം കാഴ്​ചവെക്കാന്‍ സാധിക്കുമെന്ന്​ തന്നെയാണ്​ പ്രതീക്ഷയെന്നും സച്ചിന്‍ വ്യക്തമാക്കി. തന്‍റെ എല്ലാ പിന്തുണയും ബ്ലാസ്​റ്റേഴ്​സിന് ഉണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു. നവംബര്‍ 17 നാണ് എെ.എസ്​.എല്ലി​​ന്‍റെ നാലാം സീസണ്‍ ​ ആരംഭിക്കുന്നത്​. അത്​ലറ്റികോ ഡി കൊല്‍ക്കത്തയും […]

സച്ചിന്‍റെ റെക്കോര്‍ഡ് തകര്‍ത്തുകൊണ്ട് ഐ.സി.സി ഏകദിന റാങ്കിങ്ങില്‍ കോഹ്ലി ഒന്നാമത്

ദുബൈ; ഐ.സി.സി ഏകദിന റാങ്കിങ്ങില്‍ ബാറ്റ്സ്മാന്‍മാരുടെ പട്ടികയില്‍  വിരാട് കോഹ്ലി ഒന്നാം സ്ഥാനത്ത് തിരിച്ചെത്തി. കരിയറിലെ ഏറ്റവും മികച്ച നേട്ടമായ 889 പോയിന്‍റോടെയാണ് കോഹ്ലി ഒന്നാം സ്ഥാനത്തെത്തിയത്. റാങ്കിങ്ങില്‍ 887 പോയന്‍റ് നേട്ടം കൈവരിച്ച ഇന്ത്യന്‍ റെക്കോര്‍ഡ് കോഹ്ലിയുടെയും സച്ചിന്‍ ടെണ്ടുല്‍ക്കറുടെയും പേരിലായിരുന്നു ഉണ്ടായിരുന്നത്. പുതിയ നേട്ടത്തോടെ കോഹ്ലി സച്ചിനെ മറികടന്നിരിക്കുകയാണ്. ഇന്നലെ കാണ്‍പൂരില്‍ കോഹ്ലിയുടെ സെഞ്ചുറിയുടെ പിന്‍ബലത്തില്‍ ന്യൂസിലന്‍ഡിനെതിരായ പരമ്പര  ഇന്ത്യ സ്വന്തമാക്കിയിരുന്നു. രണ്ട് സെഞ്ച്വറിയടക്കം ന്യൂസീലന്‍ഡിനെതിരായ പരമ്പരയില്‍ 263 റണ്‍സാണ് കോഹ്ലി നേടിയത്. മുംബൈ ഏകദിനത്തില്‍ 121 […]

മെസ്സിക്ക് പിന്നാലെ നെയ്മറിനും ഐ.എസ് ഭീകരരുടെ ഭീഷണി

മോസ്കോ: അര്‍ജന്റീനയുടെ ഫുട്ബോള്‍ ഇതിഹാസം ലയണല്‍ മെസ്സിക്ക്  ഐ.എസിന്‍റെ ഭീഷണി വന്നിട്ട് ദിവസങ്ങളെ ആയുള്ളൂ. കണ്ണില്‍ നിന്ന് രക്തം വാര്‍ന്ന് തടവില്‍ കഴിയുന്ന മെസ്സിയുടെ ചിത്രം പുറത്തു വിട്ടത്തിനു പിന്നാലെ  ഐ.എസ് ഭീകരര്‍ വീണ്ടും ഭീഷണിയുമായി രംഗത്തു വന്നു. ഇത്തവണ  നെയ്മറിനെയും ഭീഷണിക്കിരയാക്കിയിരിക്കുകയാണ്. ഐഎസ് ഭീകരര്‍ കൊന്നിട്ടിരിക്കുന്ന മെസ്സിയും സമീപത്തായി ഭീകരന്‍റെ  പിടിയില്‍ കരയുന്ന നെയ്മറുമാണ് ചിത്രത്തിലുള്ളത്. മുസ്ലീം രാജ്യത്ത് ജീവിക്കുക മാത്രമേ നിങ്ങള്‍ക്ക് വഴിയുള്ളുവെന്ന് ചിത്രത്തില്‍ എഴുതിയിട്ടുണ്ട്.

രഞ്ജി ട്രോഫി; കേരളത്തിന് ഒന്നാം ഇന്നിംഗ്സ് ലീഡ്

തിരുവനന്തപുരം: രഞ്ജി ട്രോഫി ക്രിക്കറ്റില്‍ കരുത്തരായ രാജസ്ഥാനെതിരേ കേരളത്തിന് ഒന്നാം ഇന്നിംഗ്സ് ലീഡ്. രാജസ്ഥാന്‍റെ ഒന്നാം ഇന്നിംഗ്സ് 243 റണ്‍സില്‍ അവസാനിച്ചു. രാജസ്ഥാന്‍റെ എട്ട് വിക്കറ്റുകള്‍  വീഴ്ത്തിയ  ജലജ് സക്സേനയാണ് കേരളത്തിന് 92 റണ്‍സിന്‍റെ  ഒന്നാം ഇന്നിംഗ്സ് ലീഡ് സമ്മാനിച്ചത്. നിധീഷും സിജോമോനും ഓരോ വിക്കറ്റ് നേടി. 92 റണ്‍സ് ലീഡുമായി രണ്ടാം ഇന്നിംഗ്സ് ബാറ്റിംഗ് തുടങ്ങിയ കേരളം ഒടുവില്‍ വിവരം ലഭിക്കുമ്പോള്‍ 191/2 എന്ന ശക്തമായ നിലയിലാണ്. സെഞ്ചുറിയിലേക്ക് കുതിക്കുന്ന ഓപ്പണര്‍ ജലജ് സക്സേന (90), […]

മെസ്സിക്കും ലോകകപ്പ് ഫുട്ബോളിനും ഐ.എസ് ഭീഷണി ?

മോസ്കോ: അടുത്ത വര്‍ഷം റഷ്യയില്‍ നടക്കുന്ന ലോകകപ്പ് ഫുട്ബോളിനും അര്‍ജന്‍റീനയുടെ ഫുട്ബോള്‍ ഇതിഹാസം ലയണല്‍ മെസ്സിക്കും ഐ. എസ് ഭീഷണി. കണ്ണില്‍ നിന്ന് രക്തം വാര്‍ന്നൊഴുകുന്ന നിലയില്‍ അഴിക്ക് പിറകില്‍ നില്‍ക്കുന്ന മെസ്സിയുടെ ചിത്രമാണ് പുറത്തുവിട്ടത്.  ഇസ്ലാമിക് സ്റ്റേറ്റ് വാക്താക്കളായ വഫ മീഡിയ ഫൗണ്ടേഷനാണ് ഇതിനു പിന്നിലെന്ന് വിദേശ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. ലോകകപ്പിനായി റഷ്യയിലേക്കെത്തുന്ന ഫുട്ബോള്‍ ആരാധകരെ ഭയപ്പെടുത്തുന്നതാണ് ചിത്രം.  നിങ്ങള്‍ നിഘണ്ടുവില്‍ പരാജയമില്ലാത്ത ഒരു രാഷ്ട്രത്തിനെതിരെയാണ് യുദ്ധം ചെയ്യുന്നതെന്ന് പോസ്റ്ററില്‍ എഴുതിയിട്ടുണ്ട്. ലോകകപ്പിന്‍റെ  ലോഗോയോടൊപ്പം മുഖംമൂടി […]