ന്യൂഡല്‍ഹി: മുന്‍ ഇന്ത്യന്‍ ക്രിക്കറ്റ് താരം ശ്രീശാന്തിന് മറ്റ് രാജ്യങ്ങള്‍ക്കായി കളിക്കാനാവില്ലെന്ന് ബിസിസിഐ. മാതൃരാജ്യം വിലക്കിയ താരത്തിന് ഒരു ടീമിനുവേണ്ടിയും ഒരു അസോസിയേഷനു വേണ്ടിയും കളിക്കാനാവില്ലെന്നും ഐ.സി.സി ചട്ടങ്ങളില്‍ ഇക്കാര്യം പറഞ്ഞിട്ടുണ്ടെന്നും ബി.സി.സി.ഐ. ആക്ടിങ് പ്രസിഡന്‍റ് സി.കെ. ഖന്ന വ്യക്തമാക്കി. ആജീവനാന്തവിലക്ക് തുടരുമെന്ന ഹൈക്കോടതി വിധിയെ തുടര്‍ന്ന് മറ്റുരാജ്യങ്ങള്‍ക്കായി കളിക്കുമെന്ന് ശ്രീശാന്ത് സൂചന നല്‍കിയിരുന്നു. ഇതിന് പിന്നാലെയാണ് ഖന്നയുടെ പ്രസ്താവന. 2013ല്‍ നടന്ന ഐപിഎല്‍ ആറാം സീസണിലെ ഒത്തുകളി വിവാദം അന്വേഷിച്ച അച്ചടക്ക സമിതിയാണ് ശ്രീശാന്തിന് ആജീവനാന്ത വിലക്കേര്‍പ്പെടുത്തിയത്. […]
Category: Sports
എഎഫ്സി ഏഷ്യന്‍ കപ്പ്; ഇന്ത്യ യോഗ്യത നേടി
ബാംഗ്ലൂര്‍: ആറ് വര്‍ഷത്തെ ഇടവേളക്ക് ശേഷം എഎഫ്സി ഏഷ്യന്‍ കപ്പിന് ഇന്ത്യ യോഗ്യത നേടി. മക്കാവുവിനെ 4-1 ന് തകര്‍ത്താണ് യുഎഇയില്‍ വെച്ച് നടക്കുന്ന എഎഫ്സി കപ്പിന് ഇന്ത്യ യോഗ്യത നേടിയത്. ഇന്ത്യക്ക് വേണ്ടി റൗളിന്‍ ബോര്‍ഗസ്, സുനില്‍ ചേത്രി, ജെജെ ലാല്‍ പെഖ്യുലെ എന്നിവര്‍ സ്കോര്‍ ചെയ്തു. നിക്കോളാസ് ടറോ മക്കാവുവിനായി ഗോള്‍ നേടി. ആദ്യപകുതിയില്‍ ഒരോ ഗോളുകളടിച്ച് സമനില പാലിച്ചശേഷമായിരുന്നു 4-1 ന്‍റെ വിജയം സ്വന്തമാക്കിയത്. രണ്ടാം പകുതിയില്‍ ഇന്ത്യയുടെ നീക്കങ്ങള്‍ക്ക് വേഗത കൂടി. […]
പി.ടി.ഉഷയുടെ ജീവിതം സിനിമയാകുന്നു
പയ്യോളി എക്സ്പ്രസ് എന്നറിയപ്പെടുന്ന പി.ടി ഉഷയുടെ ജീവിതം സിനിമയാകുന്നു. ഉഷയായി വെള്ളിത്തിരയിലെത്തുന്നത് ബോളിവുഡ് സുന്ദരി പ്രിയങ്കാ ചോപ്രയാണ്. ” പി.ടി. ഉഷ ഇന്ത്യ” എന്ന് പേരിട്ടിരിക്കുന്ന ചിത്രം സംവിധാനം ചെയ്യുന്നത് പരസ്യ സംവിധായിക രേവതി എസ്. വര്‍മ്മയാണ്.
പി.വി.സിന്ധുവിന് പദ്മഭൂഷനു ശുപാര്‍ശ
ന്യൂഡല്‍ഹി: ബാഡ്മിന്‍റണ്‍ താരം പി.വി. സിന്ധുവിന് പദ്മഭൂഷണ്‍ പുരസ്കാരം നല്‍കാന്‍ കേന്ദ്ര കായികമന്ത്രാലയത്തിന്‍റെ ശുപാശ . ഇന്ത്യന്‍ ബാഡ്മിന്‍റണിന് നല്‍കിയ മഹത്തായ സംഭാവനകള്‍ കണക്കിലെടുത്താണ് സിന്ധുവിന് പുരസ്കാരം നല്‍കണമെന്ന് കായികമന്ത്രാലയം വ്യക്തമാക്കിയത്. ഈ വര്‍ഷം മികച്ച പ്രകടനമാണ് സിന്ധു കാഴ്ചവെച്ചത്. ലോക ചാമ്പ്യന്‍ഷിപ്പില്‍ വെള്ളി നേടിയ സിന്ധു കൊറിയന്‍ ഓപ്പണ്‍ സീരിസില്‍ ജേതാവാകുന്ന ആദ്യ ഇന്ത്യന്‍ എന്ന പദവി സ്വന്തമാക്കുകയും ചെയ്തിരുന്നു. ക്രിക്കറ്റ് താരം മഹേന്ദ്ര സിംഗ് ധോണിയെയും ഈ വര്‍ഷത്തെ പദ്മഭൂഷണ്‍ പുരസ്കാരത്തിന് നോമിനേറ്റ് ചെയ്തിരുന്നു.
അണ്ടര്‍ 17; വിജയികള്‍ക്കു സമ്മാനിക്കുന്ന ട്രോഫി കൊച്ചിയില്‍
കൊച്ചി: അണ്ടര്‍ 17 ഫുട്ബോള്‍ ലോകകപ്പ് വിജയികള്‍ക്ക് സമ്മാനിക്കുന്ന ട്രോഫി കൊച്ചിയിലെത്തി. കലൂര്‍ സ്റ്റേഡിയത്തില്‍ രാവിലെ 11 മുതല്‍ വൈകീട്ട് മൂന്ന് വരെ പൊതുജനങ്ങള്‍ക്കായി ട്രോഫി പ്രദര്‍ശിപ്പിക്കും. വന്‍ സുരക്ഷയാണ് ട്രോഫിയ്ക്ക് ഏര്‍പ്പെടുത്തിയിരിക്കുന്നത്. രാജകീയ സ്വീകരണമാണ് ലോകകപ്പ് ട്രോഫിയ്ക്ക് കൊച്ചിയില്‍ ഒരുക്കിയിരിക്കുന്നത്. ജൂലൈ 17-ന് ദില്ലിയില്‍ നിന്ന് പര്യടനം ആരംഭിച്ച ട്രോഫി കലൂര്‍ രാജ്യാന്തര സ്റ്റേഡിയത്തില്‍ സംസ്ഥാന സര്‍ക്കാരിനുവേണ്ടി കായികമന്ത്രി എ സി മൊയ്തീനാണ് ഏറ്റുവാങ്ങിയത്. കൊച്ചിയിലെ വിവിധസ്ഥലങ്ങളില്‍ ഞായറാഴ്ച വരെ ട്രോഫി പ്രദര്‍ശനമുണ്ടാകും. ശനിയാഴ്ച കൊച്ചി അമ്ബേദ്കര്‍ സ്റ്റേഡിയത്തില്‍ […]
കണ്മണിയുടെ ആദ്യ ചിത്രം സാമൂഹ്യമാധ്യമങ്ങളില്‍ പങ്കുവെച്ച് സെറീന വില്യംസ്
ലോസ് ആഞ്ചലസ്: കണ്‍മണിയുടെ ആദ്യ ചിത്രം സാമൂഹ്യമാധ്യമങ്ങളില്‍ പങ്കുവെച്ച് ടെന്നീസ് ഇതിഹാസം സെറീന വില്യംസ്.
അണ്ടര്‍ 1 7 ലോകകപ്പ് വേദികള്‍ 21നകം കൈമാറും
ന്യൂഡല്‍ഹി; അണ്ടര്‍ 1 7 ലോകകപ്പ് വേദികള്‍ 21 നകം പൂര്‍ണ സജ്ജമാകുമെന്ന് ടൂര്‍ണമെന്‍റ് ഡയറക്ടര്‍ ഹവിയര്‍ സെപ്പി പറഞ്ഞു.ഫൈനല്‍ വേദിയായ
ലോക ബാഡ്മിന്റണ്‍ ചാംപ്യന്‍ഷിപ്പ്, പി.വി സിന്ധുവിന് വെള്ളി
ഗ്ലാസ്ഗോ: ലോക ബാഡ്മിന്റണ്‍ ചാംപ്യന്‍ഷിപ്പില്‍ ഇന്ത്യന്‍ താരം പി.വി സിന്ധുവിന് വെള്ളി. ജപ്പാന്‍റെ ഒകുഹാരയാണ് സിന്ധുവിനെ പരാജയപ്പെടുത്തിയത്.
ക്രിക്കറ്റ് താരം ശ്രീശാന്തിന് ബിസിസിഐ ഏര്‍പ്പെടുത്തിയ ആജീവനാന്ത വിലക്ക് നീക്കി
കൊച്ചി: കോഴ വിവാദത്തെ തുടര്‍ന്ന് മലയാളി താരം എസ് ശ്രീശാന്തിന് ബിസിസിഐ ഏര്‍പ്പെടുത്തിയ ആജീവനാന്ത വിലക്ക് ഹൈക്കോടതി നീക്കി.വിലക്കിനെതിരെ ശ്രീശാന്ത് നല്‍കിയ ഹരജി പരിഗണിച്ചാണ് കോടതി നടപടി.
ലോകകപ്പ് വഴുതിയെങ്കിലും വനിതാ ക്രിക്കറ്റ് ടീമിന് രാജ്യത്തിന്‍റെ അഭിനന്ദനം
ന്യൂഡല്‍ഹി: ലോകകപ്പ് കിരീടം വഴുതിപ്പോയെങ്കിലും ഇന്ത്യന്‍ വനിതാ ക്രിക്കറ്റ് ടീമിന് രാജ്യത്തിന്റെ പ്രശംസ. പ്രധാനമന്ത്രി നരേന്ദ്ര മോദി, ക്രിക്കറ്റ് താരങ്ങളായ സച്ചിന്‍ തെണ്ടുല്‍ക്കര്‍, വീരേന്ദര്‍ സെവാഗ്, വി.വി.എസ് ലക്ഷ്മണ്‍, യുവരാജ് സിങ്ങ്, ശിഖര്‍ ധവാന്‍, ബോളിവുഡ് താരങ്ങളായ ഷാരൂഖ് ഖാന്‍, അമിതാഭ് ബച്ചന്‍, അക്ഷയ് കുമാര്‍, പ്രിയങ്ക ചോപ്ര തുടങ്ങിയ നിരവധി പ്രമുഖരാണ് ഇന്ത്യക്ക് അഭിനന്ദനമറിയിച്ച് രംഗത്ത് വന്നിരിക്കുന്നത്. “നിങ്ങള്‍ മികച്ച പ്രകടനം തന്നെയാണ് പുറത്തെടുത്തത്. പക്ഷേ ചില സമയത്ത് നമ്മള്‍ പ്രതീക്ഷിച്ചതു പോലെ നടക്കില്ല” തോല്‍വിക്ക് ശേഷം […]










