ദേഷ്യത്തോടെ പന്ത്​ വലിച്ചെറിഞ്ഞു; കൊഹ്ലിക്ക് മാച്ച്‌ ഫീസിന്‍റെ 25 ശതമാനം പിഴ

സെഞ്ചൂറിയന്‍: സെഞ്ചൂറിയന്‍ ടെസ്റ്റില്‍ ഇന്ത്യന്‍ നായകന്‍ വിരാട് കൊഹ്ലിക്ക് മാച്ച്‌ ഫീസിന്‍റെ 25 ശതമാനം പിഴ. കളിയുടെ സ്പിരിറ്റിന് വിപരീതമായുള്ള നായകന്റെ പ്രവര്‍ത്തിക്കുള്ള ശിക്ഷയായാണ് മാച്ച്‌ റഫറി പിഴയീടാക്കിയത്. ദക്ഷിണാഫ്രിക്കയുടെ രണ്ടാം ഇന്നിങ്സിലെ 25-ാം ഓവറിലായിരുന്നു കൊഹ്ലിയുടെ കലിപ്പടക്കല്‍. മൂന്നാം സെഷനിലുണ്ടായ മഴ കാരണം ഔട്ട് ഫീല്‍ഡ് നനഞ്ഞിരിക്കുന്ന കാര്യം കൊഹ്ലി അമ്ബയര്‍ മൈഖല്‍ ഗൗഫിനോട് പരാതിപറയുകയും ശേഷം രോഷത്തോടെ പന്ത് മൈതാനിയിലേക്ക് വലിച്ചെറിയുകയും ചെയ്യുകയായിരുന്നു. പരാതി പറച്ചിലിന് ശേഷമുള്ള ഇന്ത്യന്‍ നായകന്‍റെ പ്രവര്‍ത്തി കളിയുടെ സ്പിരിറ്റിന് […]

അണ്ടര്‍-19 ലോകകപ്പ് ക്രിക്കറ്റ്; ഇന്ത്യയ്ക്ക് വീണ്ടും ജയം

ന്യൂസിലന്‍ഡ്: അണ്ടര്‍-19 ലോകകപ്പ് ക്രിക്കറ്റില്‍ ഇന്ത്യയ്ക്ക് തുടര്‍ച്ചയായ രണ്ടാം ജയം. ദുര്‍ബലരായ പാപുവ ന്യൂഗിനിയയെ 10 വിക്കറ്റിനാണ് ഇന്ത്യന്‍ കുട്ടിക്കൂട്ടം തോല്‍പ്പിച്ചത്. ടോസ് നേടി ബൗളിംഗ് തെരഞ്ഞെടുത്ത ഇന്ത്യ ക്രിക്കറ്റിലെ നവാഗതരായ പാപുവ ന്യൂഗിനിയയെ 64 റണ്‍സിന് ഓള്‍ ഒൗട്ടാക്കി. 21.5 ഓവര്‍ മാത്രമാണ് പാപുവ ന്യൂഗിനിയയുടെ ഇന്നിംഗ്സ് നീണ്ടുനിന്നത്. മൂന്ന് പേര്‍ മാത്രമാണ് രണ്ടക്കം കടന്നത്. ഇന്ത്യയ്ക്ക് വേണ്ടി അനുകുല്‍ റോയി അഞ്ച് വിക്കറ്റ് നേടി. ചെറിയ ലക്ഷ്യം പിന്തുടര്‍ന്ന ഇന്ത്യ എട്ട് ഓവറില്‍ വിജയം […]

എയര്‍ ട്രാഫിക് കണ്‍ട്രോളര്‍മാര്‍ക്കൊപ്പം ഹിപ് ഹോപ് ചുവടുകള്‍ വെച്ച് സെറീന വില്യംസ്- VIDEO

ടെന്നീസ് കോര്‍ട്ടില്‍ പന്തിനെ മാത്രം ലക്ഷ്യമിട്ടുകൊണ്ട് നീങ്ങുന്ന ഒരു പെണ്‍പുലിയെ മാത്രമേ ലോകത്തിനു അറിയൂ.  അടുത്തകാലത്തായി ആരാധകര്‍ ഉറ്റുനോക്കിയത് സെറീനയുടെ കുഞ്ഞു രാജകുമാരിയെപ്പറ്റിയുള്ള വിവരങ്ങളായിരുന്നു.  പുതിയ അമ്മയുടെ ആശങ്കകളെയും ആവലാതികളെയും ഉപദേശങ്ങളിലൂടെയും ആശ്വാസ വാക്കുകളിലൂടെയുമാണ് എല്ലാവരും പിന്തുണച്ചത്. വിവാഹവും മാതൃത്വവും സെറീനയുടെ കരിയറിന്‍റെ വേഗത കുറച്ചോ എന്ന ചോദ്യമുന്നയിച്ചവര്‍ക്ക് മുന്നില്‍ അസ്സല്‍ മറുപടിയുമായാണ് ഈ ടെന്നീസ് രാജകുമാരി എത്തിയിരിക്കുന്നത്. പാം ബീച്ച്‌ ഇന്‍റര്‍നാഷണല്‍ എയര്‍പോര്‍ട്ടില്‍ എയര്‍ ട്രാഫിക് കണ്‍ട്രോളര്‍മാര്‍ക്കൊപ്പം അതിമനോഹരമായി ഹിപ് ഹോപ് ചുവടുകള്‍ വെക്കുന്ന സെറീന […]

ഉത്തേജക മരുന്ന് വിവാദം: ഇന്ത്യന്‍ ക്രിക്കറ്റ് താരം യൂസഫ് പഠാന് വിലക്ക്

മുംബൈ:  ഇന്ത്യന്‍ ക്രിക്കറ്റ് താരം യൂസഫ് പഠാന്  ബി.സി.സി.ഐ  വിലക്ക്. ഉത്തേജക മരുന്ന് പരിശോധനയില്‍ പരാജയപ്പെട്ടതിനെ തുടര്‍ന്ന് അഞ്ചു മാസത്തേക്കാണ് വിലക്ക് ഏര്‍പ്പെടുത്തിയിരിക്കുന്നത്. കഴിഞ്ഞ വര്‍ഷം നടന്ന ഒരു ആഭ്യന്തര മത്സരത്തിനിടെയാണ് നിരോധിത മരുന്നിന്‍റെ അംശം പഠാന്‍റെ ശരീരത്തില്‍ നിന്ന് കണ്ടെത്തിയത്. ഉത്തേജക പരിശോധനയില്‍ പരാജയപ്പെട്ടതിനെത്തുടര്‍ന്ന് സയ്യിദ് മുഷ്താഖ് അലി ട്രോഫി ടി20 ക്രിക്കറ്റ് ടൂര്‍ണമെന്‍റില്‍ ബറോഡ ടീമിലേക്ക് പഠാ നെ പരിഗണിക്കരുതെന്ന് ബിസിസിഐ ആവശ്യപ്പെടുകയായിരുന്നു. യൂസഫ് പഠാന്‍റെ അശ്രദ്ധയാണ് ഇത്താരമൊരു കുരുക്കില്‍ അകപ്പെടാന്‍ കാരണമെന്നാണ് സൂചന. കഴിഞ്ഞ വര്‍ഷം ആദ്യമാണ് […]

ബ്ലാസ്റ്റേഴ്സ് പരിശീലകന്‍ റെനെ മ്യുലെന്‍സ്റ്റീന്‍ രാജിവച്ചു

കൊച്ചി: കേരള ബ്ലാസ്റ്റേഴ്സ് പരിശീലകന്‍ റെനെ മ്യുലെന്‍സ്റ്റീന്‍ രാജിവച്ചു. വ്യക്തിപരമായ കാരണങ്ങളാലാണ് രാജിയെന്നാണ് ഔദ്യോഗിക വിശദീകരണം. ഐഎസ്‌എല്‍ നാലാംപതിപ്പില്‍ ടീം മോശം പ്രകടനം തുടരുന്നതിനിടെയാണ്  രാജി. ടീമിനകത്ത് പ്രശ്നങ്ങളുണ്ടായിരുന്നുവെന്നാണ് സൂചന. എന്നാല്‍ പരസ്പരധാരണയിലാണ് മ്യുലെന്‍സ്റ്റീന്‍ സ്ഥാനമൊഴിഞ്ഞതെന്ന് ടീം മാനേജ്മെന്‍റ് വ്യക്തമാക്കി. മാനേജ്മെന്‍റിനോടും കളിക്കാരോടും ആരാധകരോടും മ്യുലെന്‍സ്റ്റീന്‍ നന്ദി പറഞ്ഞു. പുതിയ പരിശീലകനെ ഉടന്‍ പ്രഖ്യാപിക്കുമെന്ന് ബ്ളാസ്റ്റേഴ്സ് സിഇഒ വരുണ്‍ ത്രിപുരനേനി അറിയിച്ചു. നാളെ എഫ്സി പുണെ സിറ്റിയുമായിട്ടാണ് ബ്ലാസ്റ്റേഴ്സ് അടുത്ത കളി. സഹപരിശീലകന്‍ താങ്ബോയ് സിങ്തോയ്ക്കാണ് താല്‍ക്കാലിക ചുമതല. […]

ഗ്ലോബ് സോക്കര്‍ അവാര്‍ഡുകള്‍ വാരിക്കൂട്ടി റയല്‍ മാഡ്രിഡ്

2017 കിരീട നേട്ടങ്ങള്‍കൊണ്ട് അവിസ്മരണീയമാക്കിയ റയല്‍ മാഡ്രിഡ്, ഗ്ലോബ് സോക്കര്‍ അവാര്‍ഡുകള്‍ വാരിക്കൂട്ടി. വര്‍ഷത്തെ മികച്ച ടീമായി റയല്‍ മാഡ്രിഡും മികച്ച കോച്ച്‌ ആയി സിദാനും മികച്ച കളിക്കാരനായി ക്രിസ്റ്റ്യാനോ റൊണാള്‍ഡോയും തിരഞ്ഞെടുക്കപ്പെട്ടു. അഞ്ചാമത്തെ തവണയാണ് റൊണാള്‍ഡോ ഈ അവാര്‍ഡ് സ്വന്തമാക്കുന്നത്. തുടര്‍ച്ചയായി രണ്ടാമത്തെ തവണയും. 2017ല്‍ റയല്‍ മാഡ്രിഡ് 5 ട്രോഫികളാണ് കരസ്ഥമാക്കിയത്. ദുബായില്‍ നടന്ന ചടങ്ങില്‍ സിദാന്‍ അവാര്‍ഡുകള്‍ ഏറ്റുവാങ്ങി. തനിക്ക് ലഭിച്ച മികച്ച കോച്ചിനുള്ള അവാര്‍ഡിന് തന്റെ ടീം അംഗങ്ങള്‍ക്ക് എല്ലാം നന്ദി […]

23-ാമത് ഗള്‍ഫ് കപ്പ് ഫുട്ബോള്‍ മത്സരത്തിന് ജാബിര്‍ സ്റ്റേഡിയം ഒരുങ്ങി

കുവൈറ്റ്: ഇരുപത്തിമൂന്നാമത് ഗള്‍ഫ് കപ്പ് ഫുട്ബോള്‍ മത്സരത്തിനായി കുവൈറ്റിലെ ജാബിര്‍ സ്റ്റേഡിയം ഒരുങ്ങി കഴിഞ്ഞു. മത്സരത്തിന് ശക്തമായ സുരക്ഷാ ക്രമീകരണങ്ങളാണ് രാജ്യത്ത് ഒരുക്കിയിട്ടുള്ളത്. രാജ്യാന്തര വിമാനത്താവളത്തിലുള്‍പ്പെടെ സൂക്ഷ്മമായ പരിശോധനയ്ക്കാണ് അധികൃതര്‍ നിര്‍ദ്ദേശം നല്‍കിയിരിക്കുന്നത്. ആരോഗ്യമന്ത്രി ഡോ. ബാസ്സില്‍ അല്‍സബ ജാബിര്‍ സ്റ്റേഡിയം സന്ദര്‍ശിച്ച്‌ വേണ്ട മുന്‍ കരുതലുകള്‍ ഉറപ്പ് വരുത്തി. കൂടാതെ യുവജനക്ഷേമവകുപ്പ് മന്ത്രി ഖാലിദ് അല്‍റൗദാന്‍, ടൂര്‍ണമെന്‍റ് സംഘാടക സമിതി ചെയര്‍മാനും ഉപപ്രധാനമന്ത്രിയും ക്യാബിനറ്റ് കാര്യമന്ത്രിയുമായ അനസ് അല്‍സാലെയും ജാബിര്‍ സ്റ്റേഡിയം സന്ദര്‍ശിച്ചു. രണ്ട് ഗ്രൂപ്പുകളിലായി 8 […]

കേരള ബ്ലാസ്റ്റേഴ്സ് ആരാധകര്‍ക്കായി മെമ്പര്‍ഷിപ്പ് കാര്‍ഡുകള്‍ പുറത്തിറക്കി

കൊച്ചി: കേരള ബ്ലാസ്റ്റേഴ്സിന്‍റെ ആരാധകര്‍ക്കായി മാനേജ്മെന്‍റ് മെമ്പര്‍ഷിപ്പ് കാര്‍ഡുകള്‍ പുറത്തിറക്കി. കേരള ബ്ലാസ്റ്റേഴ്സിന്‍റെ വെബ്സൈറ്റായ keralablastersfc.in ലാണ് അംഗത്വത്തിനായി രജിസ്റ്റര്‍ ചെയ്യേണ്ടത്. ജൂനിയര്‍, ടസ്കര്‍, മൈറ്റി ടസ്കര്‍ തുടങ്ങിയ മൂന്ന് വിഭാഗങ്ങളിലായാണ് അംഗത്വം ലഭിക്കുക. ജൂനിയര്‍ മെമ്പര്‍ഷിപ്പ് 16 വയസിനു താഴെയുള്ള കുട്ടികള്‍ക്കു വേണ്ടിയുള്ളതാണ്. 999 രൂപയ്ക്ക് ലഭ്യമാകുന്ന ജൂനിയര്‍ മെമ്പര്‍ഷിപ്പില്‍ അംഗത്വ കാര്‍ഡുകള്‍ക്കൊപ്പം സിപ്പര്‍ ബോട്ടില്‍, പൗച്ച്‌, കളിക്കാരുടെ സ്റ്റിക്കര്‍, ബട്ടണ്‍ ബാഡ്ജ് തുടങ്ങിയവയാണ് ബ്ലാസ്റ്റേഴ്സ് ഒരുക്കിയിരിക്കുന്നത്. 1499 രൂപയുടെ ടസ്കര്‍ അംഗത്വത്തില്‍ കാര്‍ സ്റ്റിക്കര്‍, […]

വീ​ണു​പോ​യ എ​തി​രാ​ളി​യെ ഒ​ന്നാ​മ​തെ​ത്തി​ച്ച്‌ സ​ഹ​ മ​ത്സ​രാ​ര്‍​ഥി- VIDEO

ഓ​ട്ടമ​ത്സ​ര​ത്തി​നി​ടെ വീ​ണു​പോ​യ എ​തി​രാ​ളി​യെ ഒ​ന്നാ​മ​തെ​ത്തി​ച്ച്‌ സ​ഹ​മ​ത്സ​രാ​ര്‍​ഥി ഏവരുടെയും ഹൃദയത്തില്‍ ഇടം നേടി. വാ​ഷിം​ഗ്ട​ണി​ല്‍ ന​ട​ന്ന ഡാ​ളസ് മാ​ര​ത്ത​ണ്‍ മ​ത്സ​ര​വേ​ദി​യി​ലാ​ണ് സംഭവം. മത്സരം പൂര്‍ത്തിയാക്കാനുള്ള ഫി​നി​ഷിം​ഗ് ലൈ​നില്‍ അ​ടു​ക്ക​ലെ​ത്തി​യ​പ്പോ​ഴാ​ണ് ത​നി​ക്കൊ​പ്പം ഓ​ടി​യ ചാ​ന്‍​ഡ്ല​ര്‍ നി​ല​ത്ത് വീ​ണത് എതിരാളിയായ അ​രി​യാ​ന ലു​ട്ട​ര്‍​മാ​ന്‍ ക​ണ്ട​ത്. തിരക്ക് പിടിച്ച ജീവിതത്തിനിടയില്‍ മനുഷത്വം നഷ്ടപ്പെടാത്ത ആളുകളും ഇപ്പോള്‍ ജീവിച്ചിരിക്കുന്നു  എന്നതിന് തെളിവ് കൂടിയാണ് ഈ സംഭവം.

31നു നടക്കുന്ന ബ്ലാസ്റ്റേഴ്സ്-ബംഗളൂരു എഫ്സി മല്‍സരം മാറ്റിവയ്ക്കില്ല

കൊച്ചി: ഡിസംബര്‍ 31നു നടക്കാനിരിക്കുന്ന കേരള ബ്ലാസ്റ്റേഴ്സ് ബംഗളൂരു എഫ്സി ഐഎസ്‌എല്‍ മല്‍സരം മാറ്റിവയ്ക്കില്ല. ഐഎസ്‌എല്‍ അധികൃതര്‍ ഇക്കാര്യം പോലീസിനെ അറിയിച്ചു. പുതുവത്സരദിനത്തില്‍ കൂടുതല്‍ സുരക്ഷ ഏര്‍പ്പെടുത്തുന്നതിന്‍റെ ഭാഗമായി മത്സരം മാറ്റി വെക്കണമെന്ന് പോലീസ് ആവശ്യപ്പെട്ടിരുന്നു. പുതുവര്‍ഷമായതിനാല്‍ കൂടുതല്‍ സേനയെ സംസ്ഥാനത്തിന്‍റെ വിവിധ ഭാഗങ്ങളില്‍ വിന്യസിക്കേണ്ടി വരുമെന്നും അതിനാല്‍ മല്‍സരം നടക്കുന്ന സ്റ്റേഡിയത്തിനുള്ളില്‍ ആവശ്യത്തിനു പോലീസിനെ നിയോഗിക്കാന്‍ സാധിക്കില്ലെന്നും അറിയിച്ചുകൊണ്ടാണ് കേരള ബ്ലാസ്റ്റേഴ്സ് മാനേജ്മെന്‍റിനോട് പോലീസ് ഇക്കാര്യമാവശ്യപ്പെട്ടിരുന്നത്.