പോര്‍ട്ട് എലിസബത്ത്: പോര്‍ട്ട് എലിസബത്തില്‍ പരമ്പരയിലെ അഞ്ചാം ഏകദിനത്തിനെത്തിയ ഇന്ത്യന്‍ ടീമിനു പരമ്പരാഗത രീതിയിലുള്ള വരവേല്‍പ് . ബിസിസിഐ പുറത്ത് വിട്ട വീഡിയോ കാണാം.
Category: Sports
സാറ ടെണ്ടുല്‍ക്കറുടെ പേരില്‍ വ്യാജ ട്വിറ്റര്‍ അക്കൗണ്ട്; സോഫ്റ്റ്വെയര്‍ എഞ്ചിനീയര്‍ അറസ്റ്റില്‍
മുംബൈ: ക്രിക്കറ്റ് ഇതിഹാസം സച്ചിന്‍ ടെണ്ടുല്‍ക്കറുടെ മകള്‍ സാറ ടെണ്ടുല്‍ക്കറുടെ പേരില്‍ വ്യാജ ട്വിറ്റര്‍ അക്കൗണ്ട് ആരംഭിച്ചയാളെ പോലീസ് അറസ്റ്റ് ചെയ്തു. മുംബൈ അന്തേരി സ്വദേശിയായ സോഫ്റ്റ്വെയര്‍ എഞ്ചിനീയര്‍ നിതിന്‍ സിഷോദാണ് അറസ്റ്റിലായത്. നിതിന്‍റെ ലാപ്ടോപ്, രണ്ടു മൊബൈല്‍ ഫോണ്‍, റൂട്ടര്‍, മറ്റ് കമ്പ്യൂട്ടര്‍ ഉപകരണങ്ങള്‍ എന്നിവ പൊലീസ് പിടിച്ചെടുത്തു. ഐടി നിയമം, ഐപിസി വകുപ്പുകള്‍ പ്രകാരമാണു കേസെടുത്തിട്ടുള്ളത്. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു. ഇയാളുടെ പേരില്‍ വഞ്ചന കുറ്റമാണ് ചുമത്തിയിരിക്കുന്നത്. സച്ചിന്റെ പേഴ്സണല്‍ അസിസ്റ്റന്റാണ് […]
ബ്ലാസ്റ്റേഴ്സിന് വീണ്ടും തിരിച്ചടി; ഹ്യൂം ഈ സീസണില്‍ കളിക്കില്ല
കേരള ബ്ലാസ്റ്റേഴ്സിന് വീണ്ടും തിരിച്ചടി. ബ്ലാസ്റ്റേഴ്സ് മുന്നേറ്റ നിരയിലെ പ്രധാന പ്രതീക്ഷ ആയിരുന്ന ലെയ്ന്‍ ഹ്യൂം ഇനി ഈ സീസണില്‍ കളിക്കില്ല. എഫ് സി പൂനെ സിറ്റിക്കെതിരായ മത്സരത്തില്‍ ഇയാന്‍ ഹ്യൂമിന് പരിക്കേറ്റിരുന്നു. ആ പരിക്ക് സാരമുള്ളതാണെന്നും അതുകൊണ്ട് തന്നെ തുടര്‍ന്നുള്ള മത്സരങ്ങളില്‍ ഇയാന്‍ ഹ്യൂമിന് കളിക്കാനാകില്ല എന്നും കേരള ബ്ലാസ്റ്റേഴ്സ് മാനേജ്മെന്‍റ് അറിയിച്ചു. സീസന്‍ തുടക്കത്തിലും ഇയാം ഹ്യൂം പരിക്ക് കാരണം വലഞ്ഞിരുന്നു. പക്ഷെ ഫിറ്റ്നെസ് വീണ്ടെടുത്ത ശേഷം മികച്ച പ്രകടനമായിരുന്നു ഹ്യൂം ബ്ലാസ്റ്റേഴ്സിനായി നടത്തിയത്. […]
‘ഈ വിജയം മൂത്തച്ഛന്’; മനസുതുറന്ന്‍ മഞ്ഞപ്പടയുടെ നായകന്‍
പൂനെ: വിജയം കാത്തിരുന്ന ബ്ലാസ്റ്റേഴ്സ് ആരാധകര്‍ക്ക് നിരാശ ഉണ്ടായില്ല. ഇഞ്ചുറി ടൈമിലെ തകര്‍പ്പന്‍ ഗോളില്‍ കേരളത്തിന്‍റെ സ്വന്തം മഞ്ഞപ്പടയ്ക്ക് പൂനെയില്‍ വിജയം. ഐഎസ്‌എല്ലിലെ നിര്‍ണായക എവേ മത്സരത്തില്‍ പൂനെയെ കേരള ബ്ലാസ്റ്റേഴ്സ് 2-1ന് തോല്‍പിച്ചു. കേരള ബ്ലാസ്റ്റേഴ്സിന് തകര്‍പ്പന്‍ വിജയം സമ്മാനിച്ച വിജയത്തെ സ്മരിക്കുകയാണ് മഞ്ഞപ്പടയുടെ നായകന്‍ സികെ വിനീത്. സെമി സാധ്യതകള്‍ നിലനിര്‍ത്താന്‍ ജയം അനിവാര്യമായിരുന്ന കേരളാ ബ്ലാസ്റ്റേഴ്സിന് നിര്‍ണ്ണായക ഗോളിലൂടെ വിജയം സമ്മാനിച്ച്ത് മലയാളി താരം വിനീത്. ഇരുടീമും ഓരോ ഗോള്‍ വീതം നേടി സമനിലയിലേക്ക് നീങ്ങിയിരുന്ന സമനിലയാകുമെന്ന് […]
അണ്ടര്‍ 19 ലോകകപ്പ് ക്രിക്കറ്റ് സെമിയില്‍ പാകിസ്ഥാനെ തകര്‍ത്ത് ഇന്ത്യ
ക്രൈസ്റ്റ് ചര്‍ച്ച്: അണ്ടര്‍19 ലോകകപ്പ് ക്രിക്കറ്റ് സെമിയില്‍ പാകിസ്ഥാനെ 203 റണ്‍സിന് തകര്‍ത്ത് ഇന്ത്യ ഫൈനലില്‍. ടോസ് നേടി ബാറ്റിങ്ങിന് ഇറങ്ങിയ ഇന്ത്യ 50 ഓവറില്‍ ഒന്‍പതു വിക്കറ്റ് നഷ്ടത്തില്‍ 272 റണ്‍സ് നേടി. മറുപടി ബാറ്റിങ്ങിന് ഇറങ്ങിയ പാകിസ്ഥാന്‍ 29.3 ഓവറില്‍ 69 റണ്‍സ് എടുത്ത് എല്ലാവരും പുറത്തായി. നേരത്തെ, 94 പന്തില്‍ ഏഴു ബൗണ്ടറിയോടെ സെഞ്ച്വറി നേടി മികച്ച ബാറ്റിങ് കാഴ്ചവച്ച ശുഭ്മാന്‍ ഗില്ലിന്‍റെ തോളിലേറിയാണ് ഇന്ത്യ മികച്ച സ്കോറിലെത്തിയത്. ഫൈനലില്‍ ഓസ്ട്രേലിയയോടാണ് ഇന്ത്യ ഏറ്റുമുട്ടുക. ആറ് […]
ഇന്ത്യ പതറുന്നു; ആദ്യ സെഷനില്‍ രണ്ട് വിക്കറ്റ് നഷ്ടമായി
ജൊഹാനാസ്ബര്‍ഗ്: വാണ്ടറേര്‍സില്‍ ആദ്യ സെഷനില്‍ രണ്ട് വിക്കറ്റ് നഷ്ടപ്പെട്ട് ഇന്ത്യ. ഓപ്പണര്‍മാരെ രണ്ട് പേരെയുമാണ് ഇന്ത്യയ്ക്ക് നഷ്ടമായത്. 27 ഓവറുകള്‍ പിന്നിട്ട ആദ്യ സെഷന്‍ അവസാനിക്കുമ്പോള്‍ ഇന്ത്യ 45/2 എന്ന നിലയിലാണ്. ലോകേഷ് രാഹുലിനെ ഫിലാന്‍ഡര്‍ പുറത്താക്കുകയായിരുന്നു. ഏഴാമത്തെ പന്തിലാണ് രാഹുല്‍ ക്രീസ് വിട്ടത്. 32 പന്തില്‍ എട്ടു റണ്‍സെടുത്ത മുരളി വിജയ് രണ്ടാമത് പുറത്തായി. വിജയിയെ റബാദ പുറത്താക്കുകയായിരുന്നു. മൂന്നാം വിക്കറ്റില്‍ വ്യത്യസ്തമായ സമീപനമാണ് വിരാട് കോഹ്‍ലിയും ചേതേശ്വര്‍ പുജാരയും സ്വീകരിച്ചത്. പുജാര തന്‍റെ ആദ്യ […]
സന്തോഷ് ട്രോഫി; കേരളം ഇന്ന് കളിക്കളത്തില്‍
സന്തോഷ് ട്രോഫി യോഗ്യതാ റൗണ്ടിലെ അവസാന മത്സരത്തിന് കേരളം ഇന്ന് ഇറങ്ങും. തമിഴ്നാടാണ് കേരളത്തിന്‍റെ എതിരാളികള്‍. ഇന്ന് ഒരു സമനില മതിയാകും കേരളത്തിന് ഫൈനല്‍ റൗണ്ടിലേക്ക് യോഗ്യത ഉറപ്പിക്കാന്‍. ആദ്യ മത്സരത്തില്‍ കേരളം ഏഴു ഗോളിന് ആന്ധ്രാപ്രദേശിനെ പരാജയപ്പെടുത്തിയിരുന്നു. തമിഴ്നാട് ആദ്യ മത്സരത്തില്‍ ഒരു ഗോളിനാണ് ആന്ധ്രയെ തോല്‍പ്പിച്ചത്. വൈകിട്ട് നാലു മണിക്കാണ് മത്സരം. കളി തത്സമയം കര്‍ണാടക ഫുട്ബോള്‍ അസോസിയേഷന്‍റെ ഫേസ്ബുക്ക് പേജില്‍ കാണാം.
ഫുട്ബോള്‍ ഇതിഹാസം പെലെ ആശുപത്രിയില്‍
ലണ്ടന്‍; ഫുട്ബോള്‍ ഇതിഹാസം പെലെ കുഴഞ്ഞുവീണു. ഫുട്ബോള്‍ റൈറ്റേഴ്സ് അസോസിയേഷന്‍ സംഘടിപ്പിച്ച വിരുന്നില്‍ പങ്കെടുക്കാന്‍ ലണ്ടനിലേക്കുള്ള യാത്രയ്ക്കിടയിലാണ് പെലെ കുഴഞ്ഞുവീണത്. ഉടന്‍ അദ്ദേഹത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. വ്യാഴാഴ്ച പുലര്‍ച്ചെയാണ് സംഭവം. അതേസമയം പെലെ അപകടനില തരണം ചെയ്തുവെന്നാണ് റിപ്പോര്‍ട്ടുകള്‍. കിഡ്നി സംബന്ധമായ അസുഖത്തെ തുടര്‍ന്ന് ഏറെ നാളായി ചികിത്സയിലാണ് അദ്ദേഹം. മൂന്ന് ലോക കപ്പുകള്‍ നേടിയ ഏക കളിക്കാരനാണ് പെലെ. 1281 ഗോളുകളാണ് കരിയറില്‍ അദ്ദേഹം അടിച്ചെടുത്തത്.
ഐസിസി ക്രിക്കറ്റ് ഓഫ് ദ ഇയര്‍ പുരസ്കാരം കോഹ്ലിയ്ക്ക്
ദുബായ്: ഐസിസി ക്രിക്കറ്റ് ഓഫ് ദ ഇയര്‍ പുരസ്കാരം ഇന്ത്യന്‍ ക്യാപ്റ്റന്‍ വിരാട് കോഹ്ലിയ്ക്ക്. കഴിഞ്ഞ വര്‍ഷം അന്താരാഷ്ട്ര ക്രിക്കറ്റില്‍ പുറത്തെടുത്ത അവിസ്മരണീയ പ്രകടനമാണ് കോഹ്ലിയെ ലോക ക്രിക്കറ്റര്‍ പദവിയിലേക്ക് ഉയര്‍ത്തിയത്. ഏകദിനത്തിലെ മികച്ച താരത്തിനുള്ള പുരസ്കാരവും കോഹ്ലിക്ക് തന്നെ ലഭിച്ചു. പാക്കിസ്ഥാന്‍ ഓള്‍ റൗണ്ടര്‍ ഹസന്‍ അലിയാണ് എമേര്‍ജിംഗ് പ്ലെയര്‍ ഓഫ് ദ ഇയര്‍. അസോസിയേറ്റ്സ് രാജ്യങ്ങളില്‍ നിന്നുള്ള മികച്ച താരമായി അഫ്ഗാനിസ്ഥാന്‍ സ്പിന്നര്‍ റാഷിദ് ഖാന്‍ തെരഞ്ഞെടുക്കപ്പെട്ടു. ഇംഗ്ലണ്ടിനെതിരേ ഇന്ത്യന്‍ ലെഗ് സ്പിന്നര്‍ യുസ്വേന്ദ്ര […]
ഇനി ഒന്നും നേടാനില്ല; ഫുട്ബോള്‍ മാന്ത്രികന്‍ കളിക്കളത്തില്‍ നിന്നും വിടവാങ്ങുന്നു
റിയോ ഡി ജെനീറോ: ബ്രസീല്‍ ഇതിഹാസ താരം റൊണാള്‍ഡിന്യോ ഫുട്ബാളില്‍ നിന്നും വിരമിച്ചു. താരത്തിന്‍െറ സഹോദരനും ഏജന്‍റുമായ റോബര്‍ട്ട് അസ്സിസ് ആണ് ഇക്കാര്യം വ്യക്തമാക്കിയത്. ഒരു ബ്രസീല്‍ മാധ്യമത്തിലെഴുതിയ കോളത്തിലാണ് സഹോദരന്‍റെ തീരുമാനത്തെക്കുറിച്ച് റോബര്‍ട്ടോ അസീസ് വ്യക്തമാക്കിയത്. വിരമിച്ചെങ്കിലും ബ്രസീല്‍ ടീമിന് വേണ്ടിയും യൂറോപ്പിലും ഏഷ്യയിലുമായി ഫുട്ബോളുമായി ബന്ധപ്പെട്ട് റൊണാള്‍ഡീഞ്ഞോ ഉണ്ടാകുമെന്ന് സഹോദരന്‍ പറഞ്ഞു. 2018 ലോകകപ്പിന് ശേഷം അദ്ദേഹത്തിന് യാത്രയയപ്പ് ചടങ്ങ് സംഘടിപ്പിക്കുമെന്നും റോബര്‍ട്ടോ അസീസ് വ്യക്തമാക്കി. ആഗസ്റ്റിലായിരിക്കും ഇത്. ബ്രസീലിലും യൂറോപ്പിലും ഏഷ്യയിലും അദ്ദേഹത്തിനായി വേദികള്‍ […]










