കേപ്ടൗണ്‍: ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ മൂന്നാം ക്രിക്കറ്റ് ടെസ്റ്റിനിടെ പന്തില്‍ കൃത്രിമം കാണിച്ചതിന് ഓസീസ് ക്യാപ്റ്റന്‍ സ്റ്റീവ് സ്മിത്തിനും, വൈസ് ക്യാപ്റ്റന്‍ ഡേവിഡ് വാര്‍ണര്‍ക്കും ആജീവനാന്ത വിലക്ക് വീണേക്കുമെന്ന് റിപ്പോര്‍ട്ട്. കേപ്ടൗണ്‍ ടെസ്റ്റില്‍ കളിയുടെ ഗതി മാറ്റാനായി പന്തില്‍ കൃത്രിമം കാട്ടിയെന്ന് ക്രിക്കറ്റ് ലോകത്തിനു മുന്നില്‍ കുറ്റസമ്മതം നടത്തിയ സ്മിത്തിനെ മാച്ച് ഫീയുടെ 100 ശതമാനം പിഴയ്ക്കു പിന്നാലെ ഒരു മത്സരത്തില്‍ നിന്ന് വിലക്കിയിരുന്നു. ക്രിക്കറ്റ് ഓസ്‌ട്രേലിയയുടെ പെരുമാറ്റച്ചട്ടം അനുസരിച്ച് വിലക്കിയാല്‍ അത് ആജീവനാന്തമാകുമെന്നാണ് റിപ്പോര്‍ട്ടുകള്‍. ഓസ്‌ട്രേലിയന്‍ ക്രിക്കറ്റ് ബോര്‍ഡ് […]
Category: Sports
സച്ചിന്‍റെ കാല്‍തൊട്ട് തൊഴുത് കാബ്ലി- VIDEO
മുംബൈ: സച്ചിന്‍റെ കാല്‍തൊട്ട് തൊഴുത് സൗഹൃദം പുതുക്കി മുന്‍ ഇന്ത്യന്‍ ക്രിക്കറ്റ് താരവും സച്ചിന്‍ തെന്‍ഡുല്‍ക്കറിന്‍റെ സഹപാഠിയുമായ കാബ്ലി.മുംബൈയിലെ ടി-20 ലീഗിലാണ് ആരാധകരെ ആവശത്തിലാഴ്ത്തിയ സംഭവം. കാബ്ലി പരിശീലകനായ ശിവാജി പാര്‍ക് ലയണ്‍സ് 3 റണ്‍സിന് ട്രിമ്പ് നൈറ്റ് മുംബൈ നോര്‍ത്ത് ഈസ്റ്റിനോട് പരാജയപ്പെട്ടിരുന്നു. മത്സരശേഷമുള്ള അവാര്‍ഡ് സെര്‍മണിയില്‍ റണ്ണേര്‍സ് അപ്പിനുള്ള പുരസ്കാരം വിതരണം ചെയ്യുന്നത് സുനില്‍ ഗവാസ്ക്കര്‍ ആയിരുന്നു. എന്നാല്‍ അവാര്‍ഡ് സ്വീകരിച്ച ശേഷം വേദിയിലുണ്ടായിരുന്ന സച്ചിനരികില്‍ചെന്ന് കാലുതൊട്ടു തൊഴുകയായിരുന്നു കാബ്ലി. […]
ഇന്ത്യ-വെസ്റ്റ് ഇന്‍ഡീസ് ഏകദിനമത്സരം തിരുവനന്തപുരത്ത്
കൊച്ചി: ഇന്ത്യ-വെസ്റ്റ് ഇന്‍ഡീസ് ഏകദിനമത്സരം തിരുവനന്തപുരത്ത് നടക്കും. നവംബര്‍ ഒന്നിനു കൊച്ചിയില്‍ നടത്താന്‍ നിശ്ചയിച്ചിരുന്ന മത്സരം തിരുവനന്തപുരത്തേക്ക് മാറ്റാന്‍ ബിസിസിഐ തലത്തില്‍ തീരുമാനമായതായാണ് സൂചന. ശശി തരൂര്‍ എംപിയുടെയും സച്ചിന്‍ തെന്‍ഡുല്‍ക്കറുടെയും ഇടപെടല്‍ ഇക്കാര്യത്തില്‍ നിര്‍ണായകമായിയിരുന്നു. കൊച്ചിയിലെ കലൂര്‍ സ്റ്റേഡിയം ഏകദിനത്തിനായി നല്‍കുന്നത് സംബന്ധിച്ചുള്ള വിവാദങ്ങള്‍ക്കിടയില്‍ പ്രതികരണം അറിയിച്ച് കേരള ക്രിക്കറ്റ് അസോസിയേഷന്‍ രംഗത്തെത്തുകയും ചെയ്തിരുന്നു. വിവാദത്തിലൂടെ കൊച്ചിയില്‍ മത്സരങ്ങള്‍ നടത്താന്‍ ആഗ്രഹിക്കുന്നില്ലെന്നാണ് കെസിഎ അറിയിച്ചത്. കലൂര്‍ ജവഹര്‍ലാല്‍ നെഹ്റു സ്റ്റേഡിയത്തില്‍ ക്രിക്കറ്റ് നടത്തണമെന്ന് വാശിയില്ലെന്നും, വിട്ടുവീഴ്ചയ്ക്കു […]
റൊണാള്‍ഡോ പോര്‍ച്ചുഗല്‍ പ്ലേയര്‍ ഓഫ് ദി ഇയര്‍
റയല്‍ മാഡ്രിഡ് സൂപ്പര്‍ താരം ക്രിസ്റ്റ്യാനോ റൊണാള്‍ഡോക്ക് പോര്‍ച്ചുഗല്‍ പ്ലേയര്‍ ഓഫ് ദി ഇയര്‍ പുരസ്കാരം. തുടര്‍ച്ചയായ മൂന്നാം തവണയാണ് ക്രിസ്റ്റ്യാനോ അവാര്‍ഡ് സ്വന്തമാക്കുന്നത്. മാഞ്ചസ്റ്റര്‍ സിറ്റി താരം ബെര്‍ണാഡോ സില്‍വയെയും സ്പോര്‍ട്ടിങ് ഗോള്‍ കീപ്പര്‍ റുയി പാട്രിക്കോയെയും മറികടന്നാണ് താരം അവാര്‍ഡ് സ്വന്തമാക്കിയത്. മൊത്തം വോട്ടിന്റെ 65% വോട്ടുകള്‍ സ്വന്തമാക്കിയാണ് താരം അവാര്‍ഡ് സ്വന്തമാക്കിയത്. പാട്രിക്കോ 18% വോട്ട് നേടിയപ്പോള്‍ ബെര്‍ണാഡോ സില്‍വക്ക് 17% വോട്ട് നേടി. 2017ല്‍ ബലോണ്‍ ഡി ഓര്‍, ഫിഫ ദി […]
ഇന്ത്യ-വെസ്റ്റ് ഇന്‍ഡീസ് മത്സരത്തിന് കൊച്ചി വേദിയാകും
തിരുവനന്തപുരം: ഇന്ത്യ- വെസ്റ്റ് ഇന്‍ഡീസ് ഏകദിന ക്രിക്കറ്റ് മല്‍സരത്തിന് കൊച്ചി വേദിയാകും. കൊച്ചി അന്താരാഷ്ട്ര സ്റ്റേഡിയത്തില്‍ മത്സരം നടത്താന്‍ ജിസിഡിഎയും കേരള ക്രിക്കറ്റ് അസോസിയേഷനും തമ്മില്‍ നടത്തിയ ചര്‍ച്ചയില്‍ തീരുമാനമായി. നവംബര്‍ ഒന്നിനു കേരളപ്പിറവി ദിനത്തിലാണു മല്‍സരം നടക്കുക. തിരുവനന്തപുരം കാര്യവട്ടം ഗ്രീന്‍ഫീല്‍ഡില്‍ അടുത്തിടെ ഇന്ത്യ-ന്യൂസിലന്‍ഡ് ട്വന്‍റി-20 മത്സരം നടന്നതിനാലാണ് കൊച്ചിക്ക് നറുക്കുവീണത്. മാര്‍ച്ച് 24ന് നടക്കുന്ന കെസിഎ യോഗത്തിനു ശേഷമാകും അന്തിമ തീരുമാനമുണ്ടാവുക.
പൂനെ സിറ്റി കോച്ചിന് സസ്‌പെന്‍ഷന്‍
പൂനെ: പൂനെ സിറ്റി കോച്ച് റാങ്കോ പോപോവിച്ചിനെതിരെ വീണ്ടും അച്ചടക്ക നടപടി. ഇത്തവണ റാങ്കോ പോപോവിചിനെ എ ഐ എഫ് എഫ് സസ്പെന്‍ഡ് ചെയ്തിരിക്കുകയാണ്. കഴിഞ്ഞ മത്സരത്തിന് ഇടയിലും ശേഷവും ഒഫീഷ്യല്‍സിനോട് മോശം പെരുമാറ്റം നടത്തിയതിനാണ് ഇപ്പോഴത്തെ സസ്പെന്‍ഷന്‍. മാര്‍ച്ച 16ന് മാത്രമെ സസ്പെന്‍ഷന്‍ നടപടിയില്‍ റാങ്കോ പൊപോവിചിന്റെ ഭാഗം ഇനി ഐ എസ് എല്‍ കമ്മിറ്റി കേള്‍ക്കു. അതുവരെ റാങ്കോ പോപോവിച് സസ്പെന്‍ഷനില്‍ തന്നെ ആയിരിക്കും. സീസണില്‍ ഇത് മൂന്നാം തവണയാണ് റാങ്കോ പോപോവിച് അച്ചടക്ക […]
ധോണിയ്ക്ക് പുതിയൊരു റെക്കോര്‍ഡ് കൂടി
വണ്ടേഴ്സ് : ഇന്ത്യന്‍ വിക്കറ്റ് കീപ്പര്‍ മഹേന്ദ്ര സിംഗ് ധോണിക്ക് പുതിയൊരു റെക്കോര്‍ഡ് കൂടി. ട്വന്‍റി 20യില്‍ ഏറ്റവും അധികം ക്യാച്ചുകള്‍ സ്വന്തമാക്കിയ വിക്കറ്റ് കീപ്പറെന്ന റെക്കോര്‍ഡാണ് ധോണി സ്വന്തമാക്കിയിരിക്കുന്നത്. ശ്രീലങ്കന്‍ താരം കുമാര്‍ സങ്കക്കാരയുടെ പേരിലുളള റെക്കോഡാണ് ധോണി തകര്‍ത്തത്. ദക്ഷിണാഫ്രിക്കന്‍ ഓപ്പണര്‍ ഹെന്‍ട്രിക്സിനെ ക്യാച്ച് എടുത്ത് പുറത്താക്കിയതോടെയാണ് ധോണിക്ക് ഈ നേട്ടം സ്വന്തമായത്. ഇതോടെ ടി20യില്‍ ധോണി നേടിയ ക്യാച്ചുകളുടെ എണ്ണം 134 ആയി. 254 ട്വന്റി20 മത്സരങ്ങള്‍ കളിച്ച സങ്കക്കാര 133 ക്യാച്ചുകളാണ് നേടിയത്. തന്റെ 275-ാം ടി20 […]
ഇമ്രാന്‍ ഖാന്‍ വീണ്ടും വിവാഹിതനായി
ലാഹോര്‍: മുന്‍ പാക് ക്രിക്കറ്റ് താരവും പാകിസ്ഥാന്‍ തെഹ്രീക് ഇ- ഇന്‍സാഫ് പാര്‍ട്ടിയുടെ അധ്യക്ഷനുമായ ഇമ്രാന്‍ ഖാന്‍ വീണ്ടും വിവാഹിതനായി. അദ്ദേഹത്തിന്‍റെ മൂന്നാമത്തെ വിവാഹമാണിത്. തന്‍റെ ആത്മീയ ഉപദേശകയായ ബുഷ്റ മനേകയെയാണ് ഇമ്രാന്‍ ജീവിതസഖിയാക്കിയത്. മനേകയുടെ സഹോദരന്‍റെ ലാഹോറിലെ വസതിയിലായിരുന്നു വിവാഹച്ചടങ്ങുകള്‍. ചടങ്ങില്‍ അടുത്ത ബന്ധുക്കള്‍ മാത്രമാണ് പങ്കെടുത്തത്. 1995 ലായിരുന്നു ജമീമ ഗോള്‍ഡ്സ്മിത്തുമായുള്ള ഇമ്രാന്‍റെ ആദ്യവിവാഹം. ഒമ്പതു വര്‍ഷം നീണ്ടു നിന്ന വിവാഹബന്ധത്തില്‍ രണ്ടു കുട്ടികളുണ്ട്. രണ്ടാമത് വിവാഹം കഴിച്ചത് ടെലിവിഷന്‍ അവതാരികയായ റേഹം ഖാനെയാണ്. ആ […]
കേരളാ ക്രിക്കറ്റ് അസോസിയേഷന്‍ പ്രസിഡന്‍റ് ബി. വിനോദ് കുമാര്‍ രാജിവച്ചു
തിരുവനന്തപുരം: കേരളാ ക്രിക്കറ്റ് അസോസിയേഷന്‍ പ്രസിഡന്‍റ് ബി. വിനോദ് കുമാര്‍ രാജിവച്ചു. ഇടുക്കി ജില്ലാ ക്രിക്കറ്റ് ഘടകത്തിനു നേരെ ഉയര്‍ന്ന ആരോപണങ്ങളാണ് രാജിക്ക് കാരണം. വിനോദാണ് ഇടുക്കി ജില്ലാ സെക്രട്ടറിയുടെ ചുമതലയും വഹിച്ചിരുന്നത്. ഇടുക്കി ജില്ലയിലെ പ്രവര്‍ത്തനങ്ങളുമയി ബന്ധപ്പെട്ട് കെ.സി.എ നേരത്തെ ക്രമക്കേടുകള്‍ കണ്ടെത്തിയ സാഹചര്യത്തിലാണ് രാജി. വിനോദിന് പകരം പ്രസിഡന്‍റിന്‍റെ താല്‍ക്കാലിക ചുമതല റോങ്ക്ളിന്‍ ജോണിനാണ്.
ചരിത്രം കുറിക്കാന്‍ ഇന്ത്യ; ദക്ഷിണാഫ്രിക്കക്കെതിരെ അഞ്ചാം ഏകദിനം ഇന്ന്
പോർട്ട് എലിസബത്ത്: ദക്ഷിണാഫ്രിക്കയിൽ ചരിത്രവിജയം ലക്ഷ്യമിട്ട് അഞ്ചാം ഏകദിനത്തിനായി ടീ ഇന്ത്യ ഇന്നിറങ്ങും. ഇന്ത്യൻ സമയം വൈകിട്ട് 4.30നാണ് മത്സരം. ഇന്ന് ജയിച്ചാല്‍ പരമ്പര ഇന്ത്യയ്ക്ക് സ്വന്തമാകും. ദക്ഷിണാഫ്രിക്കയില്‍ ഇന്ത്യ നേടുന്ന ആദ്യ പരമ്പരയാകും അത്. കഴിഞ്ഞ മത്സരത്തില്‍ പരാജയപ്പെട്ടിരുന്നെങ്കിലും പരമ്പരയില്‍ ഇന്ത്യ 3-1 നു മുന്നിലാണ്. നിലവില്‍ ഇന്ത്യന്‍ താരങ്ങള്‍ എല്ലാം തന്നെ മികച്ച ഫോമിലാണ്. ബാറ്റിംഗ് തന്നെയാണ് ടീമിന്‍റെ കരുത്ത്. എന്നാല്‍ ചില താരങ്ങളുടെ ഫോമില്ലായിമ ടീമിനെ പ്രതികൂലമായി ബാധിക്കുന്നുണ്ട്. ബൗളിംഗിലും ഭേദപ്പെട്ട പ്രകടനമാണ് ടീം […]










