ഇന്നത്തെ സ്വര്‍ണവില

കൊച്ചി: സ്വര്‍ണ വിലയില്‍ ഇന്ന് കുറവ് രേഖപ്പെടുത്തി. പവന് 80 രൂപയാണ് ഇന്ന് കുറഞ്ഞത്. പവന് 23,560 രൂപയാണ് വില. ഗ്രാമിന് 10 രൂപ താഴ്ന്ന് 2,945 രൂപയിലാണ് വ്യാപാരം പുരോഗമിക്കുന്നത്. ശനിയാഴ്ച പവന് 160 രൂപ ആഭ്യന്തര വിപണിയില്‍ കുറവുണ്ടായിരുന്നു.  

ശബരിമല യുവതീ പ്രവേശനത്തില്‍ ജുഡീഷ്യല്‍ അന്വേഷണം വേണമെന്ന്‍ ശ്രീധരന്‍പിള്ള

തിരുവനന്തപുരം: ശബരിമലയിലെ യുവതീപ്രവേശനത്തില്‍ ജുഡീഷ്യല്‍ അന്വേഷണം വേണമെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ പിഎസ് ശ്രീധരന്‍പിള്ള. കേരളത്തിലെ സിപിഎം അക്രമം ദേശീയ നേതൃത്വത്തെ അറിയിച്ചെന്നും ശ്രീധരന്‍പിള്ള. ഭരണസ്വാധീനം ഉണ്ടെന്നുള്ളതിന്‍റെ ബലത്തില്‍ എതിരാളികളെ ഇല്ലാതാക്കാനുള്ള ശ്രമത്തെ നിയമപരമായും ജനങ്ങളെ സംഘടിപ്പിച്ചുകൊണ്ടും ബിജെപി നേരിടും. ആസൂത്രിതമായ ഉന്മൂലന ശ്രമത്തിനെതിരെ നിയമപരമായി പോരാടുമെന്നും ശ്രീധരന്‍ പിള്ള പറഞ്ഞു. വിഷയത്തെ ഗൗരവത്തോടെയാണ് കേന്ദ്ര നേതൃത്വം കാണുന്നതെന്നും എല്ലാ പിന്തുണയും അവരുടെ ഭാഗത്തു നിന്നും ഉണ്ടാകുമെന്നും ശ്രീധരന്‍ പിള്ള കൂട്ടിച്ചേര്‍ത്തു. അതിനിടെ ശബരിമല വിഷയം ഉന്നയിച്ച്‌ […]

മോശം മുഖ്യമന്ത്രിയാരെന്ന് ഗൂഗിളിനോട് ചോദിച്ചാല്‍ ലഭിക്കുന്നത് പിണറായി വിജയന്‍റെ പേര്

കോഴിക്കോട്: ഗൂഗിളില്‍ മോശം മുഖ്യമന്ത്രിയാരെന്ന് സെര്‍ച്ച് ചെയ്താല്‍ വരുന്നത് മുഖ്യമന്ത്രി പിണറായി വിജയന്‍റെ പേര്. പിണറായി വിജയന്‍റെ വിക്കി പീഡിയ പേജാണ് തിരച്ചിലില്‍ ആദ്യമെത്തുക. പിണറായി വിജയനെതിരെ ശബരിമല വിഷയത്തില്‍ വലിയ രീതിയിലുള്ള ക്യാമ്പയിനിങ്ങാണ് നടക്കുന്നത്. ഇതിന്‍റെ ഭാഗമാണ് സെര്‍ച്ച് റിസള്‍ട്ട് എന്നാണ് ആരോപണം. ഇതിനെതിരെ പ്രതിരോധ ക്യാമ്പയിനിങ്ങും നടക്കുന്നുണ്ട്. ഈ ഉത്തരത്തിന് ശരിയായ ഫീഡ്ബാക്ക് കൊടുക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ടുള്ള ക്യാമ്പയിനിങ്ങാണ് സാമൂഹിക മാധ്യമത്തില്‍ നടക്കുന്നത്. അതേസമയം best chief minister of Kerala എന്ന് തിരഞ്ഞാലും പിണറായി […]

ഡ്രൈവിങ് ലൈസന്‍സ് ആധാറുമായി ബന്ധിപ്പിക്കുന്നു

ന്യൂഡല്‍ഹി: ഡ്രൈവിങ് ലൈസന്‍സിനും ആധാര്‍ നിര്‍ബന്ധമാക്കാനൊരുങ്ങി കേന്ദ്രസര്‍ക്കാര്‍. ഇതിനായി പുതിയ നിയമം കൊണ്ടുവരുമെന്ന് കേന്ദ്ര നിയമമന്ത്രി രവിശങ്കര്‍ പ്രസാദ് അറിയിച്ചു. 106-ാമത് ഇന്ത്യന്‍ സയന്‍സ് കോണ്‍ഗ്രസില്‍ അധ്യക്ഷപ്രസംഗം നടത്തുകയായിരുന്നു അദ്ദേഹം. ഇതിനെ തുടര്‍ന്ന് പുതുതായി ലൈസന്‍സെടുക്കുന്നവര്‍ക്കുപുറമേ നിലവില്‍ ഡ്രൈവിങ് ലൈസന്‍സുള്ളവരും ആധാര്‍ കാര്‍ഡുമായി ബന്ധപ്പിക്കേണ്ടിവരും. പുതിയ നിയമെ വരുന്നതോടെ വ്യാജ ഡ്രൈവിങ് ലൈസന്‍സുകള്‍ പൂര്‍ണമായും തടയാനാകുമെന്ന് കേന്ദ്രമന്ത്രി രവിശങ്കര്‍ പ്രസാദ് അറിയിച്ചു. നിലവില്‍ അപടകത്തിലോ മറ്റ് കുറ്റകൃത്യങ്ങളിലോപ്പെട്ട് ഒരു സംസ്ഥാനത്ത് ഡ്രൈവിങ് ലൈസന്‍ലസ് റദ്ദാക്കപ്പെട്ടയാള്‍ മറ്റ് സംസ്ഥാനങ്ങളിലെത്തി […]

സംസ്ഥാനത്തുണ്ടാകുന്ന കലാപങ്ങള്‍ക്കെല്ലാം കാരണം സംസ്ഥാന സര്‍ക്കാര്‍: ജി സുകുമാരന്‍ നായര്‍

തിരുവനന്തപുരം: സംസ്ഥാനത്തുണ്ടാകുന്ന കലാപങ്ങള്‍ക്കെല്ലാം കാരണം സംസ്ഥാന സര്‍ക്കാരാണെന്ന് എന്‍എസ്എസ് ജനറല്‍ സെക്രട്ടറി ജി സുകുമാരന്‍ നായര്‍. സര്‍ക്കാര്‍ ചെയ്തില്ലെങ്കില്‍ അത് സംരക്ഷിക്കാന്‍ വിശ്വാസികള്‍ രംഗത്ത് വരുന്നതില്‍ തെറ്റുപറയാനാകില്ലെന്നും അതിന് രാഷ്ട്രീയനിറം കൊടുത്തു പ്രതിരോധിക്കുന്നത് ശരിയല്ലെന്നും അദ്ദേഹം വ്യക്തമാക്കി. നവോത്ഥാനത്തിന്‍റെ പേര് പറഞ്ഞ് ശബരിമലയിലെ യുവതീപ്രവേശനത്തിലൂടെ ആചാരാനുഷ്ഠാനങ്ങള്‍ ഇല്ലാതാക്കി നിരീശ്വരവാദം നടപ്പാക്കാനുളള ആസൂത്രിതമായ ശ്രമമാണ് സര്‍ക്കാരിന്‍റെ ഭാഗത്ത് നിന്നുണ്ടാകുന്നത്. സമാധാനപരമായി പരിഹരിക്കാവുന്ന പ്രശ്‌നം സര്‍ക്കാര്‍ സങ്കീര്‍ണമാക്കിയതും സര്‍ക്കാരാണെന്നും സുകുമാരന്‍ നായര്‍ പറഞ്ഞു. അതേസമയം എന്‍എസ്എസ് കലാപകരികളെ പ്രോത്സാഹിപ്പിക്കുകയാണെന്ന് മന്ത്രി കടകംപളളി […]

വീണ്ടും കോപ്പിയടി വിവാദത്തില്‍പ്പെട്ട് ദീപാ നിശാന്ത്

തൃശ്ശൂര്‍: യുവ കവി എസ് കലേഷിന്‍റെ കവിത മോഷ്ടിച്ചതുമായി ബന്ധപ്പെട്ട് ദീപാ നിശാന്തിനെതിരെയുള്ള വിമര്‍ശനങ്ങള്‍ക്ക് ഇനിയും അവസാനമായില്ല. അതിനിടയില്‍ കോപ്പിയടിയുമായി ബന്ധപ്പെട്ട് വീണ്ടും ദീപാനിശാന്തിനെതിരെ ആരോപണം. ഇത്തവണ ഫെയ്‌സ്ബുക്ക് ബയോ എഴുതിയത് കോപ്പിയടിച്ചെന്നാണ് കേരള വര്‍മ്മ കോളേജിലെ അധ്യാപികയായ ദീപാ നിശാന്തിനെതിരെയുള്ള ആരോപണം. കേരള വര്‍മയിലെ പൂര്‍വ വിദ്യാര്‍ത്ഥിയായ ശരത് ചന്ദ്രന്‍റെ കവിതയാണ് ദീപാ നിശാന്ത് ബയോ ആയി നല്‍കിയിരുന്നത്. കടപ്പാട് വയ്ക്കാതെയാണ് ബയോ നല്‍കിയിരുന്നത്. ഇത് വന്‍ വിമര്‍ശനത്തിന് കാരണമായതോടെ ഫെയ്‌സ്ബുക്കിലെ ബയോ ദീപാ നിശാന്ത് […]

കേന്ദ്ര സര്‍ക്കാര്‍ നയത്തിനെതിരായ ദേശീയ പണിമുടക്ക്‌ ഇന്ന്‌ അര്‍ദ്ധരാത്രി മുതല്‍

ന്യൂഡല്‍ഹി: കേന്ദ്ര സര്‍ക്കാര്‍ നയത്തിനെതിരായ ദേശീയ പണിമുടക്കിന‌് ഇന്ന്‌ അര്‍ദ്ധരാത്രിയോടെ തുടക്കമാകും. 12 ആവശ്യങ്ങള്‍ ഉന്നയിച്ച്‌ നടക്കുന്ന പണിമുടക്കിന് ആഹ്വാനം നല്‍കിയിരിക്കുന്നത് പത്തോളം തൊ‍ഴിലാളി സംഘടനകളാണ്. അധ്യാപകരും, ജീവനക്കാരും, മോട്ടോര്‍ തൊ‍ഴിലാളികളും, ഫാക്ടറി ജീവനക്കാരും പണിമുടക്കില്‍ പങ്കാളികളാകും. രാജ്യത്തെ മു‍ഴുവന്‍ ജീവനക്കാരുടെയും മിനിമം കൂലി 18000 രൂപയാക്കുക, റെയില്‍വേ സ്വകാര്യവല്‍കരണ നീക്കം ഉപേക്ഷിക്കുക, പ്രതിരോധമേഖലയില്‍ വിദേശനിക്ഷേപം അനുവദിക്കാതിരിക്കുക, തൊ‍ഴിലെടുക്കുന്നവര്‍ക്ക് മിനിമം 3000 രൂപ പെന്‍ഷന്‍ നല്‍കുക തുടങ്ങിയ ആവശ്യങ്ങള്‍ മുന്‍ നിര്‍ത്തി രാജ്യത്തെ തൊ‍ഴിലാളികള്‍ ആഹ്വാനം ചെയ്ത […]

വെറും 9999* രൂപ മുടക്കി സൗപര്‍ണിക INDRAPRASTHA യില്‍ നിന്നും നിങ്ങളുടെ സ്വപ്നഭവനം ബുക്ക് ചെയ്യാം.

ബാഗ്ലൂര്‍: സൗപര്‍ണികയുടെ പോസിറ്റീവ് ഹോം സീരീസില്‍ വരുന്ന പ്രൊജക്ട്  INDRAPRASTHA യില്‍ നിന്നും നിങ്ങളുടെ സ്വപ്നഭവനം ഇപ്പോള്‍  ബുക്ക് ചെയ്യാം.  268 അപ്പാര്‍ട്ട്മെന്‍റുകളടങ്ങിയ  INDRAPRASTHA യില്‍ 1, 2, & 3 BHKഅപ്പാര്‍ട്ട്മെന്‍റുകള്‍ അടങ്ങിയിരിക്കുന്നു. ഈ പ്രൊജക്ടില്‍ നിന്നും  9999* രൂപ മുടക്കി  അപ്പാര്‍ട്ട്മെന്‍റുകള്‍ സ്വന്തമാക്കാനുള്ള അവസരമാണ് ഇവിടെ  ഒരുക്കിയിരിക്കുന്നത്. 2 ഏക്കറിലായി സ്ഥിതിചെയ്യുന്ന ഈ  പ്രൊജക്ടില്‍ കുട്ടികള്‍ക്കുള്ള കളിസ്ഥലം, 24 hrs പവര്‍ ബാക്കപ്പ്, ക്ലബ് ഹൗസ് വിത്ത് ഇന്‍ഡോര്‍ ഗെയിംസ്, ഹെല്‍ത്ത്‌ ക്ലബ് വിത്ത്‌ മള്‍ട്ടി പര്‍പ്പസ് ഹാള്‍,  ലാന്‍ഡ്‌സ്കേപ്പ്ഡ് ഗാര്‍ഡന്‍, എസ്ടിപി,  24 hrs സെക്യൂരിറ്റി,  വേസ്റ്റ് […]

പത്താമുട്ടത്ത് പള്ളിയില്‍ അഭയം പ്രാപിച്ചവര്‍ക്ക് മോചനം: അക്രമം ക്രൈംബ്രാഞ്ച് അന്വേഷിക്കും

കോട്ടയം: പത്താമുട്ടത്ത് കരോള്‍ സംഘത്തെ അക്രമിച്ച സംഭവം ക്രൈംബ്രാഞ്ച് അന്വേഷിക്കും. അക്രമം ഭയന്ന് സെന്‍റ് പോള്‍ ആംഗ്ലിക്കന്‍ പള്ളിയില്‍ കഴിയുന്ന സംഘം ഇന്ന് വീടുകളിലേക്ക് മടങ്ങും. ജില്ലാ കലക്ടറുടെ നേതൃത്വത്തില്‍ ചേര്‍ന്ന സമാധാന യോഗത്തിലാണ് തീരുമാനമായത്. അന്വേഷണത്തിനോട് സിപിഎമ്മും ഡിവൈഎഫ്‌ഐയും സഹകരിക്കും. അക്രമത്തിന് പിന്നില്‍ ഡിവൈഎഫ്‌ഐ ആണെന്നായിരുന്നു പള്ളിയില്‍ കഴിഞ്ഞുവന്നിരുന്നവരുടെ ആരോപണം. ഡിസംബര്‍ ഇരുപത്തിമൂന്നിനാണ് സ്ത്രീകളും കുട്ടികളുമടങ്ങുന്ന സംഘത്തിന് നേരെ അക്രമം നടന്നത്. സംഭവത്തില്‍ ആറ് ഡിവൈഎഫ്‌ഐ നേതാക്കള്‍ ഉള്‍പ്പെടെ ഏഴുപേരെ അറസ്റ്റ് ചെയ്‌തെങ്കിലും ഇവരെ കോടതി ജാമ്യത്തില്‍ […]

വിജയ് മല്യയെ പിടികിട്ടാപ്പുള്ളിയായി പ്രഖ്യാപിച്ചു

മുംബൈ: ബാങ്കുകളില്‍ നിന്ന് വായ്പയെടുത്ത് ഇന്ത്യ വിട്ട വിവാദ വ്യവസായി വിജയ് മല്യയെ പിടികിട്ടാപ്പുള്ളിയായി മുംബൈയിലെ പ്രത്യേക കോടതി പ്രഖ്യാപിച്ചു. കള്ളപ്പണം വെളുപ്പിക്കല്‍ നിരോധന നിയമപ്രകാരമാണ് പിടികിട്ടാപ്പുള്ളിയായി പ്രഖ്യാപിച്ചത്. പിടികിട്ടാപ്പുള്ളിയായി പ്രഖ്യാപിച്ചതോടെ ഇന്ത്യയിലുള്ള മല്യയുടെ സ്വത്തുക്കള്‍ അന്വേഷണ ഏജന്‍സികള്‍ക്ക് കണ്ടുകെട്ടാം. മല്യയെ പിടികിട്ടാപുള്ളിയായി പ്രഖ്യാപിക്കണമെന്ന് ആവശ്യപ്പെട്ട് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റാണ് കോടതിയെ സമീപിച്ചത്. എസ്.ബി.ഐ നേതൃത്വത്തിലുള്ള ബാങ്കുകളുടെ കണ്‍സോഷ്യത്തില്‍ നിന്ന് 9000 കോടി രൂപ വായ്പയെടുത്താണ് മല്യ രാജ്യം വിട്ടത്.