പതിനെട്ടടവും പയറ്റാനൊരുങ്ങി പോലീസ്; ഇനി യൂണിഫോമില്ല, പകരം അയ്യപ്പ വേഷവും ഇരുമുടിക്കെട്ടും

പത്തനംതിട്ട: ശബരിമലയില്‍ പ്രതിഷേധക്കാരെ നിരീക്ഷിക്കാനും സുരക്ഷ നല്‍കാനുമായി അടവുകള്‍ മാറ്റി പരീക്ഷിക്കാനൊരുങ്ങി പൊലീസ് യൂണിഫോമിന് പകരം പെട്ടെന്നു തിരിച്ചറിയാതിരിക്കാന്‍ അയ്യപ്പ വേഷവും ഇരുമുടിക്കെട്ടുമേന്തിയാരിക്കും ഇനി പൊലീസിന്‍റെ നില്‍പ്പ്. സന്നിധാനത്തേക്കു പോകാന്‍ എത്തുന്ന യുവതികള്‍ക്ക് സുരക്ഷനല്‍കുന്നതിനു പൊലീസുകാരെ ഉള്‍പ്പെടുത്തി സന്നിധാനം, പമ്പ, നിലയ്ക്കല്‍ എന്നിവിടങ്ങളില്‍ പ്രത്യേക മഫ്തി സംഘത്തെയും നിയോഗിക്കാനാണ് ആലോചന. യൂണിഫോണിലുള്ള പൊലീസുകാര്‍ യുവതികള്‍ക്ക് അകമ്പടി പോകുന്നതിനാലാണു പെട്ടെന്നു തിരിച്ചറിയുന്നതും പ്രതിഷേധം ഉണ്ടാകുന്നതെന്നുമാണ് വിലയിരുത്തല്‍. ഇതേ തുടര്‍ന്നാണ് അയ്യപ്പവേഷം ധരിച്ച പൊലീസ് മതിയെന്നു തീരുമാനിച്ചത്. വനിതാമതിലിന്‍റെ പിറ്റേന്നു […]

ഹിമാചല്‍പ്രദേശില്‍ സ്കൂള്‍ ബസ് മറിഞ്ഞ് 5 കുട്ടികള്‍ മരിച്ചു

ഷിംല: ഹിമാചല്‍ പ്രദേശില്‍ സ്‌കൂള്‍ ബസ് കൊക്കയിലേക്ക് മറിഞ്ഞ് ആറ് വിദ്യാര്‍ത്ഥികള്‍ ഉള്‍പ്പടെ ഏഴ് പേര്‍ മരിച്ചു. സമീര്‍ (5), ആദര്‍ശ് (7), കാര്‍ത്തിക് (14), അഭിഷേക്, സഹോദരി സഞ്ജന, നൈതിക് ചൗഹാന്‍ എന്നിവരാണ് മരിച്ചത്. സന്‍ഗ്രയിലെ ദാവ് പബ്ലിക് സ്‌കൂളിലെ വിദ്യാര്‍ത്ഥികള്‍ സഞ്ചരിച്ച ബസാണ് അപകടത്തില്‍പ്പെട്ടത്. ഹിമാചല്‍ പ്രദേശിലെ സിര്‍മര്‍ ജില്ലയില്‍ ശനിയാഴ്ച രാവിലെയാണ് സംഭവം. കുട്ടികളേയും കയറ്റി സ്‌കൂളിലേക്ക് പോകുന്ന വഴിയാണ് അപകടം സംഭവിച്ചത്. വണ്ടി റോഡില്‍നിന്ന് തെന്നി കൊക്കയിലേക്ക് വീഴുകയായിരുന്നുവെന്ന് വാര്‍ത്ത വിതരണ […]

ദേശീയ പണിമുടക്ക് ഹര്‍ത്താലാകില്ല; ഒരു കടയും ബലം പ്രയോഗിച്ച് അടപ്പിക്കില്ലെന്ന് സംയുക്ത ട്രേഡ് യൂണിയന്‍

തിരുവനന്തപുരം: ഈ മാസം 8, 9 തീയതികളില്‍ നടക്കുന്ന ദേശീയ പണിമുടക്ക് ഹര്‍ത്താലാകില്ലെന്ന് സംയുക്ത ട്രേഡ് യൂണിയന്‍ നേതാവ് എളമരം കരീം. ഒരു കടയും ബലം പ്രയോഗിച്ച് അടപ്പിക്കില്ലെന്ന് സംയുക്ത ട്രേഡ് യൂണിയന്‍ വ്യക്തമാക്കി. കേന്ദ്രസര്‍ക്കാരിന്‍റെത് തൊഴിലാളി വിരുദ്ധ നയമെന്ന് ആരോപിച്ചാണ് വിവിധ സംഘടനകള്‍ പണിമുടക്ക് നടത്തുന്നത്. പണിമുടക്കിന് കേരളത്തിലെ എല്ലാ വിഭാഗം തൊഴിലാളികളും അനുഭാവം പ്രകടിപ്പിച്ചിട്ടുണ്ട്. കുറച്ചും കൂടി ശക്തമായി പ്രതിഷേധം അറിയിക്കാനാണ് 48 മണിക്കൂര്‍ പണിമുടക്ക് നടത്തുന്നത്. കടകള്‍ക്ക് കല്ലെറിയില്ല. തൊഴിലാളികളേയും ബാധിക്കുന്ന ആവശ്യത്തിനാണ് […]

എല്ലാവരുടെയും കുത്തുവാക്കുകള്‍, ആത്മഹത്യയെക്കുറിച്ച് ആലോചിച്ചു: സ്വാസിക

മലയാളി കുടുംബപ്രേക്ഷകരുടെ പ്രിയ താരമാണ് സ്വാസിക. സിനിമകളില്‍ ചെറിയ വേഷങ്ങളില്‍ സ്വാസിക അഭിനയിച്ചിട്ടുണ്ടെങ്കിലും സീത എന്ന ഒറ്റ സീരിയലിലൂടെയാണ് സ്വാസിക ശ്രദ്ധിക്കപ്പെട്ടത്. അവതാരകയായും സ്വാസിക പ്രത്യക്ഷപ്പെടാറുണ്ട്. അയാളും ഞാനും തമ്മില്‍, കട്ടപ്പനയിലെ ഹൃത്വിക് റോഷന്‍ തുടങ്ങിയ ചിത്രങ്ങളിലെ സ്വാസികയുടെ കഥാപാത്രങ്ങള്‍ ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. സിനിമയായിരുന്നു എന്നും തന്‍റെ സ്വപ്നമെന്നും സിനിമകള്‍ ഇല്ലാതായ സമയത്ത് ആത്മഹത്യയെക്കുറിച്ച് വരെ ചിന്തിച്ചിട്ടുണ്ടെന്നും സ്വാസിക പറയുന്നു. സിനിമയായിരുന്നു ലക്ഷ്യം. അഭിനയിക്കണം, വലിയ നടിയായി അറിയപ്പെടണം എന്നൊക്കെയായിരുന്നു ആഗ്രഹം. തമിഴിലായിരുന്നു തുടക്കം. ഒരു മാഗസിനില്‍ […]

കൗരവരുടെ ജനനം ടെസ്റ്റ് ട്യൂബ് വഴിയെന്ന് ആന്ധ്ര സര്‍വകലാശാല വൈസ് ചാന്‍സലര്‍

ജലന്ധര്‍: വര്‍ഷങ്ങള്‍ക്ക് മുമ്പേ ഭാരതീയര്‍ ശാസ്ത്രസാങ്കേതികവിഷയങ്ങളില്‍ മികവ് തെളിയിച്ചിരുന്നെന്ന് ആന്ധ്ര സര്‍വകലാശാല വൈസ് ചാന്‍സലര്‍ ജി. നാഗേശ്വര റാവു . മൂലകോശ ഗവേഷണം, ടെസ്റ്റ് ട്യൂബ് കോശ സങ്കലനം, മിസൈല്‍ വിക്ഷേപണം തുടങ്ങിയ മേഖലകളില്‍ ഭാരതീയര്‍ക്ക് അറിവുണ്ടായിരുന്നുവെന്ന് രാമായണവും മഹാഭാരതവും വ്യക്തമാക്കുന്നതായി അദ്ദേഹം പറഞ്ഞു. ജലന്ധറില്‍ നടന്ന ഇന്ത്യന്‍ സയന്‍സ് കോണ്‍ഗ്രസില്‍ സംസാരിക്കവെയാണ് റാവു തന്‍റെ കണ്ടെത്തല്‍ വെളിപ്പെടുത്തിയത്. മൂലകോശ ഗവേഷണവും ടെസ്റ്റ് ട്യൂബ് ശിശുവിനെ ഉല്‍പ്പാദിപ്പിക്കുവാനുളള സാങ്കേതികവിദ്യയും നിലവിലുണ്ടായിരുന്നതാണ് നൂറ് കൗരവര്‍ ഉണ്ടായതിനു പിന്നിലെ വസ്തുതയെന്നാണ് റാവുവിന്‍റെ പ്രസ്താവന.  […]

നടി സിമ്രാന്‍ സിംഗ് മരിച്ച നിലയില്‍

ഒഡിഷ: സിനിമാ താരം സിമ്രാന്‍ സിംഗിനെ മരിച്ച നിലയില്‍ കണ്ടെത്തി. പടിഞ്ഞാറേ ഒഡിഷയിലെ സംബല്‍പൂരിലെ ഗൊയ്ര മാതയില്‍ മഹാനദി പാലത്തിനടിയില്‍ വെള്ളിയാഴ്ചയാണ് നടിയുടെ മൃതദേഹം കണ്ടത്. നടിയുടെ മുഖത്തും തലയിലും ആഴത്തിലുള്ള മുറിവുകളുണ്ട്. മൃതദേഹത്തിനടുത്ത് നിന്ന് ഒരു ബാഗും ലഭിച്ചിട്ടുണ്ട്. ആത്മഹത്യയാണോ കൊലപാതകമാണോ എന്ന എന്ന കാര്യത്തില്‍ സംശയമുണ്ടെന്ന് പോലീസ് പറഞ്ഞു. നടിയുടെ ഭര്‍ത്താവ് രഞ്ജു സുന കൊലപാതകമാണെന്ന ആരോപണം നിഷേധിച്ചു. അതേസമയം, സിമ്രാനെ ഭര്‍ത്താവ് കൊലപ്പെടുത്തിയതാണെന്ന് ബന്ധുക്കള്‍ ആരോപിച്ചു. മരണത്തിന് മുന്‍പ് നടി സുഹൃത്തിന് ഒരു […]

സന്നിധാനത്ത് പതിനെട്ടാം പടിയുടെ മുന്‍വശത്തെ ആല്‍മരത്തിന് തീപിടിച്ചു

ശബരിമല : ശബരിമല പതിനെട്ടാം പടിയുടെ സമീപമുള്ള ആല്‍മരത്തിന് തീപിടിച്ചു. ആഴിയില്‍ നിന്ന് ആലിലേക്ക് രാവിലെ 11.30-ന് ആണ് തീ പിടിച്ചത്. തീ പിടിച്ചതിനെ തുടര്‍ന്ന് ഫയര്‍ ഫോഴ്സ് എത്തുകയും തീ കെടുതുകയും ചെയ്തു .തീ പടര്‍ന്ന സാഹചര്യത്തില്‍ തീര്‍ത്ഥാടകരെ പോലീസ് നടപന്തലില്‍ തടയുകയും തീകെടുത്തിയതിന് ശേഷം ദര്‍ശനത്തിനായി കടത്തി വിടുകയും ചെയ്തു .

കേരളത്തില്‍ ഇപ്പോള്‍ നടക്കുന്ന സംഘര്‍ഷങ്ങള്‍ക്ക് എണ്ണ പകരുന്നത് വലതുപക്ഷം: കമല്‍ഹാസന്‍

ചെന്നൈ: ശബരിമലയിലെ യുവതീപ്രവേശനത്തിന്‍റെ പശ്ചാത്തലത്തില്‍ കേരളത്തില്‍ നടക്കുന്ന സംഘര്‍ഷങ്ങള്‍ക്ക് എണ്ണ പകരുന്നത് വലതുപക്ഷമെന്ന് നടനും മക്കള്‍ നീതി മയ്യം അധ്യക്ഷനുമായ കമല്‍ഹാസന്‍. തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ പങ്കുവയ്ക്കുന്നതിനിടെയാണ് കമല്‍ഹാസന്‍ കേരളത്തിലെ സമീപകാല സംഭവങ്ങളില്‍ പ്രതികരിച്ചത്. സഖ്യകക്ഷിയാകാനുള്ള നരേന്ദ്ര മോദിയുടെ ക്ഷണത്തോടുള്ള മറുപടിയും കമല്‍ഹാസന്‍ അറിയിച്ചു. അദ്ദേഹം തന്‍റെ നിലപാടാണ് അറിയിച്ചതെന്നും എന്നാല്‍ ഇക്കാര്യത്തില്‍ തങ്ങള്‍ക്ക് ആലോചിച്ച്‌ ഒരു തീരുമാനത്തില്‍ എത്തേണ്ടതുണ്ടെന്നും കമല്‍ വ്യക്തമാക്കി. ഈ വിഷയവുമായി ബന്ധപ്പെട്ട് മക്കള്‍ നീതി മയ്യം കൈക്കൊള്ളുന്ന തീരുമാനം മറ്റൊരു യോഗത്തിലൂടെ […]

സ്വര്‍ണ വില കുറഞ്ഞു

കൊച്ചി: സ്വര്‍ണ വില ഇന്ന് കുറഞ്ഞു. പവന് 160 രൂപയാണ് ആഭ്യന്തര വിപണിയില്‍ ഇന്ന് കുറഞ്ഞത്. വെള്ളിയാഴ്ച ഇത്രതന്നെ വില വര്‍ധിച്ച ശേഷമാണ് ഇന്ന് ഇടിവുണ്ടായത്. 23,640 രൂപയാണ് പവന്‍റെ വില. ഗ്രാമിന് 20 രൂപ താഴ്ന്ന് 2,955 രൂപയിലാണ് വ്യാപാരം പുരോഗമിക്കുന്നത്.

സമരം ശക്തമാക്കാനൊരുങ്ങി ബിജെപി; ഈ മാസം രണ്ട് തവണ പ്രധാനമന്തി കേരളത്തിലെത്തും

തിരുവനന്തപുരം: ബിജെപി സമരം ശക്തമാക്കാനൊരുങ്ങുന്നു. ദേശീയ നേതാക്കളെ എത്തിച്ച് ശബരിമല സമരം ശക്തമാക്കാനാണ് തീരുമാനം. ഈ മാസം 18ന് സെക്രട്ടറിയേറ്റ് ഉപരോധം നടത്തും. ദേശീയ നേതാക്കള്‍ ഉപരോധത്തില്‍ പങ്കെടുക്കുന്നതാണ്. പ്രമുഖരെ രംഗത്തിറക്കി കളിക്കാനാണ് ബിജെപിയുടെ ശ്രമം. 15ന് ദേശീയപാത ബൈപ്പാസിന്‍റെ ഉദ്ഘാടനത്തിന് പിന്നാലെ കൊല്ലത്ത് ബിജെപി പൊതു സമ്മേളനത്തിലാണ് ആദ്യം നരേന്ദ്ര മോദി പങ്കെടുക്കുക. തുടര്‍ന്ന് 27ന് തൃശ്ശൂരില്‍ യുവമോര്‍ച്ചയുടെ സമ്മേളന സമാപനത്തിനും പ്രധാനമന്ത്രിയെത്തും. 18ാം തീയതി നടക്കുന്ന സെക്രട്ടേറിയറ്റ് ഉപരോധം വലിയ പരിപാടിയായി നടത്താനാണ് ബിജെപി […]