തിരുവനന്തപുരം> സംസ്ഥാനത്തെ കോവിഡ് കേസുകളില്‍ തെരഞ്ഞെടുപ്പിന് ശേഷം വര്‍ധനയുണ്ടായെന്ന് ആരോഗ്യമന്ത്രി കെകെ ശൈലജ. ഇതിന്റെ പശ്ചാത്തലത്തില്‍ പ്രതിരോധ പ്രവര്‍ത്തനം ശക്തമാക്കാന്‍ തീരുമാനിച്ചതായും മന്ത്രി മാധ്യമങ്ങളോട് വ്യക്തമാക്കി. മുഖ്യമന്ത്രിയുടെ നേതൃത്വത്തില്‍ വകുപ്പു തലത്തില്‍ പ്രതിരോധ പ്രവര്‍ത്തനം നടത്തും. കൊവിഡ് പരിശോധനകളുടെ എണ്ണം വര്‍ധിപ്പിക്കുമെന്നും ആരോഗ്യമന്ത്രി പറഞ്ഞു. കേന്ദ്ര ആരോഗ്യമന്ത്രി ഡോ. ഹര്ഷവര്ധന് വിളിച്ചു ചേര്‍ത്ത യോഗത്തില്‍ പങ്കെടുത്ത ശേഷം മാധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു മന്ത്രി. മാര്‍ച്ച് മാസം അവസാനത്തോടെ രാജ്യത്ത് കൊവിഡ് കേസുകളില്‍ വര്‍ധന ഉണ്ടായതായി യോഗം വിലയിരുത്തിയെന്ന് മന്ത്രി […]
Category:
മാഗി ന്യൂഡില്‍സ് കൊണ്ട് ലഡു; അല്‍പ്പം കടന്നു പോയെന്ന് ഭക്ഷണ പ്രേമികള്‍
ഭക്ഷണ വിഭവങ്ങളില്‍ വ്യത്യസ്തമായ കോമ്ബിനേഷനുകള്‍ ചേര്‍ത്ത് പരീക്ഷണം നടത്തുന്നത് ഇപ്പോള്‍ പലരുടെയും ഒരു ഹോബിയായി മാറിയിരിക്കുകയാണ്. ഇത്തരം വിചിത്രമായ പല കോമ്ബിനേഷനുകളും സോഷ്യല്‍ മീഡിയയില്‍ വൈറലായി മാറിയിട്ടുമുണ്ട്. അത്തരത്തിലൊരു ഫുഡ് കോമ്ബിനേഷന്‍ ആണ് സൈബര്‍ ലോകത്തെ ഇപ്പോഴത്തെ ചര്‍ച്ചാവിഷയം. മാഗി ന്യൂഡില്സിലാണ് ഇവിടെ പരീക്ഷണം നടത്തിയിരിക്കുന്നത്. രണ്ട് മിനിറ്റ് കൊണ്ട് തയാറാക്കാവുന്ന മാഗി ന്യൂഡില്‍സ് പലരുടെയും പ്രിയ ഭക്ഷണമാണ്. മുമ്ബ് മാഗിയില്‍ തൈര് ഒഴിച്ചുകഴിക്കുന്നതിന്റെ ചിത്രം സോഷ്യല്‍ മീഡിയയില്‍ വലിയ…
സ്റ്റേഷനിലും ട്രെയിനിലും മാസ്ക് നിര്‍ബന്ധമാക്കി റെയില്‍വെ; ലംഘിക്കുന്നവര്‍ക്ക് പിഴ ശിക്ഷ
ന്യൂഡല്‍ഹി: രാജ്യത്ത് രണ്ടാംഘട്ട കൊവിഡ് വ്യാപനം രൂക്ഷമായിരിക്കെ ജനങ്ങള്‍ കൊവിഡ് പ്രതിരോധ മാര്‍ഗങ്ങള്‍ ശരിയായി പാലിക്കുന്നെന്ന് ഉറപ്പുവരുത്താന്‍ നടപടികളുമായി റെയില്‍വെയും. ട്രെയിനിനുളളിലോ, റെയില്‍വെ സ്റ്റേഷനിലോ പ്രവേശിക്കുന്നവര്‍ക്ക് മാസ്ക് നിര്‍ബന്ധമാക്കി. മാസ്കില്ലാത്തവരില്‍ നിന്നും ശരിയായി ധരിക്കാത്തവരില്‍ നിന്നും 500 രൂപ പിഴ ഈടാക്കുമെന്നും റെയില്‍വെ അറിയിച്ചു. ആറ് മാസത്തേക്കാണ് ഉത്തരവ്. ട്രെയിനില്‍ യാത്ര ചെയ്യുന്നവര്‍ക്ക് കൊവിഡ് നെഗറ്റീവ് സര്‍ട്ടിഫിക്കേറ്റ് ആവശ്യമില്ലെന്ന് ഈയിടെ റെയില്‍വെ പുതിയ കൊവിഡ് മാര്‍ഗനിര്‍ദ്ദേശം പുറത്തിറക്കിയിരുന്നു. എന്നാല്‍ കൊവിഡ് നിബന്ധനകള്‍ പാലിച്ച് വേണം യാത്രക്കാര്‍ ട്രെയിനില്‍ […]
മേയ് രണ്ടിന് ദീദിക്ക് ജനങ്ങള്‍ മുന്‍ മുഖ്യമന്ത്രി പദവി നല്‍കും; മമത ബാനര്‍ജിയെ രൂക്ഷമായി വിമര്‍ശിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി
കൊല്‍ക്കത്ത: തെരഞ്ഞെടുപ്പ് ഫലം പ്രഖ്യാപിക്കുന്ന മേയ് രണ്ടിന് പശ്ചിമ ബംഗാളിലെ ജനങ്ങള്‍ ദീദിക്ക് (മമത ബാനര്‍ജി) മുന്‍ മുഖ്യമന്ത്രി എന്ന സര്‍ട്ടിഫിക്കെറ്റ് നല്‍കുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. അസന്‍സോളില്‍ തെരഞ്ഞെടുപ്പ് റാലിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. വികസനത്തെ എതിര്‍ക്കുന്ന, വിശ്വാസത്തേക്കാള്‍ പ്രതികാരത്തിന് മുന്‍ഗണന നല്കുന്ന, ഭരണത്തിന്മേല് രാഷ്ട്രീയം കലര്‍ത്തുന്ന ഒരു സര്‍ക്കാരിന് പശ്ചിമ ബംഗാളിന് ഒരു ഗുണവും ചെയ്യാന്‍ കഴിയില്ല. അതിനാല്‍, സമ്ബൂര്‍ണ പരിവര്‍ത്തനമാണ് ബംഗാള്‍ ആഗ്രഹിക്കുന്നത്. അധികാരത്തിലേറിയതോടെ മമത അഹങ്കാരി ആയി മാറി. ബംഗാളിന്റേതടക്കം വിഷയങ്ങള്‍ ചര്‍ച്ച […]
കൊവിഡ് വ്യാപനം രൂക്ഷം; കോട്ടയം ജില്ലയില്‍ കര്‍ശന നടപടിക്ക് ഒരുങ്ങി പോലീസ്
കോട്ടയം ജില്ലയില്‍ കൊവിഡ് വ്യാപനം രൂക്ഷമാകുന്ന സാഹചര്യത്തില്‍ കര്‍ശന നടപടിക്ക് ഒരുങ്ങി പോലീസ്. സുരക്ഷാ മാനദണ്ഡങ്ങള്‍ പാലിക്കാത്തവര്‍ക്ക് പിഴ ചുമത്തും, ജില്ലാ പോലീസ് മേധാവിയുടെ നേതൃത്വത്തില്‍ നഗരത്തില്‍ ആളുകള്‍ കൂടുന്ന പ്രധാന ഇടങ്ങളിലെല്ലാം പരിശോധന നടത്തി. അതിവേഗം കോവിഡ് പടരുന്ന സാഹചര്യത്തിലാണ് കോട്ടയം ജില്ലാ പോലീസ് മേധാവി ഡി ശില്‍പ്പയുടെ നേതൃത്വത്തില്‍ നഗരത്തില്‍ പരിശോധന നടത്തിയത്. ബോധവല്‍ക്കരണം നടത്തുന്നതിന് ഒപ്പം കൊവിഡ് പ്രൊട്ടോക്കോള്‍ ലംഘിക്കുന്നവര്‍ക്ക് എതിരെ കര്‍ശന നടപടി എടുക്കാന്‍ ആണ് പോലീസ് തിരുമാനം. ഇതിനായി ജില്ലയില്‍ […]
പരിശോധന ഊര്‍ജിതമാക്കി; സനുമോഹന് ഉടന്‍ പിടിയിലാകുമെന്ന് കൊച്ചി സിറ്റി പോലീസ് കമ്മീഷണര്‍
കൊച്ചി: മുട്ടാര്‍ പുഴയില്‍ മരിച്ചനിലയില്‍ കണ്ടെത്തിയ വൈഗയുടെ പിതാവ് സനുമോഹന് സനുമോഹനെ കണ്ടെത്താനായി അന്വേഷണം ഊര്‍ജിതമാക്കിയിട്ടുണ്ടെന്നും ഉടന്‍ പിടിയിലാകുമെന്നും കൊച്ചി സിറ്റി പോലീസ് കമ്മീഷണര്‍ എച്ച്. നാഗരാജു. സനുമോഹനെ കണ്ടെത്താനായി കര്‍ണാടക പോലീസിന്റെ സഹായം തേടിയിട്ടുണ്ട്. കര്‍ണാടകയിലെ അതിര്‍ത്തിപ്രദേശങ്ങളിലും വിമാനത്താവളങ്ങളിലും പരിശോധന ഊര്‍ജിതമാക്കിയിട്ടുണ്ടെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു. സനു മോഹന്‍ കൊല്ലൂര്‍ മൂകാംബികയില്‍ ആറ് ദിവസം താമസിച്ചിരുന്നതായി സ്ഥിരീകരിച്ചതോടെയാണ് കര്‍ണാടക കേന്ദ്രീകരിച്ച് പോലീസ് അന്വേഷണം ഊര്‍ജിതമാക്കിയത്. മാര്‍ച്ച് 21-നാണ് സനുമോഹനെയും മകള്‍ വൈഗയെയും ദുരൂഹസാഹചര്യത്തില്‍ കാണാതായത്. പിറ്റേദിവസം ഉച്ചയോടെ […]
മുഖ്യന്്റെ ഭാര്യയ്ക്ക് എന്തുമാകാമോ? പിപിഇ കിറ്റ് പോലുമില്ലാതെ മുഖ്യമന്ത്രിക്കൊപ്പം കമല; ഉരിയാടാതെ കെ കെ ഷൈലജ
കോഴിക്കോട്: കൊവിഡ് മുക്തനായ മുഖ്യമന്ത്രി പിണറായി വിജയന് വീട്ടിലേക്ക് യാത്ര തിരിച്ചത് കൊവിഡ് പോസിറ്റീവ് ആയ ഭാര്യ കമലയ്ക്കൊപ്പമാണ്. ഇതേത്തുടര്‍ന്ന് വിവാദം തലപൊക്കിയിരിക്കുകയാണ്. പി പി ഇ കിറ്റ് പോലും ധരിക്കാതെയായിരുന്നു കമല ആശുപത്രിയില്‍ നിന്നും വീട്ടിലേക്ക് മടങ്ങിയത്. കാറിലെത്തിയ കമലയുടെ അടുത്തിരുന്നാണ് മുഖ്യന് തിരികെ മടങ്ങിയത്. മുഖ്യമന്ത്രിക്കും ഭാര്യയ്ക്കും കൊവിഡ് പ്രോട്ടോക്കോള്‍ ലംഘനം ആകാമല്ലേയെന്നാണ് ജനങ്ങള്‍ ചോദിക്കുന്നത്. കോഴിക്കോട് മെഡിക്കല്‍ കോളജില്‍നിന്നു മുഖ്യമന്ത്രിയെ ഡിസ്ചാര്‍ജ് ചെയ്യുമ്ബോള്‍ ഭാര്യ കമല കോവിഡ് പോസിറ്റീവ് ആയിരുന്നു. കൊച്ചുമകന്, സെക്യൂരിറ്റി, ഡ്രൈവര്‍ […]
വില റോക്കറ്റുപോലെ; കീശ കാലിയാക്കി കോഴി
പാലക്കാട്: വിഷുവിനൊപ്പം റമദാനും എത്തിയതോടെ കോവിഡ് പ്രതിസന്ധിയിലും റോക്കറ്റുപോലെ കുതിച്ചുയരുകയാണ് കോഴിവില. രണ്ടാഴ്ചക്കിടെ 50 രൂപയിലേറെ വര്‍ധിച്ച കോഴിവില നോമ്ബുതുറകളുടെയും ഭക്ഷണശാലകളുടെയും സാമ്ബത്തിക ഭാരമേറ്റുകയാണ്. കോഴിക്ക് കിലോക്ക് 140 രൂപയാണ് വില, ഇറച്ചിക്ക് 230ഉം. ഗ്രാമീണ മേഖലകളില്‍ പലയിടത്തും 150 മുതല്‍ 160 രൂപ വരെയാണ് കോഴി വില. ലഭ്യതക്കുറവാണ് വില വര്‍ധനക്ക് കാരണമെന്ന് വ്യാപാരികള്‍ പറയുന്നു. എന്നാല്‍, റമദാന് അടക്കം ഉത്സവസീസണ്‍ മുന്നില്‍ കണ്ട് കോഴിക്ക് കൃത്രിമ ക്ഷാമമുണ്ടാക്കി ഇതര സംസ്ഥാന ലോബികള്‍ വില കൂട്ടുകയാണെന്ന […]
കേരളം മുള്‍മുനയില്‍; പതിനായിരം കടന്ന് പ്രതിദിന കൊറോണ രോഗികള്‍; പരിശോധിച്ചത് 67,775 സാമ്ബിളുകള്‍; ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 14.8; 21 മരണങ്ങള്
തിരുവനന്തപുരം: കേരളത്തില്‍ ഇന്ന് 10,031 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. കോഴിക്കോട് 1560, എറണാകുളം 1391, മലപ്പുറം 882, കോട്ടയം 780, തിരുവനന്തപുരം 750, ആലപ്പുഴ 745, തൃശൂര്‍ 737, കണ്ണൂര്‍ 673, കാസര്‍ഗോഡ് 643, പാലക്കാട് 514, കൊല്ലം 454, വയനാട് 348, ഇടുക്കി 293, പത്തനംതിട്ട 261 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്. യുകെ, സൗത്ത് ആഫ്രിക്ക, ബ്രസീല്‍ എന്നീ രാജ്യങ്ങളില്‍ നിന്നും വന്ന ആര്‍ക്കും തന്നെ കഴിഞ്ഞ 24 മണിക്കൂറിനകം കോവിഡ്-19 സ്ഥിരീകരിച്ചില്ല. […]
ആയിരത്തോളം കുടുംബങ്ങള്‍ക്ക് ഭക്ഷ്യക്കിറ്റുമായി ഖത്തര്‍ കെഎംസിസി
മലപ്പുറം: കൊവിഡ് കാല ദുരിതങ്ങള്‍ മൂലം ജീവിതം പ്രതിസന്ധിയിലായ കുടുംബങ്ങള്‍ക്ക് ഖത്തര്‍ കെഎംസിസിയുടെ സഹായഹസ്തം. മങ്കട മണ്ഡലത്തിലെ ആയിരത്തോളം കുടുംബങ്ങള്‍ക്കാണ് ഖത്തര്‍ കെഎംസിസി മങ്കട മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തില്‍ ഭക്ഷ്യവസ്തുക്കളുടെ കിറ്റുകള്‍ നല്‍കിയത്. അരി, ധാന്യപ്പൊടികള്‍, വെളിച്ചെണ്ണ, മറ്റ് ഭക്ഷ്യവസ്തുക്കള്‍ എന്നിവയടങ്ങിയ കിറ്റുകള്‍ വീടുകളിലെത്തിച്ച് വിതരണം ചെയ്തു. ഖത്തര്‍ കെഎംസിസി സംസ്ഥാന ഉപദേശക സമിതി അംഗം ഇസ്മായില്‍ ഹാജി വേങ്ങരശ്ശേരിയുടെ നേതൃത്വത്തിലാണ് ഭക്ഷ്യക്കിറ്റ് നാട്ടില്‍ വിതരണത്തിനായി ഒരുക്കിയത്. കുന്നത്ത് മുഹമ്മദ്, കൂരി മുസ്തഫ, ജയ്ഫര്‍ വേങ്ങശ്ശേരി, വി പി […]