തൃശൂര്‍ മെഡിക്കല്‍ കോളേജില്‍ റേഡിയേഷന്‍ ചികിത്സ നിലച്ചിട്ട് മൂന്നാഴ്ച്ച; നടപടിയെടുക്കാതെ അധികൃതര്‍

തൃശൂര്‍: തൃശൂര്‍ മെഡിക്കല്‍ കോളേജില്‍ റേഡിയേഷന്‍ സംവിധാനം നിലച്ചിട്ട് മൂന്നാഴ്ചയായി. ഇതുവരെ സംഭവത്തില്‍ അധികൃതര്‍ നടപടിയെടുത്തിട്ടില്ല. ഇതോടെ നൂറുകണക്കിന് ക്യാന്‍സര്‍ രോഗികള്‍ക്ക് വന്‍ തുക കൊടുത്ത് സ്വകാര്യ സ്ഥാപനങ്ങളെ ആശ്രയിക്കേണ്ട അവസ്ഥയിലാണ്. തൃശൂര്‍ മെഡിക്കല്‍ കോളേജില്‍ റേഡിയേഷന്‍ മെഷീന്‍ പൂര്‍ണമായും പ്രവര്‍ത്തനസജ്ജമാണ്. എന്നാല്‍ ഇത് പ്രവര്‍ത്തിപ്പിക്കാന്‍ സേഫ്റ്റി ഓഫീസര്‍ ഇല്ലാത്തതാണ് പ്രതിസന്ധിക്ക് കാരണമായിരിക്കുന്നത്. നേരത്തെ ഉണ്ടായിരുന്ന താല്‍കാലിക ജീവനക്കാരന്‍ മൂന്നാഴ്ച മുമ്പ് രാജി വെച്ചു പോയി. ജീവനക്കാരനെ നിയമിക്കുന്നതിനുളള നടപടികള്‍ തുടങ്ങിയതായി ആശുപത്രി അധികൃതര്‍ അറിയിച്ചു.

ലീന മരിയ പോളല്ല തന്‍റെ ലക്ഷ്യം, മിടുക്കുണ്ടെങ്കില്‍ വെടിവെച്ചവരെ കണ്ടുപിടിക്കട്ടേ: വെല്ലുവിളിച്ച് രവി പൂജാരി

കൊച്ചി: ബ്യൂട്ടി പാര്‍ലര്‍ വെടിവെയ്പ് കേസില്‍ പൊലീസിനെ വെല്ലുവിളിച്ച് രവി പൂജാരി. മിടുക്കുണ്ടെങ്കില്‍ വെടിവെച്ചവരെ കണ്ടുപിടിക്കട്ടേ. ലീന മരിയ പോളല്ല തന്‍റെ ലക്ഷ്യം. 25 കോടി വാങ്ങി മറ്റുചിലര്‍ക്ക് കൊടുക്കുമെന്നും രവി പൂജാരി പറഞ്ഞു. ലീന മരിയയും കൂട്ടരും തട്ടിയെടുത്ത പണമാണ് താന്‍ ആവശ്യപ്പെട്ടതെന്നും രവി പൂജാരി പറഞ്ഞു. അതേസമയം, ബ്യൂട്ടി പാർലറിന് നേരെ വെടിയുതിർത്തത് കൊച്ചിയിലെ പ്രദേശിക ഗുണ്ടാ സംഘമാണെന്നാണ് പൊലീസിന്‍റെ കണ്ടെത്തല്‍. മംഗലാപുരത്തെ പൂജാരിയുടെ അനുയായികള്‍ നല്‍കിയ കൊട്ടേഷന്‍ ഏറ്റെടുത്ത് കൊച്ചി സ്വദേശികളാണ് വെടിയുതിർത്തത്. […]

സമൂഹമാധ്യമങ്ങളില്‍ നൊമ്പരമായി ദിവ്യയുടെ ടിക് ടോക് വീഡിയോകള്‍- video

ഷാര്‍ജ: റാസല്‍ഖൈമയിലുണ്ടായ വാഹനാപകടത്തില്‍ കൊല്ലപ്പെട്ട ദിവ്യയുടെ ടിക് ടോക് വീഡിയോകള്‍ സമൂഹമാധ്യമങ്ങളില്‍ കണ്ണീര്‍ പടര്‍ത്തുന്നു . ദിവ്യ മകനൊപ്പം ചെയ്ത വീഡിയോകളാണ് ഇപ്പോള്‍ സമൂഹമാധ്യമങ്ങളില്‍ വൈറലായിക്കൊണ്ടിരിക്കുന്നത്. ഞായറാഴ്ച റാസല്‍ഖൈമയിലെ ഖിറാനിലുണ്ടായ വാഹനാപകടത്തിലാണ് പാലക്കാട് ഒറ്റപ്പാലം ദീപ്തി നിവാസില്‍ പ്രവീണിന്‍റെ ഭാര്യ ദിവ്യ മരിച്ചത്. പ്രവീണും ഭാര്യ ദിവ്യയും രണ്ട് വയസുള്ള മകനും ഷാര്‍ജയില്‍ ഒരു പരിപാടിയില്‍ പങ്കെടുത്ത് തിരിച്ചുവരവെയാണ് അപകടമുണ്ടായത്.

അമ്മയെയും കുഞ്ഞിനെയും രക്ഷിക്കാന്‍ വെള്ളത്തിലേക്ക് എടുത്ത് ചാടി; ഓട്ടോഡ്രൈവര്‍ക്ക് ദാരുണാന്ത്യം

ന്യൂഡല്‍ഹി: ആത്മഹത്യക്ക് ശ്രമിച്ച അമ്മയെയും കുഞ്ഞിനെയും മരണത്തില്‍ നിന്ന് രക്ഷിച്ച ഓട്ടോ ഡ്രൈവര്‍ക്ക് ദാരുണാന്ത്യം. ഡല്‍ഹിയിലെ മീതാപ്പൂര്‍ കനാലിനടുത്താണ് സംഭവം. ഓട്ടോഡ്രൈവറായ പവന്‍ എന്നയാളാണ് മരിച്ചത്. ഓട്ടം കഴിഞ്ഞ് മടങ്ങുകയായിരുന്നു പവന്‍. ഈ സമയം കനാലിനടുത്തുള്ള പാലത്തില്‍ ഒരു യുവതി കുഞ്ഞിനെയുമെടുത്ത് നില്‍ക്കുന്നത് കണ്ടു. യുവതി കുഞ്ഞിനെയും കൊണ്ട് വെള്ളത്തിലേയ്ക്ക് എടുത്ത് ചാടിയത് കണ്ടയുടന്‍ ഓട്ടോ വഴിയില്‍ ഉപേക്ഷിച്ച് പവന്‍ ഇവരെ രക്ഷിക്കാന്‍ കനാലിലേക്ക് എടുത്ത് ചാടുകയായിരുന്നു. അതേ സമയം സംഭവ സ്ഥലത്തുണ്ടായിരുന്ന രണ്ടുപേര്‍ സമയോചിതമായി ഇടപെട്ട് […]

ആരെയും ഭയപ്പെടാതെ ജീവിക്കാന്‍ ആത്മാഭിമാനമുള്ള സ്ത്രീകള്‍ ഈ പോരാട്ടത്തിനൊപ്പം നില്‍ക്കും: സീനത്ത്

കൊച്ചി: വനിതാ മതിലിനെ പിന്തുണച്ച് നടി സീനത്ത്. വനിതാ മതില്‍ ഒരു പോരാട്ടമാണ്. ജനുവരി ഒന്നിന് കേരളത്തിന്‍റെ പെണ്‍കരുത്ത് പുതിയൊരു ചരിത്രം കൂടി എഴുതുകയാണ്. ആത്മാഭിമാനമുള്ള സ്ത്രീകള്‍ ഈ പോരാട്ടത്തിനൊപ്പം നില്‍ക്കുകതന്നെ ചെയ്യുമെന്നും സീനത്ത് തന്‍റെ ഫേസ്ബുക്ക് പോസ്റ്റിലൂടെ വ്യക്തമാക്കി. ഫേസ്ബുക്ക് പോസ്റ്റിന്‍റെ പൂര്‍ണരൂപമിങ്ങനെ ജനുവരി ഒന്നിന് കേരള ചരിത്രത്തില്‍ ഒരു ഏട് കൂടി എഴുതി ചേര്‍ക്കപ്പെടും. സ്ത്രീകള്‍ക്ക് വേണ്ടി സ്ത്രീകളാല്‍ ഒരു നവോത്ഥാന മതില്‍ പടുത്തുയര്‍ത്തിയ വര്‍ഷം. ജാതി, മതം, വര്‍ഗം ഇതെല്ലാം പടിക്കുപുറത്ത്. ഈ […]

ആരോഗ്യനില മോശമായി; ശോഭാ സുരേന്ദ്രനെ ആശുപത്രിയിലേക്ക് മാറ്റി

തിരുവനന്തപുരം: ശബരിമല വിഷയത്തില്‍ സെക്രട്ടറിയേറ്റിന് മുന്നില്‍ നിരാഹാര സമരം നടത്തിവന്നിരുന്ന ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി ശോഭ സുരേന്ദ്രനെ ആരോഗ്യനില മോശമായതിനെ തുടര്‍ന്ന് ആശുപത്രിയിലേക്ക് മാറ്റി. വൈകിട്ട് നാലോടെയാണ് പോലീസ് എത്തി ശോഭയെ അറസ്റ്റ് ചെയ്തു നീക്കിയത്. പിന്നാലെ പാര്‍ട്ടി സംസ്ഥാന വൈസ് പ്രസിഡന്‍റ് എന്‍.ശിവരാജന്‍ നിരാഹാരം തുടങ്ങി. കഴിഞ്ഞ പത്ത് ദിവസമായി സമരം നടത്തുന്ന ശോഭയുടെ ആരോഗ്യസ്ഥിതി വളരെ മോശമാണെന്ന് ക്രിസ്മസ് ദിവസം തന്നെ ഡോക്ടര്‍മാര്‍ മുന്നറിയിപ്പ് നല്‍കിയിരുന്നു. ഇന്ന് രാവിലെ രക്തത്തിലെ പഞ്ചസാരയുടെ അളവ് […]

ഇന്ത്യ നന്നാകണമെങ്കില്‍ മോദിക്ക് ഭരണത്തുടര്‍ച്ച വേണം: ടി. പി സെന്‍കുമാര്‍

തിരുവനന്തപുരം: പ്രധാനമന്ത്രി നരേന്ദ്ര മോദിയെ പുകഴ്‌ത്തി മുന്‍ ഡി.ജി.പി ടി.പി സെന്‍കുമാര്‍ രംഗത്ത്. ഇന്ത്യ നന്നാകണമെങ്കില്‍ മോദിക്ക് ഭരണത്തുടര്‍ച്ച വേണമെന്നും 2019 ന് പുറമെ 2024 ലും മോദി തന്നെ പ്രധാനമന്ത്രിയായി വരണമെന്നാണ് തന്‍റെ ആഗ്രഹമെന്നും സെന്‍കുമാര്‍ വ്യക്തമാക്കി. തിരുവനന്തപുരം പ്രിയദര്‍ശിനി ഹാളില്‍ നടന്ന ബി.ജെ.പി നവാഗതനേതൃ സമാഗമത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. താന്‍ മുന്‍പു പല വേദികളിലും പങ്കെടുത്തിട്ടുണ്ട്. പക്ഷേ, അന്നൊന്നുമില്ലാത്ത അയിത്തം ഇപ്പോള്‍ ചിലര്‍ കല്‍പ്പിക്കുന്നു. സത്യം ചോദിച്ചാല്‍ സംഘിയാക്കുമെങ്കില്‍ എല്ലാവരും സംഘികളാകും. സേവാഭാരതിയുടെ ചടങ്ങിന് […]

മഞ്ജു വാക്കുപാലിച്ചു, വിദ്യക്കും അമ്മയ്ക്കും ഇനി സ്വന്തം വീട്ടില്‍ അന്തിയുറങ്ങാം

കോഴിക്കോട്: വിദ്യയ്ക്കും കുടുംബത്തിനും ഇനി സുരക്ഷിതമായി സ്വന്തം വീട്ടില്‍ അന്തിയുറങ്ങാം. നടി മഞ്ജു വാര്യര്‍ വീട് വച്ച് നല്‍കാമെന്ന തന്‍റെ വാഗ്ദാനം പാലിച്ചതോടെ പൂര്‍ത്തിയായത് ഒരു കുടുംബത്തിന്‍റെ സ്വപ്ന സാഫല്യം. വടശ്ശേരിക്കര കടമാന്‍കുന്ന് ക്ഷേത്രത്തിനടുത്ത് വിദ്യയ്ക്കും കുടുംബത്തിനുമായി മനോഹരമായ കൊച്ചുവീട് ഒരുങ്ങി.വീടിന്റെ പാലുകാച്ചല്‍ വ്യാഴാഴ്ച 12.20-ന് നടന്നു. ഇവരുടെ സന്തോഷത്തില്‍ പങ്കാളിയാവാന്‍ മഞ്ജു വാര്യരും എത്തിയിരുന്നു. 2015ല്‍ കോഴിക്കോട്ടു നടന്ന സംസ്ഥാന സ്‌കൂള്‍ കലോത്സവത്തില്‍ നൃത്തത്തില്‍ മികച്ച പ്രകടനം കാഴ്ചവെച്ചവരില്‍ സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്നവര്‍ക്ക് മഞ്ജു വാര്യര്‍ പ്രഖ്യാപിച്ചതാണ് വീട്. […]

‘പ്രധാനമന്ത്രി ആവാസ് യോജനയിലൂടെ ശ്രീരാമന് വീട് പണിത് നല്‍കണം’: വിചിത്ര ആവശ്യവുമായി ബിജെപി എം.പി

ന്യൂഡല്‍ഹി: കേന്ദ്ര സര്‍ക്കാരിന്‍റെ ഭവനപദ്ധതിയില്‍ ഉള്‍പ്പെടുത്തി ശ്രീരാമന് ഒരു വീട് പണിത് നല്‍കണമെന്ന  വിചിത്ര ആവശ്യവുമായി  ബിജെപി എം. പി. ഉത്തര്‍പ്രദേശില്‍നിന്നുള്ള ലോക്‌സഭാംഗമായ ഹരി നാരായണന്‍ രാജ്ഭര്‍ ആണ് ഈ ആവശ്യവുമായി ജില്ലാ ഭരണകൂടത്തിന് കത്തെഴുതിയിരിക്കുന്നത്. “ഒരു മേല്‍ക്കൂരയുമില്ലാതെ മഴയും വെയിലും കൊണ്ട് നില്‍ക്കുകയാണ് ഇപ്പോള്‍ ശ്രീരാമന്‍, കേന്ദ്ര സര്‍ക്കാരിന്‍റെ ഭവനപദ്ധതിയില്‍ ശ്രീരാമന് ഒരു വീട് പണിത് നല്‍കണം, അയോധ്യയില്‍ രാം ലല്ല എന്ന പേരിലാണ് വീട് പണിയേണ്ടത്”, അദ്ദേഹം തന്‍റെ കത്തിലെഴുതി. പ്രധാന്‍മന്ത്രി ആവാസ് യോജന പദ്ധതി പ്രകാരം […]

ഋഷിരാജ് സിംഗിനെതിരെയുള്ള വ്യാജ പ്രചാരണം; ബിജെപി നേതാവ് അറസ്റ്റില്‍

പത്തനംതിട്ട: എക്‌സൈസ് കമ്മീഷണര്‍ ഋഷിരാജ് സിംഗ് അയ്യപ്പ ജ്യോതി തെളിയിച്ചെന്ന തരത്തില്‍ വ്യാജ ഫോട്ടോ പ്രചരിപ്പിച്ച കേസില്‍ ബിജെപി നേതാവ് അറസ്റ്റില്‍. ബിജെപി തിരുവല്ല മണ്ഡലം സെക്രട്ടറി ജെ ജയനെയാണ് തിരുവല്ല പൊലീസ് അറസ്റ്റ് ചെയ്തത്. ഋഷിരാജ് സിംഗിന്‍റെ പരാതിയിലാണ് അറസ്റ്റ്. മൊബൈല്‍ ഫോണ്‍ പിടിച്ചെടുത്ത ശേഷം ജയനെ  ജാമ്യത്തില്‍ വിട്ടു. സോഷ്യല്‍മീഡിയയില്‍ നടക്കുന്ന വ്യാജ പ്രചാരണത്തിനെതിരെ ഋഷിരാജ് സിംഗ് ഇന്നലെ സൈബര്‍ സെല്ലില്‍ പരാതി നല്‍കുകയായിരുന്നു. വ്യാജ പ്രചാരണം നടത്തിയവരെ അറസ്റ്റ് ചെയ്യണമെന്ന് അദ്ദേഹം പരാതിയില്‍ ആവശ്യപ്പെട്ടിരുന്നു. […]