കൊച്ചിയിൽ ഒരു റിട്ടയർമെന്റ് ഹോം സ്വന്തമാക്കാം

കൊച്ചി: റിട്ടയർമെന്റ് എന്നത് നമ്മുടെ ജീവിതത്തിലെ മറ്റൊരു പ്രധാന ഘട്ടത്തിന്റെ തുടക്കമാണ്. ശരിയായി ആസൂത്രണം ചെയ്യുകയാണെങ്കിൽ, റിട്ടയർമെന്റ് എന്നത് നമ്മുടെ പ്രവർത്തനങ്ങളെ അവസാനിപ്പിക്കുന്നതിന് പകരം ആസ്വാദ്യകരമായ ഒരു കാലഘട്ടമായിരിക്കും. നിങ്ങളുടെ ഡ്രീം റിട്ടയർമെന്റ് ഹോം നിങ്ങൾ അർഹിക്കുന്ന സുഖസൗകര്യങ്ങളോടും സുരക്ഷയോടും ആഡംബരത്തോടുമൊപ്പം ശാന്തവും സമാധാനപരവുമായ ഒരു സ്ഥലമായിരിക്കണം. കൊച്ചിയിലെ സംരക്ഷ ഹാബിറ്റാറ്റ് (SAMRAKSHA HABITAT) ഇതിന് അനുയോജ്യമായ സ്ഥലമാണ്. സ്വന്തം അപ്പാർട്ട്മെന്റ് ഒരു റിട്ടയർമെന്റ് ഹോമായി മാറ്റി വിരമിക്കൽ ജീവിതം ആസ്വാദ്യകരമാക്കാൻ ഏറ്റവും മികച്ച ഒരു ഓപ്ഷനാണ് […]

സംസ്ഥാനത്ത് മേയ് 4 മുതല്‍ 9 വരെ ലോക് ഡൗണിനു സമാനമായ കര്‍ശന നിയന്ത്രണങ്ങള്‍; എങ്ങനെയാണെന്ന് അറിയാം!

തിരുവനന്തപുരം: ( 03.05.2021) സംസ്ഥാനത്ത് കോവിഡ് വ്യാപനം രൂക്ഷമാകുന്ന സാഹചര്യത്തില്‍ മേയ് നാലു മുതല്‍ ഒമ്ബതുവരെ ലോക്ഡൗണിനു സമാനമായ കര്‍ശന നിയന്ത്രണങ്ങള്‍ ഏര്‍പെടുത്തും. ശനി, ഞായര്‍ ദിനങ്ങളില്‍ ഏര്‍പെടുത്തിയതിനു തുല്യമായ കടുത്ത നിയന്ത്രണമാകും നടപ്പാക്കുക. ഇവ ലംഘിക്കുന്നവര്‍ക്കെതിരെ ദുരന്തനിവാരണ നിയമപ്രകാരം കേസെടുക്കും.നിയന്ത്രണങ്ങള്‍ ഇങ്ങനെ; 1 അനാവശ്യമായി ആരെയും വീടിനു പുറത്തിറങ്ങാന്‍ അനുവദിക്കില്ല. അടഞ്ഞ സ്ഥലങ്ങളില്‍ കൂട്ടം കൂടാന്‍ അനുവദിക്കില്ല. 2 അത്യാവശ്യമല്ലാത്ത യാത്രകള്‍ അനുവദിക്കില്ല 3 പാല്‍, പച്ചക്കറി, പലവ്യഞ്ജനം, മീന്‍, മാംസം എന്നിവ വില്‍ക്കുന്ന കടകള്‍ തുറക്കാം. പരമാവധി […]

കൃത്രിമക്കാലില്‍ ഓടുന്ന ബ്ലേക്ക് ലീപ്പറിനു ടോക്കിയോ ഒളിംപിക്സില്‍ മത്സരിക്കുന്നതിനു വിലക്കുമായി ലോക അത്‍ലറ്റിക് സംഘടന

കൃത്രിമക്കാലില്‍ ഓടുന്ന ബ്ലേക്ക് ലീപ്പറിനു ടോക്കിയോ ഒളിംപിക്സില്‍ മത്സരിക്കുന്നതിനു വിലക്കുമായി ലോക അത്‍ലറ്റിക് സംഘടന.ദക്ഷിണാഫ്രിക്കയുടെ ‘ബ്ലേഡ് റണ്ണര്‍’ ഓസ്കര്‍ പിസ്റ്റോറിയസിനു 2012ലെ ലണ്ടന്‍ ഒളിംപിക്സില്‍ മത്സരിക്കാന്‍ അനുവാദം നല്‍കിയിരുന്നു. കായിക തര്‍ക്കപരിഹാര കോടതിയുടെ ഉത്തരവിന്റെ ബലത്തില്‍ ലണ്ടന്‍ ഒളിംപിക്സില്‍ മത്സരിച്ച പിസ്റ്റോറിയസ് 400 മീറ്ററില്‍ സെമിയിലെത്തിയിരുന്നു. കൃത്രിമക്കാലുകള്‍ താരത്തിന് ഓട്ടത്തില്‍ മുന്‍തൂക്കം നല്‍കുമെന്നു കണ്ടെത്തിയതിനാലാണ് നടപടി.എന്നാല്‍, നിയമത്തിലെ വ്യവസ്ഥ ചൂണ്ടിക്കാട്ടിയാണു സംഘടനയുടെ പുതിയ ഉത്തരവ്. കാര്‍ബണ്‍ ഫൈബറില്‍ നിര്‍മിച്ച കൃത്രിമക്കാലുകള്‍ ലീപ്പറിനു കൂടുതല്‍ വേഗം നല്‍കുമെന്നാണു കണ്ടെത്തല്‍.

ഫാബിയയുടെ ഇന്റീരിയര്‍ സ്‌കെച്ച്‌ പുറത്തുവിട്ട് സ്‌കോഡ

ഹാച്ച്‌ബാക്ക് മോഡലായ ഫാബിയയുടെ പുതിയ പതിപ്പ് നിരത്തുകളില്‍ എത്തിക്കാന്‍ സ്‌കോഡ ഒരുങ്ങുകയാണ് . ഇപ്പോള്‍ ഈ വാഹനത്തിന്റെ ഇന്റീരിയര്‍ ഡിസൈന്‍ സ്‌കെച്ച്‌ വെളിപ്പെടുത്തിയിരിക്കുകയാണ് നിര്‍മാതാക്കള്‍. ഫാബിയയുടെ നാലാം തലമുറ മോഡലാണ് എത്താനൊരുങ്ങുന്നത്. കഴിഞ്ഞ ദിവസം പുറംമോടിയുടെ ചിത്രങ്ങള്‍ സ്‌കോഡ പുറത്തുവിട്ടിരുന്നു. ഫാബിയയുടെ യൂറോപ്യന്‍ പതിപ്പായതിനാല്‍ തന്നെ ലെഫ്റ്റ് ഹാന്‍ഡ് മോഡലിന്റെ സ്‌കെച്ചാണ് പുറത്തുവിട്ടിരിക്കുന്നത്. ക്രോമിയം ബോര്‍ഡറുകള്‍ നല്‍കിയുള്ള ടു സ്‌പോക്ക് സ്റ്റിയറിങ്ങ് വീലാണ് ഇതില്‍ നല്‍കിയിട്ടുള്ളത്. ഓട്ടോമാറ്റിക് ക്ലൈമറ്റ് കണ്‍ട്രോള്‍ പാനല്‍, ഡാഷ്‌ബോര്‍ഡിനെ കട്ട് ചെയ്ത നല്‍കിയിട്ടുള്ള […]

തി​രു​വ​ന​ന്ത​പു​ര​ത്ത് കോ​വി​ഡ് രോ​ഗി​യു​ടെ മൃ​ത​ദേ​ഹം കാ​ണാ​നി​ല്ലെ​ന്ന് പ​രാ​തി

നെ​യ്യാ​റ്റി​ന്‍​ക​ര: തി​രു​വ​ന​ന്ത​പു​രം മെ​ഡി​ക്ക​ല്‍ കോ​ള​ജ് ആ​ശു​പ​ത്രി​യു​ടെ മോ​ര്‍​ച്ച​റി​യി​ല്‍ സൂ​ക്ഷി​ച്ച കോ​വി​ഡ് രോ​ഗി​യു​ടെ മൃ​ത​ദേ​ഹം കാ​ണാ​നി​ല്ലെ​ന്ന് പ​രാ​തി. നെ​യ്യാ​റ്റി​ന്‍​ക​ര സ്വ​ദേ​ശി പ്ര​സാ​ദി​ന്‍റെ മൃ​ത​ദേ​ഹ​മാ​ണ് കാ​ണാ​താ​യ​ത്. സം​ഭ​വ​ത്തി​ല്‍ പ്ര​സാ​ദി​ന്‍റെ ബ​ന്ധു​ക്ക​ള്‍ പോ​ലീ​സി​ല്‍ പ​രാ​തി ന​ല്‍​കി. മോ​ര്‍​ച്ച​റി​യി​ല്‍ പ്ര​സാ​ദ് എ​ന്ന പേ​രി​ല്‍ മ​റ്റൊ​രു മൃ​ത​ദേ​ഹം കൂ​ടി ഉ​ണ്ടാ​യി​രു​ന്നു. ര​ണ്ട് പേ​രും കോ​വി​ഡ്‌ പോ​സി​റ്റീ​വ്‌ ആ​യി​രു​ന്നു. ര​ണ്ടാ​മ​ത്തെ പ്ര​സാ​ദി​ന്‍റെ കു​ടും​ബം മൃ​ത​ദേ​ഹം മാ​റി കൊ​ണ്ടു​പോ​യ​താ​ണെ​ന്ന് മെ​ഡി​ക്ക​ല്‍ കോ​ളജ് സൂ​പ്ര​ണ്ട് പ്ര​തി​ക​രി​ച്ചു. സം​ഭ​വ​ത്തി​ല്‍ അ​ന്വേ​ഷ​ണം ന​ട​ക്കു​ക​യാ​ണെ​ന്നും മെ​ഡി​ക്ക​ല്‍ കോ​ള​ജ് സൂ​പ്ര​ണ്ട്‌ അ​റി​യി​ച്ചു.

Petrol Diesel Price| ജെറ്റ് ഫ്യൂവല്‍ വില വര്‍ധിച്ചു; പെട്രോള്‍, ഡീസല്‍ വില വര്‍ധന ഉടനെന്ന് റിപ്പോര്‍ട്ട്

ന്യൂഡല്‍ഹി: രാജ്യത്ത് തുടര്‍ച്ചയായ പതിനെട്ടാം ദിവസവും പെട്രോള്‍, ഡീസല്‍ വില മാറ്റമില്ലാതെ തുടരുന്നു. ഏറ്റവും അവസാനമായി ഇന്ധനവിലയില്‍ മാറ്റം വന്നത് ഏപ്രില്‍ 15നായിരുന്നു. പെട്രോളിന് 16 പൈസയും ഡീസലിന് 14 പൈസയുമാണ് അന്ന് കുറഞ്ഞത്. രാജ്യത്ത് കഴിഞ്ഞ ദിവസം ജെറ്റ്​ ഫ്യൂവല്‍ വിലയില്‍ വന്‍ കുതിപ്പ്​ രേഖ​പ്പെടുത്തിയിരുന്നു. 6.7 ശതമാനമാണ്​ ജെറ്റ്​ ഫ്യൂവലിന്റെ വില വര്‍ധിച്ചത്​. ഇതേ തുടര്‍ന്ന് പെട്രോള്‍, ഡീസല്‍ വില ഉടന്‍ വര്‍ധിക്കുമെന്ന റിപ്പോര്‍ട്ടുകളാണ് പുറത്തുവരുന്നത്. വിവിധ സംസ്ഥാനങ്ങളില്‍ നിയമസഭാ തെരഞ്ഞെടുപ്പ്​ പ്രഖ്യാപിച്ചശേഷം ഇന്ധനവില […]

മുഖ്യമന്ത്രി പിണറായി വിജയന് ആശംസകള്‍ നേര്‍ന്ന് പ്രധാനമന്ത്രി

മുഖ്യമന്ത്രി പിണറായി വിജയന് ആശംസകള്‍ നേര്‍ന്ന് പ്രധാനമന്ത്രി. നിയമസഭാ തെരഞ്ഞെടുപ്പിലെ വിജയത്തിന് അഭിനന്ദനങ്ങള്‍ നേര്‍ന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി ട്വീറ്റ് ചെയ്യുകയായിരുന്നു. ‘കേരള നിയമസഭാ തെരഞ്ഞെടുപ്പില്‍ വിജയിച്ച പിണറായി വിജയനും എല്‍ ഡി എഫിനും അഭിനന്ദനങ്ങള്‍. വൈവിധ്യമാര്‍ന്ന വിഷയങ്ങളില്‍ നമ്മള്‍ ഒരുമിച്ച്‌ പ്രവര്‍ത്തിക്കുന്നത് തുടരുകയും കൊവിഡ് -19 ആഗോള പാന്‍ഡമിക് ഇന്ത്യ ലഘൂകരിക്കുന്നുവെന്ന് ഉറപ്പാക്കുകയും ചെയ്യും’, മോദി ട്വിറ്ററില്‍ കുറിച്ചു. I would like to congratulate Shri @vijayanpinarayi and the LDF for winning […]

‘ലോക്​ഡൗണ്‍ പ്രഖ്യാപിക്കണം ‘, കേന്ദ്രത്തോടും സംസ്​ഥാനങ്ങളോടും നിര്‍ദേശിച്ച്‌​ സുപ്രീം​ കോടതി

ന്യൂഡല്‍ഹി: കോവിഡ്​ രണ്ടാം തരംഗം അതിവേഗം കുതിക്കുന്ന പുതിയ സാഹചര്യത്തില്‍ രാജ്യത്ത്​ വീണ്ടും ലോക്​ഡൗണ്‍ പ്രഖ്യാപിച്ച്‌​ നടപടികള്‍ ഊര്‍ജിതമാക്കാന്‍ കേന്ദ്രത്തോടും സംസ്​ഥാനങ്ങളോടും നിര്‍ദേശിച്ച്‌​​ സുപ്രീം കോടതി. കോവിഡ് രണ്ടാം വ്യാപനം തടയാന്‍ സര്‍ക്കാറുകള്‍ സ്വീകരിച്ച നടപടി സംബന്ധിച്ച വിശദീകരണം ഉദ്യോഗസ്​ഥരില്‍നിന്ന്​ കേട്ട ശേഷമായിരുന്നു കോടതിയുടെ നിരീക്ഷണം . ജനക്കൂട്ടത്തിന്റെ ഒത്തുചേരലും മറ്റു പരിപാടികളും വിലക്കി സര്‍ക്കാറുകള്‍ ഉത്തരവിറക്കണം. ഇതിന്‍റെ ഭാഗമായി പൊതുജന താല്‍പര്യാര്‍ഥം ലോക്​ഡൗണും പ്രഖ്യാപിക്കണം. ലോക്​ഡൗണില്‍ കുടുങ്ങാനിടയുള്ള അവശ വിഭാഗങ്ങളുടെ സംരക്ഷണത്തിന്​ നടപടികളും സ്വീകരിക്കണമെന്ന്​ കോടതി […]

കോവിഡ്​ വ്യാപനം, അതീവ ഗുരുതരം; രാജ്യത്ത്​ 3,68,147 പുതിയ ​രോഗബാധിതര്‍, മരണം 3417

ന്യൂഡല്‍ഹി: രാജ്യത്ത്​ കോവിഡ്​ ബാധിതരുടെ എണ്ണം കുതിക്കുന്നു. 3,68,147 പേര്‍ക്കാണ്​ 24 മണിക്കൂറിനിടെ രാജ്യത്ത്​ കോവിഡ്​ സ്​ഥിരീകരിച്ചത്​. പ്രതിദിനം രോഗം​ ബാധിച്ച്‌​ മരിക്കുന്നവരുടെ എണ്ണം 3000 കടക്കുകയും ചെയ്​തു. 3417 ​പേര്‍ക്കാണ്​ 24 മണിക്കൂറിനിടെ കോവിഡ്​ മൂലം ജീവന്‍ നഷ്​ടമായതെന്ന്​ ആരോഗ്യമന്ത്രാലയം അറിയിച്ചു. അഞ്ചു സംസ്​ഥാനങ്ങളിലാണ്​ രോഗബാധിതര​ുടെ എണ്ണം കൂടുതല്‍. മഹാരാഷ്​ട്രയില്‍ 56647, കര്‍ണാടകയില്‍ 37,733, കേരളത്തില്‍ 31,959, ഉത്തര്‍പ്രദേശില്‍ 30,857 ആന്ധ്രപ്രദേശില്‍ 23,920 എന്നിങ്ങനെയാണ്​ കഴിഞ്ഞദിവസം കോവിഡ്​ സ്​ഥിരീകരിച്ചവരുടെ എണ്ണം. 2,18,059 പേര്‍ക്കാണ്​ രാജ്യത്ത്​ ഇതുവരെ […]

3.68 ലക്ഷം പുതിയ കേസുകള്‍; രാജ്യത്ത് കൊവിഡ് രോഗികള്‍ രണ്ടുകോടിയിലേയ്ക്ക്

ന്യൂഡല്‍ഹി: രാജ്യത്തെ ആകെ കൊവിഡ് രോഗികളുടെ എണ്ണം രണ്ടുകോടിയിലേക്ക് കടക്കുന്നു. കൊവിഡിന്റെ രണ്ടാം തരംഗത്തില്‍ പല സംസ്ഥാനങ്ങളിലും വൈറസ് കേസുകള്‍ കുത്തനെ ഉയര്‍ന്നതാണ് ഇത്തരമൊരു സംഖ്യയിലേക്ക് വേഗത്തിലെത്താന്‍ കാരണമായിരിക്കുന്നത്. കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ 3.68 ലക്ഷം പുതിയ കൊവിഡ് കേസുകളാണ് റിപോര്‍ട്ട് ചെയ്തത്. ഇതോടെ ഇന്ത്യയുടെ മൊത്തം കൊവിഡ് ബാധിതര്‍ 1,99,25,604 കോടിയായി. ഇതില്‍ 3,68,147 പേര്‍ക്ക് രോഗം കണ്ടെത്തിയത് 24 മണിക്കൂറിലാണ്. ഇക്കാലയളവില്‍ രാജ്യത്ത് 3,417 മരണങ്ങളാണ് റിപോര്‍ട്ട് ചെയ്യപ്പെട്ടത്. ആകെ 2,18,959 പേര്‍ക്കാണ് ഇതുവരെ കൊവിഡിന്റെ […]