ഷുഹൈബ് കുടുംബസഹായ ഫണ്ട് പിരിച്ചവരെ സി.പി.എം പ്രവര്‍ത്തകര്‍ മര്‍ദ്ദിച്ചെന്ന്

കണ്ണൂര്‍: മട്ടന്നൂരില്‍ കൊല്ലപ്പെട്ട യൂത്ത് കോണ്‍ഗ്രസ് നേതാവ് ഷുഹൈബിന്‍റെ കുടുംബത്തിന് വേണ്ടിയുള്ള സഹായധനം പിരിക്കാനെത്തിയ കോണ്‍ഗ്രസുകാരെ സി.പി.എം പ്രവര്‍ത്തകര്‍ മര്‍ദ്ദിച്ചതായി പരാതി. കോഴിക്കോട് ഉള്ളിയേരി ബൂത്ത് പ്രസിഡന്‍റ് ഗോപാലനാണ് മര്‍ദ്ദനമേറ്റത്. ഇയാളെ ഉള്ളിയേരിയിലെ മലബാര്‍ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു ചൊവ്വാഴ്ച വൈകുന്നേരത്തോടെ കോഴിക്കോട് ഉള്ളിയേരിയിലാണ് സംഭവം നടന്നത്. ഫണ്ട് പിരിക്കാനെത്തിയ കോണ്‍ഗ്രസ് പ്രവര്‍ത്തകരെ സി.പി.എമ്മുകാര്‍ തടഞ്ഞു നിറുത്തി ചോദ്യം ചെയ്യുകയും മര്‍ദ്ദിക്കുകയുമായിരുന്നു. സി.പി.എം പ്രവര്‍ത്തകനും മുന്‍ പഞ്ചായത്ത് അംഗവുമായ വ്യക്തിയുടെ നേതൃത്വത്തിലായിരുന്നു മര്‍ദ്ദനമെന്ന് കോണ്‍ഗ്രസ് ആരോപിച്ചു. ഇന്ന് കണ്ണൂരില്‍ […]

നിലപാട് കറുപ്പിച്ച് സുധാകരന്‍; വ്യാഴാഴ്ച വരെ നിരാഹാര സമരം തുടരും

കണ്ണൂര്‍: യൂത്ത് കോണ്‍ഗ്രസ് നേതാവ് കൊല്ലപ്പെട്ട സംഭവത്തില്‍ യഥാര്‍ത്ഥ പ്രതികളെ എത്രയും പെട്ടെന്ന് പിടികൂടണമെന്ന് ആവശ്യപ്പെട്ട് കോണ്‍ഗ്രസ് നേതാവ് കെ. സുധാകരന്‍ നടത്തുന്ന നിരാഹാര സമരം വ്യാഴാഴ്ച വരെ തുടരും. ഷുഹൈബിന് ഒപ്പം വെട്ടേറ്റ നൗഷാദിന്‍റെ വെളിപ്പെടുത്തലോടെ തങ്ങള്‍ ഉന്നയിച്ച സംശയങ്ങള്‍ കൂടുതല്‍ ബലപ്പെടുകയാണെന്ന് കെ സുധാകരന്‍ പറഞ്ഞു. ഷുഹൈബിനെ വെട്ടിയ സംഘത്തില്‍ ആകാശ് തില്ലങ്കേരി ഇല്ലെന്ന നൗഷാദിന്‍റെ വെളിപ്പെടുത്തലിന്‍റെ പശ്ചാത്തലത്തിലായിരുന്നു സുധാകരന്‍റെ പ്രതികരണം.ഷുഹൈബ് കൊലപാതകത്തില്‍ അറസ്റ്റിലായിരിക്കുന്നവര്‍ ഡമ്മി പ്രതികളാണെന്നാണ് കോണ്‍ഗ്രസിന്‍റെ വാദം. ഇത് ശരിവെയ്ക്കുന്നതാണ് പുതിയ […]

മോദിയെ പുകഴ്ത്തുന്ന വീഡിയോയുമായി ശംഭുലാല്‍; അഫ്രൂള്‍ ഖാനെ കൊന്നതില്‍ കുറ്റബോധമില്ലെന്ന്

ജോധ്പൂര്‍: ബംഗാള്‍ സ്വദേശിയായ അഫ്രൂള്‍ ഖാനെ ജീവനോടെ കത്തിച്ചുകൊന്നതില്‍ തെല്ലും കുറ്റബോധമില്ലെന്ന് ജയിലില്‍ കഴിയുന്ന പ്രതി ശംഭുലാല്‍. ജോധ്പൂര്‍ ജയിലില്‍നിന്നും അനധികൃതമായി ചിത്രീകരിച്ച വീഡിയോയിലാണ് ശംഭുലാലിന്‍റെ  വീരവാദം. ദില്ലിയിലെ തിഹാര്‍ ജയില്‍ കഴിഞ്ഞാല്‍ രാജ്യത്ത് ഏറ്റവും ശക്തമായ സുരക്ഷാസന്നാഹങ്ങളുള്ള ജയിലാണിത്. അവിടെനിന്നുമാണ് മുസ്ലീം വിദ്വേഷം നിറഞ്ഞ, മോദിയെ പുകഴ്ത്തുന്ന വീഡിയോ അനധികൃതമായി ചീത്രീകരിച്ച്‌ പുറത്തിറക്കിയത്. വീഡിയോയില്‍ ജയിലില്‍ തന്‍റെ ജീവന് ഭീഷണിയുണ്ടെന്നും ഇയാള്‍ പറയുന്നുണ്ട്. മൊബൈലില്‍ ചിത്രീകരിച്ച വീഡിയോ കഴിഞ്ഞ ദിവസമാണ് പുറത്തുവന്നത്. വീഡിയോയില്‍ നേരത്തെ തയ്യാറാക്കിയ കുറിപ്പ് […]

കമല്‍ഹാസന്‍റെ ഔദ്യോഗിക പാര്‍ട്ടി പ്രഖ്യാപനം നാളെ

ചെന്നൈ: തമിഴ്താരം കമല്‍ഹാസന്‍റെ ഔദ്യോഗിക പാര്‍ട്ടി പ്രഖ്യാപനം നാളെ നടക്കും. ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ്കേജരിവാള്‍ പാര്‍ട്ടി പ്രഖ്യാപന ചടങ്ങില്‍ പങ്കെടുക്കും.  താരത്തിന്‍റെ തമിഴ്നാട് പര്യടനവും നാളെ തന്നെയാണ് ആരംഭിക്കുന്നത്. മുന്‍ രാഷ്ട്രപതി അബ്ദുള്‍ കലാമിന്‍റെ ജന്മനാടായ രാമനാഥപുരത്ത് വച്ചാണ് കമല്‍ഹാസന്‍റെ പാര്‍ട്ടി പ്രഖ്യാപനം. വൈകീട്ട് നടക്കുന്ന ചടങ്ങില്‍ പാര്‍ട്ടിയുടെ പേരും കൊടിയും പ്രകാശനം ചെയ്യും. വമ്പന്‍ റാലിയും പ്രഖ്യാപനത്തോട് അനുബന്ധിച്ച് സംഘടിപ്പിച്ചിട്ടുണ്ട്. പരിപാടിയുടെ പുരോഗതി വിലയിരുത്താന്‍ ഇന്ന് കമല്‍ മധുരയിലെത്തും. തമിഴ്നാട്ടില്‍ ക്ഷേമപ്രവര്‍ത്തനങ്ങളും, ഭരണനിര്‍വ്വഹണവും ഉയര്‍ത്തിക്കൊണ്ടുവരേണ്ടതുണ്ട്, സംസ്ഥാനത്തെ […]

ഷുഹൈബിനെ കൊന്നത് പിണറായിയുടെ അറിവോടെയെന്ന് കെ. സുധാകരന്‍

കണ്ണൂര്‍: യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകന്‍ ഷുഹൈബിനെ കൊലപ്പെടുത്തിയത് മുഖ്യമന്ത്രി പിണറായി വിജയന്‍റെ അനുമതിയോടെയാണെന്ന് കെപിസിസി രാഷ്ട്രീയകാര്യസമിതി അംഗം കെ.സുധാകരന്‍. കൊലപാതകത്തെക്കുറിച്ച്‌ പി.ജയരാജനും അറിവുണ്ടെന്നും അദ്ദേഹം ആരോപിച്ചു. അറസ്റ്റിലായ പ്രതികളിലൊരാള്‍ ജയരാജന്‍റെ സന്തത സഹചാരിയാണ്. ഇത്രയും അടുപ്പമുള്ള പ്രതികള്‍ കുറ്റം ചെയ്യുമ്പോള്‍ ജയരാജന്‍ അത് അറിയില്ലേ. സ്വാഭാവികമായും ജയരാജന്‍റെയും പിണറായിയുടേയും അറിവോടെയാണ് ചെയ്തതെന്നാണ് വിശ്വസിക്കണ്ടത്. പ്രാദേശിക തലത്തില്‍ രണ്ട് പാര്‍ട്ടി പ്രവര്‍ത്തകര്‍ ചേര്‍ന്ന് ചെയ്തല്ല എന്ന് അവര്‍ തന്നെ പറയുന്നുണ്ട്. അറസ്റ്റിലായത് സാധാരണ പ്രവര്‍ത്തകരല്ല. സിപിഎമ്മിന്‍റെ സൈബര്‍ പോരാളികാണെന്നും സുധാകരന്‍ […]

ശുഹൈബ് വധം;കൊലപാതകത്തിന് പിന്നില്‍ അഞ്ചംഗ സംഘം

കണ്ണൂര്‍: കണ്ണൂരില്‍ കൊല്ലപ്പെട്ട യൂത്ത് കോണ്‍ഗ്രസ് നേതാവ് ശുഹൈബിന്‍റെ  കൊലപാതകവുമായി ബന്ധപ്പെട്ട് അറസ്റ്റിലായ റിജിനും ആകാശും കൃത്യത്തില്‍ നേരിട്ട് പങ്കെടുത്തിട്ടുണ്ടെന്ന് പൊലീസ്. കൊല നടത്തിയത് അഞ്ചംഗ സംഘമാണെന്നും മറ്റുള്ള പ്രതികള്‍ക്കായി തെരച്ചില്‍ ഊര്‍ജിമാക്കിയിരിക്കുകയാണെന്നും പൊലീസ് അറിയിച്ചു. അറസ്റ്റിലായവരെ ചോദ്യം ചെയ്തതില്‍നിന്നും ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തില്‍ കൂടുതല്‍ പ്രതികളുടെ അറസ്റ്റ് ഇന്ന് ഉണ്ടായേക്കുമെന്നാണ് സൂചന. ആകാശും റിജിനും അടക്കമുള്ള നാല് പേര്‍ കൃത്യത്തില്‍ നേരിട്ട് പങ്കെടുത്തിട്ടുണ്ടെന്നും പൊലീസ് പറയുന്നു. സംഘത്തിലുണ്ടായിരുന്ന മറ്റ് മൂന്ന് പേരെയും പൊലീസിന് തിരിച്ചറിയാനായി എന്നാണ് […]

കണ്ണൂര്‍ വീമാനത്താവളത്തിന് എകെജിയുടെ പേര് നല്‍കിയേക്കും

തിരുവനന്തപുരം: ഈ വര്‍ഷം പകുതിയോടു കൂടി ഉദ്ഘാടനം പ്രതീക്ഷിക്കുന്ന കണ്ണൂര്‍ വിമാനത്താവളത്തിന് കമ്യൂണിസ്റ്റ് നേതാവും മികച്ച പാര്‍ലിമന്‍റെറിയനുമായ എ കെ ഗോപാലന്‍റെ പേര് നല്‍കാന്‍ ആലോചന. കണ്ണൂര്‍ സ്വദേശിയായ എകെജിക്ക് നല്‍കാവുന്ന വലിയ ആദരമായിരിക്കും ഇതെന്നാണ് സിപിഎമ്മിന്‍റെ വിലയിരുത്തല്‍. ഇക്കാര്യം പാര്‍ട്ടി സംസ്ഥാന സര്‍ക്കാരിനെ അറിയിച്ചിട്ടുണ്ടെന്നാണ് വിവരം. കോണ്‍ഗ്രസ് നേതാവും എംഎല്‍എയുമായ വിടി ബല്‍റാം, ബാലപീഡകനെന്ന് അധിക്ഷേപിച്ചതിനെ തുടര്‍ന്ന് അടുത്തിടെ എകെജിയുടെ പേരില്‍ സംസ്ഥാനത്ത് വന്‍ വിവാദം ഉയര്‍ന്നിരുന്നു. അതേസമയം, മറ്റു കോണ്‍ഗ്രസ് നേതാക്കളെല്ലാം എകെജിയുടെ സേവനത്തെ […]

ഗര്‍ഭിണിയെ വയറ്റില്‍ ചവിട്ടി ഗര്‍ഭസ്ഥ ശിശു മരിച്ച സംഭവം: 6 സിപിഐഎം പ്രവര്‍ത്തകര്‍ അറസ്റ്റില്‍

കോഴിക്കോട്: കോടഞ്ചേരിയില്‍ ഗര്‍ഭിണിയെ ആക്രമിച്ച കേസില്‍ സിപിഐഎം ബ്രാഞ്ച് സെക്രട്ടറി ഉള്‍പ്പെടെ ആറുപേര്‍ അറസ്റ്റില്‍. സംഭവത്തില്‍ മുഴുവന്‍ പ്രതികളെയും പിടിക്കണമെന്നാവശ്യപ്പെട്ട് പൊലീസ് സ്റ്റേഷന് മുന്നില്‍ കുടുംബം കുടില്‍ കെട്ടിസമരം നടത്തിവരുന്നതിനിടെയാണ് അറസ്റ്റ്. കേസിലെ പ്രധാനപ്രതിയും ഗര്‍ഭിണിയുടെ കുടുംബത്തിന്‍റെ അയല്‍വാസിയുമായ പ്രജീഷ് ഗോപാലനെ നേരത്തെ പിടിയിലായിരുന്നു. കഴിഞ്ഞ 28നു രാത്രിയാണു സിബി ചാക്കോയ്ക്കും ഭാര്യ ജോത്സനയ്ക്കും മൂന്നും ഏഴും വയസ്സുള്ള രണ്ട് കുട്ടികള്‍ക്കും നേരെ ആക്രമണം ഉണ്ടായത്. വേളംകോട് ലക്ഷംവീട് കോളനിയിലെ വീട്ടില്‍ക്കയറിയായിരുന്നു ആക്രമണം. വയറില്‍ ചവിട്ടിയതിനെതുടര്‍ന്ന് ജ്യോത്സനയുടെ നാലുമാസം […]

പ്രണയ ദിനത്തില്‍ അക്രമം അഴിച്ചുവിട്ട് സംഘപരിവാര്‍ സംഘടനകള്‍

ന്യൂഡല്‍ഹി പ്രണയദിനത്തില്‍ രാജ്യത്തിന്‍റെ വിവിധ ഭാഗങ്ങളില്‍ അക്രമം അഴിച്ചുവിട്ട് സംഘപരിവാര്‍ സംഘടനകള്‍. ഗുജറാത്ത് അഹമ്മദാബാദില്‍ സദാചാര പൊലീസ് ചമഞ്ഞെത്തിയ സംഘങ്ങള്‍ ദമ്പതികളെ ആക്രമിക്കുന്ന ദൃശ്യങ്ങള്‍  ആണ് ദേശീയമാധ്യമങ്ങള്‍ പുറത്തുവിട്ടിരിക്കുന്നത്. അഹമ്മദാബാദിലെ സബര്‍മതി നദി തീരത്ത് വിശ്രമിക്കാനെത്തിയവരെയാണ് ബജ്രംഗള്‍ ദള്‍ പ്രവര്‍ത്തകര്‍ അടിച്ചോടിച്ചത്. വലന്റൈന്‍ ദിനാഘോഷത്തെ നേരത്തെ മുതല്‍ എതിര്‍ക്കുന്ന സംഘടനയാണ് ബജ്രംഗ് ദള്‍. ‘ലവ് ജിഹാദ്’ പോലെയുള്ളവ പ്രോത്സാഹിപ്പിക്കാനാണ് ഇത്തരം ആഘോഷം എന്നാണ് ഇവരുടെ വാദം.   കുറുവടികളുമായി ‘ജയ് ശ്രീറാം’ വിളികളുമായാണ് ബജ്രംഗ് ദള്‍ പ്രവര്‍ത്തകര്‍ […]

‘നിന്‍റെ നാളുകള്‍ എണ്ണപ്പെട്ടു’; ഷുഹൈബിനെതിരെ കൊലവിളി നടത്തിയത് രണ്ടാഴ്ച മുന്‍പ്

കണ്ണൂര്‍: കണ്ണൂരില്‍ കൊല്ലപ്പെട്ട യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകന്‍ ഷുഹൈബിനെതിരെ സിപിഐഎം പ്രവര്‍ത്തകര്‍ കൊലവിളി നടത്തുന്ന വീഡിയോ പുറത്ത്. രണ്ടാഴ്ച മുമ്ബ് എടയന്നൂരില്‍ നടത്തിയ പ്രകടനത്തില്‍ ആണ് സിപിഐഎം പ്രവര്‍ത്തകര്‍ ഷുഹൈബിനെതിരെ കൊലവിളി നടത്തിയത്. ‘നിന്‍റെ നാളുകള്‍ എണ്ണപ്പെട്ടു’ എന്നായിരുന്നു മുദ്രാവാക്യം.മട്ടന്നൂര്‍ സ്റ്റേഷന്‍ പരിധിയിലെ എടയന്നൂര്‍ തെരൂരില്‍ ബോംബെറിഞ്ഞു ഭീതി പരത്തിയ ശേഷമായിരുന്നു ഷുഹൈബിനെ വെട്ടിക്കൊലപ്പെടുത്തിയത്. കോണ്‍ഗ്രസ് പ്രവര്‍ത്തകരായ രണ്ടു പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു. ഇവരെ കണ്ണൂര്‍ കൊയിലി ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇന്നലെ രാത്രി 11.30നാണു സംഭവം. സുഹൃത്തിന്‍റെ തട്ടുകടയില്‍ […]