കല്‍പറ്റ: കല്‍പറ്റ നഗരസഭയില്‍ യു.ഡി.എഫിനെതിരെ സി.പി.എം നേതൃത്വത്തില്‍ എല്‍.ഡി.എഫ് കൊണ്ടുവന്ന അവിശ്വാസ പ്രമേയം പാസായി. 13നെതിരെ 15 വോട്ടുകള്‍ക്കാണ് അവിശ്വാസം പാസായത്. ജനതാദളിന്റെ രണ്ട് കൗണ്‍സിലര്‍മാരും കോണ്‍ഗ്രസ് വിമതനായി മത്സരിച്ച് ജയിച്ച ഒരംഗവും അവിശ്വാസ പ്രമേയത്തിന് അനുകൂലമായി വോട്ട് ചെയ്തു. ഇതോടെ, ചെയര്പേഴ്സന് ഉമൈബ മൊയ്തീന്‍കുട്ടിയുടെ നേതൃത്വത്തിലുള്ള ഭരണം യു.ഡി.എഫിന് നഷ്ടമായി. ജനതാദള്‍ പിന്തുണയോടെ യു.ഡി.എഫ് ഭരണം നടത്തുന്ന കേരളത്തിലെ ഏക നഗരസഭയായിരുന്നു കല്‍പറ്റ. യു.ഡി.എഫിന് 15ഉം എല്‍.ഡി.എഫിന് 12ഉം അംഗങ്ങളായിരുന്നു കല്‍പറ്റ നഗരസഭയിലുണ്ടായിരുന്നത്. ജനതാദളിന്റെ മുന്നണി […]
Category: Politics
2025 ഒാടെ ഭാരതത്തിലെ ഓരോ തരി മണ്ണും ആര്‍.എസ്.എസ് നിയന്ത്രണത്തിലാകുമെന്ന് കെ.സുരേന്ദ്രന്‍
കോഴിക്കോട്: ഭാരതത്തിലെ ഒരോ മണല്‍ത്തരിയും 2025 ആവുമ്പോഴേക്കും ആര്‍. എസ്. എസ് നിയന്ത്രണത്തിലാകുമെന്ന് ബി.ജെ.പി നേതാവ് കെ.സുരേന്ദ്രന്‍. ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്. ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം ”ബി. ജെ. പി വിജയം താല്‍ക്കാലികം മാത്രമാണെന്നു പറയുന്ന കോടിയേരി ബാലകൃഷ്ണന്‍റേയും മറ്റും അറിവിലേക്കായിട്ടു മാത്രം പറയുകയാണ്. വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളില്‍ ഇപ്പോള്‍ ബി. ജെ. പിക്കുണ്ടായ നേട്ടം ഒരു സുപ്രഭാതത്തില്‍ ആഞ്ഞടിച്ച ഒരു തരംഗത്തിന്‍റെ അടിസ്ഥാനത്തില്‍ മാത്രമുണ്ടായതല്ല. മൂന്നു നാലു പതിററാണ്ടുകളായി സംഘവും വനവാസി വികാസകേന്ദ്രം പോലുള്ള സംഘടനകളും […]
കെ. സുധാകരന്‍ നിരാഹാരസമരം അവസാനിപ്പിച്ചു
കണ്ണൂര്‍: മട്ടന്നൂര്‍ ഷുഹൈബ് വധം സിബിഐ അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് കോണ്‍ഗ്രസ് നേതാവ് കെ സുധാകരന്‍ നടത്തിവന്നിരുന്ന നിരാഹാര സമരം അവസാനിപ്പിച്ചു. മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി നാരങ്ങനീര് നല്‍കിയതോടെയാണ് ഒമ്പത് ദിവസം നീണ്ടുനിന്ന നിരാഹാര സമരം അവസാനിപ്പിച്ചത്. സി.ബി.ഐ അന്വേഷണത്തിന് സര്‍ക്കാര്‍ തയാറല്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ വ്യക്തമാക്കുകയും സമരം യു.ഡി.എഫ് ഏറ്റെടുക്കാന്‍ തീരുമാനിക്കുകയും ചെയ്തതിനെ തുടര്‍ന്നാണ് നിരാഹാരം അവസാനിപ്പിക്കാന്‍ തീരുമാനിച്ചത്. മുതിര്‍ന്ന കോണ്‍ഗ്രസ് നേതാക്കളായ വയലാര്‍ രവി, തെന്നല ബാലകൃഷ്ണപ്പിള്ള തുടങ്ങിയവരും സമരപ്പന്തലിലെത്തിയിരുന്നു. അതേസമയം, സിബിഐ അന്വേഷണം […]
പ്രതിപക്ഷ ബഹളം; നിയമസഭയില്‍ മാധ്യമപ്രവര്‍ത്തകരെ പുറത്താക്കി
തിരുവനന്തപുരം: ശുഹൈബ് വധവും മധുവിന്‍റെ കൊലപാതകവും ചൂണ്ടിക്കാട്ടി പ്രതിപക്ഷം ബഹളം വെച്ചതോടെ മാധ്യമപ്രവര്‍ത്തകരെ ദൃശ്യങ്ങള്‍ ചിത്രീകരിക്കുന്നതിന് വിലക്കേര്‍പ്പെടുത്തി. പിന്നീട് ഗ്യാലറിയില്‍ നിന്ന് പുറത്താക്കി. ബഹളത്തിനിടെ ചോദ്യോത്തരവേള തുടരാന്‍ സ്പീക്കര്‍ നിര്‍ദേശിച്ചെങ്കിലും അധികം നീണ്ടുനിന്നില്ല. സഭ ആരംഭിച്ചതോടെ തന്നെ പ്രതിപക്ഷം നടുത്തളത്തിലിറങ്ങി പ്രതിഷേധിക്കുകയായിരുന്നു. ഇതിനെ തുടര്‍ന്ന് ചോദ്യോത്തരവേള റദ്ദാക്കുകയായിരുന്നു. ശുഹൈബ് വധക്കേസില്‍ യഥാര്‍ത്ഥ പ്രതികളെ പിടികൂടണമെന്നും ആള്‍ക്കൂട്ട മര്‍ദനത്തിനിരയായി കൊല്ലപ്പെട്ട മധുവിന്‍റെ മരണത്തില്‍ നിഷ്പക്ഷ അന്വേഷണം വേണമെന്നുമാണ് ഇവരുടെ ആവശ്യം. സഭ സമ്മേളിച്ചപ്പോള്‍ ശുഹൈബിന്‍റെ ചിത്രങ്ങളുള്ള പ്ലക്കാര്‍ഡുകളും ബാനറുകളും […]
മധുവിന്‍റെ മരണത്തില്‍ വ്യത്യസ്തമായ പ്രതിഷേധവുമായി കുമ്മനം രാജശേഖരന്‍
കോട്ടയം: അട്ടപ്പാടിയില്‍ ആള്‍ക്കൂട്ടത്തിന്‍റെ മര്‍ദ്ദനമേറ്റ് ആദിവാസി യുവാവ് മധു കൊല്ലപ്പെട്ട സംഭവത്തില്‍ വ്യത്യസ്ത പ്രതിമഷധവുമായി ബി.ജെ.പി സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരന്‍. മധുവിനെ ജനക്കൂട്ടം പിടിച്ചുകെട്ടിയ പോലെ തുണികൊണ്ട് കൈകള്‍ ശരീരത്തോട് കൂട്ടിക്കെട്ടി നില്‍ക്കുന്ന ചിത്രമാണ് കുമ്മനം ട്വീറ്ററില്‍ പോസ്റ്റ് ചെയ്തിരിക്കുന്നത്. ‘ഐ സപ്പോര്‍ട്ട്കേരള ആദിവാസീസ്’ എന്ന ഹാഷ്ടാഗോടെയാണ് ചിത്രം. മൂന്നു ചിത്രങ്ങള്‍ പുറത്തുവന്നിട്ടുണ്ടെങ്കിലും ഒരെണ്ണമാണ് കുമ്മനം ട്വീറ്റ് ചെയ്തിരിക്കുന്നത്. ദുര്‍ബലരുടേയും ആദിവാസികളുടെയും ദളിതരുടേയും ഉന്നമനത്തില്‍ കേരള മോഡല്‍ എപ്രകാരമാണ് പരാജയപ്പെട്ടിരിക്കുന്നതെന്ന് തെളിയിക്കുന്നതാണ് മധുവിന്‍റെ കൊലപാതകം. കുട്ടികളും […]
വര്‍ക്ക്ഷോപ്പ് നടത്താന്‍ ഷെഡ്കെട്ടി; പാര്‍ട്ടിക്കാര്‍ കൊടികുത്തിയപ്പോള്‍ മാറുവഴിയില്ലാതെ പ്രവാസി ആത്മഹത്യ ചെയ്തു
പത്തനാപുരം: സ്വന്തം ഭൂമിയില്‍ വര്‍ക്ക് ഷോപ്പ് നിര്‍മ്മിക്കാന്‍ സമ്മതിക്കാതെ പാര്‍ട്ടിക്കാര്‍ കൊടികുത്തിയതില്‍ മനംനൊന്ത് സ്ഥലമുടമ കട ഷെഡ്ഡില്‍ തൂങ്ങി മരിച്ചു. കൊല്ലം പുനലൂര്‍ ഇളമ്പല്‍ പൈനാപ്പിള്‍ ജംങ്ഷനില്‍ സുഗതനാണ് പകുതി പണി തീര്‍ന്ന വര്‍ക്ക് ഷോപ്പ് ഷെഡ്ഡില്‍, ഇന്നലെ രാത്രി തൂങ്ങി മരിച്ചത്. മൃതദേഹത്തിന് സമീപം മൂന്ന് കയറുകള്‍ കൂടി കുരിക്കിട്ട് വച്ചിട്ടുണ്ട്. കുടുംബാംഗങ്ങള്‍ക്കൊപ്പം കൂട്ട ആത്മഹത്യക്കുള്ള ശ്രമമായിരുന്നതായി ഇതിനെ സംശയിക്കുന്നു. ഗള്‍ഫില്‍ വര്‍ക്ക്ഷോപ്പ് നടത്തി വന്ന സുഗതന്‍ രണ്ടുമാസംമുമ്പ് മടങ്ങിയെത്തി ഇവിടെ വര്‍ക്ക്ഷോപ്പ് നടത്താനിരിക്കുകയായിരുന്നു. ഒരാളുടെ […]
പാവങ്ങള്‍ പാര്‍ട്ടിക്കൊപ്പമില്ലെന്ന് സിപിഎം പ്രവര്‍ത്തന റിപ്പോര്‍ട്ട്
തൃശൂര്‍: പാവങ്ങള്‍ പാര്‍ട്ടിക്കൊപ്പമില്ലെന്ന് സിപിഎം പ്രവര്‍ത്തന റിപ്പോര്‍ട്ട്. പാവങ്ങളില്‍ മഹാഭൂരിപക്ഷവും പാര്‍ട്ടിക്കൊപ്പം ഉണ്ടായിരുന്നതാണ്. എന്നാല്‍ അതില്‍ മാറ്റം വന്നുകൊണ്ടിരിക്കുകയാണെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. സ്ഥാനമാനങ്ങള്‍ കൈക്കലാക്കുകയെന്ന ബൂര്‍ഷ്വാ ശൈലി കടന്നു വരുന്നു. പാര്‍ട്ടി തീരുമാനം അനുകൂലമല്ലെങ്കില്‍ പാര്‍ട്ടിയെത്തന്നെ വെല്ലുവിളിക്കുന്നുവെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. പാര്‍ട്ടിയുടെ സ്വതന്ത്ര സ്വാധീനശക്തി വര്‍ധിക്കുന്നില്ലെന്നും എല്‍ഡിഎഫില്‍ സിപിഎം കഴിഞ്ഞാല്‍ സംസ്ഥാനമാകെ സ്വാധീനം സിപിഐക്കാണെന്നും റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടുന്നു.
ശുഹൈബ് വധക്കേസ്: ഇന്ന് പ്രതികളുടെ തിരിച്ചറിയല്‍ പരേഡ്
കണ്ണൂര്‍: മട്ടന്നൂരില്‍ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകന്‍ ശഹൈബിനെ വെട്ടിക്കൊലപ്പെടുത്തിയ സംഭവത്തില്‍ അറസ്റ്റിലായ പ്രതികളെ ഇന്ന് തിരിച്ചറിയല്‍ പരേഡിന് ഹാജരാക്കും. കണ്ണൂര്‍ സ്പെഷ്യല്‍ സബ് ജയിലിലാണ് തിരിച്ചറിയല്‍ പരേഡ്. തില്ലങ്കേരി സ്വദേശികളായ എം.വി.ആകാശ്, രജിന്‍രാജ് എന്നിവരുടെ തിരിച്ചറിയല്‍ പരേഡാണു നടക്കുക. അതേസമയം, ശുഹൈബിന്‍റെ കൊലപാതകം നടന്ന് പത്തുദിവസം കഴിഞ്ഞിട്ടും മറ്റു പ്രതികളെ കണ്ടെത്താനാവാതെ കുഴയുകയാണ് പൊലീസ് സംഘം. കേസില്‍ ആകാശ് തില്ലങ്കേരി, രജിന്‍രാജ് എന്നിവരുടെ അറസ്റ്റിന് ശേഷം അന്വേഷണത്തില്‍ കാര്യമായ പുരോഗതിയുണ്ടായിട്ടില്ല. ജില്ലാ പൊലീസ് മേധാവിയുടെ നേതൃത്വത്തില്‍ കഴിഞ്ഞ ദിവസം രാത്രി […]
ശുഹൈബ് വധം; സിബിഐ അന്വേഷിക്കുന്നതുവരെ നിരാഹാരം തുടരുമെന്ന് കെ. സുധാകരന്‍
കണ്ണൂര്‍: യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകന്‍ ശുഹൈബിന്‍റെ കൊലപാതകവുമായി ബന്ധപ്പെട്ട് പ്രതികളെ കണ്ടെത്തണമെന്നാവശ്യപ്പെട്ട് കോണ്‍ഗ്രസ് നേതാവ് കെ സുധാകരന്‍ നടത്തുന്ന നിരാഹാര സമരം തുടരും. കേസില്‍ പൊലീസിന്‍റെ അന്വേഷണം തൃപ്തികരമല്ലെന്നും സിബിഐ അന്വേഷണം പ്രഖ്യാപിക്കുന്നതുവരെ സമരം തുടരുമെന്നുമാണ് തീരുമാനം. ശുഹൈബിന്‍റെ കൊലപാതകവുമായി ബന്ധപ്പെട്ട് ഭാവി സമരപരിപാടികളെ സംബന്ധിച്ച് തീരുമാനിക്കുന്നതിനായി ചേര്‍ന്ന യുഡിഎഫ് യോഗത്തിലാണ് ഇത് സംബന്ധിച്ച് തീരുമാനമായത്. മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയും രമേശ് ചെന്നിത്തലയും സമരവേദിയില്‍ എത്തിയിരുന്നു. നേരത്തെ ഷുഹൈബ് വധത്തില്‍ സി.ബി.െഎ അന്വേഷണം ആവശ്യമാണെങ്കില്‍ അതിനും തയാറാണെന്ന് സാംസ്കാരിക […]
ശുഹൈബിന്‍റെ കൊലപാതകം പാര്‍ട്ടി അറിവോടെ: ആകാശ് തില്ലങ്കേരി
കണ്ണൂര്‍: ഷുഹൈബ് വധത്തില്‍ ഡമ്മി പ്രതികളെ ഏര്‍പ്പാടാക്കാമെന്ന് കൂടെയുണ്ടായിരുന്ന ഡി വൈ എഫ് പ്രവര്‍ത്തകന്‍ ഉറപ്പു നല്‍കിയതായി അറസ്റ്റിലായ പ്രതി ആകാശ് തില്ലങ്കേരി പൊലിസിന് മൊഴി നല്‍കി. കേസില്‍ അറസ്റ്റിലായിരിക്കുന്നത് യഥാര്‍ത്ഥ പ്രതികള്‍ തന്നെയെന്ന് വ്യക്തമാക്കുന്നതാണ് മൊഴി. ഭരണമുണ്ടെന്നും പാര്‍ട്ടി സഹായിക്കുമെന്നും നേതാക്കള്‍ പറഞ്ഞു എന്നാല്‍, അടിച്ചാല്‍ പോരേയെന്ന് ചോദിച്ചപ്പോള്‍ വെട്ടണമെന്ന് അവര്‍ ശഠിച്ചു. കൊലക്കു ശേഷം താനും റിജിലും നാട്ടിലേക്ക് തന്നെ പോയി. മരണം ഉറപ്പായപ്പോഴാണ് ഒളിവില്‍ പോയത് . സംഭവത്തിന് ശേഷം രണ്ടു വണ്ടിയിലാണ് പോയത്. […]









