ന്യൂഡല്‍ഹി: മോദി സര്‍ക്കാരിനെ വിമര്‍ശിച്ചും മുഖ്യപ്രതിപക്ഷമായ കോണ്‍ഗ്രസിനെ ഉപദേശിച്ചും ശിവസേന മുഖപത്രമായ സാമ്ന.യുപി, ബിഹാര്‍ ഉപതിരഞ്ഞെടുപ്പുകളിലെ തിരിച്ചടിക്കു പിന്നാലെ ബിജെപിയെയും പ്രധാനമന്ത്രി നരേന്ദ്ര മോദിയെയും സാമ്നയില്‍ വിമര്‍ശിച്ചിട്ടുണ്ട്. സാധാരണക്കാരുടെ പ്രശ്നങ്ങള്‍ പരിഗണിക്കാതെ ലോകനേതാക്കളെ ഇന്ത്യയിലേക്കു ക്ഷണിക്കുന്നതിനും അവരെ വിനോദസഞ്ചാരത്തിനു കൊണ്ടുപോകുന്നതിനുമുള്ള തിരക്കിലാണു പ്രധാനമന്ത്രിയെന്നു ശിവസേന കുറ്റപ്പെടുത്തി. തൊഴിലില്ലായ്മ, അഴിമതി, ദാരിദ്ര്യം, കര്‍ഷക ആത്മഹത്യ തുടങ്ങി ഒട്ടേറെ പ്രശ്നങ്ങളാണു സാധാരണക്കാര്‍ അഭിമുഖീകരിക്കുന്നത്. ഇതിലൊന്നും പ്രധാനമന്ത്രിക്കു യാതൊരു താല്‍പര്യവുമില്ല. സാധാരണക്കാരുടെ പ്രശ്നങ്ങള്‍ അവര്‍തന്നെ പരിഹരിക്കണമെന്നാണു സര്‍ക്കാര്‍ ചിന്തിക്കുന്നതെന്നും മുഖപ്രസംഗം ആരോപിക്കുന്നു.
Category: Politics
കീഴാറ്റൂരിലെ വയല്‍ക്കിളി കൂട് സിപിഎമ്മുകാര്‍ കത്തിച്ചു
കണ്ണൂര്‍: കണ്ണൂര്‍ കീഴാറ്റൂരില്‍ വയല്‍ നികത്തി ദേശീയ പാത നിര്‍മിക്കാനുള്ള സര്‍ക്കാര്‍ നീക്കത്തിനെതിരേ സമരം ചെയ്യുന്ന വയല്‍ക്കിളി പ്രവര്‍ത്തകരുടെ സമരപ്പന്തല്‍ സിപിഎം പ്രവര്‍ത്തകര്‍ കത്തിച്ചു. സിപിഎം നേതൃത്വത്തിന്റെ എതിര്‍പ്പുകളെ അവഗണിച്ചാണ് വയല്‍ക്കിളി പ്രവര്‍ത്തകര്‍ കീഴാറ്റൂരില്‍ സമരം നടത്തിയിരുന്നത്. തങ്ങള്‍ കൃഷി ചെയ്യുന്ന വയലാണെന്നും ഇത് നികത്തി ദേശീയ പാത നിര്‍മിക്കാന്‍ അനുവദിക്കില്ലെന്നും ചൂണ്ടിക്കാട്ടിയാണ് വയല്‍ക്കിളി സമരം നടത്തിയത്. ഇന്ന് രാവിലെ ദേശീപാതയുടെ സര്‍വേയ്ക്കായി കീഴാറ്റൂരില്‍ ഉദ്യോഗസ്ഥര്‍ എത്തിയതോടെ പ്രതിഷേധക്കാര്‍ സമരം ശക്തമാക്കിയിരുന്നു. ദേശീയ പാതയ്ക്കായി സര്‍വേ അനുവദിക്കില്ലെന്ന് […]
മട്ടാഞ്ചേരി എന്ന സിനിമ നിരോധിക്കണമന്ന് കോണ്‍ഗ്രസ് പ്രാദേശിക നേതൃത്വം
കൊച്ചി: ഐ.എം. വിജയന്‍ അഭിനയിക്കുന്ന മട്ടാഞ്ചേരി എന്ന സിനിമ നിരോധിക്കണമന്ന ആവശ്യവുമായി കോണ്‍ഗ്രസ് പ്രാദേശിക നേതൃത്വം. മട്ടാഞ്ചേരി എന്ന പ്രദേശത്തെ മോശമായി ചിത്രീകരിച്ചെന്ന് ആരോപിച്ചാണ് കോണ്‍ഗ്രസ് രംഗത്തുവന്നിരിക്കുന്നത്. ചിത്രത്തില്‍ മട്ടാഞ്ചേരി നിവാസികളെ ഗുണ്ടകളായി ചിത്രീകരിക്കുന്നു എന്നാണ് പ്രതിഷേധക്കാരുടെ ആരോപണം. സിനിമ നിരോധിക്കണമന്നാണ് പ്രതിഷേധക്കാരുടെ ആവശ്യം. ഇക്കാര്യം ഉന്നയിച്ച് കോണ്‍ഗ്രസ് പനയപ്പള്ളി മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തില്‍ സിനിമ പ്രദര്‍ശിപ്പിക്കുന്ന തിയറ്ററിനു മുന്നില്‍ സമരം നടത്തി. ഫുള്‍മാര്‍ക്ക് സിനിമ ഇന്‍ അസോസിയേഷനും ബ്ലാക്ക് & വൈറ്റ് പ്രൊഡക്ഷനും ചേര്‍ന്ന് നിര്‍മിക്കുന്ന […]
മഹാരാഷ്ട്രയില്‍ സമരം ചെയ്യുന്ന കര്‍ഷകര്‍ മാവോയിസ്റ്റുകളെന്ന് ബി.ജെ.പി എം.പി
മുംബൈ: മഹാരാഷ്ട്രയില്‍ സമരം ചെയ്യുന്ന കര്‍ഷകര്‍ മാവോയിസ്റ്റുകളെന്ന് ബി.ജെ.പി എം.പി പൂനം മഹാജന്‍. അര്‍ബന്‍ മാവോയിസ്റ്റ് എന്നാണ് പൂനം മഹാജന്‍ മഹാരാഷ്ട്ര കര്‍ഷകരെ വിളിച്ചത്. കര്‍ഷകര്‍ കമ്മ്യൂണിസ്റ്റുകളുടെ കൊടിപിടിച്ചിരിക്കുകയാണ്. നഗരത്തിലെ മാവോയിസ്റ്റുകള്‍ അവരെ ദുരുപയോഗം ചെയ്യുന്നു. ഇത് അര്‍ബന്‍ മാവോയിസമാണ്. മഹാരാഷ്ട്രയിലെ ആദിവാസികള്‍ അര്‍ബന്‍ മാവോയിസത്തിന്‍റെ പിടിയിലാണ്. പൂനെയാണ് ഇതിന്റെ കേന്ദ്രം എന്നും പൂനം പറഞ്ഞു. കാര്‍ഷിക വായ്പകള്‍ എഴുതിത്തള്ളുക, വനാവകാശ നിയമം നടപ്പിലാക്കുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ച് ഈ മാസം ആറിനാണ് മഹാരാഷ്ട്രയിലെ നാസിക്കില്‍ നിന്ന് […]
കര്‍ഷക ജാഥ മുംബൈയില്‍; നിയമസഭയില്‍ ഇന്ന്‍ രക്തപ്പുഴയൊഴുകും
മുംബൈ: ബി.ജെ.പി സര്‍ക്കാറിനെ സമ്മര്‍ദത്തിലാക്കി മഹാരാഷ്ട്രയിലെ കര്‍ഷകരുടെ ജാഥ മുംബൈയിലെത്തെി. അഞ്ചു ദിവസമെടുത്ത് നാസിക്കില്‍നിന്ന് 180ലേറെ കിലോമീറ്റര്‍ നടന്നാണ് ഞായറാഴ്ച വൈകീട്ടോടെ കര്‍ഷകര്‍ മുംബൈയില്‍ എത്തിയത്. കര്‍ഷക സമരത്തിന് പിന്തുണയും ആള്‍ബലവും ഏറിയതോടെ കിസാന്‍ സഭ നേതാക്കളെ സര്‍ക്കാര്‍ ചര്‍ച്ചക്ക് ക്ഷണിച്ചു. ഇന്ന് മഹാരാഷ്ട്ര നിയമസഭാ മന്ദിരം ഉപരോധിക്കാനാണു കര്‍ഷകരുടെ തീരുമാനം. ഇതേ തുടര്‍ന്ന് ഈ നഗരത്തില്‍ സുരക്ഷ ശക്തമാക്കിയിട്ടുണ്ട്. കര്‍ഷകരെ നിയമസഭാ പരിസരത്തേക്കു കടക്കാന്‍ അനുവദിക്കാതെ ആസാദ് മൈതാനിനു സമീപം തടയാനാണു പൊലീസിന്‍റെ നീക്കം. അതേസമയം […]
എന്ത് സംഭവിച്ചാലും ബി.ജെ.പിയിലേക്ക് പോകില്ലെന്ന് കെ.സുധാകരന്‍
കണ്ണൂര്‍: എന്ത് സംഭവിച്ചാലും ബിജെപിയിലേക്കും സിപിഎമ്മിലേക്കും പോകില്ലെന്ന് കോണ്‍ഗ്രസ് നേതാവ് കെ സുധാകരന്‍. ബി.ജെ.പിയില്‍ ചേരാന്‍ ക്ഷണം കിട്ടിയ കാര്യം താന്‍ പുറത്ത് പറഞ്ഞത് രാഷ്ട്രീയ ധാര്‍മികത കൊണ്ടാണെന്നും സുധാകരന്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. കേരളത്തിലങ്ങോളമിങ്ങോളം ബി.ജെ.പിയെ രൂക്ഷമായി വിമര്‍ശിച്ച് പ്രസംഗിക്കുന്ന കോണ്‍ഗ്രസിലെ പ്രമുഖ നേതാക്കളില്‍ ഒരാളാണ് താന്‍. അങ്ങനെയുള്ള താന്‍ ബി.ജെ.പിയിലേക്ക് പോകുമെന്ന് പറയുന്നത് എന്തടിസ്ഥാനത്തിലാണെന്നും സുധാകരന്‍ ചോദിച്ചു. തന്‍റെ പ്രസ്താവനയെ ചിലര്‍ ദുരുപയോഗം ചെയ്യുകയായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു. അമിത് ഷായുമായും ചെന്നൈയിലെ രാജയുമായും കൂടിക്കാഴ്ചക്കായിരുന്നു ക്ഷണം. എന്നാല്‍ […]
ബി.ജെ.പി പ്രവര്‍ത്തക കര്‍ഷകനെ ചെരിപ്പുകൊണ്ടടിക്കുന്ന ദൃശ്യങ്ങള്‍ പുറത്ത്-VIDEO
ചെന്നൈ: തൂത്തുക്കുടിയില്‍ നടന്ന യോഗത്തിനിടെ കര്‍ഷക സംഘടന നേതാവിനെ ബി.ജെ.പി പ്രവര്‍ത്തക ചെരിപ്പുകൊണ്ട് അടിക്കുന്ന ദൃശ്യങ്ങള്‍ പുറത്തു വന്നു. കേന്ദ്രത്തിന്‍റെ കര്‍ഷകദ്രോഹ നടപടികള്‍ക്കെതിരെ ലഘുലേഖ വിതരണം ചെയ്തതില്‍ പ്രതിഷേധിച്ചാണ് ബി.ജെപി വനിതാ വിഭാഗം സെക്രട്ടറി നെല്ലൈയമ്മാള്‍ കര്‍ഷക സംഘം നേതാവായ അയ്യാകണ്ണിനെ അടിച്ചത്. ജനിതകമാറ്റം വരുത്തിയ വിത്തിനങ്ങള്‍ക്കെതിരെ തിരുച്ചെന്തൂര്‍ ക്ഷേത്രത്തില്‍ വെച്ച് ലഘുലേഖ വിതരണം ചെയ്തതോടെയാണ് സംഘര്‍ഷമുണ്ടായത്. അയ്യാകണ്ണ് വഞ്ചക എന്ന് വിളിച്ചതാണ് നെല്ലൈയമ്മാളെ പ്രകോപിപ്പിച്ചത്. തന്നെ മോശം വാക്കുകള്‍ കൊണ്ട് അധിക്ഷേപിച്ച ഇയാളെ നെല്ലൈയമ്മാള്‍ ചെരിപ്പുകൊണ്ട് […]
ലെനിന്‍റെ പ്രതിമ തകര്‍ക്കപ്പെട്ടതല്ല, സ്ഥാപിച്ചവര്‍ എടുത്തുമാറ്റിയാതാണെന്ന് ബി.ജെ.പി
അഗര്‍ത്തല: ത്രിപുരയില്‍ സ്ഥാപിച്ച ലെനിന്‍റെ പ്രതിമ ആരും തകര്‍ത്തതല്ലെന്നും അത് സ്ഥാപിച്ചവര്‍ എടുത്ത് മാറ്റിയതാണെന്നും ബി.ജെ.പി നേതാവ് രാംമാധവ് പറഞ്ഞു. ത്രിപുരയില്‍ ബി.ജെ.പി പ്രവര്‍ത്തകര്‍ പ്രതിമകള്‍ തകര്‍ത്തെന്ന വാര്‍ത്ത തെറ്റാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ‘കുറച്ച് ആളുകള്‍ സ്വകാര്യ സ്ഥലത്ത് പ്രതിമ സ്ഥാപിച്ചിരുന്നു. അതവര്‍ തന്നെ എടുത്തുമാറ്റിയത് എങ്ങനെയാണ് പ്രതിമ നശിപ്പിക്കലാവുക? ഒരു പ്രതിമ പോലും ത്രിപുരയില്‍ നശിപ്പിക്കപ്പെട്ടിട്ടില്ല. പുറത്തുവരുന്ന അത്തരം വാര്‍ത്തകള്‍ തെറ്റാണ്.’ രാം മാധവ് പറഞ്ഞു. കൂടാതെ ബിജെപിയെയും ആര്‍എസ്‌എസിനെയും ആക്രമിച്ച പശ്ചിമബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജിക്കെതിരെയും രൂക്ഷവിമര്‍ശനമാണ് […]
ഷുഹൈബ് വധക്കേസ് സിബിഐ അന്വേഷിക്കും
കൊച്ചി : കണ്ണൂര്‍ മട്ടന്നൂരില്‍ യൂത്ത് കോണ്‍ഗ്രസ് നേതാവ് ഷുഹൈബിനെ വെട്ടിക്കൊലപ്പെടുത്തിയ കേസ് അന്വേഷണം ഹൈക്കോടതി സിബിഐക്ക് വിട്ടു. പൊലീസ് അന്വേഷണം ഫലപ്രദമാണെന്ന സര്‍ക്കാര്‍ വാദം തള്ളിയാണ് കേസ് അന്വേഷണം സിബിഐക്ക് വിട്ടുകൊണ്ട് കോടതി ഉത്തരവിട്ടത്. കേസിന്റെ ഫയല്‍ അടക്കമുള്ള എല്ലാ രേഖകളും തിരുവനന്തപുരം സിബിഐ യൂണിറ്റ് എസ്പിക്ക് കൈമാറാന്‍ കോടതി ഉത്തരവിട്ടു. ഷുഹൈബ് വധക്കേസ് സിബിഐ അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് ഷുഹൈബി മാതാപിതാക്കളാണ് ഹൈക്കോടതിയെ സമീപിച്ചത്. കേസിലെ ഗൂഢാലോചന പുറത്തുകൊണ്ടുവരാന്‍ കേന്ദ്രഏജന്‍സിയുടെ അന്വേഷണം വേണമെന്ന മാതാപിതാക്കളുടെ ആവശ്യം […]
തമിഴ്നാട്ടില്‍ വ്യാപക പ്രതിഷേധം; പെരിയാറിന്‍റെ പ്രതിമ തകര്‍ത്തു
ചെന്നൈ: തമിഴ്നാട്ടിലെ സാമൂഹ്യപരിഷ്ക്കര്‍ത്താവായ പെരിയാറിന്‍റെ (ഇ വി രാമസ്വാമി നായ്ക്കര്‍) പ്രതിമ തകര്‍ത്തു. ബിജെപി ദേശീയ സെക്രട്ടറി എച്ച് രാജയുടെ വിവാദ ഫെയ്സ്ബുക് പോസ്റ്റിനു പിന്നാലെയാണ് തമിഴ്നാട്ടിലെ വെല്ലൂരില്‍ പ്രതിമ തകര്‍ത്തത്. സംഭവവുമായി ബന്ധപ്പെട്ടു രണ്ട് ബിജെപിക്കാര്‍ അറസ്റ്റിലായി. തിരുപ്പത്തൂര്‍ കോര്‍പറേഷന്‍ ഓഫിസിലെ പെരിയാര്‍ പ്രതിമയാണു ചൊവ്വാഴ്ച രാത്രിയില്‍ നശിപ്പിച്ചത്. പ്രതിമയുടെ മൂക്കും കണ്ണടയും തകര്‍ന്നു. പ്രതിമ തകര്‍ത്തതില്‍ തമിഴ്നാട്ടില്‍ വ്യാപക പ്രതിഷേധമാണ്. സിപിഐ എമ്മും ഡിഎംകെയും ഇന്ന് തമിഴ്നാട്ടില്‍ പ്രതിഷേധ ദിനം ആചരിക്കും. ത്രിപുരയില്‍ ലെനിന്‍റെ […]










