തിരുവനന്തപുരം: യൂത്ത് കോണ്‍ഗ്രസ് മട്ടന്നൂര്‍ ബ്ലോക്ക് സെക്രട്ടറി ശുഹൈബിനെ സി.പി.എം അക്രമികള്‍ വെട്ടിക്കൊന്ന സംഭവം മനുഷ്യ മന:സാക്ഷിയെ മരവിപ്പിക്കുന്നതാണെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല . ചുവപ്പ് ഭീകരതയുടെ തേര്‍വാഴ്ചയാണ് കണ്ണൂരില്‍ നടക്കുന്നത്. പൊലീസിനെ പ്രവര്‍ത്തിക്കാന്‍ അനുവദിക്കാതെ സി.പി.എം നിയമം കൈയിലെടുത്തിരിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. കീഴല്ലൂരിലെ മികച്ച സംഘാടകന്‍ എന്ന പേര് വളരെ ചെറുപ്പത്തില്‍ തന്നെ സ്വന്തമാക്കിയ ഷുഹൈബിന്റെ കൊലപാതകം സിപിഎമ്മിന്റെ രാഷ്ട്രീയ ഫാസിസത്തിന് അറുതിയില്ല എന്ന് വിളിച്ചുപറയുകയാണെന്നും അധികാരത്തിന്റെ മുഷ്ക് ഉപയോഗിച്ചാണ് ക്രിമിനല്‍ സംഘം അഴിഞ്ഞാടുന്നത്. […]
Category: Politics
കവി കുരീപ്പുഴയെ നായയോടുപമിച്ച് ആര്‍എസ്‌എസ് പ്രവര്‍ത്തകര്‍
കൊല്ലം: കവി കുരീപ്പുഴ ശ്രീകുമാറിനോടുള്ള കലിപ്പ് അടങ്ങാതെ വീണ്ടും ആര്‍എസ്‌എസ്, സംഘപരിവാര്‍ പ്രവര്‍ത്തകര്‍. ആവിഷ്കാര സ്വാതന്ത്ര്യം ഞങ്ങള്‍ക്കുമുണ്ടെന്ന വാദം ഉയര്‍ത്തി, നായയുടെ കഴുത്തില്‍ കുരീപ്പുഴയുടെ പേരെഴുതിയ ബോര്‍ഡ് തൂക്കിയായിരുന്നു ആര്‍ എസ് എസ് പ്രതികരിച്ചത്. കൊല്ലം അഞ്ചലിലെ സംഘ പ്രവര്‍ത്തകരാണ് ഇതിനു പിന്നില്‍. ചിത്രം ഇതിനോടകം സോഷ്യല്‍ മീഡിയകളില്‍ വൈറലായിരിക്കുകയാണ്. വടയമ്പാടി വിഷയത്തില്‍ പ്രതികരിച്ചതിനും ചിത്രകാരന്‍ അശാന്തന്‍റെ മൃതദേഹത്തെ അപമാനിച്ചതിനെതിരെയും സംസാരിച്ചതാണ് കുരീപ്പുഴയെ സംഘ പരിവാറിന്‍റെ ശത്രുവാക്കിയത്. ഹിന്ദു ദൈവങ്ങളെ അപമാനിച്ചുവെന്ന് കാണിച്ച് ആര്‍എസ്‌എസ് പ്രവര്‍ത്തകര്‍ കുരീപ്പുഴയ്ക്കെതിരെ കേസ് […]
മുസ്ലിങ്ങള്‍ ഇന്ത്യയില്‍ ജീവിക്കേണ്ടവരല്ലെന്ന് ബിജെപി നേതാവ്
ന്യൂഡല്‍ഹി: മുസ്ലീങ്ങളെ ഇന്ത്യയില്‍ ജീവിക്കാന്‍ അനുവദിക്കരുതെന്ന് ബിജെപി എംപി വിനയ് കത്യാര്‍. ജനസംഖ്യാനുപാതത്തിന്‍റെ കണക്കില്‍ രാജ്യത്തെ വിഭജിച്ചവര്‍ക്ക് ഇന്ത്യയില്‍ ജീവിക്കേണ്ട കാര്യമെന്താണെന്നാണ് കത്യാരുടെ ചോദ്യം. മുസ്ലിങ്ങള്‍ ഇവിടെ ജീവിക്കേണ്ടവരായിരുന്നു. എന്നാല്‍, രാജ്യത്തെ വിഭജിച്ചപ്പോള്‍ അവര്‍ക്കായി സ്ഥലങ്ങള്‍ നല്‍കിയിട്ടുണ്ട്. അവര്‍ ബംഗ്ലാദേശിലോ പാക്കിസ്ഥാനിലേക്കോ പോകേണ്ടതല്ലേയെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഇന്ത്യന്‍ മുസ്ലിംകളെ പാകിസ്ഥാനികള്‍ എന്ന് വിളിച്ച് പരിഹസിക്കുന്നവരെ ജയിലില്‍ അടയ്ക്കണമെന്ന് എഐഎംഐഎം അധ്യക്ഷന്‍ അസദുദ്ദീന്‍ ഒവൈസി പാര്‍ലിമെന്‍റില്‍ ആവശ്യപ്പെട്ടിരുന്നു. ഇതിന് പിന്നാലെയാണ് കത്യാരുടെ വിദ്വേഷപരാമര്‍ശങ്ങള്‍.
പദ്മാവതിന് പിന്നാലെ കങ്കണയുടെ ചിത്രത്തിനെതിരെയും സാമുദായിക സംഘടനകളുടെ പ്രതിഷേധം
ന്യൂഡല്‍ഹി: പദ്മാവത് ചിത്രത്തിന് പിന്നാലെ കംഗണാ റണാവത്തിന്‍റെ ചിത്രത്തിനെതിരെയും സാമുദായിക സംഘടനകളുടെ പ്രതിഷേധം. ‘മണികര്‍ണിക- ദി ക്യൂന്‍ ഒാഫ് ഝാന്‍സി’ എന്ന സിനിമയ്ക്ക് നേരെയാണ് പ്രതിഷേധം ശക്തമാകുന്നത്. ഝാന്‍സി റാണിയെ മോശമായി ചിത്രീകരിക്കുന്നുവെന്ന് ആരോപിച്ച് ബ്രാഹ്മണ സഭയാണ് സിനിമയുടെ ചിത്രീകരണം തടസപ്പെടുത്തി രംഗത്തെത്തിയത്. ഝാന്‍സി റാണിയും ബ്രീട്ടീഷുകാരനും തമ്മില്‍ പ്രണയിക്കുന്നതായി സിനിമയില്‍ ഉണ്ടെന്നാണ് സംഘടനയുടെ വാദം. ഈസ്റ്റ് ഇന്ത്യാ കമ്പനിയുടെ ഒരു ബ്രിട്ടീഷ് ഉദ്യോഗസ്ഥനുമായി റാണി ലക്ഷ്മി ഭായി പ്രണയിക്കുന്ന ഗാനം ചിത്രത്തിലുണ്ട്. ഇത് ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ട് […]
കവി കുരീപ്പുഴ ശ്രീകുമാറിനെതിരെ കയ്യേറ്റശ്രമം; 15 ആര്‍എസ്‌എസ് പ്രവര്‍ത്തകര്‍ക്കെതിരെ കേസ്
കൊല്ലം; കുരീപ്പുഴ ശ്രീകുമാറിനെ ആക്രമിച്ച സംഭവത്തില്‍ 15 ആര്‍എസ്‌എസ് പ്രവര്‍ത്തകര്‍ക്കെതിരെ കേസെടുത്തു. വധശ്രമം, കൈയ്യേറ്റം ചെയ്യല്‍ എന്നീ വകുപ്പുകള്‍ ചുമത്തിയാണ് കടയ്ക്കല്‍ പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. കടയ്‍ക്കല്‍ കോട്ടുങ്കലില്‍ വെച്ചാണ് തിങ്കാളാഴ്ച കയ്യേറ്റശ്രമം ഉണ്ടായത്. ഒരു വായനശാല സംഘടിപ്പിച്ച ചടങ്ങില്‍ പ്രസംഗിച്ച് മടങ്ങവേയാണ് സംഭവം. ആര്‍ എസ് എസ് പ്രവര്‍ത്തകരാണ് കയ്യേറ്റം ചെയ്യാന്‍ ശ്രമിച്ചതെന്നും വടയമ്പാടി ദളിത് സമരവുമായി ബന്ധപ്പെട്ട് സംസാരിച്ചതാണ് പ്രകോപനകാരണമെന്നും കുരീപ്പുഴ ശ്രീകുമാര്‍ പറഞ്ഞു. ഒരു സംഘമാള്‍ക്കാര്‍ അസഭ്യം പയുകയും കാറിന്‍റെ ഡോര്‍ […]
പദ്മാവതിനെതിരായ പ്രതിഷേധം അവസാനിപ്പിക്കുകയാണെന്ന് കര്‍ണി സേന
മുംബൈ: സഞ്ജയ് ലീല ബന്‍സാലി ഒരുക്കിയ പദ്മാവതിനെതിരായ പ്രതിഷേധം അവസാനിപ്പിക്കുകയാണെന്ന് രജ്പുത്ര കര്‍ണി സേന. രജ്പുത്ര സംസ്കാരത്തെ ഉയര്‍ത്തിക്കാണിക്കുന്ന ചിത്രമാണ് പദ്മാവത് എന്ന് തിരിച്ചറിഞ്ഞതിനാലാണ് പ്രതിഷേധം അവസാനിപ്പിക്കുന്നതെന്ന് കര്‍ണി സേന നേതൃത്വം വ്യക്തമാക്കി. ചിത്രീകരണം ആരംഭിച്ചത് മുതല്‍ വാര്‍ത്തകളിലിടം നേടിയ ചിത്രമാണ് പദ്മാവത്. രജ്പുത് വിരുദ്ധത ആരോപിച്ച് മഹാരാഷ്ട്രയിലെയും രാജസ്ഥാനിലെയും ചിത്രത്തിന്‍റെ സെറ്റ് കര്‍ണിസേന അംഗങ്ങള്‍ ആക്രമിക്കുകയും സംവിധായകനെ കയ്യേറ്റം ചെയ്യുകയും ചെയ്തിരുന്നു. ചിത്തോറിലെ രജപുത്ര ഭരണാധികാരി റാണാ രത്തന്‍സിങ്ങിന്റെ ഭാര്യയായിരുന്ന റാണി പദ്മാവതിയും അലാദ്ദിന്‍ ഖില്‍ജിയും […]
കമ്മ്യൂണിസ്റ്റ്കാര്‍ ബിസിനസ് ചെയ്യാന്‍ പാടില്ലെന്നാരാണ് പറഞ്ഞത്?
തിരുവനന്തപുരം: സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍റെ മകന്‍ ബിനോയ് കോടിയേരിയുടെ ബിസിനസുമായി ബന്ധപ്പെട്ട് വിവാങ്ങള്‍ കത്തി നില്‍ക്കെ ബിനോയിക്ക് പിന്തുണയുമായി നടന്‍ ജോയ് മാത്യു രംഗത്ത്. കോടിയേരിയുടെ മകന്‍ ബിസിനസ് ചെയ്താല്‍ എന്താണ് കുഴപ്പമെന്നും അത് അയാളുടെ സ്വാതന്ത്ര്യപ്രഖ്യാപനമാണെന്നും ജോയ് മാത്യു ഫെയ്സ്ബുക്കില്‍ കുറിച്ചു. ”ആയിരങ്ങള്‍ മുടക്കി ഒരാള്‍ ഒരു പെട്ടിക്കട തുടങ്ങുന്നതും മറ്റൊരാള്‍ കോടികള്‍ കടമെടുത്ത് ബിസിനസ് ചെയ്യുന്നതും രണ്ടാണെങ്കിലും രണ്ടും ബിസിനസ് തന്നെ. അല്ലാതെ കമ്മ്യൂണിസ്റ്റുകാരന്‍ ബിസിനസ് ചെയ്യുമ്പോള്‍ അതിന് പരിധി വെക്കണം എന്ന് […]
‘ചന്ദ്രന്‍ കാവിയായി മാറി..’; മഹിളാ മോര്‍ച്ച നേതാവിനെ കണ്ടംവഴി ഓടിച്ച് ട്രോളന്മാര്‍
ഒന്നര നൂറ്റാണ്ടിനു ശേഷം പ്രത്യക്ഷപ്പെട്ട ബ്ലൂമൂണ്‍ ചിത്രങ്ങള്‍ കൊണ്ട് നിറഞ്ഞിരിക്കുകയാണ് ഫേസ്ബുക്ക് ഉള്‍പ്പെടെയുള്ള സാമൂഹ്യമാധ്യമങ്ങള്‍. കേരളത്തിന് അകത്തായാലും പുറത്തായാലും അസാധാരണമായി എന്ത് നടന്നാലും അതിന്റെ ക്രെഡിറ്റ് ട്രോളന്മാര്‍ ബിജെപി സംസ്ഥാന പ്രസിഡണ്ട് കുമ്മനം രാജശേഖരന് നല്‍കുകയാണ് പതിവ്. ഇത്തവണ അത് മഹിളാ മോര്‍ച്ച കണ്ണൂര്‍ ജില്ലാ നേതാവ് ലസിത പാലക്കല്‍ കൊണ്ട് പോയി. ചന്ദ്രന്‍ കാവിയായി മാറിയെന്നും അധികം താമസിക്കാതെ കേരളവും ഇങ്ങനെയാവുമെന്നാണ് ചന്ദ്രഗ്രഹണം സ്പെഷ്യല്‍ ഫേയ്സ്ബുക് പോസ്റ്റിലൂടെ ലസിത പറഞ്ഞത്. ‘ചന്ദ്രന്‍ കാവിയായി മാറി. അധികം […]
‘പദ്മാവത് വീണ്ടും പ്രതിസന്ധിയില്‍
മലേഷ്യ: ഇസ്ലാം വിരുദ്ധമെന്ന് ആരോപിച്ച് മലേഷ്യയിലെ നാഷണല്‍ ഫിലിം സെന്‍സര്‍ഷിപ്പ് ബോര്‍ഡ് പദ്മാവതിനു പ്രദര്‍ശനാനുമതി നിഷേധിച്ചു. മുസ്ലിം ഭൂരിപക്ഷ രാഷ്ട്രമായ മലേഷ്യയില്‍ പദ്മാവതിന്‍റെ കഥ ആശങ്കയുണ്ടാക്കുന്നതാണെന്ന് എല്‍.പി.എഫ്. ചെയര്‍മാന്‍ മുഹമ്മദ് സാംബെരി അബ്ദുള്‍ അസീസ് പറഞ്ഞു. ചിത്രത്തിന്‍റെ കഥ സംഘര്‍ഷങ്ങള്‍ക്ക് വഴിവെയ്ക്കാന്‍ സാധ്യതയുണ്ടെന്നായിരുന്നു കണ്ടെത്തല്‍. ഏറെ പ്രതിഷേധങ്ങള്‍ക്കൊടുവില്‍ ജനുവരി 25നാണ് ചിത്രം റിലീസ് ചെയ്തത്. ചിത്രത്തിന് പ്രദര്‍ശനാനുമതി നല്‍കാത്ത സെന്‍സര്‍ ബോര്‍ഡിന്‍റെ നിലപാടിനെതിരെ അപ്പീല്‍ നല്‍കാനൊരുങ്ങുകയാണ് വിതരണക്കാര്‍. രജപുത്രരുടെ എതിര്‍പ്പുകള്‍ മൂലം ഇന്ത്യയിൽ ഏറെ വിവാദങ്ങള്‍ ക്ഷണിച്ചുവരുത്തിയ […]
കേരളത്തിലുള്ളത് കള്ളനു കഞ്ഞിവെക്കുന്ന പ്രതിപക്ഷമാണെന്ന് കെ.സുരേന്ദ്രന്‍
കോഴിക്കോട്: കേരളത്തിലുള്ളത് കള്ളനു കഞ്ഞിവെക്കുന്ന പ്രതിപക്ഷമാണെന്ന് ബി.ജെ.പി നേതാവ് കെ.സുരേന്ദ്രന്‍. ബിനോയ് കോടിയേരി പ്രശ്നത്തില്‍ കോണ്‍ഗ്രസും യു.ഡി.എഫും അതിന്‍റെ തനിനിറം ആവര്‍ത്തിച്ചിരിക്കുകയാണ്. ബിനോയ് കോടിയേരിയുമായി ബന്ധപ്പെട്ട വിഷയത്തില്‍ ഒന്നും മിണ്ടാന്‍ പ്രതിപക്ഷത്തിന് ധൈര്യമില്ലെന്നും മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയുടേയും മുസ്ലീം ലീഗ് നേതാവ് കുഞ്ഞാലിക്കുട്ടിയുടേയും മക്കളും ഇതുതന്നെയാണ് ചെയ്ത് കൊണ്ടിരിക്കുന്നതെന്നും അദ്ദേഹം ആരോപിച്ചു. ഫേസബുക്ക് പോസ്റ്റിന്‍റെ പൂര്‍ണ്ണരുപം ”ബിനോയ് കോടിയേരി പ്രശ്നത്തില്‍ കോണ്‍ഗ്രസ്സും യു. ഡി. എഫും അതിന്‍റെ തനിനിറം ആവര്‍ത്തിച്ചിരിക്കുകയാണ്. പ്രശ്നത്തില്‍ അവര്‍ നിലപാട് മയപ്പെടുത്തിക്കഴിഞ്ഞു. […]










