ബിനോയ്ക്കെതിരെയുള്ളത് സിവില്‍ കേസ് മാത്രമെന്ന്‍ എസ്. രാമചന്ദ്രന്‍പിള്ള

കോഴിക്കോട്: സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍റെ മകന്‍ ബിനോയ് ബാലകൃഷ്ണനെതിരെ ദുബൈയിലുള്ളത് സിവില്‍ കേസ് മാത്രമാണെന്ന് പോളിറ്റ്ബ്യൂറോ അംഗം എസ്. രാമചന്ദ്രന്‍പിള്ള. സിപിഎം ഇക്കാര്യം പരിഗണിക്കേണ്ട ആവശ്യമില്ല. കേസിലെ വിധി പറയേണ്ടത് അവിടുത്തെ കോടതിയാണ്. ചിലര്‍ ആരോപണത്തില്‍ വിധി പ്രഖ്യാപിക്കാനായി ഇറങ്ങിത്തിരിച്ചിരിക്കുകയാണെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു. വിദേശത്ത് നടന്ന ഒരു ഇടപാടാണിത്. അത് വിദേശത്ത് തന്നെ തീര്‍ക്കും. ഇതില്‍ എതിര്‍കക്ഷിയും ബിനോയിയും അവരുടെ പക്ഷം വ്യക്തമാക്കിയിട്ടുണ്ട്. ഇതിലെ വിധി ദുബായ് കോടതി പറയട്ടെ എന്തെങ്കിലും ഒരു […]

വിവാദ ചിത്രം ;പത്മാവദ്’ ഇന്ന് തിയറ്ററിലേക്ക്; ബിജെപി സംസ്ഥാനങ്ങളില്‍ വ്യാപക അക്രമം

ന്യൂഡല്‍ഹി: പ്രതിഷേധങ്ങള്‍ക്കും ആക്രമണങ്ങള്‍ക്കുമിടെ വിവാദ ബോളിവുദ് ചിത്രം പത്മാവദ് ഇന്ന് തിയറ്ററിലേക്ക്.  മധ്യപ്രദേശ്, ബിഹാര്‍, രാജസ്ഥാന്‍, ഗുജറാത്ത്, ബിഹാര്‍ എന്നീ സംസ്ഥാനങ്ങള്‍ ചിത്രത്തെ പൂര്‍ണമായും ബഹിഷ്ക്കരിച്ചു. അതേസമയം  ഉത്തര്‍ പ്രദേശില്‍ തിയറ്റര്‍ ഉടമകള്‍ ആശങ്കയിലാണ്. കര്‍ണിസേന പ്രവര്‍ത്തകര്‍ ഹരിയാന, ഗുജറാത്ത്, രാജസ്ഥാന്‍, ഉത്തര്‍പ്രദേശ് സംസ്ഥാനങ്ങളില്‍ തിയറ്ററുകളും വാഹനങ്ങളും ആക്രമിച്ചു. കടകള്‍ ബലമായി അടപ്പിച്ചും വാഹനങ്ങള്‍ തല്ലിത്തകര്‍ത്തും അക്രമികള്‍ അഴിഞ്ഞാടി. നിരവധിപേര്‍ക്ക് പരിക്കേറ്റു. മഹാരാഷ്ട്രയിലും സ്ഥിതി രൂക്ഷമാണ്. ഹരിയാനയിലെ ഗുരുഗ്രാമില്‍ സമരക്കാര്‍ സര്‍ക്കാര്‍ ബസിന് തീയിട്ടു. നഗരത്തില്‍ ക്ലബ്ബുകളും ബാറുകളും രാത്രി […]

താന്‍ സാമ്പത്തിക തട്ടിപ്പ് നടത്തിയെന്ന ആരോപണങ്ങള്‍ വ്യാജം: ബിനോയ് കോടിയേരി

തിരുവനന്തപുരം: ദുബായില്‍ താന്‍ സാമ്പത്തിക തട്ടിപ്പ് നടത്തിയെന്ന ആരോപണങ്ങള്‍ വ്യാജമാണെന്ന് കോടിയേരി ബാലകൃഷ്ണന്‍റെ മകന്‍ ബിനോയ് കോടിയേരി. തന്‍റെ നിരപരാധിത്വം തെളിയിക്കുന്നതിനുള്ള രേഖകളെല്ലാം താന്‍ ഹാജരാക്കാന്‍ തയാറാണ്. ദുബായില്‍ ബിസിനസുമായി ബന്ധപ്പെട്ട ഒരു ചെക്ക് കേസ് ഉണ്ടായിരുന്നു. അത് കോടതി വഴി പരിഹരിച്ചതാണ്. ഇപ്പോള്‍ ആരോപിക്കുന്നത് പോലുള്ള യാതൊരു സംഭവവും തന്‍റെ പേരില്‍ ഇല്ലെന്ന് ബിനോയ് കോടിയേരി പത്രകുറിപ്പിലൂടെ അറിയിച്ചു. വസ്തുതാവിരുദ്ധമായ ഇത്തരം വാര്‍ത്തകള്‍ നല്‍കുന്നതിന്‍റെ അടിസ്ഥാനമെന്താണെന്ന് വ്യക്തമല്ലെന്നും അത് ദുരുദ്ദേശപരമാണെന്നും ബിനോയ് വ്യക്തമാക്കി.  ദുബായില്‍ യാത്രാനിരോധനം ഏര്‍പ്പെടുത്തിയിട്ടുണ്ടെന്ന […]

മുതിര്‍ന്ന സിപിഎം നേതാവിന്‍റെ മകനെതിരെ ദുബായില്‍ 13 കോടിയുടെ തട്ടിപ്പുകേസ്

തിരുവനന്തപുരം: കേരളത്തിലെ മുതിര്‍ന്ന സിപിഎം നേതാവിന്‍റെ മകനെതിരെ ദുബായില്‍ 13 കോടിയുടെ തട്ടിപ്പുകേസ്. ടൂറിസം മേഖലയില്‍ പ്രവര്‍ത്തിക്കുന്ന കമ്പനി നല്‍കിയ പരാതിയിലാണ് കേസെടുത്തിട്ടുള്ളത്. ഇന്ത്യ, യുഎഇ, സൗദി അറേബ്യ, നേപ്പാള്‍ എന്നിവിടങ്ങളില്‍ ബിസിനസ് ആവശ്യത്തിനായി 7.7 കോടി രൂപയും ഓഡി കാര്‍ വാങ്ങുന്നതിനായി 53.61 ലക്ഷം രൂപയും തങ്ങളുടെ അക്കൗണ്ടില്‍ നിന്ന് നല്‍കിയെന്നാണ് കമ്പനിയുടെ പരാതിയില്‍ പറയുന്നത്. കാര്‍ വാങ്ങിയതിന്‍റെ പണം തിരിച്ചടയ്ക്കുന്നുണ്ടായിരുന്നെങ്കിലും ഇടയ്ക്ക് വെച്ച്‌ അതും നിര്‍ത്തി. പണം തിരികെ നല്‍കണമെന്നും അല്ലാത്ത പക്ഷം നിയമനടപടി […]

സിപിഐ ശവക്കുഴിയില്‍ കിടക്കുന്ന പാര്‍ട്ടി: മാണി

പാലാ: കേരളാ കോണ്‍ഗ്രസ്-എം വെന്‍റിലേറ്ററില്‍ കിടക്കുന്ന പാര്‍ട്ടിയാണെന്ന സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍റെ പരാമര്‍ശത്തിന് മറുപടിയുമായി കെ.എം. മാണി രംഗത്ത്. സിപിഐ ശവക്കുഴിയില്‍ കിടക്കുന്ന പാര്‍ട്ടിയാണ്. കാനത്തിനെപോലുള്ളവര്‍ സിപിഐയുടെ പാരമ്പര്യം കളഞ്ഞുകുളിക്കരുതെന്നും മാണി പാലായില്‍ മാധ്യമങ്ങളോട് പറഞ്ഞു.   കെ എം മാണി യുഡിഎഫിലേക്ക് മടങ്ങി വരണമെന്ന് കെപിസിസി അധ്യക്ഷന്‍ എം എം ഹസ്സന്‍ നേരത്തെ പറഞ്ഞിരുന്നു. കാനം വെന്‍റിലേറ്ററില്‍ ഉള്ള പാര്‍ട്ടിയെന്ന് ഉദ്ദേശിച്ചത് ജെഡിയുവിനെയാണെന്നും എം എം ഹസ്സന്‍ വിമര്‍ശിച്ചിരുന്നു.

കണ്ണൂരിലെ ആര്‍എസ്‌എസ് പ്രവര്‍ത്തകന്‍റെ കൊലപാതകം; 4 എസ്ഡിപിഐ പ്രവര്‍ത്തകര്‍ അറസ്റ്റില്‍

കണ്ണൂര്‍: കണ്ണൂരില്‍ ആര്‍എസ്‌എസ് പ്രവര്‍ത്തകന്‍ ശ്യാമപ്രസാദ് കൊല്ലപ്പെട്ട സംഭവത്തില്‍ നാല് പേരെ പോലീസ് അറസ്റ്റ് ചെയ്തു.  പാറക്കണ്ടം സ്വദേശി മുഹമ്മദ് , സലിം, അളകാപുരം സ്വദേശി അമീര്‍, പാലയോട് സ്വദേശി ഹാഷിം എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. കണ്ണവം സ്വദേശി ശ്യാമപ്രസാദ് കൊല്ലപ്പെട്ട സംഭവത്തിലാണ് എസ്ഡിപിഐ പ്രവര്‍ത്തകരായ ഇവരെ പോലീസ് പിടികൂടിയിരിക്കുന്നത്. സംഭവം നടന്ന് രണ്ട് മണിക്കൂറിനുള്ളില്‍ത്തന്നെ പ്രതികളെ പൊലീസ് കസ്റ്റഡിയില്‍ എടുത്തിരുന്നു. ഇന്നലെ വൈകുന്നേരം നാലേമുക്കാലോടെയാണ് കാക്കയങ്ങാട് സര്‍ക്കാര്‍ ഐടിഐ വിദ്യാര്‍ത്ഥിയായ ശ്യാമപ്രസാദിനെ ഒരു സംഘം ആളുകള്‍ വെട്ടിക്കൊലപ്പെടുത്തിയത്. […]

ആം ആദ്മി പാര്‍ട്ടിയിലെ 20 എംഎല്‍എ മാരെ അയോഗ്യരാക്കി

ന്യൂഡല്‍ഹി: ആം ആദ്മി പാര്‍ട്ടിയുടെ ഡല്‍ഹിയിലെ 20 എംഎല്‍എ മാരെ അയോഗ്യരാക്കി. തെരഞ്ഞെടുപ്പ് കമ്മീഷന്‍റെതാണ് നടപടി. ഇരട്ട പദവി വഹിച്ചുവെന്ന ആരോപണത്തിലാണ് നടപടി. തെരഞ്ഞെടുപ്പ് കമ്മീഷന്‍ ശുപാര്‍ശ രാഷ്ട്രപതിക്ക് കൈമാറി. കെജ്രിവാള്‍ സര്‍ക്കാരിന് ഭീഷണിയല്ല. 70 അംഗ നിയമസഭയില്‍ കെജ്രിവാളിന്റെ ആം ആദ്മിക്ക് നിലവില്‍ 66 സീറ്റാണ് ഉള്ളത്. ഇത് 46 ആയി കുറയും. അതേസമയം നടപടിയെ ബിജെപി സ്വാഗതം ചെയ്തു.    

കമല്‍ഹാസന്‍റെ പാര്‍ട്ടി പ്രഖ്യാപനം ഫെബ്രുവരി 21ന്

ചെന്നൈ: തമിഴ്നാട് രാഷ്ട്രീയത്തില്‍ മാറ്റത്തിന് വഴിവെക്കുന്ന പ്രഖ്യാപനവുമായി ഉലകനായകന്‍ കമല്‍ഹാസന്‍. ഫെബ്രുവരി 21 ന് പാര്‍ട്ടിയുടെ പേര് ഔദ്യോഗികമായി പ്രഖ്യാപിക്കുമെന്നാണ് കമല്‍ഹാസന്‍ വ്യക്തമാക്കിയിട്ടുള്ളത്. തമിഴ്നാട്ടിലെ രാമനാഥപുരത്തുവച്ച്‌ ഔദ്യോഗികമായി പാര്‍ട്ടിയുടെ പേര് പ്രഖ്യാപിക്കുമെന്നും അതേ ദിവസം തന്നെ സംസ്ഥാനത്ത് പര്യടനം ആരംഭിക്കുമെന്നും താരം വാര്‍ത്താക്കുറിപ്പില്‍ വ്യക്തമാക്കി. ജന്മദേശമായ രാമനാഥപുരത്തുനിന്ന് പര്യടനം ആരംഭിച്ച ശേഷം അദ്ദേഹം മധുരൈ, ഡിണ്ടിഗല്‍, ശിവഗംഗൈ എന്നീ ജിലകളിലെ ജനങ്ങളെ സന്ദര്‍ശിക്കും. ഇതോടെയാണ് കമലഹാസന്‍റെ ഔദ്യോഗിക രാഷ്ട്രീയ പ്രവേശനം നടക്കുക. പര്യടനത്തിന്‍റെ ആരംഭത്തില്‍ത്തന്നെ രാഷ്ട്രീയ പാര്‍ട്ടിയുടെ […]

പ്രകാശ് രാജ് പങ്കെടുത്ത പരിപാടിയുടെ വേദിയില്‍ ഗോമൂത്രം തളിച്ച്‌ യുവമോര്‍ച്ച പ്രവര്‍ത്തകര്‍

ബംഗളൂരു: കര്‍ണാടകയില്‍ പ്രകാശ് രാജ് പങ്കെടുത്ത പരിപാടിയുടെ വേദിയില്‍ ബി.ജെ.പി യുവമോര്‍ച്ച പ്രവര്‍ത്തകര്‍ ഗോമൂത്രം തളിച്ച്‌ ശുദ്ധീകരിച്ചു. സിര്‍സിയിലെ രാഘവേന്ദ്രമഠില്‍ ഇടതുപക്ഷ ആഭിമുഖ്യമുളളവര്‍ സംഘടിപ്പിച്ച പരിപാടിക്ക് പിന്നാലെയാണ് സംഭവം. സമ്മേളനത്തില്‍ വെച്ച്‌ കേന്ദ്രമന്ത്രിയും ഉത്തര കന്നഡ എം.പിയുമായ അനന്ത് കുമാര്‍ ഹെഗ്ഡെയെ വിമര്‍ശിച്ചിരുന്നു. ഇതില്‍ പ്രകോപിതരായ ബിജെപി യുവമോര്‍ച്ച പ്രവര്‍ത്തകരാണ് വേദിയില്‍ ഗോമൂത്രം തളിച്ചതെന്ന പ്രകാശ് രാജ് ട്വിറ്റര്‍ പോസ്റ്റില്‍ പറയുന്നു.താന്‍ പോകുന്നിടങ്ങളിലെല്ലാം ഇത്തരം ശുദ്ധീകരണ പരിപാടി സംഘടിപ്പിക്കാന്‍ പ്രകാശ് രാജ് പ്രതികരിച്ചു. ബുദ്ധിജീവികളെന്ന് നടിക്കുന്ന ഇത്തരം […]

ഗീതാ ഗോപിനാഥിന്‍റെ സാമ്പത്തിക ഉപദേശങ്ങളെ കരുതലോടെ കാണണമെന്ന് സിപിഐ

തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയന്‍റെ സാമ്പത്തിക ഉപദേഷ്ടാവ് ഡോ. ഗീതാഗോപിനാഥിന്‍റെ സാമ്പത്തിക ഉപദേശങ്ങളെ കരുതലോടെ കാണണമെന്ന് സിപിഐ. പാര്‍ട്ടി മുഖപത്രമായ ജനയുഗത്തിന്‍റെ മുഖപ്രസംഗത്തിലാണ് ഇക്കാര്യം സൂചിപ്പിച്ചിട്ടുള്ളത്. ഗീത ഗോപിനാഥിന്‍റെ സാമ്പത്തിക നിര്‍ദേശങ്ങള്‍ കേരള സര്‍ക്കാരിന്‍റെ സാമ്പത്തിക നയങ്ങളില്‍ സ്വാധീനം ചെലുത്തിയാല്‍ അത് തികച്ചും ആശങ്കാജനകമാണെന്നും ചെലവു ചുരുക്കലിന്‍റെ പേരില്‍ പെന്‍ഷനും, ക്ഷേമപദ്ധതികള്‍ അടക്കമുള്ളവയും അധികച്ചിലവാണെന്ന നിലപാട് അപകടകരമാണെന്നും മുഖപ്രസംഗത്തില്‍ വിമര്‍ശിക്കുന്നുണ്ട്. സര്‍ക്കാര്‍ തലത്തില്‍ നടക്കുന്ന അനാവശ്യ ധൂര്‍ത്തും ഒഴിവാക്കാവുന്ന ചെലവുകള്‍ നിയന്ത്രിക്കണമെന്നതിലും രണ്ട് പക്ഷമുണ്ടാവാന്‍ ഇടയില്ല. എന്നാല്‍ […]