ന്യൂഡല്‍ഹി : പ്രധാനമന്ത്രി നരേന്ദ്ര മോദി ലോക നേതാക്കളെ സ്വാഗതം ചെയ്യുന്നതിനായി ആശ്ലേഷിക്കുന്ന രീതിയെ കളിയാക്കി കോണ്‍ഗ്രസിന്‍റെ ഔദ്യോഗിക ട്വീറ്ററില്‍ വീഡിയോ. ജനുവരി 14ന് ചെയ്ത പോസ്റ്റില്‍ ബെഞ്ചമിന്‍ നെതന്യാഹു ഇന്ത്യ സന്ദര്‍ശിക്കുന്നു; മോദിയില്‍ നിന്ന് കൂടുതല്‍ കെട്ടിപ്പിടിത്തങ്ങള്‍ക്കായി കാത്തിരിക്കുന്നു എന്ന കുറിപ്പും ചേര്‍ത്തിട്ടുണ്ട്. With Israeli PM Benjamin Netanyahu visiting India, we look forward to more hugs from PM Modi! #Hugplomacy pic.twitter.com/M3BKK2Mhmf — Congress (@INCIndia) January 14, 2018 […]
Category: Politics
എകെജിയ്ക്കെതിരെയുള്ള വി ടി ബല്‍റാമിന്‍റെ പരാമര്‍ശം; സോഷ്യല്‍ മീഡിയയില്‍ ഇന്ന് കരിദിനം
തിരുവനന്തപുരം: എകെജിയ്ക്കെതിരെയുള്ള വിടി ബല്‍റാം എംഎല്‍എയുടെ വിവാദ പരാമര്‍ശങ്ങള്‍ക്കെതിരെ സോഷ്യല്‍ മീഡിയയില്‍ ഇന്ന് കരിദിനം ആചരിക്കും. എകെജിയ്ക്കെതിരെയുള്ള ബല്‍റാമിന്‍റെ പരാമര്‍ശങ്ങള്‍ക്കെതിരെ വ്യാപക വിമര്‍ശനം ഉയരുന്നതിനിടെയാണ് സോഷ്യല്‍ മീഡിയയും പ്രതിഷേധത്തില്‍ അണിചേരുന്നത്. സംഭവത്തില്‍ പ്രതിഷേധം അറിയിക്കാന്‍ ഇന്ന് പ്രൊഫൈല്‍ പിക്ച്ചര്‍ മാറ്റി കറുപ്പ് നിറമാക്കും. സോഷ്യല്‍ മീഡിയയുടെ കറുപ്പണിഞ്ഞുകൊണ്ടുള്ള പ്രതിഷേധത്തിനെ പരിഹസിച്ചുകൊണ്ട് ബല്‍റാം രംഗത്തെത്തിയിരുന്നു. കറുപ്പ് നിറത്തെത്തന്നെ ഇതിനുവേണ്ടി കൃത്യമായി തെരഞ്ഞെടുത്തത് ശുദ്ധ വംശീയതയാണ്. കമ്മ്യൂണിസ്റ്റുകളുടെ ഇപ്പോഴും തുടരുന്ന സവര്‍ണ്ണബോധമാണെന്നും ബല്‍റാം പരിഹസിക്കുന്നു. #blackday, #balramlies, #balramshouldapologize തുടങ്ങിയ […]
കണ്ണൂരില്‍ സിപിഐഎം ബ്രാഞ്ച് ഓഫീസിന് നേരെ ആക്രമണം
കണ്ണൂര്‍: കണ്ണൂരില്‍ വീണ്ടും രാഷ്ട്രീയ ആക്രമണം. നടുവനാട് സിപിഐഎം ബ്രാഞ്ച് ഓഫീസിന് നേരെയാണ് ആര്‍എസ്‌എസ് ആക്രമണം അഴിച്ചുവിട്ടത്. ഇന്ന്‍ പുലര്‍ച്ചെ നാലിനായിരുന്നു ആക്രമണം. ബൈക്കില്‍ എത്തിയ അക്രമസംഘം പാര്‍ട്ടി ഓഫീസ് തല്ലിത്തകര്‍ക്കുകയായിരുന്നു. ആക്രമണത്തില്‍ ഓഫീസ് പൂര്‍ണമായും തകര്‍ന്നു. നിരന്തരം സിപിഎം-ആര്‍എസ്‌എസ് സംഘര്‍ഷം നടക്കുന്ന സ്ഥലമാണ് നടുവനാട്. പ്രതികളെ തിരിച്ചറിഞ്ഞതായും ഉടന്‍ പിടികൂടുമെന്നും മട്ടന്നൂര്‍ പോലീസ് വ്യക്തമാക്കിയിട്ടുണ്ട്.
‘ഈട’ കോടിയേരിയും കുമ്മനവും ഒരുമിച്ചിരുന്ന് കാണേണ്ട ചിത്രം; പിസി വിഷ്ണുനാഥിന്‍റെ ഫേസ്ബുക്ക് പോസ്റ്റ്
തിരുവനന്തപുരം: യുവതാരങ്ങളായ ഷെയ്ന്‍ നിഗത്തെയും നിമിഷ സജയനെയും പ്രധാന കഥാപാത്രങ്ങളാക്കി ബി അജിത്ത് കുമാര്‍ സംവിധാനം ചെയ്ത ഈടയെ അഭിനന്ദിച്ച് കോണ്‍ഗ്രസ് നേതാവ് പിസി വിഷ്ണുനാഥ് എംഎല്‍എ. കോടിയേരി ബാലകൃഷ്ണനും കുമ്മനം രാജശേഖരനും ഒരുമിച്ചിരുന്ന് കാണേണ്ട ചിത്രമാണ് ഈടയെന്നും രാഷ്ട്രീയം മാത്രം പറഞ്ഞ് വിരസമാക്കാനോ പ്രണയം മാത്രം പറഞ്ഞ് പൈങ്കിളിവത്കരിക്കാനോ തയ്യാറാവാതെ റിയലിസ്റ്റികായ ജീവിതചിത്രത്തെയാണ് ചിത്രം വരച്ചിടുന്നതെന്നും വിഷ്ണുനാഥ് തന്‍റെ ഫേസ്ബുക്ക് പോസ്റ്റിലൂടെ വ്യക്തമാക്കി. ഫേസ്ബുക്ക് പോസ്റ്റിന്‍റെ പൂര്‍ണ്ണരൂപം ”ചങ്കില്‍ തറയ്ക്കുന്ന ഒരു പ്രണയവും അതിന്‍റെ പരിണാമഗതിയില്‍ പൊള്ളിക്കുന്ന രാഷ്ട്രീയത്തിന്‍റെ […]
തൃത്താല നിയോജകമണ്ഡലത്തില്‍ പ്രഖ്യാപിച്ച ഹര്‍ത്താല്‍ ആരംഭിച്ചു
പാലക്കാട്: വി. ടി ബല്‍റാം എം.എല്‍.എക്ക് പിന്തുണ അര്‍പ്പിച്ച് യു.ഡി.എഫ് തൃത്താല നിയോജകമണ്ഡലത്തില്‍ പ്രഖ്യാപിച്ച ഹര്‍ത്താല്‍ ആരംഭിച്ചു. കഴിഞ്ഞ ദിവസം തൃത്താലയില്‍ ബല്‍റാം പങ്കെടുത്ത പരിപാടിക്കെതിരെ സി.പി.എം സംഘടിപ്പിച്ച പ്രതിഷേധം സംഘര്‍ഷത്തില്‍ കലാശിച്ചതിനെ തുടര്‍ന്നാണ് യു.ഡി.എഫിന്‍റെ ഹര്‍ത്താല്‍. വൈകുന്നേരം ആറ് വരെയാണ് ഹര്‍ത്താല്‍. സംഘര്‍ഷത്തിന്‍റെ സാഹചര്യത്തില്‍ പ്രദേശത്ത് കനത്ത പോലീസ് കാവല്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്. ബല്‍റാം മാപ്പു പറയുന്നത് വരെ എം.എല്‍.എയെ തടയുന്നതുള്‍പ്പടെയുള്ള സമരം തുടരുമെന്നാണ് ഇന്നലെ സി.പി.എം പ്രഖ്യാപിച്ചത്. എന്നാല്‍, സി.പി.എമ്മിന്‍റെ ഭീഷണിക്ക് മുമ്ബില്‍ ഭയക്കില്ലെന്നും എംഎല്‍എയുടെ […]
അഹിന്ദുക്കളായ ആണ്‍കുട്ടികള്‍ക്കൊപ്പം നടക്കരുത്; പെണ്‍കുട്ടികള്‍ക്ക് വീണ്ടും ഭീഷണി സന്ദേശം
ബംഗളൂരു: അഹിന്ദുക്കളായ ആണ്‍കുട്ടികള്‍ക്കൊപ്പം പെണ്‍കുട്ടികള്‍ നടക്കരുതെന്ന് ഭീഷണി സന്ദേശവുമായി വീണ്ടും ബിജെപി, ബജ്റംഗ്ദള്‍ നേതാക്കള്‍. ബജ്റംഗ്ദള്‍ മുഡിഗരെ യൂണിറ്റിലെ നേതാക്കളാണ് ഇത്തരമൊരു ഭീഷണി സന്ദേശം പ്രദേശത്തെ പെണ്‍കുട്ടികള്‍ക്കും മാതാപിതാക്കള്‍ക്കും അയച്ചത്. അഹിന്ദുക്കളായ ആണ്‍കുട്ടികളൊടൊപ്പം നടന്നാല്‍ അതിന് വലിയ വിലകൊടുക്കേണ്ടി വരുമെന്നും ഹിന്ദുത്വം സംരക്ഷിക്കുക എന്നത് ബജ്റംഗ്ദളിന്റെ ചുമതലയാണെന്നും സന്ദേശത്തില്‍ പറയുന്നു. അതേസമയം, സന്ദേശത്തെക്കുറിച്ച് അന്വേഷണം ആരംഭിച്ചെന്ന് പൊലീസ് വ്യക്തമാക്കി. പ്രചരിപ്പിച്ചവര്‍ക്കെതിരെ കേസെടുക്കുമെന്നും പൊലീസ് അറിയിച്ചു. മുസ്ലിങ്ങളെ ഇഷ്ടമാണെന്ന് പറഞ്ഞ ഇരുപതുകാരി, സംഘ്പരിവാര്‍ നേതാക്കളുടെ മാനസികപീഡനത്തെ തുടര്‍ന്ന് കഴിഞ്ഞ ദിവസം […]
രാഷ്ട്രീയത്തിലും സിനിമയിലും ശാശ്വതമായി ഒന്നുമില്ല കാലം വരുമ്പോള്‍ എല്ലാം മാറും: രജനികാന്ത്
ചെന്നൈ: രാഷ്ട്രീയ പ്രവേശനം സംബന്ധിച്ച അന്തിമ തീരുമാനം നാളെ പ്രഖ്യപിക്കാനിരിക്കെ നിര്‍ണായക പ്രതികരണവുമായി രജനികാന്ത്. ചെന്നൈയില്‍ തുടരുന്ന ആരാധക സംഗമത്തിലാണ് രാഷ്ട്രീയത്തിലും, സിനിമയിലും ശാശ്വതമായി ഒന്നുമില്ലെന്നും കാലം വരുമ്പോള്‍ എല്ലാം മാറുമെന്നും രജനി പറഞ്ഞിരിക്കുന്നത്. ദ്രാവിഡ രാഷ്ട്രീയത്തില്‍ നിന്നൊരു മാറ്റം തമിഴ്നാട്ടില്‍ സാധ്യമാണോയെന്ന് ആരാധക സംഗമത്തിനായി പുറപ്പെടുന്നതിനു മുന്‍പ് മാധ്യമ പ്രവര്‍ത്തകര്‍ താരത്തോട് ചോദിച്ചിരുന്നു. എന്നാല്‍ അതിന് അദ്ദേഹം മറുപടി നല്‍കിയില്ല. ഡിസംബര്‍ 26 മുതല്‍ 31 വരെയാണ് രജനി ആരാധകരെ കാണുന്നത്. അവസാന ദിവസം രജനി […]
പുതുവര്‍ഷരാവില്‍ കൊച്ചി കാര്‍ണിവലിനെ മനോഹരമാക്കാന്‍ സംഗീത നിശ
കൊച്ചി: ലോക പ്രശസ്തമായ പുതുവത്സരാഘോഷമായ കൊച്ചി കാര്‍ണിവലില്‍ ഇക്കുറി ബിനാലെ സംഗീത വിരുന്നൊരുക്കുന്നു. പ്രശസ്ത റോക്ക് സംഗീത ബാന്‍ഡായ ബൈജു ധര്‍മ്മജന്‍ സിന്‍ഡിക്കേറ്റിന്‍റെ സംഗീത നിശയാണ് പുതുവത്സര രാവിനെ ഹരം പിടിപ്പിക്കാനൊരുങ്ങുന്നത്. കൊച്ചിയുടെ തനത് സാംസ്കാരിക പൈതൃകമാണ് കൊച്ചി ബിനാലെയെ ലോകശ്രദ്ധയാകര്‍ഷിക്കാന്‍ സഹായിച്ച പ്രധാന ഘടകമെന്ന് ബിനാലെ ഫൗണ്ടേഷന്‍ സെക്രട്ടറി റിയാസ് കോമു പറഞ്ഞു. ഈ പൈതൃകത്തിന്‍റെ പ്രധാന മുഖമുദ്രയിലൊന്നാണ് കാര്‍ണിവല്‍. അതിനാല്‍ തന്നെ സംഗീത നിശയിലൂടെ ഈ സാംസ്കാരികത്തനിമയില്‍ പങ്കാളിയാകുകയാണ് ബിനാലെ ചെയ്യുന്നതെന്നും അദ്ദേഹം പറഞ്ഞു. […]
സംഘര്‍ഷങ്ങള്‍ ഒഴിയാതെ കണ്ണൂര്‍; പാനൂരില്‍ സിപിഐഎം പ്രവര്‍ത്തകന് വെട്ടേറ്റു
കണ്ണൂര്‍: കണ്ണൂര്‍ പാനൂരില്‍ സിപിഐഎം പ്രവര്‍ത്തകന് വെട്ടേറ്റു. കൂറ്റേരിയില്‍ വെച്ച് മൊകേരി ക്ഷീരോത്പാദക സഹകരണസംഘം ജീവനക്കാരനായ കാട്ടീന്‍റവിട ചന്ദ്രനാണ് പരിക്കേറ്റത്. പാല്‍ വിതരണത്തിനിടെ കുറ്റേരിയില്‍ വെച്ചാണ് ചന്ദ്രനെ വെട്ടി പരുക്കേല്‍പ്പിച്ചത് ഇരുകാലുകളും അറ്റുതൂങ്ങിയ നിലയിലാണ് ഇയാളെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ആക്രമണത്തിന് പിന്നില്‍ ബിജെപിയാണെന്ന് സിപിഐഎം ആരോപിച്ചു. അതേസമയം, പയ്യന്നൂര്‍ കവ്വായിയില്‍ സിപിഐഎം-മുസ്ലിം ലീഗ് സംഘര്‍ഷമുണ്ടായി. മൂന്ന് മുസ്ലിം ലീഗ് പ്രവര്‍ത്തകര്‍ക്കും രണ്ട് സിപിഐഎം പ്രവര്‍ത്തകര്‍ക്കും സംഘര്‍ഷത്തില്‍ പരുക്കേറ്റു. കൊടിമരം സ്ഥാപിക്കുന്നതും വൈദ്യുതതൂണില്‍ പെയിന്‍റടിക്കുന്നതും സംബന്ധിച്ച […]
മട്ടന്നൂരില്‍ 2 സിപിഎം പ്രവര്‍ത്തകര്‍ക്ക് വെട്ടേറ്റു
കണ്ണൂര്‍: മട്ടന്നൂരില്‍ 2 സിപിഎം പ്രവര്‍ത്തകര്‍ക്ക് വെട്ടേറ്റു. ഇരിട്ടി ഗവണ്‍മെന്‍റ് ഹോമിയോ ആശുപത്രിയിലെ ഡോക്ടര്‍ സുധീര്‍, ശ്രീജിത്ത് എന്നിവര്‍ക്കാണ് വെട്ടേറ്റത്. അയ്യല്ലൂരില്‍ വായനശാലയില്‍ ഇരിക്കുകയായിരുന്ന ഇവരെ മാരകായുധങ്ങളുമായി ബൈക്കിലെത്തിയ അക്രമി സംഘം അകത്തുകയറി വെട്ടുകയായിരുന്നു. ഗുരുതരമായി പരുക്കേറ്റ ഇരുവരെയും ആദ്യം കണ്ണൂര്‍ എകെജി ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പിന്നീട് കോഴിക്കോട് ബേബി മെമ്മോറിയല്‍ ആശുപത്രിയിലേക്ക് കൊണ്ടുപോയി. ശ്രീജിത്തിന്‍റെ ദേഹത്ത് ഇരുപതില്‍ അധികം വെട്ടേറ്റു. സുധീറിന്‍റെ കൈകാലുകളും തലയിലും വെട്ടി പരിക്കേല്പിച്ചിട്ടുണ്ട്. നാട്ടുകാരാണ് ഇവരെ ആശുപത്രിയില്‍ എത്തിച്ചത്. ബിജെപി ആണ് […]










