എല്‍ഡിഎഫ് വര്‍ഗീയ കാര്‍ഡ് ഇറക്കിയെന്ന് എകെ ആന്‍റണി

ചെങ്ങന്നൂര്‍: ചെങ്ങന്നൂരില്‍ എല്‍ഡിഎഫ് വര്‍ഗീയ കാര്‍ഡ് ഇറക്കിയെന്ന് എകെ ആന്‍റണി. നഗ്നമായ വര്‍ഗീയത പ്രചരിപ്പിച്ചതിന്‍റെ വിജയമാണെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയും പ്രതികരിച്ചിരുന്നു. യുഡിഎഫിനേറ്റ തിരിച്ചടി പരിശോധിക്കുമെന്നും ചെന്നിത്തല പറഞ്ഞിരുന്നു. എന്നാല്‍, സര്‍ക്കാറിന്‍റെ വികസന നയത്തിനും മതേതരനിലപാടിനും കിട്ടിയ അംഗീകാരമാണ് ഈ വിജയമെന്നാണ് കോടിയേരി പ്രതികരിച്ചത്. യുഡിഎഫ് മുന്നോട്ട് വെച്ച മൃദു വര്‍ഗീയതയ്ക്കും രാഷ്ട്രീയ നാടകത്തിനും ചെങ്ങന്നൂരിലും തിരിച്ചടി കിട്ടിയെന്നും കോടിയേരി പറഞ്ഞു. സര്‍ക്കാരിന്‍റെ വിലയിരുത്തല്‍ ആകും ഉപതെരഞ്ഞെടുപ്പ് ഫലം എന്ന നിലപാടില്‍ ഉമ്മന്‍ ചാണ്ടി ഇപ്പോഴും […]

ചെങ്കൊടിയേന്തി ചെങ്ങന്നൂര്‍; സജി ചെറിയാൻ 20956 വോട്ടുകള്‍ക്ക് ജയിച്ചു

ചെങ്ങന്നൂര്‍: ഉപതിരഞ്ഞെടുപ്പ് നടന്ന ചെങ്ങന്നൂരിൽ എൽഡിഎഫിനു വ്യക്തമായ മുന്നേറ്റം. യുഡിഎഫ് പഞ്ചായത്തുകളായ മാന്നാറിലും പാണ്ടനാടും എൽഡിഎഫിനു മികച്ച ഭൂരിപക്ഷം. ബിജെപി ശക്തികേന്ദ്രമായ തിരുവൻവണ്ടൂരും എൽഡിഎഫ് പിടിച്ചു. ബിജെപി ഇവിടെ രണ്ടാമതാണ്. കേരള കോൺഗ്രസ് ഭരിക്കുന്ന തിരുവൻവണ്ടൂരിൽ യുഡിഎഫ് മൂന്നാം സ്ഥാനത്താണ്. കഴിഞ്ഞ 30 വർഷത്തെ എൽഡിഎഫിന്റെ ഏറ്റവും വലിയ ഭൂരിപക്ഷത്തിലേക്കാണ് സജി ചെറിയാൻ നടന്നടുക്കുന്നത്. 1987ൽ മാമ്മൻ ഐപ്പിന് ലഭിച്ച 15807 ആണ് എൽ.ഡി.എഫിന് ചെങ്ങന്നൂരിൽ ലഭിച്ച ഏറ്റവും വലിയ ഭൂരിപക്ഷം.  ഇപ്പോഴത്തെ നിലവച്ചു നോക്കുമ്പോൾ ആ […]

യുഡിഎഫ് വോട്ടുകള്‍ എല്‍ഡിഎഫ് പണംകൊടുത്ത് വാങ്ങിയെന്ന് പി.എസ്. ശ്രീധരന്‍പിള്ള

ചെങ്ങന്നൂര്‍: ചെങ്ങന്നൂര്‍ ഉപതെരഞ്ഞെടുപ്പില്‍ എല്‍ഡിഎഫ് മുന്നിട്ട് നില്‍ക്കുമ്പോള്‍ പ്രതികരണവുമായി യുഡിഎഫ് സ്ഥാനാര്‍ത്ഥികള്‍. ബിജെപി-മാര്‍കിസ്റ്റ് പാര്‍ട്ടികളുടെ ഐക്യമാണ് ചെങ്ങന്നൂരില്‍ ഉണ്ടായതെന്ന് സ്ഥാനാര്‍ത്ഥി ഡി വിജയകുമാര്‍ പറയുന്നു. മണ്ഡലത്തില്‍ വ്യാപക കള്ളവോട്ട് നടന്നെന്നും അദ്ദേഹം പ്രതികരിച്ചു. ഇത് തടയാന്‍ യുഡിഎഫിന് സാധിച്ചില്ല. യുഡിഎഫിന്‍റെ ശക്തികേന്ദ്രമായ മാന്നാറിലും പാണ്ടനാടും യുഡിഎഫ് പിന്നില്‍പോയി. വീഴ്ചയുടെ കാരണം പാര്‍ട്ടി നേതൃത്വം ആലോചിക്കണമെന്നും അദ്ദേഹം പറഞ്ഞു. അതേസമയം, ഉപതെരഞ്ഞെടുപ്പില്‍ യുഡിഎഫിന്റെ വോട്ടുകള്‍ എല്‍ഡിഎഫ് പണംകൊടുത്ത് വാങ്ങിയെന്ന് പി.എസ്. ശ്രീധരന്‍പിള്ള പറഞ്ഞു. ഇക്കാര്യം താന്‍ തെരഞ്ഞെടുപ്പിന് മുന്‍പ് […]

ചെങ്ങന്നൂര്‍ ഉപതെരഞ്ഞെടുപ്പ്: ആദ്യ ലീഡ് എല്‍ഡിഎഫിന്

ചെങ്ങന്നൂര്‍: ചെങ്ങന്നൂർ ഉപതിരഞ്ഞെടുപ്പില്‍ ആദ്യ ലീഡ് എല്‍ഡിഎഫിന്.  5167  വോട്ടുകള്‍ക്ക് മുന്നിലാണ് സജി ചെറിയാൻ. മാന്നാര്‍ പാണ്ടനാട് തിരുവന്‍വണ്ടൂര്‍ പഞ്ചായത്തുകളിലെ വോട്ടുകള്‍ എണ്ണിക്കഴിഞ്ഞു. മാന്നാർ പഞ്ചായത്തിലെ ആദ്യ റൗണ്ട് വോട്ടുകൾ എണ്ണിക്കഴിഞ്ഞപ്പോൾ 1379 വോട്ടിനാണ് സജി ചെറിയാൻ ലീഡ് ചെയ്തിരുന്നത്. കഴിഞ്ഞ തിരഞ്ഞെടുപ്പിൽ എൽ.ഡി.എഫിന് 440 വോട്ടുകളുടെ ലീഡ് മാത്രമാണ് ഇവിടെയുണ്ടായിരുന്നത്. 5022 വോട്ടുകളാണ് സജി ചെറിയാന് ലഭിച്ചത്. യുഡി.എഫ് സ്ഥാനാർഥി വിജയകുമാറിന് 3643 വോട്ടുകളും എൻ.ഡി.എ സ്ഥാനാർഥി ശ്രീധരൻ പിള്ളയ്ക്ക് 2553 വോട്ടുകളും ലഭിച്ചു. ബിജെപിക്ക് […]

രാഹുല്‍ ഗാന്ധിയെ നിപ വൈറസിനോട് ഉപമിച്ച്‌ ഹരിയാന മന്ത്രി

ചണ്ഡീഗഡ്: കോണ്‍ഗ്രസ് അദ്ധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയെ മാരകമായ നിപ വൈറസിനോട് ഉപമിച്ച്‌ ഹരിയാന മന്ത്രി അനില്‍ വിജ്. രാഹുല്‍ ഗാന്ധി നിപ വൈറസ് പോലെയാണ്. ഏതൊക്കെ പാര്‍ട്ടിയുമായി അദ്ദേഹം ബന്ധം സ്ഥാപിച്ചിട്ടുണ്ടോ ആ പാര്‍ട്ടി തന്നെ ഇല്ലാതാകും. സഖ്യമുണ്ടാക്കി ഒന്നിച്ച്‌ മുന്നേറാന്‍ ശ്രമിക്കുമെങ്കിലും ഒടുവില്‍ അതില്ലാതാകും എന്നായിരുന്നു അനില്‍ വിജിന്റെ ട്വീറ്റ്. ഇതാദ്യമായല്ല അനില്‍ വിജ് രാഹുല്‍ ഗാന്ധിക്കെതിരെ പരാമര്‍ശങ്ങള്‍ നടത്തുന്നത്. രാഹുല്‍ ഗാന്ധി കോണ്‍ഗ്രസ് അദ്ധ്യക്ഷനായാല്‍ കോണ്‍ഗ്രസ് മുക്ത ഭാരതമെന്ന പ്രധാനമന്ത്രി നരേന്ദ്ര മോഡിയുടെ സ്വപ്നം […]

കുമ്മനത്തെ പോലെ നിഷ്‌കളങ്കനായ രാഷ്ട്രീയപ്രവര്‍ത്തകന് കേരളത്തില്‍ പിടിച്ചു നില്‍ക്കാനാകില്ല; വെള്ളാപ്പള്ളി

ചെങ്ങന്നൂര്‍: കുമ്മനത്തെ പോലെ നിഷ്‌കളങ്കന്‍ ആയ രാഷ്ട്രീയ പ്രവര്‍ത്തകന് കേരളം രാഷ്ട്രീയത്തില്‍ പിടിച്ചു നില്‍ക്കാനാവില്ലെന്ന് എസ്.എന്‍.ഡി.പി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍. കേരളത്തിലെ ബി.ജെ.പി പ്രവര്‍ത്തകര്‍ക്ക് വലിയ അംഗീകാരമാണ് കുമ്മനത്തിന്‍റെ ഗവര്‍ണര്‍ പദവി. ബിജെപിയിലെ ഗ്രൂപ്പുകളെ ഒന്നിച്ചു നിര്‍ത്താന്‍ കുമ്മനത്തിന് സാധിച്ചില്ലെന്നും വെള്ളാപ്പള്ളി കൂട്ടിച്ചേര്‍ത്തു. കെ.എം മാണി എല്‍.ഡി.എഫിനെ കബളിപ്പിച്ചു എന്നിട്ട് ചേരേണ്ടിടത്തു പോയി ചേര്‍ന്നു.കെ.എം മാണി എരണ്ട പക്ഷിയെപ്പോലെയാണ്. എവിടൊക്കെ പറന്നു പോയാലും തിരികെ വെള്ളത്തില്‍ തന്നെ വന്നു വീഴും. മാണി യുഡിഎഫ് ലേക്ക് […]

സേനാനായകനെ നഷ്ടപ്പെട്ട സേനപോലെയായി ബിജെപിയെന്ന് കോടിയേരി ബാലകൃഷ്ണന്‍

കൊച്ചി: ബിജെപിയുടെ ആഭ്യന്തര തര്‍ക്കമാണ് കുമ്മനത്തെ മാറ്റാന്‍ കാരണമെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. സേനാനായകനെ നഷ്ടപ്പെട്ട സേനപോലെയായി ബിജെപി ഇപ്പോള്‍. കുമ്മനത്തിന് പണിഷ്‌മെന്‍റ് ട്രാന്‍സ്ഫറാണ്. ശ്രീധരന്‍പിള്ളക്ക് പറഞ്ഞുവെച്ച ഗവര്‍ണര്‍ സ്ഥാനമാണ് കുമ്മനം കൊണ്ടുപോയതെന്നും കോടിയേരി പറഞ്ഞു. ബിജെപി സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരനെ മിസോറം ഗവര്‍ണറായി നിയമിച്ച് ഇന്നലെയാണ് രാഷ്ട്രപതിയുടെ ഉത്തരവ് വന്നത്. നിലവിലെ ഗവര്‍ണര്‍ ലഫ്റ്റണല്‍ ജനറല്‍ നിര്‍ഭയി ശര്‍മ്മ മെയ് 28 ന് കാലാവധി തികയ്ക്കും. ഈ ഒഴിവിലേക്കാണ് നിയമനം. കുമ്മനത്തെ […]

ചെങ്ങന്നൂരില്‍ കോടിയേരി ബിജെപിയുടെ പിആര്‍ഒ ആണെന്ന് രമേശ് ചെന്നിത്തല

അലപ്പുഴ:ചെങ്ങന്നൂര്‍ ഉപതെരെഞ്ഞെടുപ്പിന്‍റെ പ്രചാരണങ്ങള്‍ അവസാനിക്കുമ്പോള്‍ ബിജെപിയുടെ കൂട്ടുകെട്ട് പരസ്പരം ആരോപിച്ച് നേതാക്കളുടെ പുതിയ പ്രചാരണം.ചെങ്ങന്നൂരിലെ ബിജെപിയുടെ പിആര്‍ഒ ആണ് കോടിയേരിയെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ആരോപിച്ചു. നരേന്ദ്രമോദിയെ കുറിച്ച് ഒരു വാക്കു പോലും പിണറായി മിണ്ടിയിട്ടില്ല. സര്‍ക്കാരിന്‍റെ രണ്ടാം വാര്‍ഷികത്തിന്‍റെ പരസ്യം പെരുമാറ്റചട്ട ലംഘനമാണന്നും ഇതിനെതിരെ തിരഞ്ഞെടുപ്പ് കമ്മീഷനെ സമീപിക്കുമെന്നും ചെന്നിത്തല പറഞ്ഞു. കഴിഞ്ഞ ദിവസം യുഡിഎഫ് ബിജെപിയുടെ വോട്ടുതേടിയെന്ന ആരോപണവുമായി കോടിയേരിയും സിപിഐഎമ്മും രംഗത്തെത്തിയിരുന്നു. ഇതിന് മറുപടിയായാണ് ചെന്നിത്തലയുടെ ആരോപണം. എന്നാല്‍ ഡി.വിജയകുമാറിനെ കോണ്‍ഗ്രസ് […]

എല്‍.ഡി.എഫിന്‍റെ പ്രചരണത്തിനെത്തിയ കുഞ്ഞുഗായികയ്ക്ക് നേരെ ആര്‍.എസ്.എസ് ആക്രമണം

  ചെങ്ങന്നൂര്‍: ചെങ്ങന്നൂരില്‍ എല്‍.ഡി.എഫിന്‍റെ തെരെഞ്ഞെടുപ്പ് പ്രചരണത്തിനെത്തിയ കുഞ്ഞുഗായിക പ്രാര്‍ത്ഥനയ്ക്കും സംഘത്തിനും നേരെ ആക്രമണം. പ്രാര്‍ത്ഥന സഞ്ചരിച്ചിരുന്ന വാഹനത്തിന്‍റെ ഡ്രൈവറെ അക്രമിസംഘം മര്‍ദ്ദിച്ചു. ആക്രമണത്തിനു പിന്നില്‍ ആര്‍.എസ്.എസാണെന്ന് സി.പി.ഐ.എം ആരോപിച്ചു.   വാഹനത്തിലെ ബോര്‍ഡും സംഘം തകര്‍ത്തിട്ടുണ്ട്. ചെങ്ങന്നൂര്‍ പുത്തന്‍കാവിലെ പ്രചരണ പരിപാടി കഴിഞ്ഞ് ടൗണിലേക്കെത്തവെയായിരുന്നു ആക്രമണം. ത്രിപുര മുഖ്യമന്ത്രി ബിപ്ലബ് ദേബ് പങ്കെടുത്ത പരിപാടിക്കെത്തിയ ബി.ജെ.പിക്കാരാണ് അക്രമം നടത്തിയതെന്ന് സി.പി.ഐ.എം ആരോപിക്കുന്നു. ഡ്രൈവര്‍ ഈരാറ്റുപേട്ട സ്വദേശി നഹാസിനെ തല്ലിയശേഷം പ്രാര്‍ത്ഥനയെയും കൂടെയുണ്ടായിരുന്നവരെയും ഇവര്‍ ഭീഷണിപ്പെടുത്തി. പ്രാര്‍ഥനയും […]

പി​ണ​റാ​യി വി​ജ​യ​ന്‍ ജ​ന​ങ്ങ​ളു​ടെ മുഖ്യമന്ത്രിയാണെന്ന്‍ ബി​പ്ല​വ് കു​മാ​ര്‍ ദേ​വ്

കൊ​ച്ചി: പി​ണ​റാ​യി വി​ജ​യ​ന്‍ പാ​ര്‍​ട്ടി​യു​ടെ മു​ഖ്യ​മ​ന്ത്രി​യ​ല്ല, കേ​ര​ള​ത്തി​ലെ ജ​ന​ങ്ങ​ളു​ടെ മുഖ്യമന്ത്രിയാണെന്നു ത്രി​പു​ര മു​ഖ്യ​മ​ന്ത്രി ബി​പ്ല​വ് കു​മാ​ര്‍ ദേ​വ്. വ​രാ​പ്പു​ഴ​യി​ല്‍ പോ​ലീ​സ് ക​സ്റ്റ​ഡി​യി​ല്‍ മരി​ച്ച ശ്രീ​ജി​ന്‍റെ വീ​ട് സ​ന്ദ​ര്‍​ശി​ച്ച​ശേ​ഷ​മാ​ണ് അ​ദ്ദേ​ഹം ഇ​ക്കാ​ര്യം വ്യ​ക്ത​മാ​ക്കി​യ​ത്. പി​ണ​റാ​യി ശ്രീ​ജി​ത്തി​ന്‍റെ വീ​ട് സ​ന്ദ​ര്‍​ശി​ക്കാ​ത്ത​ത് ശ​രി​യാ​യ ന​ട​പ​ടി​യ​ല്ലെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.  ത്രി​പു​ര സ​ര്‍​ക്കാ​ര്‍ ശ്രീ​ജി​ത്തി​ന്‍റെ കു​ടും​ബ​ത്തി​ന് അ​ഞ്ച് ല​ക്ഷം രൂ​പ ധ​ന​സ​ഹാ​യം ന​ല്‍​കു​മെ​ന്നും ബി​പ്ല​വ് കു​മാ​ര്‍ അ​റി​യി​ച്ചു. ​ണി​ക് സ​ര്‍​ക്കാ​രി​ന്‍റെ അ​വ​സ്ഥ​യി​ലേ​ക്കാ​ണ് പി​ണ​റാ​യി സ​ര്‍​ക്കാ​ര്‍ പോ​കു​ന്ന​തെ​ന്നും കേ​ര​ള​ത്തി​ല്‍ ബി​ജെ​പി സ​ര്‍​ക്കാ​ര്‍ ഭ​ര​ണ​ത്തി​ല്‍ വ​രു​മെ​ന്നും ബി​പ്ല​വ് […]