കൊച്ചി: രാജ്യസഭാ സീറ്റ് കേരള കോണ്‍ഗ്രസ് എമ്മിന് നല്‍കിയതില്‍ പ്രതിഷേധിച്ച് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ഡിസിസി ഓഫീസിനുമുന്നില്‍ ശവപ്പെട്ടിവെച്ചു പ്രതിഷേധിച്ചു. ഉമ്മന്‍ചാണ്ടിയുടെയും രമേശ് ചെന്നിത്തലയുടേയും ചിത്രങ്ങള്‍ പതിച്ച ശവപ്പെട്ടികളാണ് വെച്ചത്. ഓഫീസ് കൊടിമരത്തില്‍ കറുത്തകൊടികെട്ടിയ പ്രതിഷേധക്കാര്‍ ശവപ്പെട്ടിയില്‍ റീത്തും വെച്ചിട്ടുണ്ട്. ഞങ്ങളുടെ മനസില്‍ നിങ്ങള്‍ മരിച്ചുവെന്നെഴുതിയ പോസ്‌റ്ററുകളും ഡിസിസി ഓഫിനുമുന്നില്‍ പതിച്ചു.. കോണ്‍ഗ്രസിനെ ഒറ്റികൊടുത്ത യൂദാസുകളുാണ് ഉമ്മന്‍ചാണ്ടിയും ചെന്നിത്തലയുമെന്നും പാര്‍ടിയെ ഒറ്റിക്കൊടുത്തിട്ട് നിങ്ങള്‍ക്കെന്ത് കിട്ടി എന്നും പ്രതിഷേധക്കാര്‍ ചോദിക്കുന്നു. രാവിലെ ഡിസിസി ഓഫീസ് സ്‌റ്റാഫ് എത്തിയാണ് ഇവ നീക്കിയത്. […]
Category: Politics
എളമരം കരീം സിപിഐ എം രാജ്യസഭാ സ്ഥാനാര്‍ത്ഥി
തിരുവനന്തപുരം:സിപിഐ എമ്മിന്‍റെ രാജ്യസഭാ സ്ഥാനാര്‍ത്ഥിയായി എളമരം കരീമിനെ പ്രഖ്യാപിച്ചു. സിപിഐ എം കേന്ദ്ര കമ്മിറ്റിയംഗവും, സിഐടിയു സംസ്ഥാന സെക്രട്ടറിയുമാണ് എളമരം കരീം. ഇന്ന് ചേര്‍ന്ന സംസ്ഥാന സെക്രട്ടറിയേറ്റ് യോഗത്തിലാണ് സ്ഥാനാര്‍ത്ഥിയെ തീരുമാനിച്ചത്. എളമരം കരീം 1971ല്‍ കെഎസ്‌എഫിലൂടെയാണ് രാഷ്ട്രീയ ജീവിതത്തിലേക്ക് പ്രവേശിച്ചത്. 1974-ല്‍ സിപിഐഎം, സിഐടിയു എന്നീ സംഘടനകളില്‍ അംഗമായി.കഴിഞ്ഞ ഇടതു സര്‍ക്കാര്‍ കാലത്ത് വ്യവസായ മന്ത്രിയായിരുന്നു. 1977 മുതല്‍ 1986 വരെ സി.പി.ഐ.എമ്മിന്‍റെ മാവൂര്‍ ലോക്കല്‍ കമ്മിറ്റി സെക്രട്ടറി ആയിരുന്നു. 1989 മുതല്‍ 1993 വരെ […]
ബിജെപി സംസ്ഥാന അധ്യക്ഷനെ ഇന്ന് പ്രഖ്യാപിക്കില്ലെന്ന് എച്ച്. രാജ
കൊച്ചി: കുമ്മനം രാജശേഖരന് മിസോറം ഗവര്‍ണര്‍ സ്ഥാനമേറ്റതോടെ ഒഴിവുവന്ന ബിജെപി സംസ്ഥാന അധ്യക്ഷ സ്ഥാനത്തേക്കു പകരക്കാരനെ ഇന്ന് പ്രഖ്യാപിക്കില്ലെന്ന് പാര്‍ട്ടി അഖിലേന്ത്യാ സെക്രട്ടറി എച്ച്. രാജ. അധ്യക്ഷനെ തെരഞ്ഞെടുക്കാനുള്ള നിര്‍ണായ യോഗം ഇന്ന് കൊച്ചിയില്‍ ചേരും. അധ്യക്ഷനെ തെരഞ്ഞെടുക്കാന്‍ രാജയും കേരളത്തിന്റെ ചുമതലയുള്ള നളിന്‍കുമാര്‍ കട്ടീല്‍ എംപിയും അടങ്ങുന്ന സംഘത്തെയാണ് ദേശീയ അധ്യക്ഷന്‍ അമിത് ഷാ ചുമതലപ്പെടുത്തിയിരിക്കുന്നത്. ഇന്ന് എറണാകുളം ബിടിഎച്ചില്‍ ബിജെപി സംസ്ഥാന കോര്‍കമ്മിറ്റി അംഗങ്ങളുമായി സംഘം കൂടിക്കാഴ്ച നടത്തും. ഉച്ചകഴിഞ്ഞു സംസ്ഥാന ഭാരവാഹികളെയും ജില്ലാ […]
ക്രിമിനലുകളായ പോലീസുകാരെ പിരിച്ചുവിടണം: കോടിയേരി ബാലകൃഷ്ണന്‍
തിരുവനന്തപുരം: നിയമവിരുദ്ധമായി പ്രവര്‍ത്തിക്കുന്ന പൊലീസുകാരെ പിരിച്ചുവിടണമെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. നന്നാകാത്ത പൊലീസുകാരെ സര്‍ക്കാര്‍ നന്നാക്കുമെന്നും മുഖ്യമന്ത്രിയുടെ പൊലീസ് ഉപദേശകനായി സെന്‍കുമാറിനെ നിയമിച്ചിട്ടില്ലെന്നും പൊലീസിലെ ചെറിയ വിഭാഗം ബോധപൂര്‍വം പ്രശ്‌നങ്ങളുണ്ടാക്കാന്‍ ശ്രമിക്കുന്നുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. കഴിഞ്ഞ ഭരണകാലത്തെ കോണ്‍ഗ്രസ് അനുകൂല ഭാരവാഹികള്‍ സേനയില്‍ മനഃപൂര്‍വം പ്രശ്‌നങ്ങള്‍ സൃഷ്ടിക്കുകയാണ്. ഒറ്റപ്പെട്ട സംഭവങ്ങളുടെ പേരില്‍ മാധ്യമങ്ങള്‍ രാഷ്ട്രീയം പ്രചരിപ്പിക്കുകയാണെന്നും കോടിയേരി പറഞ്ഞു. പോലീസിലെ രാഷ്ട്രീയവത്കരണത്തെ കുറിച്ച് ചോദിച്ചപ്പോഴായിരുന്നു കോടിയേരിയുടെ ഈ മറുപടി. നിലവിലെ പോലീസ് അസോസിയഷന്‍റെ ഭാഗമായുള്ള […]
ബിനോയ് വിശ്വം സിപിഐ രാജ്യസഭാ സ്ഥാനാര്‍ത്ഥി
തിരുവനന്തപുരം: സിപിഐ കേന്ദ്ര സെക്രട്ടറിയറ്റ് അംഗവും മുന്‍മന്ത്രിയുമായ ബിനോയ് വിശ്വം സിപിഐയുടെ രാജ്യസഭാ സ്ഥാനാര്‍ത്ഥിയാകും. തിരുവനന്തപുരത്ത് ചേര്‍ന്ന സിപിഐ സംസ്ഥാന എക്‌സിക്യൂട്ടീവാണ് ബിനോയ് വിശ്വത്തെ സ്ഥാനാര്‍ത്ഥിയായി തീരുമാനിച്ചത്. എഐഎസ്‌എഫിലൂടെ രാഷ്‌ട്രീയപ്രവര്‍ത്തനം തുടങ്ങിയ ബിനോയ്, പിന്നീട് സംഘടനയുടെ സംസ്ഥാന പ്രസിഡന്റും അഖിലേന്ത്യ സെക്രട്ടറിയുമായി. ആഗോള ഇടതുപ്രസ്ഥാനങ്ങളുടെ യുവജനവേദിയായ വേള്‍ഡ് ഫെഡറേഷന്‍ ഓഫ് ഡെമോക്രാറ്റിക് യൂത്തിന്റെ വൈസ് പ്രസിഡന്റായും ഏഷ്യാ പസഫിക് കമ്മീഷന്‍ അധ്യക്ഷനായും പ്രവര്‍ത്തിച്ചിട്ടുണ്ട്. വി എസ് അച്യുതാനന്ദന്‍ മന്ത്രിസഭയില്‍ വനം, പരിസ്ഥിതി വകുപ്പ് മന്ത്രിയായിരുന്നു ബിനോയ് വിശ്വം. […]
ചൊറിയണം എന്ന് നിര്‍ബന്ധമുള്ളയാളാണ് മുരളീധരന്‍- ജോസഫ് വാഴക്കന്‍
തിരുവനന്തപുരം: പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയെ പരിഹസിച്ച കെ. മുരളീധരനെ വിമര്‍ശിച്ച് കോണ്‍ഗ്രസ് നേതാവ് ജോസഫ് വാഴക്കന്‍. ആര്‍ക്കിട്ടെങ്കിലും ചൊറിയണം എന്ന് നിര്‍ബന്ധമുള്ളയാളാണ് മുരളീധരനെന്ന് അദ്ദേഹം പരിഹസിച്ചു. സ്വന്തം അച്ഛനെ ചൊറിഞ്ഞിട്ടുള്ള ആളെ നമ്മള്‍ നന്നാക്കണമെന്ന് വിചാരിച്ചാല്‍ നടക്കുമോ? ഇത്തവണ ബൂത്തിലെ റിസല്‍ട്ടായിരുന്നു വിഷയം. തന്‍റെ ബൂത്ത് ഭദ്രമാണെന്നാണ് ചൊറിച്ചലിന്‍റെ ഭാഗമായി അവകാശപ്പെട്ടത്. കേരളത്തില്‍ ഒരുപാട് സ്ഥലത്ത് മത്സരിച്ചത് കൊണ്ട് അദ്ധേഹത്തിന്‍റെ ബൂത്ത് ഏതാണെന്ന് ആര്‍ക്കും നിശ്ചയമില്ല. നമുക്കറിയാവുന്ന ബൂത്തിലൊക്കെ പാര്‍ട്ടിയുടെ സ്ഥിതി ദയനീയമാണ്. ഒരു കാര്യം […]
സജി ചെറിയാന്‍ സത്യപ്രതിജ്ഞ ചെയ്തു
തിരുവനന്തപുരം: ചെങ്ങന്നൂര്‍ ഉപതെരഞ്ഞെടുപ്പില്‍ വിജയിച്ച എല്‍.ഡി.എഫിന്റെ സജി ചെറിയാന്‍ എം.എല്‍.എയായി സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു. പ്രത്യേക നിയമസഭാ സമ്മേളനത്തിലാണ് സജി ചെറിയന്റെ സത്യപ്രതിജ്ഞ നടന്നത്. സത്യപ്രതിജ്ഞക്ക് ശേഷം പ്രതിപക്ഷമുള്‍പ്പെടെയുള്ള മുതിര്‍ന്ന സാമാജികരുടെ ആശംസകള്‍ സ്വീകരിച്ചുകൊണ്ടാണ് സജി ചെറിയാന്‍ ഇരിപ്പിടത്തിലേക്ക് നീങ്ങിയത്. ചെങ്ങന്നൂരില്‍ കെ.കെ രാമചന്ദ്രന്‍ നായരുെട മരണത്തെ തുടര്‍ന്നാണ് ഉപതെരഞ്ഞെടുപ്പ് നടന്നത്. 20,000ത്തിലധികം വോട്ട് നേടിയാണ് സജി ചെറിയാന് വിജയിച്ചത്.
ചെങ്ങന്നൂര്‍ പരാജയത്തിന്‍റെ ഉത്തരവാദിത്വം ഏറ്റെടുക്കുന്നതായി ചെന്നിത്തല
ചെങ്ങന്നൂര്‍: ചെങ്ങന്നൂര്‍ പരാജയത്തിന്‍റെ ഉത്തരവാദിത്വം ഏറ്റെടുക്കുന്നതായി പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. പരാജയത്തില്‍ എല്ലാവര്‍ക്കും ഉത്തരവാദിത്വമുണ്ട്. ഒന്നോ രണ്ടോ പേരുടെ തലയില്‍ ഉത്തരവാദിത്വം കെട്ടിവെക്കാനാവില്ലെന്നും ചെന്നിത്തല പറഞ്ഞു. സംഘടനയിലെ പോരായ്മകള്‍ അംഗീകരിക്കുന്നു. ഗ്രൂപ്പ് തര്‍ക്കം ഇല്ലായിരുന്നു. യുഡിഎഫ് ഒറ്റക്കെട്ടായി പ്രവര്‍ത്തിച്ചു. താഴെത്തട്ടിലെ പരിമിതികളില്‍ നിന്നുകൊണ്ടാണ് പ്രവര്‍ത്തിച്ചതെന്നും ചെന്നിത്തല പറഞ്ഞു.
എ വിജയരാഘന്‍ എല്‍ഡിഎഫ് കണ്‍വീനര്‍
മലപ്പുറം: എ വിജയരാഘവനെ എല്‍ഡിഎഫ് കണ്‍വീനറാക്കാന്‍ തീരുമാനം. സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റ് യോഗത്തിലാണ് തീരുമാനം. വൈക്കം വിശ്വമായിരുന്നു മുന്‍ എല്‍ഡിഎഫ് കണ്‍വീനര്‍. എല്‍ഡിഎഫ് യോഗത്തിനുശേഷം വിജയരാഘവനെ എല്‍ഡിഎഫ് കണ്‍വീനറാക്കാന്‍ നേതൃത്വം തീരുമാനിക്കുകയായിരുന്നു.സംസ്ഥാന സിപിഎമ്മിലെ മുതിര്‍ന്ന അംഗവും, കേന്ദ്രകമ്മിറ്റി അംഗവുമാണ് വിജയരാഘവന്‍. പിബിയില്‍ ഏറ്റവും ഉയര്‍ന്നുകേട്ട പേരുകൂടിയാണ് വിജയരാഘവന്റേത്. എല്‍ഡിഎഫ് കണ്‍വീനറാകാന്‍ എന്തുകൊണ്ടും വിജയരാഘവന്‍ യോഗ്യനാണെന്നാണ് വിലയിരുത്തല്‍.മുന്‍ പാര്‍ലമെന്‍റ് അംഗം കൂടിയായിരുന്നു വിജയരാഘവന്‍. ഒരു തവണ ലോക്‌സഭാംഗമായും ഒരു തവണ രാജ്യസഭാംഗമായും പ്രവര്‍ത്തിച്ചിട്ടുണ്ട്. സി.പി.ഐ.എം കേന്ദ്ര കമ്മിറ്റി അംഗമാണ്. കര്‍ഷക […]
യുഡിഎഫിനെ പരിഹസിച്ച് എം എം മണി
ചെങ്ങന്നൂര്‍: ചെങ്ങന്നൂരില്‍ പരാജയപ്പെട്ട കോണ്‍ഗ്രസിനെ പരിഹസിച്ച് മന്ത്രി എം എം മണി രംഗത്ത്. ചെങ്ങന്നൂര്‍ ഉപതെരഞ്ഞെടുപ്പില്‍ എല്‍ഡിഎഫ് വിജയത്തിന് പിന്നാലെ ‘ഇനി കാവിലെ പാട്ട് മത്സരത്തിന് കാണാം’ എന്ന ഫെയ്‌സ്ബുക്ക് പോസ്റ്റിലൂടെയാണ് കോണ്‍ഗ്രസിനെ മണി വിമര്‍ശിച്ചത്. ജനാധിപത്യത്തിലെ അന്തിമ വിധികര്‍ത്താക്കള്‍ ജനങ്ങളാണെന്ന് കോട്ടിട്ട മാധ്യമ തമ്പുരാക്കന്‍മാര്‍ മനസ്സിലാക്കുന്നത് നല്ലതാണെന്നും വര്‍ഗീയവാദികളോടും കപട മതേതരവാദികളോടും ‘കടക്ക് പുറത്ത്’ എന്ന് പറഞ്ഞ ചെങ്ങന്നൂര്‍ ജനതയ്ക്ക് അഭിവാദ്യങ്ങള്‍ നേരുന്നതായും മണി പോസ്റ്റില്‍ കുറിച്ചു.










