തൊടുപുഴ: ഭൂപ്രശ്‌നങ്ങള്‍ പരിഹരിക്കണമെന്നാവശ്യപ്പെട്ട് ഇടുക്കി ജില്ലയില്‍ യു.ഡി.എഫ് നടത്തുന്ന ഹര്‍ത്താല്‍ ആരംഭിച്ചു. രാവിലെ ആറുമുതല്‍ വൈകീട്ട് ആറുവരെയാണ് ഹര്‍ത്താല്‍. തൊടുപുഴ നിയോജക മണ്ഡലത്തെ ഹര്‍ത്താലില്‍ നിന്ന് ഒഴിവാക്കിയിട്ടുണ്ട്. മൂന്നാര്‍ മേഖലയിലെ എട്ട് വില്ലേജുകളിലെ നിരോധന ഉത്തരവുകള്‍ പിന്‍വലിക്കണമെന്നും പത്തുചെയിന്‍ മേഖലയില്‍ ഒരു ചെയിന്‍പോലും ഒഴിവാക്കാതെ എല്ലാവര്‍ക്കും പട്ടയം നല്‍കണമെന്നും ജില്ലയില്‍ അപേക്ഷ നല്‍കിയിട്ടുള്ളവരില്‍ അര്‍ഹതപ്പെട്ടവര്‍ക്കെല്ലാം പട്ടയം നല്‍കണമെന്നും ദേവികുളം, പീരുമേട് താലൂക്കുകളിലെ പട്ടയ നടപടികള്‍ ഊര്‍ജിതപ്പെടുത്തണമെന്നും ആവശ്യപ്പെട്ടാണ് ഹര്‍ത്താല്‍. പാല്‍, പത്രം, കുടിവെള്ളം, ആശുപത്രി, […]
Category: Politics
രാഹുല്‍ ഗാന്ധി മന്ദബുദ്ധിയെന്ന് ബിജെപി എംപി
ന്യൂഡല്‍ഹി: കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി മന്ദബുദ്ധിയെന്ന് ബിജെപി എംപി. ദുര്‍ഗ് മണ്ഡത്തില്‍ നിന്നുള്ള ബിജെപി എംപി സരോജ് പാണ്ഡേയാണ് രാഹുലിനെതിരെ വിവാദ പരാമര്‍വുമായി രംഗത്തെത്തിയത്. മാധ്യമങ്ങളോട് സംസാരിക്കവെയാണ് പാണ്ഡേ രാഹുലിനെ പരിഹസിച്ചത്. നാരങ്ങ ജ്യൂസ് വിറ്റിരുന്നയാളാണ് കോക്കകോള കമ്പനിക്ക് തുടക്കമിട്ടതെന്ന രാഹുല്‍ ഗാന്ധിയുടെ പ്രസ്താവനയെ പരിഹസിച്ചായിരുന്നു പാണ്ഡേയുടെ പരാമര്‍ശം. രാഹുല്‍ ഇപ്പോള്‍ കാര്യങ്ങള്‍ പഠിക്കാന്‍ ശ്രമിക്കുന്നുണ്ട്. എന്നാല്‍ കാര്യങ്ങള്‍ പഠിക്കാന്‍ ഒരു പ്രായമുണ്ട്. നാല്പതു വയസിന് ശേഷവും ഇതിന് സാധിക്കത്തവരെ മന്ദബുദ്ധി എന്നല്ലാതെ എന്താണ് വിളിക്കുകയെന്നും […]
കശ്മീരില്‍ ബി.ജെ.പി-പി.ഡി.പി സഖ്യം പൊളിഞ്ഞു; മെഹ്ബൂബ മുഫ്തി രാജിവെച്ചേക്കും
ശ്രീനഗര്‍: കശ്മീരില്‍ ബി.ജെ.പി-പി.ഡി.പി സഖ്യം അവസാനിച്ചു. ഇന്ന് ചേര്‍ന്ന ബി.ജെ.പിയുടെ നിര്‍ണായക യോഗത്തിലാണ് സര്‍ക്കാറില്‍ നിന്ന് പിന്മാറാന്‍ പാര്‍ട്ടി തീരുമാനിച്ചത്. പി.ഡി.പിയുമായി ചേര്‍ന്ന് സര്‍ക്കാര്‍ മുന്നോട്ട് കൊണ്ടുപോകാന്‍ സാധിക്കില്ലെന്ന് യോഗം വിലയിരുത്തി. ഇതോടെ മെഹ്ബൂബ മുഫ്തി സര്‍ക്കാറിന്‍െറ ഭൂരിപക്ഷം നഷ്ടപ്പെട്ടു. ബി.ജെ.പി മന്ത്രിമാര്‍ രാജി സമര്‍പിച്ചിട്ടുണ്ട്. റമദാന്‍ പ്രമാണിച്ച് പ്രഖ്യാപിച്ചിരുന്ന സൈനിക നടപടികള്‍ നിര്‍ത്തിവെച്ച നടപടി തുടരണമെന്ന പി.ഡി.പിയുടെ ആവശ്യം ബി.ജെ.പി നിരാകരിക്കുകയായിരുന്നു. ഏറെക്കാലമായി ബി.ജെ.പിയും പി.ഡി.പിയുമായി പലവിഷയങ്ങളില്‍ ഇടഞ്ഞ് നില്‍ക്കുകയായിരുന്നു. അതിനിടെയാണ് സൈനിക നടപടികള്‍ തുടരണമെന്ന […]
ആര്‍.എസ്.എസ് പ്രവര്‍ത്തകര്‍ തീവ്രവാദ ബന്ധമുള്ളവര്‍: ദിഗ് വിജയ് സിങ്
ന്യൂഡല്‍ഹി: ആര്‍.എസ്.എസ് പ്രവര്‍ത്തകര്‍ തീവ്രവാദ ബന്ധമുള്ളവരെന്ന് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് ദിഗ് വിജയ് സിങ്. ആര്‍.എസ്.എസി പ്രത്യയ ശാസ്ത്രം വെറുപ്പാണ് പ്രചരിപ്പിക്കുന്നത്. വെറുപ്പിനെ തുടര്‍ന്നുണ്ടാകുന്ന അക്രമങ്ങള്‍ തീവ്രവാദത്തിലെത്തുമെന്നും അദ്ദേഹം പറഞ്ഞു. മഹാത്മാ ഗാന്ധിയെ വധിച്ച നാഥുറാം ഗോഡ്‌സേ ആര്‍.എസ്.എസുകാരനാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഹിന്ദു തീവ്രവാദ’മല്ല ‘സംഘ് തീവ്രവാദ’മാണ് ഇവിടെയുള്ളത്. ‘തീവ്രവാദ പ്രവര്‍ത്തനങ്ങള്‍ ഒരിക്കലും മതത്തിന്‍റെ പശ്ചാത്തലത്തില്‍ വിശദീകരിക്കാനാവില്ലെന്നും ദിഗ്‌വിജയ് സിങ്ങ് വ്യക്തമാക്കിയിരുന്നു. നേരത്തെ വലതുപക്ഷ തീവ്രവാദത്തിനെ വിമര്‍ശിച്ച് ദിഗ് വിജയ് സിങ് രംഗത്തെത്തിയിരുന്നു.
ഡി.സി.സി. ഓഫിസിനു മുന്നില്‍ ശവപ്പെട്ടി; കെ.എസ്.യു പ്രവര്‍ത്തകര്‍ അറസ്റ്റില്‍
കൊച്ചി: കൊച്ചിയില്‍ ഡിസിസിക്ക് മുന്നില്‍ റീത്തും ശവപ്പെട്ടിയും വെച്ചവര്‍ അറസ്റ്റില്‍. മൂന്ന് കെഎസ്‌യു സംസ്ഥാന നേതാക്കളാണ് അറസ്റ്റിലായത്. അനൂപ് ഇട്ടന്‍, ഷബീര്‍ മുട്ടം തുടങ്ങിയ നേതാക്കളാണ് പിടിയിലായത്. ഉമ്മന്‍ചാണ്ടിക്കും രമേശ് ചെന്നിത്തലയ്ക്കും എതിരെയായിരുന്നു ഇവരുടെ പ്രതിഷേധം. രാജ്യസഭാ സീറ്റ് കേരള കോണ്‍ഗ്രസിന് നല്കിയതിനെതിരെയായിരുന്നു എറണാകുളം ഡി.സി.സി ഓഫിസിനു മുന്നില്‍ റീത്തും ശവപ്പെട്ടിയും വച്ച് പ്രതിഷേധം നടത്തിയത്. ഉമ്മന്‍ ചാണ്ടിയുടേയും രമേശ് ചെന്നിത്തലയുടേയും പേരിലാണ് റീത്തും ശവപ്പെട്ടിയും വെച്ചത്. ശവപ്പെട്ടിക്ക് സമീപം കരിങ്കൊടിയും വെച്ചിരുന്നു. ഉമ്മന്‍ ചാണ്ടിയും ചെന്നിത്തലയും […]
കോണ്‍ഗ്രസ് പാര്‍ടി രക്ഷപ്പെടില്ല, ഇതേ അവസ്ഥയില്‍ തുടരും: വി എം സുധീരന്‍
തിരുവനന്തപുരം: കോണ്‍ഗ്രസ് നേതൃത്വത്തിനെതിരെ വിമര്‍ശനവുമായി വീണ്ടും വി എം സുധീരന്‍. ഗ്രൂപ്പ് അതിപ്രസര ശൈലിയില്‍ നിന്നും നേതാക്കള്‍ മാറണം, അല്ലാത്തപക്ഷം പാര്‍ടി രക്ഷപ്പെടില്ല ഇതേ അവസ്ഥയില്‍ തുടരുമെന്ന് വി എം സുധീരന്‍. ഗ്രൂപ്പ് പ്രവര്‍ത്തനം കാരണം സംഘടനാസംവിധാനം ശരിയായ രീതിയില്‍ കൊണ്ട് പോകാന്‍ കഴിഞ്ഞില്ല. ഗ്രൂപ്പ് നേതാക്കളുടെ ഇടപെടല്‍ സംഘടനാസംവിധാനത്തില്‍ പിഴവ് വരുത്താന്‍ കാരണമായി ഇതുമൂലമാണ് താന്‍ കെപിസിസി അധ്യക്ഷ സ്ഥാനം രാജി വെച്ചതെന്ന് വിഎം സുധീരന്‍ മാധ്യമങ്ങളോട് പറഞ്ഞു. പാര്‍ടിക്ക് എന്ത് സംഭവിച്ചാലും കുഴപ്പമില്ല ഗ്രൂപ്പ് […]
എല്‍ഡിഎഫിന് തിരിച്ചടി; ജോസ്.കെ.മാണിയുടെ പത്രിക സ്വീകരിച്ചു
തിരുവനന്തപുരം: രാജ്യസഭാ തെരഞ്ഞെടുപ്പില്‍ യുഡിഎഫ് സ്ഥാനാര്‍ഥിയായി മത്സരിക്കുന്ന ജോസ്.കെ.മാണിയുടെ പത്രിക സ്വീകരിച്ചു. ജോസ്.കെ.മാണിയുടെ പത്രിക തള്ളണമെന്ന എല്‍ഡിഎഫിന്‍റെ പരാതിയെ തള്ളിക്കൊണ്ടാണ് വരണാധികാരി നാമനിര്‍ദ്ദേശപത്രിക സ്വീകരിച്ചത്. കെ.സുരേഷ് കുറുപ്പ് എംഎല്‍എയാണ് പത്രിക സ്വീകരിക്കുന്നതിനെതിരെ പരാതി നല്‍കിയത്. ഇരട്ട പദവി വിഷയം ചൂണ്ടിക്കാട്ടിയാണ് പത്രിക തള്ളണമെന്ന് എല്‍ഡിഎഫ് ആവശ്യപ്പെട്ടത്. ഇതോടൊപ്പം, ഇടതു സ്ഥാനാര്‍ഥികളായ എളമരം കരീം, ബിനോയ് വിശ്വം എന്നിവരുടെ പത്രികകളും വരണാധികാരി സ്വീകരിച്ചു.
മലപ്പുറം ജില്ല വിഭജിക്കണമെന്ന് മുസ്ലീം ലീഗ്
മലപ്പുറം: വികസനം മുന്‍നിര്‍ത്തി മലപ്പുറം ജില്ല വിഭജിക്കണമെന്ന ആവശ്യവുമായി മുസ്ലീം ലീഗ്. കഴിഞ്ഞ യുഡിഎഫ് സര്‍ക്കാരിന്‍റെ കാലത്തുതന്നെ ഈ ആവശ്യം മുന്നോട്ട് വച്ചിരുന്നുവെന്ന് മലപ്പുറം ലീഗ് ജില്ല പ്രസിഡന്‍റ് പാണക്കാട് സാദിഖലി ശിഹാബ് തങ്ങള്‍ പറഞ്ഞു. ജില്ല രൂപവത്കരണത്തിന്‍റെ സുവര്‍ണ ജൂബിലിയുടെ ഭാഗമായി ലീഗ് നടത്തുന്ന പരിപാടികള്‍ വിശദീകരിക്കാന്‍ വിളിച്ച ചേര്‍ത്ത പത്രസമ്മേളനത്തില്‍ ജില്ല വിഭജനം സംബന്ധിച്ച ചോദ്യത്തോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. വര്‍ഷങ്ങളായി പ്രാദേശിക തലത്തില്‍നിന്ന് വികസന അസന്തുലിതാവസ്ഥ ചൂണ്ടിക്കാട്ടി ജില്ലയെ രണ്ടാക്കണമെന്ന ആവശ്യം ഉയരുന്നുണ്ടെന്ന് ജനറല്‍ […]
കേരളാ കോണ്‍ഗ്രസിന് സീറ്റ് നല്‍കിയതില്‍ അട്ടിമറി: വി.എം.സുധീരന്‍
തിരുവനന്തപുരം: കേരളത്തിലെ കോണ്‍ഗ്രസ് നേതാക്കളെ ഒഴിവാക്കാനുള്ള ഗൂഢലക്ഷ്യത്തിന്‍റെ ഭാഗമായാണ് കോണ്‍ഗ്രസിന് അവകാശപ്പെട്ട രാജ്യസഭാ സീറ്റ് കേരളാ കോണ്‍ഗ്രസിന് നല്‍കിയതെന്ന് കെ.പി.സി.സി മുന്‍ പ്രസിഡന്‍റ് വി.എം.സുധീരന്‍ ആരോപിച്ചു. സീറ്റ് നല്‍കാനുള്ള തീരുമാനം പാര്‍ട്ടിയില്‍ ചര്‍ച്ച ചെയ്തതാണെന്ന കെ.പി.സി.സി പ്രസിഡന്‍റ് എം.എം.ഹസന്‍റെ വാദം അടിസ്ഥാനരഹിതമാണെന്നും അദ്ദേഹം വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. കേണ്‍ഗ്രസിനെതിരെ ഉന്നയിച്ച ആരോപണങ്ങളില്‍ നിന്ന് പിന്മാറിയോ എന്ന് കേരളാ കോണ്‍ഗ്രസ് എം ചെയര്‍മാന്‍ കെ.എം. മാണി വ്യക്തമാക്കണം. യു.ഡി.എഫ് ബന്ധം ഉപേക്ഷിക്കാനുള്ള മുന്‍ നിലപാടില്‍ ഖേദം പ്രകടിപ്പിക്കണമെന്നും സുധീരന്‍ […]
രാഹുല്‍ ഗാന്ധി കുട്ടിയാണ്, കോണ്‍ഗ്രസിനെ പ്രതിപക്ഷത്ത് കിട്ടിയത് ഭാഗ്യം: അമിത് ഷാ
ന്യൂഡല്‍ഹി: കോണ്‍ഗ്രസ് അദ്ധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയേയും പ്രതിപക്ഷത്തേയും പരിഹസിച്ച് ബി.ജെ.പി ദേശീയ അദ്ധ്യക്ഷന്‍ അമിത് ഷാ. രാഹുല്‍ ഗാന്ധി കുട്ടിയാണെന്നും പ്രതിപക്ഷത്ത് കോണ്‍ഗ്രസിനെ കിട്ടിയത് തങ്ങളുടെ ഭാഗ്യമാണെന്നും അമിത് ഷാ പറഞ്ഞു. കോണ്‍ഗ്രസ് മൂന്ന് തലമുറ ഇന്ത്യ ഭരിച്ചിട്ട് എന്ത് ചെയ്‌തു എന്ന് പറയുന്നതിന് പകരം രാഹുല്‍ ഗാന്ധി കേന്ദ്രസര്‍ക്കാര്‍ അത് ചെയ്യുന്നില്ല, ഇത് ചെയ്യുന്നില്ല എന്നിങ്ങനെ ആരോപണം ഉന്നയിക്കുകയാണെന്നും ഷാ പറഞ്ഞു. ജയ്പ്പൂരില്‍ പാര്‍ട്ടി പ്രവര്‍ത്തകരെ അഭിസംബോധന ചെയ്‌ത് സംസാരിക്കുന്നതിനിടയിലാണ് കോണ്‍ഗ്രസിനെതിരെ വിമര്‍ശനവുമായി അമിത് ഷാ […]










