ബി.ജെ.പി സര്‍ക്കാര്‍ പശുക്കളെ പരിപാലിക്കുന്ന തിരക്കിലാണെന്ന് ശിവസേന

ന്യൂഡല്‍ഹി: രാജ്യത്ത്​ സ്​ത്രീകള്‍ക്ക്​ സുരക്ഷിതത്വമില്ലെന്നും ബി.ജെ.പി സര്‍ക്കാര്‍ പശുക്കളെ പരിപാലിക്കുന്ന തിരക്കിലാണെന്നും വിമര്‍ശിച്ച്‌​ ശിവസേന അധ്യക്ഷന്‍ ഉദ്ദവ്​ താക്കറെ. മൂന്ന്​-നാലു വര്‍ഷങ്ങളിലായി രാജ്യത്ത്​ പടര്‍ന്നുപിടിച്ച ഹിന്ദുത്വ വാദത്തെ അംഗീകരിക്കുന്നില്ല. ഇത്തരത്തിലുള്ള ഹിന്ദുത്വ വാദമല്ല സേനയുടേത്​. ഇന്ന്​ നമ്മുടെ സ്​ത്രീകള്‍ സുരക്ഷിതരല്ല. പശുക്കളെ സംരക്ഷിക്കുന്നതി​ന്‍റെ തിരക്കിലാണ്​ സര്‍ക്കാര്‍. ജനങ്ങള്‍ക്ക്​ താല്‍പര്യമുള്ള ഭക്ഷണ ക്രമങ്ങളില്‍ ബി.​ജെ.പി ഇടപെടരുതെന്നും ശിവസേന മുഖപത്രമായ സാമ്​നയിലൂടെ ഉദ്ദവ്​ താക്കറെ വിമര്‍ശിച്ചു. 2019 ലോക്​​സഭാ തെരഞ്ഞെടുപ്പില്‍ ശിവസേനയുമായി സഖ്യമുണ്ടാകില്ലെന്ന്​ ബി.ജെ.പി അധ്യക്ഷന്‍ അമിത്​ ഷാ കഴിഞ്ഞ […]

മഴക്കെടുതി നേരിടുന്നതില്‍ സര്‍ക്കാര്‍ പൂര്‍ണ പരാജയം: രമേശ്‌ ചെന്നിത്തല

തിരുവനന്തപുരം: സംസ്ഥാനത്ത് മഴക്കെടുതി നേരിടുന്നതില്‍ സര്‍ക്കാര്‍ പൂര്‍ണ പരാജയമാണെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല കുറ്റപ്പെടുത്തി. മഴക്കെടുതിയില്‍ ആശ്വാസമെത്തിക്കുന്നതില്‍ സര്‍ക്കാരിനുണ്ടായ ഗുരുതരമായ വീഴ്ചകള്‍ ചൂണ്ടിക്കാണിച്ച്‌ താന്‍ മുഖ്യമന്ത്രിക്ക് കത്ത് നല്‍കിയതായും അദ്ദേഹം പറഞ്ഞു. കാലവര്‍ഷക്കെടുതിയില്‍ കനത്ത നാശനഷ്ടങ്ങള്‍ ഉണ്ടായിട്ടും ദുരിതബാധിതര്‍ക്ക് അടിയന്തരമായി സഹായം എത്തിക്കാത്തത് ദു:ഖകരമാണ്. മഴക്കെടുതിയും വെള്ളപ്പൊക്കവും മൂലം ജനങ്ങള്‍ നട്ടം തിരിയുകയാണ്. സര്‍ക്കാര്‍ സംവിധാനങ്ങള്‍ പ്രവര്‍ത്തിക്കുന്നേയില്ല. ഇതുവരെ സൗജന്യ റേഷന്‍ കൊടുത്തിട്ടില്ല. മൂന്ന് മന്ത്രിമാര്‍ ആലപ്പുഴ ജില്ലയിലുണ്ട്. എന്നാല്‍ ഒരു മന്ത്രി പോലും ദുരിത ബാധിത […]

മോദി സര്‍ക്കാരിനെതിരായ അവിശ്വാസ പ്രമേയത്തില്‍ നിലപാട് എടുത്തില്ലെന്ന് ശിവസേന

ന്യൂഡല്‍ഹി: നരേന്ദ്ര മോദി സര്‍ക്കാരിനെതിരായ അവിശ്വാസ പ്രമേയത്തില്‍ പാര്‍ട്ടി നിലപാട് എടുത്തില്ലെന്ന് ശിവസേന. നിലപാട് ഉടന്‍ അറിയിക്കും. 10.30ന് ഉദ്ദവ് താക്കറെ നിലപാട് അറിയിക്കുമെന്നും ശിവസേന അറിയിച്ചു.   ഇന്നലെ ബിജെപി ദേശീയ അധ്യക്ഷന്‍ അമിത് ഷാ ഉദ്ദവ് താക്കറെയുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. അതിന് ശേഷം സര്‍ക്കാരിനുള്ള പിന്തുണ ഉറപ്പാക്കുകയും ചെയ്തിരുന്നു. എന്നാല്‍ ഇപ്പോള്‍ മലക്കം മറിഞ്ഞിരിക്കുകയാണ് ശിവസേന. ശിവസേനയും പ്രതിപക്ഷത്ത് നിന്ന് അണ്ണാ ഡിഎംകെയും പിന്തുണ നൽകുമെന്നുറപ്പുള്ളതിനാൽ അവിശ്വാസപ്രമേയം യാതൊരു പ്രതിസന്ധിയും സൃഷ്‌ടിക്കില്ലെന്ന ആത്മവിശ്വാസത്തിലായിരുന്നു കേന്ദ്ര […]

പിസി ജോര്‍ജ്ജിനെതിരെ പോലീസ് കുറ്റപത്രം

കൊച്ചി: പിസി ജോര്‍ജ്ജ് എംഎല്‍എയ്‌ക്കെതിരെ പോലീസ് കുറ്റപത്രം. കാന്റീന്‍ ജീവനക്കാരനെ കയ്യേറ്റം ചെയ്ത കേസിലാണ് നടപടി. എംഎല്‍എയെ പ്രതിയാക്കി മ്യൂസിയം പോലീസാണ് കുറ്റപത്രം നല്‍കിയത്. ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതിക്കുമുന്നിലാണ് കുറ്റപത്രം സമര്‍പ്പിച്ചത്. നിയമസഭ ഹോസ്റ്റല്‍ കാന്റീനില്‍ 2017 ഫെബ്രവരി 27നാണ് കേസിനാസ്പദമായ സംഭവം നടന്നത്. ഭക്ഷണം കൊണ്ടുവരാന്‍ താമസിച്ചെന്ന് പറഞ്ഞാണ് കയ്യേറ്റം ഉണ്ടായത്.അതേസമയം, പാലിയേക്കര ടോള്‍ പ്ലാസയില്‍ പി.സി ജോര്‍ജ് എംഎല്‍എ പ്രശ്‌നമുണ്ടാക്കിയിരുന്നു. സംഭവത്തിന്‍രെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. ടോള്‍ ചോദിച്ചതാണ് പ്രകോപനത്തിന് കാരണമായത്. ടോള്‍ […]

രാമായണ വിവാദത്തിന് പിന്നാലെ രക്ഷാ ബന്ധനുമായി കോണ്‍ഗ്രസ്

കണ്ണൂര്‍ : രാമായണ പാരായണം ഉപേക്ഷിക്കേണ്ടി വന്നെങ്കിലും കോണ്‍ഗ്രസ് വിട്ടുകൊടുക്കാന്‍ തയ്യാറല്ല. ആര്‍ എസ് എസിന്‍റെ രക്ഷാബന്ധന്‍ മഹോത്സവത്തെ പ്രതിരോധിക്കാന്‍ ഗാന്ധിജിയെ സാക്ഷിയാക്കി ത്രിവര്‍ണ രാഖി കെട്ടി രക്ഷാബന്ധന്‍ ആചരിക്കാന്‍ നീക്കമെന്നാണ് റിപ്പോര്‍ട്ട്. സ്വാതന്ത്ര്യദിനത്തിനാണ് ദേശരക്ഷാബന്ധന്‍ നടത്താന്‍ മണ്ഡലം യൂത്ത് കോണ്‍ഗ്രസ് തീരുമാനിച്ചിരിക്കുന്നത്. കണ്ണൂരിലെ കടമ്പൂര്‍ മണ്ഡലം കമ്മിറ്റിയാണ് കാവി നിറത്തിലെ രാഖിക്ക് പകരം ‘ ത്രിവര്‍ണ രാഖി’ ആശയവുമായി എത്തിയിരിക്കുന്നത്. ഇതിനായി 1000 ത്രിവര്‍ണ രാഖികള്‍ക്ക് മണ്ഡലം കമ്മിറ്റി ഓര്‍ഡറും നല്‍കി. വിവിധ മതനേതാക്കളെ പരാപടിയില്‍ […]

നാലുവോട്ട് കിട്ടാന്‍ ദൈവങ്ങളെ ഉപയോഗിക്കരുത്; കോണ്‍ഗ്രസിനെതിരെ കെ മുരളീധരന്‍

തിരുവനന്തപുരം: രാമായണമാസം ആചരിക്കാനുള്ള കോണ്‍ഗ്രസ് തീരുമാനത്തിനെതിരെ കെ മുരളീധരന്‍ രംഗത്ത്. രാമയാണ മാസം ആചരിക്കുന്നത് ശരിയല്ല. രാമായണമാസം ആചരിക്കാന്‍ സാമൂഹ്യ, സാംസ്‌കാരിക മതപരമായ സംഘടനകള്‍ ഉണ്ട്‌. കോണ്‍ഗ്രസ് പോലുള്ള മതേതരസംഘടനകള്‍ ഇത്തരം നിലപാട് സ്വീകരിക്കരുത്. നാലുവോട്ട് കിട്ടാന്‍ ദൈവങ്ങളെ ഉപയോഗിക്കുന്ന രീതി ശരിയല്ല. ബിജെപിയെ നേരിടാനുള്ള ശരിയായ മാര്‍ഗം ഇതല്ലെന്നും മുരളീധരന്‍ കൂട്ടിച്ചേര്‍ത്തു. പാര്‍ട്ടിയില്‍ വിശ്വാസികളും അല്ലാത്തവരും ഉണ്ട്. ഇത്തരം പരിപാടികള്‍ സംഘടിപ്പിക്കുമ്ബോള്‍ പാര്‍ട്ടി നേതൃത്വം അതീവജാഗ്രത പുലര്‍ത്തണം. രാമായണ മാസം ആചരിക്കാന്‍ പാര്‍ട്ടി നിര്‍വാഹകസമിതിയോ രാഷ്ട്രീയകാര്യസമിതിയിയോ […]

മോദിയുടെ റാലിക്ക് മുന്നോടിയായി മിഡ്‌നാപൂരിലെ തെരുവുകള്‍ മമതമയമാക്കാനൊരുങ്ങി തൃണമൂല്‍

കൊല്‍ക്കത്ത: പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോദിയുടെ റാലിക്ക് മുന്നോടിയായി മിഡ്‌നാപൂരിലെ തെരുവുകള്‍ മമതമയമാക്കാനൊരുങ്ങി തൃണമൂല്‍. മോ​ഡി പോ​കു​ന്ന വ​ഴി​ക്കെ​ല്ലാം മ​മ​ത​യു​ടെ ചി​ത്ര​ങ്ങ​ള​ട​ങ്ങി​യ ബാനറുക​ള്‍, പോ​സ്റ്റ​റു​ക​ള്‍, ക​ട്ടൗ​ട്ടു​ക​ള്‍ എ​ന്നി​വ നി​ര​ത്താ​നാ​ണ് തൃ​ണ​മൂ​ല്‍ പ്ര​വ​ര്‍​ത്ത​ക​രുടെ തീരുമാനം. ഈ ​മാ​സം പ​തി​നാ​റി​നാ​ണ് മോ​ഡി മി​ഡ്നാ​പ്പൂ​രി​ലെ​ത്തു​ന്ന​ത്. എന്നാല്‍ പ്രവര്‍ത്തകര്‍ക്ക് മോഡിയു​ടെ  കട്ടൗട്ടു​ക​ള്‍ നി​ര​ത്താ​നാ​കാ​ത്ത വി​ധം തെ​രു​വു​ക​ള്‍ സ​ജ്ജീ​ക​രി​ക്ക​ണ​മെ​ന്നും മോ​ഡിയു​ടെ സ​ന്ദ​ര്‍​ശ​നം ശ്ര​ദ്ധി​ക്ക​പ്പെ​ട​രു​തെ​ന്നും ടി​എം​സി ജ​ന​റ​ല്‍ സെ​ക്ര​ട്ട​റി ശു​ബ്ര​ത ബ​ക്ഷി പാ​ര്‍​ട്ടി പ്ര​വ​ര്‍​ത്ത​ക​ര്‍​ക്കു നി​ര്‍​ദേ​ശം നല്‍കിയതായി ഹി​ന്ദു​സ്ഥാ​ന്‍ ടൈം​സ് റി​പ്പോ​ര്‍​ട്ട് ചെ​യ്യു​ന്നു. ക​ഴി​ഞ്ഞ മാ​സം ബി​ജെ​പി ദേ​ശീ​യ […]

നാളെ കെ.എസ്​.യു വിദ്യാഭ്യാസ ബന്ദ്​

തിരുവനന്തപുരം: സെക്രട്ടറിയേറ്റ്​ മാര്‍ച്ച്‌​ നടത്തിയ പ്രവര്‍ത്തകര്‍ക്കെതിരായ അതിക്രമത്തില്‍ പ്രതിഷേധിച്ച്‌​ കെ.എസ്​.യു നാളെ സംസ്ഥാന വ്യാപകമായി പഠിപ്പ്​ മുടക്കും. പരിയാരം മെഡിക്കല്‍ കോളെജ്​ ഫീസ്​ കുറക്കുക, ജെസ്​നയുടെ തിരോധനം സി.ബി.ഐ അന്വേഷിക്കുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ചാണ്​ കെ.എസ്​.യു സെക്രട്ടറിയേറ്റ്​ മാര്‍ച്ച്‌​ നടത്തിയത്​​ പൊലീസ്​ നടത്തിയ ലാത്തിചാര്‍ജില്‍ സംസ്ഥാന പ്രസിഡന്‍റ്​ കെ.എം അഭിജിത്ത്​ ജനറല്‍ സെക്രട്ടറി നെബീല്‍ കല്ലമ്പലം ഉള്‍പ്പടെ 12 പേര്‍ക്ക്​ പരിക്കേറ്റിരുന്നു. ഉമ്മന്‍ചാണ്ടി മാര്‍ച്ച്‌​ ഉദ്​ഘാടനം ചെയ്​തതിന്​ പിന്നാലെയാണ്​ സംഘര്‍ഷമുണ്ട്​.

ആലപ്പുഴയിലും എസ്എഫ്‌ഐ പ്രവര്‍ത്തകര്‍ക്ക് നേരെ ആക്രമണം

ആലപ്പുഴ ചാരുംമൂട്ടിൽ എസ്എഫ്‌ഐ പ്രവര്‍ത്തകര്‍ക്ക് നേരെ ആക്രമണം.സംഭവത്തില്‍ എസ്എഫ്‌ഐ ഏരിയ സെക്രട്ടറി നൗജസിന് വെട്ടേറ്റു. പരിക്കേറ്റ മൂന്നുപേരെ നൂറനാട് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. എറണാകുളം മഹാരാജാസ് കോളെജില്‍ എസ്എഫ്‌ഐ നേതാവ് കുത്തേറ്റു മരിച്ചതിനു പിന്നാലെ ചാരാമൂട്ടില്‍ പ്രകടനം നടത്തിയ എസ്എഫ്‌ഐക്കാര്‍ എസ്ഡിപിഐയുടെ കൊടിമരം നശിപ്പിച്ചതാണ് സംഘര്‍ഷത്തിലേക്ക് നയിച്ചത്.സ്ഥലത്ത് വന്‍ പോലീസ് സംഘം ക്യാംപ് ചെയ്യുന്നുണ്ട്. മഹാരാജാസ് കോളെജിലെ രണ്ടാം വര്‍ഷ വിദ്യാർത്ഥിയെയാണ് പോസ്റ്ററൊട്ടിച്ച് മടങ്ങുന്ന വഴി ഇരുപതോളം ക്യാമ്പസ്സ് ഫ്രണ്ട് പോപ്പുലര്‍ ഫ്രണ്ട് പ്രവര്‍ത്തകര്‍ ചേര്‍ന്ന് കൊലപ്പെടുത്തിയത്. പിറകില്‍ […]

അഭിമന്യു വധം ആസൂത്രിതമെന്ന് കോടിയേരി ബാലകൃഷ്ണന്‍

തിരുവനന്തപുരം: എറണാകുളം മഹാരാജാസ് കോളജ് വിദ്യാര്‍ഥിയും എസ്‌എഫ്‌ഐ പ്രവര്‍ത്തകനുമായ അഭിമന്യുവിന്‍റെ കൊലപാതകത്തെ അപലപിച്ച്‌ സിപിഎം. സംഭവം അപലപനീയമാണെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ പറഞ്ഞു. ഈ കൊലപാതകത്തിന് പിന്നില്‍ ഉന്നതലത്തിലുള്ള ഗൂഡാലോചനയും ആസൂത്രണവും നടന്നിട്ടുണ്ടെന്നും എസ്‌എഫ്‌ഐയുടെ വളര്‍ച്ചയില്‍ അസഹിഷ്ണുതപൂണ്ടവരാണ് ഈ ആക്രമണത്തിന് പിന്നിലെന്നും കോടിയേരി കുറ്റപ്പെടുത്തി. കൊലപാതകത്തിന് പിന്നിലുള്ള എല്ലാവരെയും കണ്ടെത്തി നിയമനടപടിക്ക് വിധേയമാക്കാന്‍ സര്‍ക്കാര്‍ തയ്യാറാവണമെന്നാവശ്യപ്പെട്ട കോടിയേരി അഭിമന്യുവിന്‍റെ കൊലപാതകത്തിനെതിരെ ശക്തമായ പ്രതിഷേധം സംസ്ഥാനത്തുടനീളം ഉയര്‍ന്നുവരണെമെന്നും ആഹ്വാനം ചെയ്തു. കഠാര രാഷ്ട്രീയത്തിലൂടെ ജനാധിപത്യത്തെ ഇല്ലായ്മ […]