പിസി ജോര്‍ജ്ജിനെതിരെ പോലീസ് കുറ്റപത്രം

കൊച്ചി: പിസി ജോര്‍ജ്ജ് എംഎല്‍എയ്‌ക്കെതിരെ പോലീസ് കുറ്റപത്രം. കാന്റീന്‍ ജീവനക്കാരനെ കയ്യേറ്റം ചെയ്ത കേസിലാണ് നടപടി. എംഎല്‍എയെ പ്രതിയാക്കി മ്യൂസിയം പോലീസാണ് കുറ്റപത്രം നല്‍കിയത്. ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതിക്കുമുന്നിലാണ് കുറ്റപത്രം സമര്‍പ്പിച്ചത്.

നിയമസഭ ഹോസ്റ്റല്‍ കാന്റീനില്‍ 2017 ഫെബ്രവരി 27നാണ് കേസിനാസ്പദമായ സംഭവം നടന്നത്. ഭക്ഷണം കൊണ്ടുവരാന്‍ താമസിച്ചെന്ന് പറഞ്ഞാണ് കയ്യേറ്റം ഉണ്ടായത്.അതേസമയം, പാലിയേക്കര ടോള്‍ പ്ലാസയില്‍ പി.സി ജോര്‍ജ് എംഎല്‍എ പ്രശ്‌നമുണ്ടാക്കിയിരുന്നു. സംഭവത്തിന്‍രെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. ടോള്‍ ചോദിച്ചതാണ് പ്രകോപനത്തിന് കാരണമായത്.

ടോള്‍ പ്ലാസയിലെ ബാരിയര്‍ തകര്‍ത്ത് ആക്രോശിക്കുകയായിരുന്നു. ഇന്നലെ രാത്രി പതിനൊന്നരയോടെയായിരുന്നു സംഭവം. തൃശൂരില്‍ നിന്നും കൊച്ചിയിലേക്കു വരികയായിരുന്നു എംഎല്‍എ. സംഭവത്തില്‍ ടോള്‍ പ്ലാസ അധികൃതര്‍ പുതുക്കാട് പോലീസിന് പരാതി നല്‍കി.

prp

Related posts

Leave a Reply

*