കൊല്ലം: കേരള കോണ്‍ഗ്രസ് (ബി)യെ ഇടതുമുന്നണിയില്‍ എടുക്കുന്നതിനു സിപിഐയ്ക്ക് യാതൊരു എതിര്‍പ്പുമില്ലെന്നു പാര്‍ട്ടി സംസ്ഥാന അസി.സെക്രട്ടറി കെ. പ്രകാശ് ബാബു. പുനലൂരില്‍ കേരളാ കോണ്‍ഗ്രസ് (ബി) കൊല്ലം ജില്ലാ നേതൃത്വ പരിശീലന ക്യാമ്പില്‍ സംസാരിക്കവേയാണ് അദ്ദേഹം പാര്‍ട്ടി നിലപാട് വ്യക്തമാക്കിയത്. കേരള കോണ്‍ഗ്രസ് (ബി) ചെയര്‍മാന്‍ ആര്‍. ബാലകൃഷ്ണപിള്ളയും വൈസ് ചെയര്‍മാന്‍ കെ.ബി. ഗണേഷ് കുമാര്‍ എംഎല്‍എയും സന്നിഹിതരായിരുന്ന വേദിയിലാണ് പ്രകാശ് ബാബു ഇക്കാര്യം വ്യക്തമാക്കിയത്.
Category: Politics
ഇമ്രാന്‍ ഖാന് അപ്രതീക്ഷിത തിരിച്ചടി; തെരഞ്ഞെടുപ്പില്‍ ക്രമക്കേടെന്ന് പ്രതിപക്ഷ പാര്‍ട്ടികള്‍
ഇസ്ലാമാബാദ്: പാകിസ്താന്‍ ദേശീയ അസംബ്ലിയിലേക്കുള്ള തിരഞ്ഞെടുപ്പില്‍ വന്‍ ക്രമക്കേട് നടന്നെന്ന് ആരോപിച്ച പ്രതിപക്ഷ പാര്‍ട്ടികള്‍ ഫലം തള്ളിക്കളഞ്ഞതോടെ ഇമ്രാന്‍ ഖാന് അപ്രതീക്ഷിത തിരിച്ചടി. രാജ്യത്ത് വീണ്ടും സുതാര്യമായ തിരഞ്ഞെടുപ്പു നടത്തണമെന്നാണ് വിവിധ പാര്‍ട്ടികളുടെ സംയുക്ത യോഗം ആവശ്യപ്പെട്ടത്. പുതിയ തിരഞ്ഞെടുപ്പ് പ്രഖ്യാപിക്കുന്നതു വരെ പ്രക്ഷോഭങ്ങളുമായി തെരുവിലേക്കിറങ്ങുമെന്നും പാര്‍ട്ടികള്‍ വ്യക്തമാക്കി. തിരഞ്ഞെടുപ്പില്‍ ഏറ്റവും വലിയ ഒറ്റക്കക്ഷിയായ പാക്കിസ്ഥാന്‍ തെഹ്‌രീകെ ഇന്‍സാഫ്(പിടിഐ) പാര്‍ട്ടിയുടെ നേതൃത്വത്തില്‍ ഇമ്രാന്‍ ഖാന്‍ സര്‍ക്കാര്‍ രൂപീകരിക്കാനിരിക്കെയാണ് പ്രതിപക്ഷത്തിന്‍റെ പുതിയ നീക്കം. എതിര്‍പ്പുകളുണ്ടെങ്കിലും പ്രതിപക്ഷത്തിരിക്കാനാണ് ആഗ്രഹമെന്നു പ്രഖ്യാപിച്ചതിനു […]
പാക് തെരഞ്ഞെടുപ്പ്; ഔദ്യോഗിക ഫലം പ്രഖ്യാപിച്ചു
ഇസ്ലാമാബാദ്: കഴിഞ്ഞ ദിവസം നടന്ന പാക് പൊതുതിരഞ്ഞെടുപ്പില്‍ ഔദ്യോഗിക ഫലം പ്രഖ്യാപിച്ചു. 110 സീറ്റുകളോടെ മുന്‍ ക്രിക്കറ്റര്‍ ഇമ്രാന്‍ ഖാന്‍റെ തെഹ്രിക് – ഇ – ഇന്‍സാഫ് പാര്‍ട്ടി ഏറ്റവും വലിയ ഒറ്റകക്ഷിയായെന്ന് പാക് തിരഞ്ഞെടുപ്പ് കമ്മിഷന്‍ ഔദ്യോഗികമായി അറിയിച്ചു. ഇമ്രാന്‍ ഖാന് വേണ്ടി പാക് സൈന്യത്തിന്‍റെ ഇടപെടല്‍ ഉണ്ടായതെന്ന ആരോപണത്തെത്തുടര്‍ന്ന് ഔദ്യോഗിക ഫലപ്രഖ്യാപനം വൈകിയാണ് പുറത്തുവന്നത്. വോട്ടെടുപ്പ് നടന്ന 270ല്‍ 251 സീറ്റുകളുടെ ഫലമാണ് പുറത്തുവന്നത്.
അഭിമന്യുവിന് വേണ്ടി സിപിഐഎം എറണാകുളം ജില്ലാകമ്മിറ്റി പിരിച്ചത് 2.11 കോടി
കൊച്ചി: മഹാരാജാസിലെ എസ്എഫ്‌ഐ നേതാവ് അഭിമന്യുവിന്‍റെ കുടുംബത്തെ സഹായിക്കാന്‍ സിപിഐഎം എറണാകുളം ജില്ലാകമ്മിറ്റി നടത്തിയ ഫണ്ട് ശേഖരണത്തില്‍ ലഭിച്ചത് 2,11,19,929 രൂപ. ഇതിനു പുറമെ 16 മോതിരവും ഏഴു കമ്മലും 12 സ്വര്‍ണനാണയവും നാലു വളയും ഒരു സ്വര്‍ണലോക്കറ്റും ലഭിച്ചു. ജില്ലയിലെ 20 ഏരിയ കമ്മിറ്റികളുടെ കീഴില്‍ പാര്‍ട്ടിയുടെയും വര്‍ഗബഹുജന സംഘടനകളുടെയും നേതൃത്വത്തില്‍ രണ്ടുദിവസം നടന്ന ഹുണ്ടികപ്പിരിവിലൂടെ ലഭിച്ച പണമാണ് ഇതിലേറെയും. ഫെഡറല്‍ ബാങ്കില്‍ തുടങ്ങിയ അഭിമന്യു കുടുംബസഹായ ഫണ്ട് അക്കൗണ്ടില്‍ ബുധനാഴ്ചവരെ എത്തിയ 39,48,070 രൂപയും […]
മുന്‍മന്ത്രി ചെര്‍ക്കളം അബ്ദുള്ള അന്തരിച്ചു; മണ്‍മറഞ്ഞത് മുസ്ലീംലീഗിന്‍റെ അതികായന്‍
കാസര്‍ഗോഡ്: മുന്‍ മന്ത്രിയും മുസ്ലീം ലീഗ് സംസ്ഥാന സെക്രട്ടറിയേറ്റ് അംഗവുമായ ചെര്‍ക്കളം അബ്ദുള്ള അന്തരിച്ചു. 76 വയസ്സായിരുന്നു. ഹൃദയസംബന്ധമായ അസുഖത്തെ തുടര്‍ന്ന്‍ കാസര്‍ഗോട്ടെ വസതിയില്‍ വെച്ചാണ് അന്ത്യം. മുസ്ലിം ലീഗിന്‍റെ സംസ്ഥാന ജില്ലാ നേതൃത്വത്തില്‍ വിവിധ പദവികള്‍ വഹിച്ച അദ്ദേഹം ലീഗ് സംസ്ഥാന ട്രഷററും യുഡിഎഫ് ജില്ലാ ചെയര്‍മാനുമാണ്. തുടര്‍ച്ചയായി നാലു തവണ മഞ്ചേശ്വരത്തെ നിയമസഭയില്‍ പ്രതിനിധീകരിച്ചു. 2001 ല്‍ എ.കെ. ആന്റണി മന്ത്രിസഭയില്‍ തദ്ദേശസ്വയം ഭരണ വകുപ്പ് മന്ത്രിയായി സേവനമനുഷ്ഠിച്ചു. മുസ്ലിം ലീഗ് നിയമസഭാ പാര്‍ട്ടി സെക്രട്ടറി, […]
പാകിസ്താനില്‍ തൂക്കുസഭ?; തെരഞ്ഞെടുപ്പില്‍ ആര്‍ക്കും ഭൂരിപക്ഷമില്ല
കറാച്ചി: പാകിസ്താനില്‍ തൂക്ക് മന്ത്രിസഭയ്ക്ക് സാധ്യത. തെരഞ്ഞെടുപ്പില്‍ ആര്‍ക്കും ഭൂരിപക്ഷമില്ല. ഇമ്രാന്‍ ഖാന്‍ പ്രധാനമന്ത്രിയാകാനാണ് സാധ്യത. ഇമ്രാന്‍ഖാന്‍റെ പാര്‍ട്ടിയായ പാകിസ്താന്‍ തെഹ്രീക്ഇഇന്‍സാഫാണ് ഏറ്റവും വലിയ ഒറ്റകക്ഷി. 65 സീറ്റുമായി നവാസ് ഷെരീഫിന്‍റെ പിഎംഎല്‍ പാര്‍ട്ടി രണ്ടാമതാണ്. ബിലാവല്‍ ഭൂട്ടോയുടെ പിപിപി 43 സീറ്റുമായി മൂന്നാമതാണ്. ഫലത്തിനെതിരെ തെരുവിലിറങ്ങി പ്രതിഷേധിക്കാന്‍ മുസ്ലീംലീഗ് ആഹ്വാനം ചെയ്തു. അതേസമയം ഔദ്യോഗിക ഫലപ്രഖ്യാപനം അനിശ്ചിതമായി നീളുകയാണ്. കനത്ത ആക്രമണങ്ങള്‍ക്കിടയിലാണ് പാകിസ്താനില്‍ തെരഞ്ഞെടുപ്പ് പൂര്‍ത്തിയായത്. സംഘര്‍ഷങ്ങളെ തുടര്‍ന്നും അല്ലാതെയും പലയിടത്തും വോട്ടിങ്ങ് തടസപ്പെട്ടു. തെരഞ്ഞെടുപ്പിനിടെ […]
പാക്കിസ്ഥാനില്‍ തെരഞ്ഞെടുപ്പ് ആരംഭിച്ചു; ആദ്യഫലം രാത്രിയോടെ
ഇസ്ലാമാബാദ്: രാഷ്ട്രീയ അനിശ്ചിതത്വം നിലനില്‍ക്കുന്ന പാക്കിസ്ഥാനില്‍ പൊതുതെരഞ്ഞെടുപ്പ് ആരംഭിച്ചു. രാവിലെ എട്ടുമുതല്‍ വൈകിട്ട് ആറുവരെയാണ് വോട്ടെടുപ്പ്. 24 മണിക്കൂറിനുള്ളില്‍ ഫലം പ്രഖ്യാപിക്കും. പട്ടാളത്തിന്‍റെ കനത്ത സുരക്ഷയിലാണ് പോളിങ് ഉദ്യോഗസ്ഥര്‍ക്ക് ബാലറ്റ് പെട്ടികളും വോട്ടിങ് സാമഗ്രികളും തലസ്ഥാനത്തു വിതരണം ചെയ്തത്. മുന്‍ പ്രധാനമന്ത്രി നവാസ് ഷരീഫിന്‍റെ പാക്കിസ്ഥാന്‍ മുസ്ലിം ലീഗും മുന്‍ ക്രിക്കറ്റ് താരം ഇമ്രാന്‍ ഖാന്‍റെ പാര്‍ട്ടിയായ പാക്കിസ്ഥാന്‍ തെഹ്‌രീക് ഇ-ഇന്‍സാഫും തമ്മിലാണ് പ്രധാനമത്സരം. 85,000 പോളിങ് സ്റ്റേഷനുകളിലായി 3,71,388 സൈനികരെയാണ് നിയോഗിച്ചത്. പാക് ചരിത്രത്തില്‍ ആദ്യമായാണ് തിരഞ്ഞെടുപ്പ് സുരക്ഷയ്ക്കായി […]
ബീഫ് കഴിക്കുന്നത് നിര്‍ത്തിയാല്‍ രാജ്യത്തെ ആള്‍ക്കൂട്ട കൊലപാതകങ്ങള്‍ അവസാനിക്കുമെന്ന് ആര്‍ എസ് എസ് നേതാവ്
റാഞ്ചി: ബീഫ് കഴിക്കുന്നത് നിറുത്തിയാല്‍ രാജ്യത്ത് നടക്കുന്ന ആള്‍ക്കൂട്ട കൊലപാതകങ്ങള്‍ അവസാനിക്കുമെന്ന് ആര്‍.എസ്.എസ് നേതാവ് ഇന്ദ്രേഷ് കുമാര്‍. ആള്‍ക്കൂട്ട കൊലപാതകങ്ങളെ സ്വാഗതം ചെയ്യാന്‍ സാധിക്കില്ലെന്ന് പറഞ്ഞ ഇന്ദ്രേഷ് എന്നാല്‍ ബീഫ് കഴിക്കുന്നത് നിര്‍ത്തിയാല്‍ ഇത്തരത്തിലുള്ള കൊലപാതകങ്ങള്‍ ഇല്ലാതാകുമെന്ന കാര്യത്തില്‍ സംശയമില്ലെന്നും പറഞ്ഞു. പശുക്കടത്ത് ആരോപിച്ച് രാജസ്ഥാനിലെ അള്‍വാറില്‍ കഴിഞ്ഞദിവസം 28കാരനായ അക്ബര്‍ ഖാന്‍ എന്ന യുവാവിനെ ആള്‍ക്കൂട്ടം മര്‍ദിച്ചുകൊന്ന സംഭവത്തോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. പശുക്കള്‍ സംരക്ഷിക്കപ്പെടണം. പശുവിന്‍റെ ചാണകം സിമന്‍റ് പോലെ ഉപയോഗിക്കണം.എങ്കില്‍ പട്ടിണിയും അക്രമവും അവസാനിക്കും. ലോകത്ത് […]
ബാലകൃഷ്ണപിള്ള- സ്‌കറിയ വിഭാഗങ്ങളുടെ ലയനനീക്കം പാളി
തിരുവനന്തപുരം: ബാലകൃഷ്ണപിള്ള-സ്‌കറിയ തോമസ് വിഭാഗങ്ങളുടെ ലയനനീക്കം പാളി. ലയനം പ്രഖ്യാപിക്കാനിരുന്ന സംയുക്ത വാര്‍ത്താസമ്മേളനം ഉപേക്ഷിച്ചു. ഒന്നുകൂടി ആലോചിക്കാനുണ്ടെന്ന നിലപാടാണ് സ്‌കറിയ തോമസ് വിഭാഗം എടുത്തിരിക്കുന്നത്. ചെയര്‍മാന്‍ സ്ഥാനത്തെ ചൊല്ലിയാണ് തര്‍ക്കം എന്നാണ് സൂചന. ചെയര്‍മാന്‍ സ്ഥാനം സ്‌കറിയ തോമസ് ആവശ്യപ്പെട്ടുവെന്നാണ് വിവരം. ഇടതുമുന്നണി വികസനം സംബന്ധിച്ച സുപ്രധാന ചര്‍ച്ച വ്യാഴാഴ്ച നടക്കാനിരിക്കെ കേരള കോണ്‍ഗ്രസിലെ സ്കറിയാ തോമസ്, ആര്‍. ബാലകൃഷ്ണപിള്ള വിഭാഗങ്ങള്‍ ലയിക്കാന്‍ ധാരണയായത്. മുന്നണി പ്രവേശന സാധ്യത തെളിഞ്ഞ സാഹചര്യത്തില്‍ തിങ്കളാഴ്ച ആര്‍. ബാലകൃഷ്ണ പിള്ളയും സ്കറിയാ […]
കേരളാ കോണ്‍ഗ്രസ് (ബി)യും സ്‌കറിയ തോമസ് വിഭാഗവും ലയിക്കുന്നു
തിരുവനന്തപുരം: കേരളാ കോണ്‍ഗ്രസ് (ബി)യും സ്‌കറിയ തോമസ് വിഭാഗവും ലയിക്കുന്നു. എല്‍ഡിഎഫ് പ്രവേശത്തിന് വഴിയൊരുക്കാനാണ് ലയന നീക്കം. മുഖ്യമന്ത്രിയുമായി ബാലകൃഷ്ണപിള്ളയും സ്‌കറിയ തോമസും കൂടിക്കാഴ്ച്ച നടത്തി. കൊല്ലം ഗസ്റ്റ് ഹൗസിലായിരുന്നു കൂടികാഴ്ച്ച. ലയനം വ്യക്തമാക്കികൊണ്ട് ഇരുനേതാക്കളും നാളെ സംയുക്ത വാര്‍ത്താസമ്മേളനവും വിളിച്ചിട്ടുണ്ട്. രാവിലെ 11 മണിക്ക് തിരുവനന്തപുരത്താണ് വാര്‍ത്താസമ്മേളനം. എല്‍.ഡി.എഫ് വിപുലീകരിക്കാന്‍ കഴിഞ്ഞ ദിവസം ചേര്‍ന്ന സി.പി.എം സംസ്ഥാന സമിതിയില്‍ ധാരണയായിരുന്നു. ഏതൊക്കെ കക്ഷികളെ മുന്നണിയില്‍ എടുക്കണമെന്ന് വ്യാഴാഴ്ച ചേരുന്ന എല്‍.ഡി.എഫ് യോഗത്തിന്‍റെ തീരുമാനത്തിനും വിട്ടിരുന്നു. നിലവില്‍ […]









