സേനാനായകനെ നഷ്ടപ്പെട്ട സേനപോലെയായി ബിജെപിയെന്ന് കോടിയേരി ബാലകൃഷ്ണന്‍

കൊച്ചി: ബിജെപിയുടെ ആഭ്യന്തര തര്‍ക്കമാണ് കുമ്മനത്തെ മാറ്റാന്‍ കാരണമെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. സേനാനായകനെ നഷ്ടപ്പെട്ട സേനപോലെയായി ബിജെപി ഇപ്പോള്‍. കുമ്മനത്തിന് പണിഷ്‌മെന്‍റ് ട്രാന്‍സ്ഫറാണ്. ശ്രീധരന്‍പിള്ളക്ക് പറഞ്ഞുവെച്ച ഗവര്‍ണര്‍ സ്ഥാനമാണ് കുമ്മനം കൊണ്ടുപോയതെന്നും കോടിയേരി പറഞ്ഞു.

ബിജെപി സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരനെ മിസോറം ഗവര്‍ണറായി നിയമിച്ച് ഇന്നലെയാണ് രാഷ്ട്രപതിയുടെ ഉത്തരവ് വന്നത്. നിലവിലെ ഗവര്‍ണര്‍ ലഫ്റ്റണല്‍ ജനറല്‍ നിര്‍ഭയി ശര്‍മ്മ മെയ് 28 ന് കാലാവധി തികയ്ക്കും. ഈ ഒഴിവിലേക്കാണ് നിയമനം.

കുമ്മനത്തെ ദേശീയ നേതൃത്വത്തിലേക്ക് ഉയര്‍ത്തുമെന്നു നേരത്തേ സൂചനകളുണ്ടായിരുന്നു. എന്നാല്‍ നിലവില്‍ സുപ്രധാനമായ ഭരണഘടനാ പദവിയിലേക്കാണ് ഇദ്ദേഹത്തെ നിയോഗിച്ചിരിക്കുന്നത്. ബിജെപി ദേശീയ അധ്യക്ഷന്‍ അമിത് ഷായുടെ നേരിട്ടുള്ള നിര്‍ദേശ പ്രകാരണമാണ് ഗവര്‍ണര്‍ പദവിയെന്നാണു സൂചന. കേരളത്തിനു കിട്ടിയ സമ്മാനമാണോ പദവിയെന്ന മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിന് ഇതിനെപ്പറ്റി തനിക്ക് യാതൊരു അറിവുമില്ലെന്നായിരുന്നു കുമ്മനത്തിന്‍റെ പ്രതികരണം.

prp

Related posts

Leave a Reply

*