തിരുവനന്തപുരം: രാഷ്ട്രീയ വിമര്‍ശനങ്ങള്‍ നേരിടാനാണ് ബ്രൂവറികള്‍ റദ്ദാക്കിയത് എന്ന രേഖകള്‍ പുറത്തു. മുഖ്യമന്ത്രി പറഞ്ഞ രാഷ്ട്രീയന്യായീകരണം അതേപടി ഉത്തരവില്‍ ചേര്‍ന്നതായി തെളിഞ്ഞു. പ്രളയ പുനര്‍നിര്‍മാണത്തിനിടെ ഉയര്‍ന്ന വിവാദങ്ങള്‍ തടയാനാണ് നടപടിയെന്നാണ് ഉത്തരവിലെയും വാദം. നടപടികളില്‍ ഒരു വീഴ്ചയും ഉണ്ടായിട്ടില്ലെന്നും ഉത്തരവില്‍ സര്‍ക്കാര്‍ പറയുന്നു . ബ്രൂവറികള്‍ റദ്ദാക്കിയത് രാഷ്ട്രീയ വിമര്‍ശനങ്ങള്‍ നേരിടാനാണെന്നുള്ള സര്‍ക്കാര്‍ രേഖയാണ് പ്രമുഖ മാധ്യമത്തിന് ലഭിച്ചത്. അനുമതിക്കുള്ള മാനദണ്ഡം തയ്യാറാക്കാനുള്ള സമിതി ഈ മാസം 31ന് റിപ്പോര്‍ട്ട് നല്‍കും.
Category: Politics
രണ്ട് ദിവസത്തെ സിപിഎം നേതൃയോഗങ്ങള്‍ക്ക് ഇന്ന് തുടക്കം
തിരുവനന്തപുരം: രണ്ടു ദിവസത്തെ സിപിഎം നേതൃയോഗങ്ങള്‍ക്ക് ഇന്ന് തുടക്കം. പി കെ ശശി എംഎല്‍എയ്‌ക്കെതിരായ ലൈംഗിക വിവാദം, ശബരിമല സ്ത്രീപ്രവേശനം തുടങ്ങിയ വിഷയങ്ങള്‍ നേതൃയോഗത്തില്‍ ചര്‍ച്ച ചെയ്യും. ഡിവൈഎഫ്‌ഐ വനിതാ നേതാവിന്‍റെ പരാതിയില്‍ പി കെ ശശിക്കെതിരെ പാര്‍ട്ടി അന്വേഷണ കമ്മീഷന്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ട് നേതൃയോഗം ചര്‍ച്ച ചെയ്യും. ശശിക്കെതിരെയുള്ള അച്ചടക്ക നടപടിയും നേതൃയോഗം കൈക്കൊള്ളുമെന്നാണ് സൂചന. വനിതാ നേതാവിന്‍റെ പരാതിയില്‍ കഴമ്പുണ്ടെന്നാണ് അന്വേഷണ സംഘത്തിന്‍റെ കണ്ടെത്തലെന്നാണ് സൂചന. പി.കെ. ശ്രീമതി, എ.കെ. ബാലന്‍ എന്നിവര്‍ ഉള്‍പ്പെട്ട […]
ശബരിമല സ്ത്രീ പ്രവേശനം: പ്രതിഷേധങ്ങള്‍ കടുപ്പിക്കാന്‍ ഒരുങ്ങി ബിജെപി
കൊച്ചി: ശബരിമല സ്ത്രീ പ്രവേശന വിധിക്കെതിരെ പ്രതിഷേധങ്ങള്‍ കൂടുതല്‍ കടുപ്പിക്കാന്‍ ഒരുങ്ങി ബിജെപി. അതിന്‍റെ ഭാഗമായി സെക്രട്ടേറിയറ്റിലേക്ക് എന്‍ഡിഎയുടെ നേതൃത്വത്തില്‍ ലോങ് മാര്‍ച്ച് നടത്തുമെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ പി.എസ്. ശ്രീധരന്‍ പിള്ള പറഞ്ഞു. ഒക്ടോബര്‍ 10ന് തുടങ്ങുന്ന മാര്‍ച്ച് 15ന് സെക്രട്ടേറിയറ്റിലാണ് അവസാനിക്കുക. ശബരിമല സംരക്ഷണ യാത്രയെന്ന പേരിലാണു കാല്‍നട യാത്ര സംഘടിപ്പിക്കുന്നത്. അയ്യപ്പന്റെ ജന്മസ്ഥാനത്തുനിന്നായിരിക്കും യാത്ര തുടങ്ങുക. കോട്ടയം മുതല്‍ വടക്കോട്ടുള്ള ജില്ലകളില്‍ ഇതേ ദിവസങ്ങളില്‍ പ്രതിഷേധ പരിപാടികള്‍ സംഘടിപ്പിക്കുമെന്നും പി.എസ്. ശ്രീധരന്‍പിള്ള അറിയിച്ചു. […]
ശബരിമല ആചാരങ്ങള്‍ മാറ്റരുത്; യുഡിഎഫ് വിശ്വാസികള്‍ക്കൊപ്പം: രമേശ് ചെന്നിത്തല
തിരുവനന്തപുരം: ശബരിമല വിഷയത്തില്‍ യുഡിഎഫ് വിശ്വാസികള്‍ക്കൊപ്പം ഉറച്ചു നില്‍ക്കുന്നുവെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. വിശ്വാസികളുടെ സമരത്തിന് പൂര്‍ണ പിന്തുണ നല്‍കും. ശബരിമലയിലെ ഇപ്പോഴത്തെ പ്രതിസന്ധിക്ക് പൂര്‍ണ ഉത്തരവാദി സംസ്ഥാന സര്‍ക്കാരാണ്. ശബരിമല വിഷയത്തില്‍ യുഡിഎഫ് അക്രമ സമരങ്ങള്‍ക്കില്ലെന്നും രമേശ് ചെന്നിത്തല പറഞ്ഞു. യുഡിഎഫ് യോഗത്തിന് ശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം. കഴിഞ്ഞ ഉമ്മന്‍ചാണ്ടി സര്‍ക്കാര്‍ കോടതിയില്‍ നല്‍കിയ സത്യവാങ്മൂലത്തില്‍ യുഡിഎഫ് ഉറച്ചു നില്‍ക്കുകയാണ്. ജസ്റ്റിസ് പരിപൂര്‍ണന്‍ പുറപ്പെടുവിച്ച വിധിയുടെ അടിസ്ഥാനത്തിലാണ് യുഡിഎഫ് സര്‍ക്കാര്‍ സത്യവാങ്മൂലം നല്‍കിയത്. ആചാരങ്ങളും അനുഷ്ഠാനങ്ങളും […]
13 വര്‍ഷത്തിന് ശേഷം കശ്മീരില്‍ ഇന്ന് തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള വോട്ടെടുപ്പ്
ജമ്മു കശ്മീര്‍: തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള വോട്ടെടുപ്പിനായി കശ്മീര്‍ ഇന്നു ബൂത്തില്‍. പതിമൂന്നു വര്‍ഷത്തെ ഇടവേളയ്ക്കുശേഷമാണ് വോട്ടെടുപ്പ് നടക്കുന്നത്. രാവിലെ ഏഴു മുതല്‍ ആദ്യഘട്ട വോട്ടെടുപ്പ് തുടങ്ങി. വൈകിട്ടു നാലു വരെയാണ് പോളിങ്. 1100 മുന്‍സിപ്പല്‍ വാര്‍ഡുകളില്‍ 422 എണ്ണത്തിലേക്കാണ് ഇന്ന് തിരഞ്ഞെടുപ്പ് നടക്കുന്നത്. നാലു ഘട്ടമായുള്ള വോട്ടെടുപ്പ് 16ന് അവസാനിക്കും. 20നാണ് വോട്ടെണ്ണല്‍. നാഷണല്‍ കോണ്‍ഫറന്‍സ്, പിഡിപി, സിപിഎം, ബിഎസ്പി പാര്‍ട്ടികള്‍ തിരഞ്ഞെടുപ്പു ബഹിഷ്‌കരിച്ചതിനാല്‍ ബിജെപി- കോണ്‍ഗ്രസ് നേര്‍ക്കുനേര്‍ പോരാട്ടമാണു പലയിടത്തും. അതേസമയം, 240 സ്ഥാനാര്‍ഥികള്‍ ഇതിനകം […]
ആരാകും അടുത്ത പ്രധാനമന്ത്രി?; എല്ലാവര്‍ക്കും സമ്മതമാണെങ്കില്‍ ഞാന്‍ തന്നെയെന്ന് രാഹുല്‍
ന്യൂഡല്‍ഹി: 2019 ല്‍ കോണ്‍ഗ്രസ് വിജയിച്ചാല്‍ ആരാകും പ്രധാനമന്ത്രി എന്ന ചോദ്യത്തിന്, സഖ്യകക്ഷികള്‍ സമ്മതിച്ചാല്‍ താന്‍ തന്നെയായിരിക്കും അടുത്ത പ്രധാനമന്ത്രിയെന്ന് നിസ്സംശയം പറഞ്ഞ് രാഹുല്‍ ഗാന്ധി. നരേന്ദ്രമോദി നയിക്കുന്ന എന്‍ഡിഎ സര്‍ക്കാരിന് താഴെയിറക്കാന്‍ പ്രതിപക്ഷ പാര്‍ട്ടികള്‍ എല്ലാം ഒരുമിച്ച് തെരഞ്ഞെടുപ്പിനെ നേരിടാന്‍ ഒരുങ്ങുന്ന സാഹചര്യത്തിലാണ് പ്രധാനമന്ത്രി സ്ഥാനാര്‍ത്ഥിയായി സ്വയം രംഗത്തു വന്ന് ഭാഗ്യം പരീക്ഷിക്കാന്‍ തയ്യാറാണെന്ന് കോണ്‍ഗ്രസ് അദ്ധ്യക്ഷന്‍ രാഹുല്‍ ഗാന്ധി പൊതുവേദിയില്‍ തുറന്നു സമ്മതിയ്ക്കുന്നത്. ബിജെപി, കോണ്‍ഗ്രസ് എന്നീ രണ്ട് ധ്രുവങ്ങളില്‍ മാത്രം ഒതുങ്ങി നില്‍ക്കുന്നതല്ല […]
ഇഷ്ടമുള്ളവര്‍ക്ക് പോകാം അല്ലാത്തവര്‍ പോകണ്ട എന്ന നിലപാടാണ് ശബരിമല വിഷയത്തില്‍ സിപിഎമ്മിനെന്ന് കോടിയേരി
തിരുവനന്തപുരം: ശബരിമലയില്‍ എല്ലാ പ്രായത്തിലും ഉള്ള സ്ത്രീകള്‍ക്ക് പ്രവേശിക്കാമെന്ന് സുപ്രീം കോടതി വിധിയ്ക്ക് എതിരെ വിശ്വാസികളെ തെറ്റിദ്ധരിപ്പിച്ച് വികാരംകൊള്ളിച്ച് സമരത്തിനിറക്കി താല്‍ക്കാലിക നേട്ടമുണ്ടാക്കാമെന്ന് കരുതുന്നത് മൗഢ്യമാണെന്ന് കോടിയേരി ബാലകൃഷ്ണന്‍. കലക്കവെള്ളത്തില്‍ മീന്‍ പിടിച്ച് രാഷ്ട്രീയനേട്ടം ഉണ്ടാക്കാനുള്ള സങ്കുചിത രാഷ്ട്രീയക്കളിയില്‍ സംസ്ഥാനത്തെ കോണ്‍ഗ്രസ്-ബിജെപി നേതൃത്വങ്ങള്‍ കൈകോര്‍ക്കുകയാണ്. ശബരിമലയുടെ ശാന്തിയും സമാധാനവും തകര്‍ക്കാനുള്ള സങ്കുചിത രാഷ്ട്രീയനീക്കത്തെ പ്രബുദ്ധരായ വിശ്വാസികള്‍ തള്ളും എന്ന് ഉറപ്പാണെന്നും കോടിയേരി വ്യക്തമാക്കി. ഇഷ്ടമുള്ളവര്‍ക്ക് പോകാം ഇഷ്ടമില്ലാത്തവര്‍ പോകണ്ട എന്ന നിലപാടാണ് ശബരിമല വിഷയത്തില്‍ സിപിഎമ്മിന്. സ്ത്രീകളെ ശബരിമലയില്‍ കൊണ്ടുപോകാനും […]
മുഖ്യമന്ത്രിയായാൽ എന്ത് ചെയ്യും ? ജനങ്ങളെ ഞെട്ടിച്ച് വിജയുടെ മറുപടി
രാഷ്ട്രീയപ്രവേശനത്തെ കുറിച്ച് സൂചനകൾ നൽകി തമിഴ് നടൻ വിജയ്. തന്റെ 62 ആമത്തെ ചിത്രമായ ‘സർക്കാരിന്‍റെ’ ഓഡിയോ ലോഞ്ചിലാണ് വിജയ് ഇത്തരത്തിൽ സൂചനകൾ നൽകുന്നത്. തമിഴ് താരങ്ങൾ രാഷ്ട്രീയത്തിലേക്ക് രംഗപ്രവേശനം നടത്തുന്ന കാഴ്ച്ചയാണ് തമിഴ്‌നാട്ടിൽ കാണുന്നത്. രജനികാന്ത് കമൽഹാസൽ എന്നിവർ രാഷ്ട്രീയ പാർട്ടി രൂപീകരിച്ചിരുന്നു. രാഷ്ട്രീയ പ്രവേശനവുമായി ബന്ധപ്പെട്ട് നടൻ വിജയുടെ പേരും കേട്ടിരുന്നു. ഈ പശ്ചാത്തലത്തിലാണ് വിജയുടെ പ്രതികരണം വരുന്നത്. സാധാരണ തിരെഞ്ഞെടുപ്പിൽ വിജയിച്ച ശേഷമായിരിക്കും സർക്കാർ രൂപീകരിക്കുക എന്നാൽ ഞങ്ങൾ സർക്കാർ രൂപീകരിക്കുക ശേഷം […]
ശബരിമലയിലെ സ്ത്രീപ്രവേശനത്തിനെതിരെ ബിജെപി സമരത്തിലേക്ക്
തിരുവനന്തപുരം: ശബരിമല സ്ത്രീപ്രവേശനത്തില്‍ സര്‍ക്കാര്‍ സ്വീകരിച്ചിരിക്കുന്ന നയത്തിനെതിരെ ബിജെപി സമരത്തിലേക്ക്. വിശ്വാസികള്‍ക്കൊപ്പം സമരത്തിനുണ്ടാകുമെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷന്‍ പി.എസ്. ശ്രീധരന്‍പിള്ള വ്യക്തമാക്കി. കൂടാതെ മഹിളാമോര്‍ച്ചയേയും സമരത്തിന് അണിനിരത്തുമെന്ന് സംസ്ഥാന അദ്ധ്യക്ഷന്‍ അറിയിച്ചു. സുപ്രീംകോടതി വിധിയുടെ പേരില്‍ സിപിഎം വിശ്വാസികളെ അടിച്ചമര്‍ത്തുന്നുവെന്ന് അദ്ദേഹം കുറ്റപ്പെടുത്തി. സുപ്രീംകോടതിയില്‍ പുനഃപരിശോധനാഹര്‍ജി നല്‍കാനും പാര്‍ട്ടി നീക്ക൦ നടത്തുന്നുണ്ട്. ഏറ്റുമുട്ടലിന്റെ പാത ഒഴിവാക്കാന്‍ സര്‍ക്കാര്‍ ശ്രദ്ധിക്കണം. കേസില്‍ ദുരൂഹതതുണ്ടെന്നും നിയമയുദ്ധത്തിന്റെ തുടക്കം മുതല്‍ അന്വേഷിക്കണമെന്നും ശ്രീധരന്‍പിള്ള ആവശ്യപ്പെട്ടു. കൂടാതെ, വിശ്വാസത്തെ അടിച്ചമര്‍ത്താന്‍ ശ്രമിച്ചാല്‍ വിശ്വാസികള്‍ക്കൊപ്പം […]
പി.കെ. ശശിക്കെതിരായ ലൈംഗിക പീഡന ആരോപണത്തില്‍ കേസെടുക്കാനാകില്ലെന്ന് പോലീസ്
പാലക്കാട്: ഷൊര്‍ണൂര്‍ എംഎല്‍എ പി.കെ. ശശിക്കെതിരായ ലൈംഗിക പീഡന ആരോപണത്തില്‍ കേസെടുക്കാനാകില്ലെന്ന് പോലീസ്. തൃശൂര്‍ റേഞ്ച് ഐജി ഡിജിപിക്ക് നല്‍കിയ റിപ്പോര്‍ട്ടിലാണ് ഇക്കാര്യം വ്യക്തമാക്കിയത്. പെണ്‍കുട്ടിയ്ക്ക് പരാതിയില്ലെങ്കില്‍ കേസെടുക്കാനാകില്ല. ശശിക്കെതിരേ പെണ്‍കുട്ടിയോ ബന്ധുക്കളോ പോലീസില്‍ പരാതിയോ മൊഴിയോ നല്‍കിയിട്ടില്ല. പെണ്‍കുട്ടിയെ നേരിട്ടു കണ്ടിട്ടു ചോദിച്ചിട്ടും പരാതി നല്‍കിയില്ലയെന്നും ഐജിയുടെ റിപ്പോര്‍ട്ടില്‍ പറയുന്നു. ശശിക്കെതിരേ മാധ്യമ വാര്‍ത്തകളുടെ അടിസ്ഥാനത്തില്‍ മാത്രമാണ് പരാതിയെന്നും പോലീസ് വ്യക്തമാക്കുന്നു. ഡിവൈഎഫ്‌ഐ വനിതാ നേതാവ് നല്‍കിയ പരാതിയില്‍ നിലവില്‍ സിപിഎമ്മിന്‍റെ പ്രത്യേക കമ്മീഷനാണ് അന്വേഷണം […]










