മുഖ്യമന്ത്രിയായാൽ എന്ത് ചെയ്യും ? ജനങ്ങളെ ഞെട്ടിച്ച് വിജയുടെ മറുപടി

രാഷ്ട്രീയപ്രവേശനത്തെ കുറിച്ച് സൂചനകൾ നൽകി തമിഴ് നടൻ വിജയ്. തന്റെ 62 ആമത്തെ ചിത്രമായ ‘സർക്കാരിന്‍റെ’ ഓഡിയോ ലോഞ്ചിലാണ് വിജയ് ഇത്തരത്തിൽ സൂചനകൾ നൽകുന്നത്.

തമിഴ് താരങ്ങൾ രാഷ്ട്രീയത്തിലേക്ക് രംഗപ്രവേശനം നടത്തുന്ന കാഴ്ച്ചയാണ് തമിഴ്‌നാട്ടിൽ കാണുന്നത്. രജനികാന്ത് കമൽഹാസൽ എന്നിവർ രാഷ്ട്രീയ പാർട്ടി രൂപീകരിച്ചിരുന്നു. രാഷ്ട്രീയ പ്രവേശനവുമായി ബന്ധപ്പെട്ട് നടൻ വിജയുടെ പേരും കേട്ടിരുന്നു. ഈ പശ്ചാത്തലത്തിലാണ് വിജയുടെ പ്രതികരണം വരുന്നത്.

സാധാരണ തിരെഞ്ഞെടുപ്പിൽ വിജയിച്ച ശേഷമായിരിക്കും സർക്കാർ രൂപീകരിക്കുക എന്നാൽ ഞങ്ങൾ സർക്കാർ രൂപീകരിക്കുക ശേഷം തിരഞ്ഞെടുപ്പിൽ മത്സരിക്കാൻ പോവുന്നുവെന്നാണ് വിജയ് പറഞ്ഞത്. ഇതിന് പിന്നാലെയാണ് മുഖ്യമന്ത്രിയായൽ എന്ത് ചെയ്യുമെന്ന് താരത്തിനോട് ചോദിക്കുന്നത്.

മുഖ്യമന്ത്രിയായാൽ അഭിനയിക്കില്ല എന്നായിരുന്നു വിജയുടെ മറുപടി. മുഖ്യമന്ത്രിയായാൽ മാറ്റാൻ ആഗ്രഹിക്കുന്ന കാര്യമെന്താണെന്ന ചോദ്യത്തിന് അഴിമതി എന്നായിരുന്നു ഉത്തരം. അത് മാറ്റാൻ എളുപ്പമല്ലെന്നും അത് വൈറസ് പോലെ പടർന്നിരിക്കുകയാണെന്നും വിജയ് പറഞ്ഞു.

ഉയർന്ന സ്ഥാനത്തിരിക്കുന്നവർ കൈക്കൂലി വാങ്ങാതിരുന്നാൽ താഴേക്കിടയിലുള്ളവരും കൈക്കൂലി വാങ്ങില്ലെന്നും ഒരു നേതാവ് നന്നായാൽ സ്വാഭാവികമായും പാർട്ടി നന്നാവുമെന്നും അദ്ദേഹം പറഞ്ഞു. സംവിധായകൻ എ.ആർ മുരുഗദോസ് വിജയ് കൂട്ടുക്കെട്ടിൽ ഇറങ്ങുന്ന മൂന്നാമത്തെ സിനിമയാണ് സർക്കാർ.

prp

Related posts

Leave a Reply

*