തിരുവനന്തപുരം:കെപിസിസി അധ്യക്ഷനായി മുല്ലപ്പള്ളി രാമചന്ദ്രന്‍ ചുമതലയേറ്റു. രാവിലെ 11.30 മണിയോടെ കെ പി സി സി ആസ്ഥാനത്തെത്തി അദ്ദേഹം ദേശീയ പതാക ഉയര്‍ത്തി. തുടര്‍ന്ന് നിലവിലെ പ്രസിഡന്‍റ് എം എം ഹസനില്‍ നിന്ന് ചുമതലയേറ്റടുക്കുകയായിരുന്നു. പാര്‍ട്ടിയെ ഐക്യത്തോടെ മുന്നോട്ടു നയിക്കുമെന്ന് സ്ഥാനമേറ്റെടുത്ത ശേഷം മുല്ലപ്പള്ളി പറഞ്ഞു. അധ്യക്ഷനോടൊപ്പം വര്‍ക്കിംഗ് പ്രസിഡന്‍റുമാരായ കെ സുധാകരന്‍, എം ഐ ഷാനവാസ്, കൊടിക്കുന്നില്‍ സുരേഷ്, പ്രചരണ സമിതി അധ്യക്ഷന്‍ കെ മുരളീധരന്‍, യുഡിഎഫ് കണ്‍വീനര്‍ ബെന്നി ബഹനാന്‍ എന്നിവരും ചുമതലയേറ്റെടുത്തു. കോണ്‍ഗ്രസ് […]
Category: Politics
സമൂഹത്തെ നശിപ്പിക്കാനാണ് കോണ്‍ഗ്രസ് വിശാല പ്രതിപക്ഷ ഐക്യത്തിന് ശ്രമിക്കുന്നതെന്ന് മോദി
ന്യൂഡല്‍ഹി: കോണ്‍ഗ്രസിനെ കടന്നാക്രമിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. ബിജെപിക്കെതിരെ അന്താരാഷ്ട്ര തലത്തില്‍ സഖ്യമുണ്ടാക്കാനാണ് കോണ്‍ഗ്രസ് ശ്രമിക്കുന്നതെന്ന് മോദി ആരോപിച്ചു. കോണ്‍ഗ്രസ് രാജ്യത്തിന് തലവേദനയായി. മുത്തലാഖ് ബില്ലില്‍ കോണ്‍ഗ്രസ് രാഷ്ട്രീയം കളിക്കുകയാണ് . സമൂഹത്തെ നശിപ്പിക്കാനാണ് കോണ്‍ഗ്രസ് വിശാല പ്രതിപക്ഷ ഐക്യത്തിന് ശ്രമിക്കുന്നത്. പ്രതിപക്ഷ സഖ്യത്തിന് രാജ്യത്തെ മുന്നോട്ട് നയിക്കാനാകില്ല. കോണ്‍ഗ്രസ് നിലനില്‍പ്പിന് വേണ്ടി ഈര്‍ക്കില്‍ പാര്‍ട്ടികളുടെ കാലുപിടിക്കുകയാണെന്നും മോദി കുറ്റപ്പെടുത്തി.
പി.കെ. ശശിക്കെതിരെ പരാതി നല്‍കിയ വനിതാ നേതാവിനെക്കൊണ്ട് മൊഴിമാറ്റിക്കാന്‍ ശ്രമം
പാലക്കാട്: ഷൊര്‍ണൂര്‍ എംഎല്‍എ പി.കെ. ശശിക്കെതിരെ പരാതി നല്‍കിയ വനിതാ നേതാവിനെക്കൊണ്ട് മൊഴിമാറ്റിക്കാന്‍ അന്വേഷണക്കമ്മീഷന്‍ അംഗമായ മന്ത്രിയുടെ വകുപ്പിലെ ഉന്നതന്‍ ശ്രമിക്കുന്നതായി ആരോപണം. പൊതുസമൂഹത്തില്‍ എം.എല്‍.എ.യ്ക്ക് ഇപ്പോള്‍ത്തന്നെ വേണ്ട ശിക്ഷകിട്ടിയെന്നും അതുകൊണ്ട് പാര്‍ട്ടിതലത്തില്‍ കടുത്തനടപടി വേണ്ടാത്ത തലത്തിലേക്ക് മൊഴിയില്‍ ചില മാറ്റംവരുത്തണമെന്നുമാണ് ഇയാള്‍ യുവതിയോട് ആവശ്യപ്പെട്ടതെന്നാണ് വിവരം. എന്നാല്‍, ഇക്കാര്യം യുവതി അംഗീകരിച്ചില്ലെന്നാണ് സൂചന. അതിനിടെ, വിഷയത്തില്‍ നാലുപേരുടെ മൊഴി പാര്‍ട്ടി നിയോഗിച്ച അന്വേഷണക്കമ്മിഷന്‍ ഇന്ന് എടുക്കുമെന്ന് സൂചനയുണ്ട്. 15നാണ് ഉന്ന ഉദ്യോഗസ്ഥന്‍ യുവതിയെ കണ്ടത്. പാര്‍ട്ടിയില്‍ […]
പ്രധാനമന്ത്രിക്കെതിരെ വീണ്ടും രൂക്ഷ വിമര്‍ശനവുമായി രാഹുല്‍ ഗാന്ധി
ന്യൂഡല്‍ഹി: റാഫേല്‍ കരാറുമായി ബന്ധപെട്ടു പ്രധാനമന്ത്രിക്കെതിരെ വീണ്ടും രൂക്ഷ വിമര്‍ശനവുമായി കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി. റാഫേല്‍ കരാര്‍ പ്രതിരോധസേനകള്‍ക്കെതിരെ മോദി നടത്തിയ 1.3 ലക്ഷം കോടി രൂപയുടെ മിന്നലാക്രമണമാണെന്നാണ് രാഹുല്‍ ഗാന്ധി ആരോപിച്ചത്. പ്രധാനമന്ത്രി നരേന്ദ്രമോദി അനില്‍ അംബാനിയുമായി ചേര്‍ന്ന് പ്രതിരോധ സേനകള്‍ക്ക് നേരെ 1.3 ലക്ഷം കോടി രൂപയുടെ മിന്നലാക്രമണമാണ് നടത്തിയത്. രാജ്യത്തിന് വേണ്ടി ജീവന്‍ ത്യജിച്ച സൈനികരുടെ രക്തത്തെ അപമാനിച്ചെന്നും ചതിച്ചത് ഇന്ത്യയുടെ ആത്മാവിനെയാണെന്നും രാഹുല്‍ പറഞ്ഞു.
ജെഎന്‍യുവിനെ മറ്റൊരു കേരളമാക്കാന്‍ അനുവദിക്കില്ലെന്ന് എബിവിപി
ന്യൂഡല്‍ഹി: തെരെഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ജവഹര്‍ലാല്‍ നെഹ്‌റു സര്‍വകാലാശാലയില്‍ ആരംഭിച്ച സംഘര്‍ഷം ഇപ്പോഴും തുടരുന്നു. തെരെഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് യൂണിയന്‍ പ്രസിഡന്‍റ് എന്‍. സായ് ബാലാജി ഉള്‍പ്പെടെ നിരവധി നേതാക്കള്‍ക്ക് മര്‍ദനമേറ്റു. യൂണിയന്‍ തെരെഞ്ഞെടുപ്പിന്‍റെ വോട്ടെണ്ണല്‍ പൂര്‍ത്തിയാക്കി ഫലം പ്രഖ്യാപിച്ചതിന് പിന്നാലെ ജെഎന്‍യുവിനെ മറ്റൊരു കേരളമാക്കാന്‍ അനുവദിക്കില്ലെന്ന് ആവര്‍ത്തിച്ച് എബിവിപി പ്രവര്‍ത്തകരാണ് അക്രമം നടത്തിയതെന്നു വിദ്യാര്‍ത്ഥികള്‍ പറയുന്നു. കോളേജിലെ സത്‌ലജ് ഹോസ്റ്റലില്‍ പുലര്‍ച്ചെ 2.30ന് അതിക്രമിച്ച് കടന്ന വിദ്യാര്‍ത്ഥികള്‍ ഇടത് പ്രവര്‍ത്തകരെ കയ്യേറ്റം ചെയ്യുന്നതിന്‍റെ വീഡിയോ ദൃശ്യങ്ങള്‍ പുറത്തുവന്നു. ഇടതു […]
എം.എല്‍.എമാരുടെ സര്‍വേ ഫലം പുറത്തുവന്നു; ധനികന്‍ മുരളീധരന്‍ ദരിദ്രന്‍ വി.എസ്
തിരുവനന്തപുരം: കേരളത്തില്‍ ഏറ്റവും ധനികനായ എം.എല്‍.എ കെ. മുരളീധരനെന്ന് സര്‍വേ ഫലം. ഏഴരക്കോടിയാണ് മുരളീധരന്‍റെ വാര്‍ഷിക വരുമാനം. എന്നാല്‍ ഏറ്റവും ‘ദരിദ്രന്‍’ മുന്‍ മുഖ്യമന്ത്രിയും ഭരണപരിഷ്‌കാര കമ്മിഷന്‍ ചെയര്‍മാനുമായ വി.എസ്. അച്യുതാനന്ദനാണ്. 41,000 രൂപ മാത്രമാണ് വി.എസിന്‍റെ വാര്‍ഷിക വരുമാനം. അസോസിയേഷന്‍ ഫോര്‍ ഡെമോക്രോറ്റിക് റിഫോംസ് ആണ് കണക്കുകള്‍ പുറത്തുവിട്ടത്. രാജ്യത്താകമാനമുള്ള കണക്കെടുപ്പാണ് സംഘടന നടത്തിയത്. 157 കോടിയുടെ വരുമാനവുമായി കര്‍ണാടകയിലെ എം.നാഗരാജു ആണ് ധനികരില്‍ ഒന്നാമന്‍. ആയിരത്തിനാലു രൂപ മാത്രം വരുമാനമുള്ള ആന്ധ്രയിലെ ടി.ഡി.പി അംഗം യാമിനി […]
‘മോദിയുടെ കാലു കഴുകി ആ അഴുക്കുവെള്ളം കുടിക്കുമോ?’; ദ്യൂബെയെ പരിഹസിച്ച് കപില്‍ സിബല്‍
ന്യൂഡല്‍ഹി: ബിജെപി എംപി നിഷികാന്ത് ദ്യൂബെയെ പരിഹസിച്ച് കോണ്‍ഗ്രസിന്‍റെ മുതിര്‍ന്ന നേതാവ് കപില്‍ സിബല്‍. പാര്‍ട്ടി പ്രവര്‍ത്തകന്‍ തന്‍റെ കാലു കഴുകിയ വെള്ളം കുടിച്ചത് തന്നോടുള്ള സ്‌നേഹം മൂലമാണെന്ന ദ്യൂബെയുടെ ന്യായീകരണത്തെ പരിഹസിച്ചാണ് കപില്‍ സിബല്‍ രംഗത്തെത്തിയത്. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ കാലു കഴുകി ദ്യൂബെ ആ അഴുക്കു വെള്ളം കുടിക്കുമോ എന്നായിരുന്നു കപില്‍ സിബലിന്‍റെ പരിഹാസം. പ്രവര്‍ത്തകര്‍ക്കു തന്നോടുള്ള സ്‌നേഹം മനസ്സിലാക്കാന്‍ ട്രോളുണ്ടാക്കുന്നവര്‍ക്കു കഴിയുന്നില്ലെന്നായിരുന്നു ദ്യൂബെയുടെ വിശദീകരണം. അങ്ങനെയെങ്കില്‍ മോദിയുടെ കാലു കഴുകി ആ വെള്ളം […]
സാലറി ചലഞ്ച് ഗുണ്ടാപ്പിരിവെന്ന് എം.എം.ഹസന്‍
തിരുവനന്തപുരം: പ്രളയക്കെടുതിയില്‍ തകര്‍ന്ന സംസ്ഥാനത്തിന്‍റെ പുനര്‍നിര്‍മാണത്തിന് സര്‍ക്കാര്‍ ജീവനക്കാര്‍ ഒരുമാസത്തെ ശമ്പളം നല്‍കണമെന്ന ഉത്തരവ് ഗുണ്ടാപ്പിരിവാണെന്ന് കെപിസിസി അധ്യക്ഷന്‍ എം.എം.ഹസന്‍. ഇത്തരത്തില്‍ നിര്‍ബന്ധിതമായി പിരിവ് നടത്തുന്നത് ശരിയല്ലെന്നും പിരിവ് നല്‍കാന്‍ തയാറല്ലാത്തവര്‍ അത് എഴുതി നല്‍കണമെന്നുള്ള സര്‍ക്കര്‍ ഉത്തരവ് പിന്‍വലിക്കണമെന്നും അദ്ദേഹം പറഞ്ഞു. മുഖ്യമന്ത്രി പിണറായി വിജയന്‍ വിദേശത്ത് ചികിത്സയ്ക്ക് പോയതിനു ശേഷം സംസ്ഥാന ഭരണം സ്തംഭിച്ച അവസ്ഥയാണെന്നും ഹസന്‍ കുറ്റപ്പെടുത്തി. മുഖ്യമന്ത്രി പോയതിനു ശേഷം ഇതുവരെ മന്ത്രിസഭ ചേരാത്തവര്‍ക്ക് ഭരണസ്തംഭനമില്ലെന്ന് എങ്ങനെ ന്യായീകരിക്കാനാകുമെന്നും അദ്ദേഹം ചോദിച്ചു.
മല്യയുടെ ലുക്ക് ഔട്ട് നോട്ടീസ് മാറ്റിയതിന് പിന്നില്‍ പ്രധാനമന്ത്രി: രാഹുല്‍ഗാന്ധി
ന്യൂഡല്‍ഹി: രാജ്യംവിട്ട് ലണ്ടനില്‍ അഭയം തേടിയ വിവാദ ബിസിനസുകാരന്‍ വിജയ് മല്യക്ക് രക്ഷപ്പെടാന്‍ അവസരമൊരുക്കിയത് പ്രധാനമന്ത്രി നരേന്ദ്രമോദിയാണെന്ന് കോണ്‍ഗ്രസ് പ്രസിഡന്റ് രാഹുല്‍ ഗാന്ധി. മല്യ വിമാനത്താവളത്തിലെത്തിയപ്പോള്‍ ലുക്ക് ഔട്ട് നോട്ടീസ് താല്‍ക്കാലികമായി മാറ്റിയ നടപടിക്ക് പിന്നില്‍ മോദിയാണെന്നും രാഹുല്‍ ആരോപിച്ചു. സി.ബി.ഐ പ്രധാനമന്ത്രിയുടെ നിയന്ത്രണത്തിലുള്ള ഏജന്‍സിയാണ്. ഇത്രയും ഉയര്‍ന്ന തലത്തിലുള്ള അന്വേഷണ ഏജന്‍സി വിവാദമായ കേസില്‍ ഇതുപോലെ ഒരു ഇടപെടല്‍ നടത്തുമെന്ന കാര്യം വിശ്വസിക്കാനാകില്ല. പ്രധാനമന്ത്രിയുടെ അനുവാദമില്ലാതെ ലുക്ക് ഔട്ട് നോട്ടീസ് മാറ്റാന്‍ സി.ബി.ഐ തയ്യാറാകില്ലെന്നും രാഹുല്‍ […]
കരുണാകരനെ ചതിച്ചത് നരസിംഹ റാവുവെന്ന് മുരളീധരന്‍
തിരുവനന്തപുരം: ഐഎസ്‌ആര്‍ഒ ചാരക്കേസിലെ നിര്‍ണായ സുപ്രീംകോടതി വിധിക്കു പിന്നാലെ കടുത്ത വിമര്‍ശനങ്ങളുമായി കോണ്‍ഗ്രസ് നേതാവ് കെ.മുരളീധരന്‍. കരുണാകരനെ ചതിച്ചത് നരസിംഹ റാവു ആണെന്ന് മുരളി തുറന്നടിച്ചു. കരുണാകരന്‍റെ രാജിക്ക് സമ്മര്‍ദം ചെലുത്തിയത് റാവുവാണെന്നും ആ സമയത്ത് കരുണാകരന്‍ കടുത്ത മാനസിക സമ്മര്‍ദ്ദം അനുഭവിച്ചിരുന്നെന്നും അദ്ദേഹം പറഞ്ഞു. കരുണാകരന്‍ മാത്രമാണ് ഈ കേസുമായി ബന്ധപ്പെട്ട് നീതികിട്ടാതെ മരിച്ചതെന്നും മുരളി കൂട്ടിച്ചേര്‍ത്തു. അന്ന് കുറ്റമാരോപിക്കപ്പെട്ട വരെല്ലാം ഇന്ന് സംശയത്തിന്‍റെ നിഴലില്‍ നിന്ന് പുറത്തുവന്നിരിക്കുന്നു. നമ്പി നാരായണന് വൈകിയാണങ്കിലും നീതി ലഭിച്ചു. […]










