കണ്ണൂര്‍: കണ്ണൂരില്‍ കോണ്‍ഗ്രസ് ഓഫീസിന് തീയിട്ടു. മീത്തലെ കുന്നോത്തുപറലെ കോണ്‍ഗ്രസിന്‍റെ ഓഫീസ് ആയി പ്രവര്‍ത്തിക്കുന്ന വി. അശോകന്‍ സ്മാരകത്തിനാണ് തീയിട്ടത്. ഓഫീസിലെ ഉപകരണങ്ങള്‍ കത്തിനശിച്ചു. ഇന്നലെ പാതിരാത്രിക്കു ശേഷമാണ് സംഭവം. രണ്ടു നിലകളിലായി പ്രവര്‍ത്തിക്കുന്ന ഓഫീസിന്‍റെ താഴത്തെ നില തീപിടിച്ച് പൂര്‍ണമായും കത്തിനശിച്ചു. മുകളിലത്തെ നിലയിലുണ്ടായിരുന്ന ഉപകരണങ്ങളും കൊടിതോരണങ്ങളും നശിച്ചിട്ടുണ്ട്. സമീപകാലങ്ങളില്‍ സംഘര്‍ഷങ്ങളൊന്നും ഉണ്ടാകാത്ത മേഖലയാണിത്. അക്രമത്തിനു പിന്നില്‍ സിപിഎം ആണെന്ന് കോണ്‍ഗ്രസ് നേതൃത്വം ആരോപിച്ചു. എന്നാല്‍ സിപിഎം നേതാക്കള്‍ നേരിട്ട് സ്ഥലത്തെത്തുകയും തങ്ങള്‍ക്ക് സംഭവത്തില്‍ പങ്കില്ലെന്ന് അറിയിക്കുകയും ചെയ്തിട്ടുണ്ട്.
Category: Politics
ബിജെപി മുഴുവന്‍ ഭക്തര്‍ക്കൊപ്പം, സര്‍ക്കാരിനെ വലിച്ച് താഴെയിടാനും മടിക്കില്ല: അമിത് ഷാ
കണ്ണൂര്‍: വിവാദ പരാമര്‍ശം നടത്തി ബിജെപി ദേശീയ അധ്യക്ഷന്‍ അമിത് ഷാ. കണ്ണൂര്‍ ജില്ലാ കമ്മിറ്റി ഓഫീസായ മാരാര്‍ജി ഭവന്‍റെ ഉദ്ഘാടനത്തിനായാണ് അമിത് ഷാ ഇന്ന് രാവിലെ കേരളത്തിലെത്തിയത്. ശബരിമല വിഷയത്തില്‍ അമിത് ഷാ ആഞ്ഞടിച്ചു. ബിജെപി മുഴുവന്‍ ഭക്തര്‍ക്കൊപ്പമാണെന്നും സര്‍ക്കാരിനെ വലിച്ച് താഴെക്കിടാന്‍ മടിക്കില്ലെന്നും അമിത് ഷാ പറഞ്ഞു. കോടതിവിധിയുടെ പേരില്‍ സര്‍ക്കാര്‍ വിശ്വാസികളെ മുഴുവന്‍ അടിച്ചമര്‍ത്തുന്നു. ആയിരക്കണക്കിന് ഭക്തരെ ജയിലിലടച്ചത് എന്തിനുവേണ്ടിയാണ്, അവര്‍ ആരുടെ മുതലാണ് നശിപ്പിച്ചത്? ഒരു നിമിഷം പോലും പിണറായിക്ക് മുഖ്യമന്ത്രിയായി […]
രജനികാന്ത് ബിജെപിയുടെ പാവയാണ്; സൂപ്പര്‍സ്റ്റാറിനെ വിമര്‍ശിച്ച് ഡിഎംകെ
ചെന്നൈ: രാഷ്ട്രീയ പ്രവേശ പ്രഖ്യാപനം നടത്തിയ നടന്‍ രജനികാന്തിനെതിരേ ആദ്യ വിമര്‍ശനവുമായി തമിഴ്‌നാട്ടിലെ മുഖ്യപ്രതിപക്ഷമായ ഡിഎംകെ. രജനികാന്ത് ബിജെപിയുടെ കൈയിലെ പാവയാണെന്നായിരുന്നു ഡിഎംകെയുടെ വിമര്‍ശനം. പാര്‍ട്ടി മുഖപത്രമായ മുരശൊലിയില്‍ എഴുതിയ ചോദ്യോത്തര പക്തിയിലായിരുന്നു ഡിഎംകെയുടെ വിമര്‍ശനം. രജനികാന്തിന്‍റെയോ കമല്‍ഹാസന്‍റെയോ രാഷ്ട്രീയ പ്രവേശനം തമിഴ് രാഷ്ട്രീയത്തില്‍ ചലനങ്ങളുണ്ടാക്കില്ലെന്നും ഇവര്‍ക്ക് ജനങ്ങള്‍ക്കിടയില്‍ ശ്രദ്ധ ലഭിക്കില്ലെന്നും ഡിഎംകെ മുഖപത്രത്തില്‍ എഴുതി. ദ്രാവിഡ തത്വങ്ങള്‍ നശിപ്പിക്കാന്‍ ബിജെപിയോടു ചേര്‍ന്നു പ്രവര്‍ത്തിക്കുന്ന കരിങ്കാലി എന്ന് രജനിയെ ഡിഎംകെ വിശേഷിപ്പിച്ചു. രജനികാന്തിന്‍റെ രാഷ്ട്രീയ നീക്കങ്ങളെ വിമര്‍ശിച്ച് […]
സന്ദീപാനന്ദ ഗിരിക്കെതിരായ ആക്രമണത്തിനു പിന്നില്‍ സിപിഎമ്മെന്ന് ബിജെപി
തിരുവനന്തപുരം: സ്വാമി സന്ദീപാനന്ദ ഗിരിയ്‌ക്ക് നേരെ ആക്രമണം നടത്തിയതിന് പിന്നില്‍ സി.പി.എമ്മിന്‍റെ ഗൂഢാലോചനയാണെന്ന് ബി.ജെ.പി തിരുവനന്തപുരം ജില്ലാ പ്രസിഡന്‍റ് എസ്.സുരേഷ് ആരോപിച്ചു. ശബരിമല സ്ത്രീ പ്രവേശനവുമായി ബന്ധപ്പെട്ട് കേരളത്തില്‍ വിശ്വാസികളുടെ പ്രതിഷേധം ശക്തമായിരിക്കുകയാണ്. നിരപരാധികളെ അറസ്‌റ്റ് ചെയ്‌തതില്‍ ഹൈക്കോടതി ഇടപെടലിനെ തുടര്‍ന്ന് സര്‍ക്കാര്‍ പ്രതിരോധത്തിലുമാണ്. ഈ സാഹചര്യത്തില്‍ പ്രശ്‌നങ്ങളെ വഴി തിരിച്ചു വിടാനുള്ള ശ്രമമാണ് ഇതിന് പിന്നില്‍. സര്‍ക്കാരും സ്വാമി സന്ദീപാനന്ദ ഗിരിയും ഈ ഗൂഢാലോചനയില്‍ പങ്കാളിയാണെന്നും അദ്ദേഹം ആരോപിച്ചു. അക്രമികളെ അഴിഞ്ഞാടാന്‍ വിടില്ലെന്ന് മന്ത്രി കടകംപള്ളി […]
രാഹുല്‍ ഗാന്ധിയാണ്, രാഹുല്‍ ഈശ്വറല്ല കോണ്‍ഗ്രസിന്‍റെ നേതാവ്: വി.ടി ബല്‍റാം
കൊച്ചി: ശബരിമല സ്ത്രീ പ്രവേശന വിഷയത്തില്‍ പന്തളം രാജകുടുംബത്തിനും സംഘപരിവാറിനും അനുകൂലമായി നിലപാട് സ്വീകരിക്കുന്ന കോണ്‍ഗ്രസ് നേതാക്കള്‍ക്കെതിരെ വി.ടി ബല്‍റാം എംഎല്‍എ. രാഹുല്‍ ഗാന്ധിയാണ്, രാഹുല്‍ ഈശ്വറല്ല കോണ്‍ഗ്രസിന്‍റെ നേതാവ് എന്ന് അദ്ദേഹം ഫെയ്സ്ബുക്കില്‍ കുറിച്ചു. ചാനല്‍ ചര്‍ച്ചകളിലും മറ്റും സംഘപരിവാറിനും രാജകുടുംബത്തിനും അനുകൂലമായി നിലപാട് സ്വീകരിക്കുന്ന കോണ്‍ഗ്രസ് നേതാക്കളെയും അദ്ദേഹം വിമര്‍ശിക്കുന്നു. ഫെയ്സ്ബുക്ക് പോസ്റ്റിന്‍റെ പൂര്‍ണരൂപം ”ശബരിമല വിഷയത്തില്‍ സുപ്രീം കോടതി വിധിയെ സ്വാഗതം ചെയ്യുന്ന എന്‍റെ വ്യക്തിപരമായ കാഴ്ചപ്പാട് അതേപടി നിലനിര്‍ത്തുന്നതോടൊപ്പം സമൂഹത്തിലെ വലിയൊരു […]
തല കുനിക്കുമെങ്കില്‍ അത് അയ്യപ്പസ്വാമിയുടെ മുന്‍പില്‍ മാത്രം: കെ സുരേന്ദ്രന്‍
ശബരിമല: അക്രമം അഴിച്ചുവിട്ട പ്രതിഷേധക്കാരെയും പാര്‍ട്ടി നേതാക്കള്‍ക്കെതിരെയും നടപടിയെടുക്കാനാണ് പോലീസിന്‍റെ തീരുമാനം. ഇതിനെതിരെ രംഗത്തുവന്നിരിക്കുകയാണ് ബിജെപി സംസ്ഥാന സെക്രട്ടറി കെ സുരേന്ദ്രന്‍. ഒരു പോലീസ് നടപടിയെയും ഭയപ്പെടുന്നില്ലെന്ന് സുരേന്ദ്രന്‍ പറയുന്നു. ഫേസ്ബുക്കിലൂടെയാണ് സുരേന്ദ്രന്‍ പോലീസിനെ വെല്ലുവിളിച്ചിരിക്കുന്നത്. അയ്യപ്പഭക്തര്‍ ഒരു നടപടിയേയും ഭയക്കുന്നില്ല. പോലീസ് ലുക്ക് ഔട്ട് പുറപ്പെടുവിക്കുകയും ഭക്തരെ അറസ്റ്റ് ചെയ്യുകയും ചെയ്യുന്നുണ്ട്. നട്ടെല്ലുനിവര്‍ത്തി നെഞ്ചുവിരിച്ച് ശരണമന്ത്രങ്ങളോടെ നേരിടുമെന്നും സുരേന്ദ്രന്‍ പറയുന്നു. തല കുനിക്കുമെങ്കില്‍ അത് കലിയുഗവരദനായ സാക്ഷാല്‍ അയ്യപ്പസ്വാമിയുടെ മുമ്പില്‍ മാത്രം. പിണറായി വിജയന്‍ എന്നും […]
മുഖ്യമന്ത്രിക്ക് ധാര്‍ഷ്‌ട്യം: കെ.സുധാകരന്‍
പമ്പ: സുപ്രീംകോടതി വിധിയുടെ പേരില്‍ ശബരിമലയില്‍ പൊലീസിന്‍റെ ഇടപെടലും നടപടികളും അംഗീകരിക്കാനാവില്ലെന്ന് കെ.പി.സി.സി വര്‍ക്കിംഗ് പ്രസിഡന്‍റ് കെ. സുധാകരന്‍ പറഞ്ഞു. തികഞ്ഞ അവധാനതയോടെവേണം ഇത്തരം കാര്യങ്ങളും സാഹചര്യങ്ങളും നേരിടാന്‍. എന്നാല്‍ സംസ്ഥാന സര്‍ക്കാരിന്‍റെ ധാര്‍ഷ്ട്യമാണ് പൊലീസ് നടപടികളില്‍ കാണാനാകുന്നതെന്നും അദ്ദേഹം മാദ്ധ്യമ പ്രവര്‍ത്തകരോട് പറഞ്ഞു. ശബരിമലയെ സംരക്ഷിക്കാന്‍ കോണ്‍ഗ്രസ് സമരവുമായി മുന്നോട്ടുപോകും. നിലയ്ക്കലില്‍ പൊലീസിന്‍റെ പെരുമാറ്റം ആശാസ്യകരമല്ല. സമരത്തിന്‍റെ പേരില്‍ ബി.ജെ.പിയുടേത് കാപട്യമാണ്. എന്തിനാണ് അവര്‍ സമരം നടത്തുന്നത്. നിയമനിര്‍മ്മാണം നടത്തിയാല്‍ പോരേ. സംസ്ഥാന സര്‍ക്കാരിനായാലും ഇത് ചെയ്താല്‍ […]
സരിത എസ്.നായര്‍ നല്‍കിയ ബലാല്‍സംഗ പരാതികളില്‍ കോണ്‍ഗ്രസ് നേതാക്കള്‍ക്കെതിരെ കേസെടുക്കും
തിരുവനന്തപുരം: കോണ്‍ഗ്രസ് നേതാക്കള്‍ക്കെതിരെ സരിത എസ്.നായര്‍ പ്രത്യേകം നല്‍കിയ ബലാല്‍സംഗ പരാതികളില്‍ കേസെടുത്തേക്കും. പൊലീസിന് ലഭിച്ച നിയമോപദേശത്തിന്‍റെ അടിസ്ഥാനത്തിലാണ് സരിതയുടെ പുതിയ നീക്കം. മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയും മന്ത്രിമാരും ഉള്‍പ്പെടെയുള്ള കോണ്‍ഗ്രസ് നേതാക്കള്‍ക്കെതിരെ സരിത, പിണറായി വിജയന് നല്‍കിയ പരാതിയില്‍ പ്രത്യേക സംഘം അന്വേഷണം തുടങ്ങിയിരുന്നു. സോളാര്‍ കമ്മീഷന്‍ ശുപാര്‍ശകള്‍ക്ക് പിന്നാലെയായിരുന്നു സരിതയുടെ പരാതി. ബലാത്സംഗ പരാതിയില്‍ സരിതയുടെ മൊഴിയും രേഖപ്പെടുത്തി. പക്ഷെ ഒരു പരാതിയില്‍ നിരവധിപ്പേര്‍ക്കെതിരെ ബലാല്‍സംഗത്തിന് കേസെടുക്കാനാകില്ലെന്ന് പ്രത്യേക സംഘത്തിന്‍റെ തലവനായിരുന്ന മുന്‍ ഡിജിപി […]
ആര്‍എസ്എസും ബിജെപിയും ശബരിമലയെ സംഘര്‍ഷ ഭൂമിയാക്കുന്നു: രമേശ് ചെന്നിത്തല
തിരുവനന്തപുരം: ശബരിമല സ്ത്രീ പ്രവേശന വിഷയത്തില്‍ ആര്‍എസ്എസും ബിജെപിയും ശബരിമലയെ സംഘര്‍ഷ ഭൂമിയാക്കുന്നുവെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. കേന്ദ്രം ഓര്‍ഡിനന്‍സ് ഇറക്കാതെ നടത്തുന്ന ഈ കളി അംഗീകരിക്കില്ല. കേന്ദ്രത്തിന്റെ അജണ്ട കേരളത്തില്‍ നടപ്പാവില്ലെന്നും അദ്ദേഹം പറഞ്ഞു. വിശ്വാസികള്‍ക്കൊപ്പമാണ് യുഡിഎഫ്. വിശ്വാസം സംരക്ഷിക്കാന്‍ യുഡിഎഫ് ഏതറ്റം വരെയും പോകും. വിശ്വാസികളുടെ വികാരം വ്രണപ്പെടുത്തുന്ന നടപടിയോട് യോജിപ്പില്ലെന്നും ചെന്നിത്തല കൂട്ടിച്ചേര്‍ത്തു.
മോഡി മഹാവിഷ്ണുവിന്‍റെ അവതാരമെന്ന് ബി ജെ പി നേതാവ്
മുംബൈ: പ്രധാനമന്ത്രി നരേന്ദ്രമോഡി മഹാവിഷ്ണുവിന്‍റെ അവതാരമെന്ന് ബി ജെ പി നേതാവ് അവദൂത് വാഗ്. മോഡി മഹാവിഷ്ണുവിന്‍റെ 11-ാം അവതാരമാണെന്നാണ് മഹാരാഷ്ട്രയിലെ ഈ ബിജെപി വക്താവ് ട്വിറ്ററില്‍ കുറിച്ചത്. എന്നാല്‍ ദൈവങ്ങളെ അപമാനിക്കാനുള്ള ശ്രമമാണ് ബിജെപി നടത്തുന്നതെന്നാണ് കോണ്‍ഗ്രസിന്‍റെ ആരോപണം. ദൈവത്തെപ്പോലെയുള്ള ഒരു നേതാവിനെ ലഭിച്ചത് ഇന്ത്യയുടെ ഭാഗ്യമാണെന്ന് ഒരു മഹാരാഷ്ട്ര മാധ്യമത്തിനു നല്‍കിയ അഭിമുഖത്തിലും അവദൂത് അവകാശപ്പെട്ടു. എന്നാല്‍ വാഗിന്‍റെത് നഷ്ടപ്പെട്ട രാഷ്ട്രീയ സ്വാധീനം വീണ്ടെടുക്കാനുള്ള ശ്രമമാണെന്നും ഇതിന് അധികം പ്രധാന്യം നല്‍കേണ്ടെന്നുമാണ് കോണ്‍ഗ്രസ് വക്താവ് അതുല്‍ […]









